certifired_img

Books and Documents

Malayalam Section (06 Mar 2019 NewAgeIslam.Com)Can Madrasas Be Allowed To Have ‘Sovereignty’? മദ്രസകൾക്ക് പരമാധികാരം നൽകാൻ സാധിക്കുമോ? പ്രധാനമായും അവരുടെ പാഠപുസ്തകങ്ങളിൽ നിന്നും തീക്ഷ്ണമായ സന്ദേശങ്ങളെ ഉന്മൂലനം ചെയ്യേണ്ടതുണ്ട്By Sultan Shahin, Founding Editor, New Age Islam

 

സുൽത്താൻ ഷാഹിൻ  ഫൗണ്ടർ എഡിറ്റർന്യൂ ഏജ് ഇസ്ലാം

01-മാർച്ച്‌ 2019

 

          മദ്രസകളുടെ പരമാധികാരത്തിനു മേലുള്ള അധിക്ഷേപത്തെ ഓൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ബോർഡിൻറെ ജനറൽ സെക്രട്ടറി രേഖപ്പെടുത്തിയത്, മുസ്ലിം സ്കൂളുകളെ വിദ്യാഭ്യാസ അവകാശത്തിന് (RTE)കീഴിൽ കൊണ്ടുവരാനുള്ള നിർദ്ദേശമായിരുന്നു. ഭരണഘടന അനുശാസന പ്രകാരം ആർട്ടിക്കിൾ 29,30 ഉറപ്പുനൽകുന്ന മദ്രസകളുടെ സ്വയംഭരണാധികാരവും സ്വാതന്ത്ര്യവും ഇപ്പോൾ പേടിപ്പെടുത്തുന്നതാണ് എന്ന്  ഖാലിദ് സൈഫുള്ളാഹ് റഹ്മാനി അഭിപ്രായപ്പെടുന്നുണ്ട്.

 

         എന്നാൽ എൻറെ ചോദ്യം, 7 മില്യനോളം വരുന്ന കുട്ടികൾ അവരുടെ അടിസ്ഥാന വിദ്യാഭ്യാസത്തിനു വേണ്ടി പോകുന്ന ഇന്ത്യൻ മദ്രസകളിൽ അവരുടെ സ്വയം ഭരണാധികാരം ഉപയോഗിച്ച് എന്താണ് ചെയ്തിട്ടുള്ളത്? ആരെങ്കിലും ഇസ്ലാമിയ്യത്താണ് പഠിപ്പിക്കുന്നത് എന്ന് സമ്മതിക്കുന്നുണ്ടെങ്കിൽ, അവരോട് ചോദിക്കുവാനുള്ളത് ഏതുതരം ഇസ്ലാമാണ് എളുപ്പത്തിൽ സ്വാധീനിക്കാൻ കഴിയുന്ന ഈ വിദ്യാർത്ഥികളിൽ അവർ പഠിപ്പിച്ചത്?

 

കൂടുതൽ വായനക്ക് :

 

“Madrasa Education is a Clear Violation of the Human Rights of Children”: Sultan Shahin asks UNHRC to make Muslim Countries Stick to their Pious Declarations

 

        ഈ സംരംഭത്തിന് അടിത്തറപാകിയത് കഴിഞ്ഞവർഷം മദ്രസകളെ RTE കളുടെ  കീഴിൽ കൊണ്ടുവരുന്നതിന്റെ  ഭാഗമായി വിദ്യാർത്ഥികളുടെ അവകാശ സംരക്ഷണത്തിന്റെ ദേശീയ സമിതിയാണ്. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ അവകാശം നഷ്ടപ്പെടരുത് എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഇത് ആരംഭിച്ചത്. മദ്രസകളിൽ പോകുന്ന വിദ്യാർത്ഥികൾ സ്കൂളുകളിൽ പോകാത്ത കുട്ടികളേക്കാളും മികച്ചതാണെന്ന് സമിതി അംഗങ്ങൾ പറയുന്നുണ്ട്.

 

എനിക്ക് ഒരു ഉദാഹരണം നൽകുവാനും മദ്രസ അധികാരികളോട് ആവശ്യപ്പെടാനും ഉള്ളത്, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെയും നമ്മുടെ വിദ്യാർത്ഥികളെയും വിപ്ലവകാരികൾ ആക്കുന്ന ആശയത്തിനെ  പകരുന്നതിൽ അവർ ധാർമിക മനസ്കരാണോ എന്നാണ്. എന്തെന്നാൽ ഈ അധ്യാപനങ്ങൾ ഒരിക്കലും അക്രമങ്ങളിലേക്ക് നേരിട്ട് എത്തിക്കുകയില്ല, മറിച്ച് ചേരിതിരിവുള്ള  മനസ്സുകൾ സൃഷ്ടിക്കുകയും അത് ചേരിതിരിവിനേക്കാൾ അപകടകാരികളും ആണ്. ചിലപ്പോൾ അത് ഇതുവരെ സംഭവിച്ചിട്ടുണ്ടായേക്കില്ല, എന്നാൽ നാളെ സംഭവിച്ചേക്കാം.

 

         കൗമാര വിദ്യാർത്ഥികൾ പഠിക്കുന്നതും അവരുടെ കോഴ്സ് ആയ ആലിമിയ്യത്തിൽ (പ്ലസ്ടു തുല്യത) പഠിപ്പിക്കുന്നതും മൗലാന അംജദ് അലി അസ്മി റിസ് വി രചിച്ചതും ആയ ഇസ്ലാമോ അഖ്ലഖോ അദബ് ( ഇസ്ലാമിക പെരുമാറ്റങ്ങളും സൽസ്വഭാവങ്ങളും) എന്ന കിത്താബിൽ, എല്ലാ പണ്ഡിതന്മാരും പഠിക്കേണ്ടതായി ഇസ്‌ലാമിക നിയമങ്ങളുടെ ഗ്രന്ഥമായ, 16 വാള്യങ്ങൾ വരുന്ന ബഹാറെ ശരീഅയുടെ സമഗ്രവും സംഗ്രഹവും ആണ് ഈ കിതാബിൽ ഉള്ളത്.

 

       മുസ്ലിം സമൂഹത്തിലുള്ള പരിവർത്തനത്തെ ഈ ഗ്രന്ഥം അവകാശപ്പെടുന്നുണ്ട്. ഇതിലെ അംറുൻ ബിൽ മഅ റൂഫി വന്നഹിയി അനിൽ മുൻകറി എന്ന ഇസ്ലാമിക വിധിവിലക്കുകളുടെ അധ്യായത്തിൽ പറയുന്നത്:
മുശ്രിക്കീങ്ങളെ  (സത്യനിഷേധി) അക്രമികളെയെല്ലാം ഒരാളെ അക്രമിക്കുമ്പോൾ ഒരുത്തനെ കൊല ചെയ്യുവാനുള്ള സാധ്യതകളുണ്ട്, എന്നാൽ അവിടെ അവരിലൊരാളെ പരിക്കേൽപ്പിക്കുകയോ പരാജയപ്പെടുത്തുകയും വധിക്കുകയോ ചെയ്യുമെന്ന അമിതമായ സാധ്യതയുണ്ടെങ്കിൽ, ഒറ്റക്ക് ആക്രമിക്കുന്നതിൽ യാതൊരു ബുദ്ധിമുട്ടുമില്ല. എന്നാൽ അവരെ പരാജയപ്പെടുത്താനോ ഉപദ്രവിക്കാനോ സാധിക്കുകയില്ല എന്ന സാധ്യതയാണ് ധാരാളം എങ്കിൽ അവരെ അവർ ആക്രമിക്കരുത്. ഫാസിഖായ(അധപ്പതിച്ചവൻ ) മുസ്ലിംകളെ കുറ്റം ചെയ്യുന്നതിൽ നിന്നും ഒരുത്തൻ തടയുന്നതിന് കൂടുതൽ സാധ്യതയുണ്ടെങ്കിൽ, അവനെ കൊലപ്പെടുത്തുന്നത് തെമ്മാടികൾ ആയ അമുസ്ലിംകൾക്ക് ബാധകമല്ല, ഇപ്പോഴും അവർക്ക് നല്ലത് തെറ്റിൽനിന്നും തടയുന്നതാണ്.( അവരെ പിന്തിരിപ്പിക്കാതിരിക്കുന്നതും അനുവദനീയമാണ്(ഫത്‌വ അൽമഗ്രി ) കാരണം ഫാസിഖീങ്ങളുടെ കൊലപാതകം ശിക്ഷ അർഹിക്കാത്തത് ആണ്. ഇപ്പോൾ അത് ഫലവത്തായിട്ടില്ലെങ്കിലും ഭാവിയിൽ അത് നല്ല റിസൾട്ട് നൽകും.(പേജ് 208)

 

(ഉർദുവിലുള്ള പാഠപുസ്തകത്തിലെ  സംഗ്രഹത്തെ അതിൻറെ കണ്ടന്റ  നഷ്ടപ്പെടാതെ ഞാൻ വിവർത്തനം ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്).

 

കൂടുതൽ വായനക്ക് :

 

Evolution of Hadith Sciences and Need for Major Paradigm Shift in Role of Hadith Corpus and Scope of Madrasa Education

 

         ഇത് അങ്ങേയറ്റം അനുചിതമായതാണ്, കാരണം ഇത് വായിക്കുന്ന ആരും എൻറെ ഈ ഉദ്ധരണി കണ്ട് അത്ഭുതപ്പെട്ടേക്കാം. ഇതിന് യാതൊരു പശ്ചാത്തലവും ഇല്ല. ഈ ഉദ്ധരണി ആ അധ്യായത്തിലെ അവസാന ഖണ്ഡികയും ഇതിനുമുമ്പുള്ള അദ്ധ്യായം മോഷണം അറിയിക്കുന്നതിനുള്ള ഉപദേശവുമാണ്.

 

       മുസ്ലിമുകൾക്ക് നിത്യമായി ഉപദേശം ആവശ്യമുണ്ടെങ്കിലും, അല്ലെങ്കിൽ ഏത് സാഹചര്യത്തിലാണ് ജീവിതം ബുദ്ധിമുട്ടാകുന്നത്, അത് ഒരു മുശ്രികിനെ കൊല്ലുന്നതിൽ ആണെങ്കിലും, ഒരു ദോഷിയായ മുസ്ലിമിനെ കുറ്റം ചെയ്യുന്നതിൽ നിന്നും തടയുന്നതിൽ ആണെങ്കിലും മതനിയമങ്ങൾ ഇവിടെ അനുശാസിച്ചിട്ടുണ്ട്. ഒരാൾ സാധാരണയായി പച്ചക്കറി വാങ്ങാൻ ഇറങ്ങുന്നത് പോലെയുള്ള രൂപത്തിൽ ഇതിൻറെ അർത്ഥം ചിന്തിച്ചാൽ അത് മുസ്‌ലിംകളുടെ ജീവിത നേട്ടങ്ങളിൽ അപകട പ്പെടുത്തലുകൾ സൃഷ്ടിക്കും.

 

      ഭാഗ്യവശാൽ സംഭവം അതല്ല, എന്നാൽ അത് അനുനയ ത്തിനുള്ള വാദങ്ങളും അല്ല. ഇസ്ലാമിക സിദ്ധാന്തത്തെ നിന്ദ്യമായും  ബോധമില്ലാതെയുമാണ്  പഠിപ്പിക്കപ്പെട്ടിട്ടുള്ളത്, അത് മുഴുവനും അക്രമവും ആണ്, മുസ്ലിംകൾ
ക്കെതിരെയുള്ള ആളുകൾ അതിൽ കോപിക്കുകയും പുതിയ ചിന്തകളെ ആലോചിക്കുകയും ചെയ്യുന്നുണ്ട്.

 

     ക്രിസ്താബ്ദം ഒമ്പതാം നൂറ്റാണ്ടിൽ പുതിയ ചിന്തകളെ നിരോധിച്ചത് ആയിരുന്നു. ആയിരക്കണക്കിനു മുസ്ലിമുകളെ കാഫിറു കളാക്കിയും (അവിശ്വാസി )
മുർതദ് (മതപരിത്യാഗി ) ആക്കിയും ചിത്രീകരിക്കുകയും അവരെ മരണത്തിന് വിധിക്കുകയും ചെയ്തിരുന്നു. ഇസ്ലാമിക കോടതികളുടെ അഭാവങ്ങളിൽ ഈ വിധികൾ ഏതൊരു മുസ്‌ലിമിനും പുറപ്പെടുവിക്കാവുന്നതാണ്.

 

കൂടുതൽ വായനക്ക് :

 

RESTRUCTURING MADRASA EDUCATION: Muslim Opponents of India’s 'Right of Children to Free and Compulsory Education Act' are Enemies of Indian Muslims

 

      അഹ്‌ലു കിതാബ് എന് ഖുർആൻ കണക്കാക്കുന്ന വിഭാഗവും, അമുസ്ലിംകളും, മുസ്‌ലിംകളുമായി അടുത്ത ബന്ധം പുലർത്തുന്നവരും എല്ലാം ഇസ്ലാമിക നിയമപ്രകാരം നരകം ശാശ്വതമായവരാണ്. ഭൂരിപക്ഷം മുസ്‌ലിംകളും തങ്ങളുടെ ദൈവശാസ്ത്രവുമായി ആശയവിനിമയം നടത്തുന്നവരാണ്, മുസ്ലിം അല്ലാത്തവർക്ക് അവഹേളനം മാത്രമല്ല, അവരുടെ സ്ഥിരം താമസസ്ഥലത്തേക്ക് അവരെ മാറ്റി പാർപ്പിക്കുന്നതും ആണ് എന്നതിൽ അത്ഭുതപ്പെടാനൊന്നുമില്ല.

 

     ഇസ്‌ലാമും ഇസ്‌ലാമിക ശരീഅത്തും തമ്മിൽ(നിയമം ) അല്ലെങ്കിൽ ഇസ്ലാമും ഇസ്ലാമിക ഫിഖ്‌ഹും തമ്മിൽ(നിയമശാസ്ത്രം ) അല്ലെങ്കിൽ ഇസ്ലാമും ഇൽമുൽകലാം തമ്മിൽ(ദൈവശാസ്ത്രം ) ഒരു അന്തരം ഉണ്ടായിട്ടുണ്ട്. മുസ്ലിമുകൾക്ക് പരസ്പരപൂരകങ്ങളായ വർത്തമാനകാലത്ത് ജീവിക്കണമെങ്കിൽ, അക്രമത്തെയും മേധാവിത്വത്തെയും പരദേശി സ്പർദ്ദയും അസഹിഷ്ണുതയും ലിംഗവിവേചനവും മാറ്റിമറിക്കപ്പെട്ട പുതിയ ഒരു പാഠപുസ്തകത്തിന്റെ നിയമശാസ്ത്ര ത്തിലൂടെയും ദൈവശാസ്ത്ര ത്തിലൂടെയും സമാധാനത്തിനും ബഹുസ്വരതക്കും വേണ്ടി ഒരുപാട് അദ്വാനിക്കേണ്ടതുണ്ട്.
    വളരെ അത്യാവശ്യ നടപടി എന്ന നിലക്ക്, മദ്രസ ഭരണാധികാരികളോട് എനിക്ക് അപേക്ഷിക്കാനുള്ളത്, കൊലപാതക അക്രമങ്ങളെ പ്രചോദിപ്പിക്കുന്നതും പ്രധാനമർഹിക്കാത്ത  നിയമങ്ങൾ ആയ 
യുദ്ധത്തിലെ സ്ത്രീ തടവുകാരെയും വെപ്പാട്ടികളെയും എങ്ങനെ കൈകാര്യം ചെയ്യണമെന്നതല്ലാം പാഠപുസ്തകത്തിൽ നിന്നും നിർമ്മാർജ്ജനം ചെയ്യേണ്ടതാണ്.

 

കൂടുതൽ വായനക്ക് :

 

An Open Reminder to the Ulema: Rejecting Universal Knowledge as Un-Islamic is Brazenly Un-Islamic and Kufr (denial of truth)

 

       നമ്മുടെ യുവാക്കളുടെ നല്ലൊരു പക്ഷം ലോകമെമ്പാടുമുള്ള ജിഹാദി ഗ്രൂപ്പുകളിൽ അംഗങ്ങളാകുന്നതിനെ കുറിച്ച് നമ്മുടെ ഉലമാക്കൾ ബോധവാന്മാരല്ല. ഒരു സുന്നി പണ്ഡിതൻ ആദ്യമായി പാക്കിസ്ഥാനിലെ ഒരു ഷിയാ പള്ളിയിലേക്ക് പോയതിലും അവിടെ നിസ്കരിച്ചിരുന്നവരെ മതപരിത്യാഗി കളാക്കി താൻ സ്വയം ചാവേറായി പൊട്ടിത്തെറിച്ചതും നമ്മെ വളരെയധികം അസ്വസ്ഥരാക്കുന്നുണ്ട്. അദ്ദേഹം ചിന്തിക്കുന്നത് താൻ വളരെ പുണ്യകരമായ കാര്യമാണ് ചെയ്യുന്നത് എന്നും ഇതിന് പ്രതിഫലമായി സൃഷ്ടാവ് സ്വർഗ്ഗത്തിൽ ഇടം നൽകുമെന്നുമാണ്. വർഷങ്ങൾക്ക് മുമ്പുള്ള സംഭവമാണ് ഇത്. എന്നാൽ ഇന്ന്, ലോകത്തിലെവിടെയും ചാവേറുകളുടെ ഒരു സമൂഹത്തെ ഉത്പാദിപ്പിക്കുവാനും അത് പ്രാവർത്തികമാക്കുവാനും കഴിയും. നമ്മുടെ മദ്രസകളിൽ പഠിപ്പിക്കുന്ന ഒരു തരം വിദ്യാഭ്യാസത്തിൻറെ മേലിലാണ് ഇതിന്റെ  അധിക്ഷേപങ്ങൾ ചെന്നെത്തുന്നത്.

 

        RTE പുതിയ പാഠ്യ പദ്ധതിയിലൂടെ ഉറപ്പുവരുത്തുകയും അതിലൂടെ വിദ്യാർത്ഥികൾ ലോകത്തിൻറെ താളത്തിനനുസരിച്ച് വളരുകയും ചെയ്യും.
മറ്റു സ്കൂളുകളിൽ എന്താണ് പഠിപ്പിക്കപ്പെട്ടത് അത് അവർ പഠിക്കുകയും മദ്രസകളിൽ നിന്നും പുറത്തു പോകുമ്പോൾ നഷ്ടപ്പെട്ടതായി തോന്നുകയുമില്ല. ദിനംപ്രതി മാറിക്കൊണ്ടിരിക്കുന്ന ലോകത്തിൽ ടെക്നോളജി ജീവിതം പടുക്കുമ്പോൾ ആധുനിക വിദ്യാഭ്യാസം അവരുടെ ജീവിതത്തെ സഹായിക്കും.

 

      മദ്രസ വിദ്യാഭ്യാസം മുസ്ലിം വിദ്യാർത്ഥികളുടെ  ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ്. നമ്മുടെ സന്താനങ്ങളും നമ്മുടെ ലോകവും ഒരുപാട് സുകൃതങ്ങൾ അർഹിക്കുന്നുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഏഴാം നൂറ്റാണ്ടിലെ മാനസികാവസ്ഥയും ആയി നമുക്ക് ലാഘവത്തോടെ ജീവിക്കാൻ കഴിയുകയില്ല.

 

ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന പുരോഗമന ഇസ്ലാമിക് വെബ്സൈറ്റായ ന്യൂ ഏജ് ഇസ്ലാമിൻറെ ഫൊണ്ടറും എഡിറ്ററുമാണ് സുൽത്താൻ ഷാഹിൻ.

 

കുറിപ്പ് : ഈ ലേഖനത്തിന്റെ  ആദ്യ പ്രതി പ്രിന്റഡ് വീക്കിലിയായ ഫസ്റ്റ് പോസ്റ്റിൽ പ്രസിദ്ധീകരിച്ചതാണ്.

 

URL: http://www.newageislam.com/malayalam-section/sultan-shahin,-founding-editor,-new-age-islam/can-madrasas-be-allowed-to-have-‘sovereignty’?--മദ്രസകൾക്ക്-പരമാധികാരം-നൽകാൻ-സാധിക്കുമോ?-പ്രധാനമായും-അവരുടെ-പാഠപുസ്തകങ്ങളിൽ-നിന്നും-തീക്ഷ്ണമായ-സന്ദേശങ്ങളെ-ഉന്മൂലനം-ചെയ്യേണ്ടതുണ്ട്/d/117933

New Age IslamIslam OnlineIslamic WebsiteAfrican Muslim NewsArab World NewsSouth Asia NewsIndian Muslim NewsWorld Muslim NewsWomen in IslamIslamic FeminismArab WomenWomen In ArabIslamophobia in AmericaMuslim Women in WestIslam Women and Feminism

TOTAL COMMENTS:-    


Compose Your Comments here:
Name
Email (Not to be published)
Comments
Fill the text
 
Disclaimer: The opinions expressed in the articles and comments are the opinions of the authors and do not necessarily reflect that of NewAgeIslam.com.

Content