
By Sultan Shahin, Founder-Editor, New Age Islam
01 August 2019
സുൽത്താൻ ഷാഹിൻ , ഫൗണ്ടർ-എഡിറ്റർ , ന്യൂ ഏജ് ഇസ്ലാം
09ഫെബ്രുവരി 2019
ഓസ്റ്റാർക്ക് യെൽമാസ് എന്ന ഒരു തുർക്കി നിയമനിർമ്മാതാവ് തുർക്കിയിലെ
മുസ്ലീങ്ങളോട് പ്രാർത്ഥനയ്ക്ക് വിളിക്കുമ്പോൾ അറബിയിലല്ല തുർക്കിയിലാണ് വിളിക്കേണ്ടത് എന്ന് നിർദ്ദേശിച്ചു.
അദ്ദേഹത്തിന്റെ റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടി അദ്ദേഹത്തെ ഈ ആവശ്യം ഉന്നയിച്ചത് കൊണ്ട്
പുറത്താക്കുകയും ചെയ്തു. ഇപ്പോൾ
പ്രതിപക്ഷം അധികാരത്തിലെത്തിയപ്പോൾ ബാങ്ക് തുർക്കിയിലക്കുകയും
ചെയ്തു.
ബാങ്ക് മാത്രമല്ല 1932-1950 കാലഘട്ടത്തിൽ നിസ്കാരം
പോലും തുർക്കിയിൽ ആവണമെന്ന് വാഗ്ദാനം ചെയ്തിരുന്നു.
എന്നാൽ മുസ്ലീം മനസ്സിന്റെ അറബ് കോളനിവൽക്കരണം വളരെ സമഗ്രമായിരുന്നു, അത് വളരെ ജനപ്രീതിയാർജ്ജിച്ച
തീരുമാനമായിരുന്നു. 1950 ലെ പാർട്ടി തിരഞ്ഞെടുപ്പിൽ അവർ പരാജയപ്പെട്ടപ്പോൾ അത് പിൻവലിച്ചു.
തുർക്കി ഭാഷയിൽ ആദ്യമായി ഒരു പ്രാർത്ഥന നടത്തിയത് ഇസ്താംബുൾ പള്ളിയിൽ 1926 മാർച്ച് 19 നായിരുന്നു. ആ വർഷത്തിലെ റംസാന്റെ ആദ്യ
വെള്ളിയാഴ്ച കൂടിയായിരുന്നു അത്.അന്ന്
ഭൂരിഭാഗം ആളുകളും പ്രാർത്ഥന പൂർത്തിയാക്കാതെ പോയതായി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകിയ സെമലെഡിൻ എഫെൻഡി എന്നവർ പറയുന്നുണ്ട്.
ഇസ്ലാം അറേബ്യൻ ഉപദ്വീപിലൂടെ
സസാനിയൻ സാമ്രാജ്യത്തിലേക്ക് കടന്ന നിമിഷം മുതൽ പ്രാദേശിക ഭാഷകളിലെ പ്രാർത്ഥനയുടെ
പ്രശ്നം ഉയർന്നുവന്നു. എ.ഡി ഏഴാം നൂറ്റാണ്ടിന്റെ
രണ്ടാം പകുതിയിൽ ഇസ്ലാം ഇന്നത്തെ ഇറാനിൽ വ്യാപിച്ചുകൊണ്ടിരുന്നു.അന്ന്
അഭിമാനികളായ പേർഷ്യക്കാർ അവരുടെ ഭാഷയിൽ പ്രാർത്ഥന നടത്തുവാൻ ആവശ്യപ്പെട്ടിരുന്നു.
ഭാഷാ തടസങ്ങൾ
ആളുകൾക്ക് മനസ്സിലാകുന്ന ഭാഷയിൽ പ്രാർത്ഥനകൾ നടത്തണമെന്ന ഖുർആനിലെ നിർദ്ദേശങ്ങൾക്കനുസൃതമായി
ഇത് ന്യായവും ഉചിതവുമായിരുന്നു.
അല്ലാഹുവിന്റെ സന്ദേശവാഹകർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോവുകയും അവിടെ അവന്റെ സന്ദേശം പ്രാദേശിക
ഭാഷകളിൽ എത്തിക്കുകയും ചെയ്യുന്നുണ്ടെന്ന് ഖുർആൻ പറയുന്നുണ്ട്. അറബ് ആധിപത്യത്തിന് സൃഷ്ടാവ് മുൻഗണന നൽകിയിട്ടില്ല.
ഇസ്ലാമിക ജൂറിസ്റ്റുകളും അതിനു ഒരുപാട്
ശ്രമങ്ങൾ നടത്തിയിട്ടുണ്ട്.എല്ലാ അറബ് നിയമജ്ഞരും ഇമാം മാലിക് ഇബ്നു അനസ്, ഇമാം മുഹമ്മദ് അൽ-ഷാഫി, ഇമാം അഹ്മദ് ഇബ്നു ഹൻബൽ
തുടങ്ങിയവരെല്ലാം ഈ ആശയത്തെ എതിർത്തവരാണ്.
പേർഷ്യൻ വംശജനായ മുതിർന്ന നിയമജ്ഞനും ഹനഫി കർമ്മശാസ്ത്രത്തിന്റെ സ്ഥാപകനുമായ ഇമാം അബു ഹനിഫ തങ്ങൾ ഈ മാറ്റത്തെ
അനുകൂലിച്ചുവെങ്കിലും അദ്ദേഹത്തിന്റെ അനുയായികളിൽ പലരും
അദ്ദേഹത്തോട് യോജിച്ചില്ല.
പതിനാറാം നൂറ്റാണ്ടിൽ ഓട്ടോമൻ തുർക്കികൾ ഔദ്യോഗികമായി
അംഗീകരിച്ച ഹനഫി സ്കൂളിനെ പശ്ചിമേഷ്യരും ദക്ഷിണേഷ്യരും വിദൂര കിഴക്കൻ രാജ്യങ്ങളിൽ പലരും
പിന്തുടരുന്നു പോന്നു. എന്നിട്ടും പ്രാദേശിക ഭാഷകളിലെ പ്രാർത്ഥന എന്ന ആശയം
നീങ്ങിയില്ല.
ഭാഷകൾക്കായുള്ള പ്രേരണ രണ്ട് ഉറവിടങ്ങളിൽ നിന്നാണ്
ഉടലെടുത്തത്: പ്രാദേശിക സംസ്കാരത്തിൽ അഭിമാനം പുലർത്താനും ദൈവവുമായി കൂടുതൽ ബന്ധം പുലർത്താനുള്ള
ആഗ്രഹത്തിലുമാണത്.
ഖുർആനിൽ അള്ളാഹു മാത്രമല്ല, മുഹമ്മദ് നബി തന്റെ അവസാന പ്രഭാഷണത്തിൽ പോലും അറബികൾക്ക്
മറ്റുള്ളവരെക്കാൾ ശ്രേഷ്ഠതയില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ സാമ്രാജ്യത്വ അഭിലാഷങ്ങൾക്ക് വേണ്ടി അറബികൾ അറബി ഭാഷ മാത്രമല്ല ഉപയോഗിച്ചത്, അവരുടെ ഡ്രസ് കോഡ്, വാസ്തുവിദ്യ, മറ്റ് സാംസ്കാരിക ഐഡന്റിറ്റി മാർക്കുകൾ എന്നിവ
ഉപയോഗിച്ച് അവയെ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചു. അതിന്റെ ഫലമായി, ഇന്ത്യയിലെ
ബഹുമാന്യരായ ചില പുരോഹിതന്മാർ തങ്ങളെ അടിമകൾ (ഗുലാം) എന്നും അറബ് ആത്മീയ യജമാനന്മാരുടെ നായ്ക്കൾ (കൽബ്) എന്നും
വിളിക്കുന്നതിൽ അഭിമാനം കൊണ്ടു.
എന്നോടുള്ള സംസാരം.
ഇസ്ലാമിന് പ്രാദേശിക നിറമില്ലെന്നാണോ ഇതിനർത്ഥം? അല്ല. ഇന്ത്യൻ ഇസ്ലാമിന് അറബികൾക്ക് തിരിച്ചറിയാൻ കഴിയാത്ത സവിശേഷതകളുണ്ട്. ഉദാഹരണത്തിന്, നമ്മുടെ ജാതിവ്യവസ്ഥ, സ്ത്രീധന സമ്പ്രദായം, സിന്ദൂരവും ബിന്ദിയും ധരിച്ച വിവാഹിതരായ
സ്ത്രീകൾ ഇവകളാണത്. എന്നാൽ ഇന്ത്യൻ ഇസ്ലാമിന്റെ സമന്വയം മറച്ചുവെക്കാൻ പുരോഹിതന്മാർ എല്ലാ
ശ്രമങ്ങളും നടത്തിയിട്ടുണ്ട്.
ഷാ റഫിയുദ്ദീൻ ഖുർആനിന്റെ വിവർത്തനത്തിൽ ആരാധനയ്ക്കായി ഉപയോഗിക്കുന്ന പദം ഹിന്ദു ആചാരവുമായി ബന്ധപ്പെട്ട പജ്ന എന്നാണ് എന്ന്
പറഞ്ഞിട്ടുണ്ട്. പതിനെട്ടാം നൂറ്റാണ്ടിൽ, തദ്ദേശീയരായ പേജിയും അറബിക് ഇബാദും
അനുവദനീയമായ പകരക്കാരായിരുന്നു. ഒരു
നൂറ്റാണ്ടിനുശേഷം, മുസ്ലിം സ്വത്വത്തിന്റെ അതിർവരമ്പുകൾ ശക്തമാകാൻ തുടങ്ങിയപ്പോൾ അറബി പദം അവർക്ക് നിർബന്ധിതമായി.
ഇസ്ലാമിക ആകർഷകത്വവും എക്സ്ക്ലൂസിവിസവും പ്രസംഗിക്കാനുള്ള ലോകത്തിലെ
ഏറ്റവും വലിയ പ്രസ്ഥാനമായ തബ്ലീഗ്
ജമാഅത്ത് 1927 ൽ ദയൂബന്ദി പണ്ഡിതൻ മൗലാന ഇല്യാസ്
കാന്ധ്ലവി ആരംഭിച്ചു. മേവത്തിലെ മുസ്ലിംകൾ അവരുടെ യഥാർത്ഥ ഹിന്ദു
സംസ്കാരവുമായി നന്നായി സമന്വയിപ്പിക്കുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു.
സൗദി പെട്രോഡോളറുകൾ കുത്തിവച്ചാണ്
തബ്ലീഗ് ജമാഅതിന്റെ പ്രവർത്തനങ്ങൾക്ക് സഹായകമാകുന്നത്. ഖുദ ഹാഫീസിന്റെ
സുപരിചിതമായ മുസ്ലീം അഭിവാദ്യം ഇപ്പോൾ അല്ലാഹ്
ഹാഫിസ് എന്നാണ്. ഒരു ഹിജാബിൽ ഒരു മുസ്ലീം
സ്ത്രീയെയോ അല്ലെങ്കിൽ ഒരു പുരുഷൻ അഭയ വസ്ത്രം
ധരിക്കുകയോ കെഫിയേ കളിക്കുകയോ ചെയ്യുന്നത് അസാധാരണമല്ല. സൂര്യൻ,
പൊടി, മണൽക്കാറ്റ്
എന്നിവയിൽ നിന്ന് ഈ വസ്ത്രങ്ങൾ സംരക്ഷിക്കുന്ന പശ്ചിമേഷ്യയിൽ എല്ലാം ശരിയാണ് എന്ന് വെക്കാം പക്ഷേ കൊൽക്കത്ത,
ജക്കാർത്ത, ലണ്ടൻ,
പാരീസ് അല്ലെങ്കിൽ ബോസ്റ്റൺ എന്നിവിടങ്ങളിൽ ഇതിന്റെ ആവശ്യകത എന്താണ്? അത് ഒരു കോളനിവത്കൃത
മുസ്ലിം മനസ്സിന്റെ അടയാളമല്ലാതെ മറ്റൊന്നുമല്ല.
പ്രാദേശിക ഭാഷകളിലേക്കുള്ള മാറ്റം മറ്റ് മതങ്ങൾക്കും
എളുപ്പമല്ല. ഒരു പ്രത്യേക വിശുദ്ധി ചില
ഭാഷകളുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഉദാഹരണത്തിന്, വേദ സംസ്കൃതം ഹിന്ദുക്കൾക്കും ഹീബ്രു യഹൂദർക്കും
പവിത്രമാണ്.ലാറ്റിൻ, ഗ്രീക്ക് ഭാഷകളിൽ ബൈബിൾ നിലനിർത്താനുള്ള
ക്രിസ്തുമതത്തിന്റെ പോരാട്ടം തീവ്രവും രക്തരൂക്ഷിതവുമായിരുന്നു. ക്രമേണ, ബൈബിൾ ജനങ്ങളോട്
അവരുടെ ഭാഷയിൽ സംസാരിച്ചു തുടങ്ങി.
വിശുദ്ധ ഖുർആനിന്റെ ഉർദു അല്ലെങ്കിൽ ഇംഗ്ലീഷ്
പരിഭാഷയെ സ്വീകരിക്കാൻ ഇന്ത്യയിലെ പണ്ഡിതന്മാർ വിസമ്മതിച്ചിരുന്നു.യൂറോപ്പിലെയും യു. എസിലേയും പള്ളികളിൽ പോലും ഖുർആനിന്റെ വിവർത്തനം ചെയ്ത പകർപ്പുകൾ പ്രദർശിപ്പിചിരുന്നില്ല. വാസ്തവത്തിൽ, ഇസ്ലാമിക സാഹിത്യത്തിന്റെ
വിവർത്തനം ഭൂരിഭാഗവും ഇപ്പോൾ നെറ്റിൽ എളുപ്പത്തിൽ ലഭ്യമാണ്.
ദക്ഷിണേഷ്യയിൽ, പ്രാദേശിക ഭാഷകളിൽ ഒരിക്കലും
ബാങ്കോ അല്ലെങ്കിൽ നിസ്കാരമോ ഉണ്ടായിട്ടില്ല. അവർ പ്രാർത്ഥിക്കുന്ന ഭാഷ മനസ്സിലാകുന്നില്ലെങ്കിൽ മുസ്ലിംകൾക്ക് എങ്ങനെ
അല്ലാഹുവുമായി അടുക്കാൻ കഴിയും? ഒരുപക്ഷേ തുർക്കിയിലെ ചർച്ച നമ്മുടെ ഹൃദയവും മനസ്സും തുറക്കാൻ
കാരണമായേക്കാം.
ദില്ലി ആസ്ഥാനമായുള്ള പുരോഗമന ഇസ്ലാമിക വെബ്സൈറ്റായ ന്യൂ
ഏജ് ഇസ്ലാമിന്റെ സ്ഥാപക എഡിറ്ററാണ് സുൽത്താൻ ഷാഹിൻ.
കുറിപ്പ്: ഈ ലേഖനം ആദ്യമായി പ്രത്യക്ഷപ്പെട്ടത് 2019 ഫെബ്രുവരി 9 ന് ന്യൂഡൽഹിയിലെ
പ്രതിവാര ഫസ്റ്റ്പോസ്റ്റിന്റെ അച്ചടി പതിപ്പിലാണ്.
English Article:
Arabic
Imperialism Vs. Islamic Pluralism: Has The Time Come For Islam To Go Local?
URL: http://www.newageislam.com/malayalam-section/sultan-shahin,-founder-editor,-new-age-islam/arabic-imperialism-vs-islamic-pluralism--അറബിക്-സാമ്രാജ്യത്വം-ഇസ്ലാമിക-ബഹുസ്വരതയും--ഇസ്ലാമിന്-പ്രാദേശികമാവാനുള്ള-സമയമായോ?/d/119356
New Age Islam, Islam Online, Islamic
Website, African Muslim News, Arab World News, South Asia News, Indian Muslim News, World Muslim News, Women in Islam, Islamic Feminism, Arab Women, Women In Arab, Islamophobia in America, Muslim Women in West, Islam Women and Feminism