certifired_img

Books and Documents

Malayalam Section (09 Apr 2019 NewAgeIslam.Com)Arabic Imperialism Vs. Islamic Pluralism അറബിക് സാമ്രാജ്യത്വവും ഇസ്ലാമിക ബഹുസ്വരതയും: ഇസ്ലാമിന് തദ്ദേശീയമാവാനുള്ള സമയമായോ?By Sultan Shahin, Founder-Editor, New Age Islam

 

സുൽത്താൻ ഷാഹിൻ ഫൗണ്ടർ എഡിറ്റർ ന്യൂ ഏജ് ഇസ്ലാം

 

9 ഫെബ്രുവരി 2019

 

    ഒരു തുർക്കി കാരനായ നിയമ നിർമ്മാതാവ് തുർക്കിയിലെ മുസ്ലിമുകൾ അറബി ഭാഷ ഒഴിവാക്കി തുർക്കി ഭാഷയിൽ പ്രാർത്ഥന നടത്തുവാനുള്ള പദ്ധതി ഒരുക്കുകയാണ്. തന്റെ റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടി ഈ ആവശ്യം ഉന്നയിച്ചപ്പോൾ ഇപ്പോൾ പ്രതിപക്ഷത്തും മുമ്പ് അധികാരത്തിലും ഉണ്ടായിരുന്ന സന്ദർഭത്തിൽ ബാങ്കിനെ തുർക്കിഷ് ഭാഷയിലാക്കിയിരുന്നു.

 

     കേവലം ബാങ്ക് മാത്രമല്ല,നിസ്കാരം പോലും 1932-1950 കാലഘട്ടങ്ങളിൽ തുർക്കിഷ് ഭാഷയിൽ ഓഫർ ചെയ്തിരുന്നു. എന്നാൽ അറബ് മുസ്ലിം കോളനിവൽക്കരണം മുസ്‌ലിം മനസ്സുകളെ ധാരണ വൽക്കരിക്കുകയും ഈ തീരുമാനത്തെ സുപരിചിതമല്ലാത്തതാക്കുകയും ചെയ്തു, അതുകൊണ്ടുതന്നെ 1950ൽ  പാർട്ടി തോറ്റപ്പോൾ ഈ തീരുമാനത്തെ പിൻവലിച്ചു.

 

1926 മാർച്ച് 19ന്  ആ വർഷത്തിലെ റമദാനിലെ ആദ്യത്തെ വെള്ളിയാഴ്ചയായിരുന്നു തുർക്കിയിലെ ഇസ്താംബുൾ പള്ളിയിൽ ആദ്യമായി തുർക്കിഷ് ഭാഷയിൽ പ്രാർത്ഥന നടത്തിയത്. സെമലാദിൻ  എഫന്ഡി എന്ന ആളാണ് പ്രാർത്ഥന നടത്തിയത് എങ്കിലും പ്രാർത്ഥന തീരുന്നതിന് മുമ്പ് തന്നെ ഒരുപാട് ആളുകൾ കൊഴിഞ്ഞുപോയി.

 

       സസാനിയൻ ഭരണകാലത്തുതന്നെ മാതൃഭാഷയിലുള്ള പ്രാർത്ഥനയുമായി ബന്ധപ്പെട്ട വിഷയങ്ങൾ അറേബ്യൻ ഉപദ്വീപ് കടന്ന് വന്നിട്ടുണ്ട്. ക്രിസ്താബ്ദം ഏഴാം നൂറ്റാണ്ടിലെ അവസാന പകുതിയിൽ തന്നെ പേർഷ്യക്കാരും ഇറാനികളും ഇന്ന് പ്രാർത്ഥന നടത്തുന്നതുപോലെ ഇസ്ലാം അവരുടെ ഭാഷയിൽ വ്യാപിച്ചിട്ടുണ്ടായിരുന്നു.

 

ഭാഷാ തടസ്സം.

 

     ഇത് ന്യായമായതും ജനങ്ങൾക്ക് മനസ്സിലാകുന്ന ഭാഷയിൽ ആകണം പ്രാർത്ഥന എന്നുള്ളത് ഖുർആനിന്റെ നിർദ്ദേശമാണ് എന്നുള്ളത് സർവ്വ സമ്മതവും ആണ്. ഖുർആൻ വ്യക്തമാക്കുന്നത്, അല്ലാഹുവിന്റെ പ്രവാചകൻ ലോകത്തിന്റെ വിവിധഭാഗങ്ങളിലേക്ക് തന്റെ സന്ദേശത്തെ അവരുടെ ഭാഷയിൽ കൈമാറ്റം ചെയ്യുന്നതിന് വേണ്ടിയിട്ടാണ് എന്നാണ്. അറബ് മേധാവിത്വത്തിന് യാതൊരു പക്ഷപാതവും അല്ലാഹു കാണിച്ചിട്ടില്ല. ഒരുപാട്  ന്യായാധിപന്മാർ പോലും അതിൽ അടിഞ്ഞു പോയിട്ടുണ്ട്. ഇമാം മാലിക് ബിനു അനസ്, ഇമാം മുഹമ്മദ് അൽ ഷാഫി, ഇമാം അഹമ്മദ് ബ്നു ഹമ്പൽ തുടങ്ങിയ എല്ലാ അറബിക് ന്യായാധിപന്മാരും ഈ ആശയത്തെ എതിർത്തിട്ടുണ്ട്.

 

    പേർഷ്യൻ വംശജനായ ഒരു മുതിർന്ന ന്യായാധിപനും, ഹനഫി മദ്ഹബിന്റെ സ്ഥാപകനുമായ ഇമാം അബൂഹനീഫ അവർകൾ ഈ മാറ്റത്തെ അനുകൂലിചി ട്ടുണ്ടെങ്കിലും അവരുടെ അനുയായികൾ ഇതിനെ എതിർക്കുകയായിരുന്നു.

 

   ഓട്ടോമൻ തുർക്കികൾ പതിനാറാം നൂറ്റാണ്ടിൽ ഇതിനെ ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ടെങ്കിലും, പശ്ചിമ ഏഷ്യയിലും ദക്ഷിണ ഏഷ്യയിലും കിഴക്കൻ ഏഷ്യയിലും എല്ലാം ഹനഫി മദ്ഹബ് തുടർന്നു പോന്നിരുന്നു. അതുകൊണ്ടുതന്നെ ഇതുവരെ പ്രാർത്ഥനകളിൽ മാതൃഭാഷയുടെ ഉപയോഗത്തെ സ്വീകരിച്ചിട്ടില്ല.

 

   മാതൃഭാഷയുടെ ഉപയോഗത്തെ സ്വാധീനിക്കുന്നത് രണ്ട് ഭാഗങ്ങളിലൂടെയാണ്:


ഒന്ന് തദ്ദേശീയ സംസ്കാരത്തോടുള്ള അഭിമാനവും മറ്റൊന്ന് സൃഷ്ടാവിനോട് കൂടുതൽ അടുപ്പം സൃഷ്ടിക്കുവാൻ ഉള്ള ആഗ്രഹവുമാണ്.

 

   ഖുർആനിൽ അല്ലാഹു മാത്രമല്ല അറബികൾക്ക് മറ്റുള്ളവരേക്കാൾ യാതൊരു ആധിപത്യവും നൽകിയിട്ടില്ല എന്ന് പറഞ്ഞത് മറിച്ച് പ്രവാചകർ തങ്ങളുടെ അവസാനത്തെ പ്രഭാഷണത്തിലും പറഞ്ഞിട്ടുണ്ട്.

 

   എന്നാൽ അറബികൾ അറബി ഭാഷയെ മറ്റു കുത്തക ആഗ്രഹങ്ങൾക്ക് വേണ്ടി ഉപയോഗിക്കുകയാണ് ഉണ്ടായത്, അവരുടെ ഭാഷയിൽ മാത്രമല്ല സ്വാധീനം ചെലുത്തിയത് മറിച്ച് അവരുടെ വസ്ത്രധാരണയിലും, വാസ്തു ശിലകളിലും, സാംസ്കാരിക മേഖലകളിലെല്ലാം അടയാളപ്പെടുത്തലുകൾ ഉണ്ടാക്കി. ഇതിന്റെ ഫലമായി ഇന്ത്യയിലെ ബഹുമാന്യരായ ചില പുരോഹിതന്മാർ സ്വയം അടിമകളായി (ഗുലാം) വാഴ്ത്തുകയും അറബ് ആത്മീയ അധ്യാപകരുടെ നായി കളായി( കൽബ്)സ്വയം ബഹുമാനിക്കുകയും ചെയ്യുന്നു.

 

എന്നോട് സംസാരിക്കുന്നു.

 

ഇസ്ലാമിനെ തദ്ദേശീയമായ ഒരു നിറമില്ല എന്നതാണോ ഇതുകൊണ്ട് അർത്ഥമാക്കുന്നത്? അല്ല. അറബികൾക്ക് മനസ്സിലാക്കാൻ കഴിയാത്ത പ്രത്യേകതകൾ ഇന്ത്യൻ ഇസ്ലാമിനുണ്ട്. ഉദാഹരണത്തിന് നമ്മുടെ ജാതി സമ്പ്രദായവും, സ്ത്രീധന സംവിധാനവും, വിവാഹിതരായ സ്ത്രീകൾ സിന്ദൂരവും ബിന്ദിയും ധരിക്കുന്നത് എല്ലാം അതിൽ പെട്ടതാണ്. എന്നാൽ ഇന്ത്യൻ ഇസ്ലാമിന്റെ വൈവിധ്യങ്ങളെ ഒളിപ്പിച്ചുവെക്കാൻ മതനേതാക്കന്മാർ എല്ലാശ്രമങ്ങളും നടത്തിയിട്ടുണ്ട്.

 

   ഇസ്ലാമിന്റെ ഐക്യവും ബഹുസ്വരതയും പ്രബോധനം ചെയ്യുന്നതിനുവേണ്ടിയുള്ള  ലോകത്തിലെ ഏറ്റവും വലിയ പ്രസ്ഥാനമായ തബ് ലീഗ് ജമാഅത്ത് രൂപപ്പെടുത്തിയെടുത്തത് 1977 ദയൂബന്ദി പണ്ഡിതനായ മൗലാന ഇല്യാസ് കന്തൽ വി ആയിരുന്നു. അതിനുശേഷം അദ്ദേഹം പറഞ്ഞത് മേവാതിലെ മുസ്ലിമുകൾ അവരുടെ ഹിന്ദു സംസ്കാരവുമായി പൊരുത്തപ്പെട്ടു പോകുന്നുണ്ട് എന്നാണ്.

 

   തബ് ലീഗ് ശ്രമങ്ങൾ നടന്നത് സൗദി പെട്രോഡോളറിന്റെ സഹായം കുത്തിവെച്ചത് കൊണ്ടാണ്. ഹുദാ ഹാഫിസ് എന്ന പ്രശസ്തമായ മുസ്ലിം അഭിവാദ്യ വചനം ഇപ്പോൾ അല്ലാഹു ഹാഫിസ് എന്നായി. ഹിജാബ് ധരിക്കുന്ന ഒരു മുസ്ലിം വനിതയെയോ  അല്ലെങ്കിൽ അബായയോ കഫിയ സ്പോർട്ടിംഗ് ധരിക്കുന്ന ഒരു മനുഷ്യനെയോ കാണൽ അതിവിദൂരമല്ല. പാശ്ചാത്യ ഏഷ്യൻ രാഷ്ട്രങ്ങളിൽ ഇത് സുലഭവും, ഈ വസ്ത്രങ്ങൾ സൂര്യനിൽ നിന്നും പൊടിയിൽ നിന്നും മണൽക്കാറ്റിൽ നിന്നും എല്ലാം സംരക്ഷിക്കുകയും ചെയ്യുന്നുണ്ട് എങ്കിൽ കൊൽക്കത്തയിലും ജക്കാർത്തയിലും ലണ്ടനിലും പാരീസിലും ബോസ്റ്റണിലും എല്ലാം എന്താണ്? അത്  മുസ്ലിം കോളനിവത്കരിക്കപ്പെട്ട മനസ്സിന്റെ അടയാളങ്ങൾ അല്ലാതെ മറ്റൊന്നുമല്ല.

 

   തദ്ദേശ ഭാഷകളിലേക്ക് മാറുക എന്നുള്ളത് മറ്റു മതങ്ങൾക്ക് എളുപ്പമുള്ള കാര്യമല്ല. ചില ഭാഷകളിൽ പ്രത്യേകമായ മാനതകൾ ഉൾക്കൊണ്ടിട്ടുണ്ട്. ഉദാഹരണത്തിന് വേദിക്കും സംസ്കൃതവും എല്ലാം ഹിന്ദു മതാചാരപ്രകാരം പുണ്യം ആയതാണ്. ജൂതന്മാരെ സംബന്ധിച്ച് ഹീബ്രുവും പുണ്യം ആയതാണ്. ബൈബിൾ ലാറ്റിൻ ഭാഷയിലാണോ  ഗ്രീക്ക് ഭാഷയിലാണോ എന്നതിൽ ക്രിസ്തീയർ ഇപ്പോഴും തർക്കിച്ചു കൊണ്ടിരിക്കുകയാണ്. എന്തൊക്കെയായാലും ബൈബിൾ അവരുടെ ഭാഷയിൽ ജനങ്ങളോട് സംസാരിച്ചിട്ടുണ്ട്.

 

    ഇന്ത്യൻ പണ്ഡിതന്മാർ ഖുർആനിന്റെ ഉറുദുവിലോ ഇംഗ്ലീഷിലോ ഉള്ള  പരിഭാഷയെ സ്വീകരിക്കുവാൻ നിരസിക്കുകയാണ്. പരിവർത്തനം ചെയ്യപ്പെട്ട ഖുർആനിന്റെ പതിപ്പുകൾ പള്ളികളിൽ പോലും വെക്കുന്നില്ല. എന്നാൽ യൂറോപ്പിലും അമേരിക്കയിലും എല്ലാം അവർ ഇങ്ങനെ ചെയ്യുന്നുണ്ട്. യഥാർത്ഥത്തിൽ ഇസ്ലാമിക സാഹിത്യത്തിന്റെ കൂടുതൽ തർജ്ജമ നെറ്റിൽ ലഭ്യമാകുന്നത് പരിവർത്തനത്തിലൂടെയാണ്.

 

ദക്ഷിണേഷ്യയിൽ ബാങ്കോ നിസ്കാരമോ തദ്ദേശഭാഷയിൽ കാണാൻ കഴിയുകയില്ല.  അവർ പ്രാർത്ഥിക്കുന്ന ഭാഷ മനസ്സിലായില്ല എങ്കിൽ അല്ലാഹുവുമായി എങ്ങനെയാണ് മുസ്ലിമുകൾ അടിക്കുക? തുർക്കിയിലെ സംവാദങ്ങൾ നമ്മുടെ മനസ്സുകളെയും ഹൃദയങ്ങളെയും തുറക്കുമായിരിക്കാം.

 

സുൽത്താൻ ഷാഹിൻ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന വെബ്സൈറ്റായ ന്യൂ ഏജ് ഇസ്ലാമിന്റെ ഫൗണ്ടറും എഡിറ്ററുമാണ്.

 

URL of English Article: http://newageislam.com/islam-and-pluralism/sultan-shahin,-founder-editor,-new-age-islam/arabic-imperialism-vs-islamic-pluralism--has-the-time-come-for-islam-to-go-local?/d/117702

URL: http://www.newageislam.com/malayalam-section/sultan-shahin,-founder-editor,-new-age-islam/arabic-imperialism-vs-islamic-pluralism--അറബിക്-സാമ്രാജ്യത്വവും-ഇസ്ലാമിക-ബഹുസ്വരതയും--ഇസ്ലാമിന്-തദ്ദേശീയമാവാനുള്ള-സമയമായോ?/d/118269

New Age IslamIslam OnlineIslamic WebsiteAfrican Muslim NewsArab World NewsSouth Asia NewsIndian Muslim NewsWorld Muslim NewsWomen in IslamIslamic FeminismArab WomenWomen In ArabIslamophobia in AmericaMuslim Women in WestIslam Women and Feminism

TOTAL COMMENTS:-    


Compose Your Comments here:
Name
Email (Not to be published)
Comments
Fill the text
 
Disclaimer: The opinions expressed in the articles and comments are the opinions of the authors and do not necessarily reflect that of NewAgeIslam.com.

Content