certifired_img

Books and Documents

Malayalam Section (11 Apr 2019 NewAgeIslam.Com)Destruction Of Islamic Cultural Heritage ഇസ്ലാമിക സാംസ്കാരിക പൈതൃകങ്ങളുടെ നശീകരണം: ഇസ്ലാമിന്റെ ആത്മീയ മൂല്യങ്ങളെ മുസ്ലിമുകൾ തിരിച്ച് എടുക്കേണ്ടതുണ്ട്.By Sultan Shahin, Founder-Editor, New Age Islam

 

യുഎൻ ഹുമൻ റൈറ്റ് കൗൺസിലിന്റെ ഇരുപത്തിരണ്ടാമത് സെഷനിൽ സുൽത്താൻ ഷാഹിൻ ആവശ്യപ്പെടുന്നു.

 

 

പൈതൃക സംസ്കാരിക അവകാശത്തിന്മേലുള്ള 
പൊതു സംഭാഷണം.
15 മാർച്ച് 2013, വെള്ളി
12:00 - 14:00
റൂം നമ്പർ:24 പാലസ് ഡെസ്റ്റിനേഷൻസ്
ഓർഗനൈസർ: റാഡോ അൽ ഹാകിം ഫൌണ്ടേഷൻസ് ആൻഡ്  ഒതേർസ്.

 

സുൽത്താൻ ഷാഹിൻ അബ്ദുല്ലാഹി മാലയുമായി സംസാരിക്കുന്നു.

 

 

മാധ്യമ പ്രതിസന്ധിയും സാംസ്കാരിക പാരമ്പര്യത്തിന്റെ പ്രശ്നങ്ങളും.

 

മിസ്റ്റർ അബ്ദുല്ലാഹി മാലി, ഗവേഷകൻ ഐ എസ് എ. ലിയോൺ, അഹ്മദ് ബാബ ഇൻസ്റ്റിറ്റ്യൂട്ട്, തുമ്പു കുട്ടു, കൗൺസിലർ യുനെസ്കോ, മാനുസ്ക്രിപ്റ്റിലും ന്യൂമറൈ സെഷനിലും മുൻ ഉത്തരവാദിത്വം, മാലിയൻസ് കൊളിഷന്റെ  പ്രസിഡന്റ്, റോഹൻ ആൽബസ്.

 

വിശകലനം :
തീവ്രവാദികൾ സംസ്കാരത്തിന് ഭീഷണിയാകുന്നു. 
സുൽത്താൻ ഷാഹിൻ 
എഡിറ്റർ, ഫൗണ്ടർ 
ന്യൂ ഏജ് ഇസ്ലാം.

 

പ്രൊഫസർ കെ വാറിക്കോ
സെക്രട്ടറി ജനറൽ
ഹിമാലയൻ റിസർച്ച് ആൻഡ്
കൾച്ചറൽ ഫൗണ്ടേഷൻ.

 

വിശകലനം:
ഇറാഖിലെ സാംസ്കാരിക പാരമ്പര്യത്തിന്റെ  ഇപ്പോഴത്തെ അവസ്ഥ.

 

ഡോക്ടർ അബ്ദുൽ അമീർ ഹാഷിം
യുഎൻ ജനീവയിലെ അൽ ഹകീം ഫൗണ്ടേഷന്റെ  മുഖ്യ പ്രതിനിധി.

 

വിശകലനവും കാഴ്ചപ്പാടും:
ബാമിയൻ സ്മാരകങ്ങളുടെ പുനരുദ്ധാരണം
കാശ്മീർ യൂണിവേഴ്സിറ്റിയിലെ മുൻ വൈസ് ചാൻസലറായ പ്രൊഫസർ 
റിയാസ് പഞ്ചാബി.

 

മോഡറേറ്റർ:
മിസ്റ്റർ ബിയർഓ  തിയവരാ 
റാഡോ പ്രോഗ്രാം മാനേജർ,ജനീവ.

 

സുൽത്താൻ ഷാഹിന്റെ പ്രസംഗത്തിന്റെ  പൂർണ്ണരൂപം. 
15 മാർച്ച് 2013

 

        ആധുനിക കാലഘട്ടത്തിൽ സാംസ്കാരിക പൈതൃകത്തെ സൂക്ഷിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള മനുഷ്യാവകാശത്തെ സർവ്വ ലൗകികമായും
അന്യാധീനപ്പെടുന്ന സാധിക്കാത്തതുമായണ്  പരിഗണിക്കപ്പെടാറുള്ളത്. എന്നാൽ ചില കറുത്ത ശക്തികൾ എന്റെ വിശ്വാസത്തെയും ഇസ്ലാമിനെയും പ്രവചനാതീതമായി ഉദ്യമിക്കുന്നുണ്ട്. പൈതൃക സംസ്കാരത്തിന്റെ  എതിരാളികൾ ആരെല്ലാമാണ്? സൗദി, വഹാബി,  സലഫി ഇസ്ലാമിക ധാരകളിൽ അധ്യാപനം ലഭിച്ചവരും പരിശീലനം ലഭിച്ചവരും, അഫ്ഗാൻ പാകിസ്ഥാൻ മേഖലകളിലെ താലിബാനികളും, ആഫ്രിക്കയിലെ ബോക്കോ ഹറാമും അഫ്ഗാനിസ്ഥാനിലെ ബുദ്ധിസ്റ്റ് പൈതൃകത്തെയും ആഫ്രിക്കയിലെ അമൂല്യമായ ഇസ്ലാമിക പൈതൃകങ്ങളെയും ഉന്മൂലനം ചെയ്തിട്ടുണ്ട്. പശ്ചിമ ആഫ്രിക്കയിലെ മാലി റിപ്പബ്ലിക് എന്ന് വർത്തമാനകാലത്ത് മരുഭൂമിയുടെ ആഭരണം എന്നറിയപ്പെടുന്ന  ടിംബകുട്ടു എന്ന ഐതിഹ്യ നഗരത്തെ 333 സൂഫി പണ്ഡിതന്മാരുടെ നഗരമായ ആണ് അറിയപ്പെടുന്നത്. ബാമിയൻ ബുദ്ധന്മാരെ തകർത്തെറിയുന്നവർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത നാമധാരികളായി  പോകുന്നുണ്ടെങ്കിലും, ഈ ഹാളിൽ അറിവുള്ള പ്രേക്ഷകരെ ഞാൻ ഓർമ്മിപ്പിക്കേണ്ട അതില്ല.

 

     സൗദി അറേബ്യയിൽ നിന്നും ഇപ്പോൾ അവർക്ക് ലഭിച്ചിട്ടുള്ള പ്രചോദനം, ആഡംബര കരമായ സെവൻ സ്റ്റാർ ഹോട്ടലുകൾ നിർമ്മിക്കുന്നതിനു വേണ്ടിയും അതിന് സൗകര്യം ഒരുക്കുന്നതിന് വേണ്ടിയും പ്രവാചകരുടെ പള്ളിയായ മസ്ജിദുന്നബവിയുടെ പുനരുദ്ധാരണവും വികസനവും എന്ന പേരിൽ മദീനയിലെ പുരാതന മുസ്‌ലിം പൈതൃക കെട്ടിടങ്ങൾ പൊളിച്ച് അടക്കുകയാണ്. സൗദി ഭരണാധികാരം ഒരിക്കൽക്കൂടി കിട്ടുകയാണെങ്കിൽ പ്രവാചകരുടെ ഖുബ്ബ  ആയിരിക്കും അവരുടെ പ്രധാന ടാർജറ്റ്, ഹിജാസിൽ നൂറ്റാണ്ടുകളായി വികസിപ്പിച്ചെടുത്ത കോസ്മോപൊളിറ്റൻ സമൂഹത്തിനെ നജ്ദിയൻ വിഭാഗക്കാർ കീഴടക്കിയതിനാലാണ് അത്. മദീന നിലനിൽക്കുന്ന സൗദി അറേബ്യ വഹാബികളുടെ സൈന്യത്തിന് ലഭിച്ചപ്പോൾ മുതൽ, അതായത് ഏകദേശം1806 മുതൽതന്നെ നജ്ദികൾ ഇത്തരം സ്ഥലങ്ങൾ പൊളിച്ചടുക്കാൻ തുടങ്ങി. അവരുടെ ആദ്യത്തെ ലക്ഷ്യം ജന്നത്തുൽ ബഖീഇനെ നിർമാർജനം ചെയ്യുക എന്നതാണ്. പ്രവാചകരുടെ പള്ളിയോട് ചേർന്ന് കിടക്കുന്ന വിശാലമായ കബർസ്ഥാനി ആണിത്. അതിൽ പ്രവാചകരുടെ കുടുംബത്തിലെ ഒരുപാട് അംഗങ്ങളും, ഇസ്ലാമിന്റെ പ്രാരംഭകാലത്ത് അതിന്റെ അതിജീവനത്തിനു വേണ്ടി ഒരുപാട് സഹനം സഹിക്കേണ്ടിവന്ന സ്വഹാബത്തും അവിടെ അന്ത്യവിശ്രമം കൊള്ളുന്നുണ്ട്. തുർക്കിശ് ഖിലാഫത്തേ ഉസ്മാനിയ്യ ഈ ഖബറുകളുടെ മേലിൽ മനോഹരമായ ചൈത്യം നിർമ്മിച്ചിട്ടുണ്ട്. അക്കാലത്ത് ഈ പ്രദേശത്തെ ജനങ്ങളെ പോലെതന്നെ തുർക്കികൾക്കും  ഒരു നിഗൂഡ ബുദ്ധി ഉണ്ടായിരുന്നു. ഇത് വഹാബികളോട് ഉള്ള ഒരു ബഹിഷ്കരണം ആയിരുന്നു, അവർ ഇബ്നു തൈമിയ്യയുടെയും മുഹമ്മദുബ്നു അബ്ദുൽ വഹാബിന്റെയും സങ്കുചിതമായ ആശയങ്ങളുടെ പിൻതലമുറക്കാരായിരുന്നു. ജന്നത്തുൽ ബഖീഇലെ നീണ്ടുകിടക്കുന്ന ചൈത്യങ്ങൾ മാത്രമായിരുന്നില്ല അവരുടെ ടാർജറ്റ് മറിച്ച് മദീനയിലെ പൈതൃക പള്ളികളെ പോലും അവർ ലക്ഷ്യംവെച്ചിരുന്നു. മുഹമ്മദ് നബിയുടെ ഖുബ്ബ  ശരീഫ് തകർക്കാൻ ഈ വഹാബി സംഘം ശ്രമിച്ചപ്പോൾ മാത്രമാണ് ലോക മുസ്ലിം സമുദായം പ്രചരിച്ചത് എന്നാൽ ആ ശ്രമം പരാജയപ്പെട്ടു.

 

      തുർക്കികൾ 1811 മുതൽ 1815 വരെ സൗദി വഹാബികളോട് പോരാടുകയും അവരെ  പരാജയപ്പെടുത്തുകയും ചെയ്തിട്ടുണ്ട്, പിന്നീട് 1848 മുതൽ 1860 വരെ അവരുടെ പ്രാചീന ശൈലികളും കലകളും ഉപയോഗിച്ച് ചൈത്യങ്ങളെ  പുനർനിർമ്മിച്ചു. എന്നാൽ പിന്നീട്, അരനൂറ്റാണ്ടിനു അടുത്തകാലത്ത് നജ്ദിയൻ വഹാബികൾ അധികാരത്തിലേറുകയും ഇസ്ലാമുമായി ബന്ധപ്പെട്ട സ്ഥലങ്ങളുടെ പൈതൃകങ്ങളെ അവർ തുടച്ചു നീക്കുവാൻ തുടങ്ങി. മദീനയിലെ ജന്നത്തുൽ ബഖീഇൽ ഉള്ള ഖുബ്ബകളും ഗോപുരങ്ങളും 1925 ഏപ്രിൽ ഇരുപത്തിയൊന്നാം തീയതി വീണ്ടും അവർ തച്ചുടച്ചു. മുന്നൂറോളം വരുന്ന ഇസ്ലാമിക പൈതൃകങ്ങളെ നശിപ്പിക്കുകയും പിന്നീടതിനെ റോഡുകളും ആഡംബര ഹോട്ടലുകളും മൂത്രപ്പുരകളും ആക്കി.

 

    ദ  ഇൻഡിപെൻഡൻസ് എന്ന പ്രസിദ്ധീകരണത്തിൽ ഓഗസ്റ്റ് 6 2005ൽ ഡാനിയൽ ഹൗഡൻ എന്ന ജേണലിസ്റ്റ് എഴുതുന്നത്: ചരിത്രപ്രാധാന്യമുള്ള മക്കയെ, ഇസ്ലാമിന്റെ മൃതദേഹം ആക്കുകയും, മതതീവ്രവാദികളുടെ അഭൂതപൂർവ്വമായ കടന്നാക്രമണത്തിൽ കുഴിച്ചുമൂടപ്പെടുകയാണ് എന്നാണ്. മക്കയുടെ സമ്പന്നമായതും വിത്യസ്ത നിലവാരമുള്ളതായ ചരിത്രങ്ങളെ നശിപ്പിച്ചു.
വാഷിംഗ് ടെൻ അടിസ്ഥാനമായ ഗൾഫ് സ്ഥാപനം അനുമാനിക്കുന്നത് രണ്ട് ദശാബ്ദത്തോളമായി 95 ശതമാനം വരുന്ന മില്ലേനിയം ഓൾഡ് കെട്ടിടങ്ങളെ തകർത്തിട്ടുണ്ട് എന്നാണ്. ഇപ്പോൾ മുഹമ്മദ് നബിയുടെ യഥാർത്ഥ ജന്മസ്ഥലം ബുൾഡോസറുകളെ  നേരിട്ടുകൊണ്ടിരിക്കുകയാണ്, സൗദി മത വികാരങ്ങളുടെ ഒത്തുചേരലിലൂടെ ഇസ്ലാം അവരുടെ ഹിതപരിശോധന നിർത്താനുള്ള കഠിനശ്രമത്തിലാണ്.

 

     രണ്ടായിരത്തിൽ ബാമിയാൻ ബുദ്ധൻ മാർക്കെതിരെ സ്ഫോടനം നടത്തുന്നതിനുവേണ്ടി താലിബാനികളുടെ തയ്യാറാക്കുന്നത് ഇവരുടെ എണ്ണ പണത്തിന്റെ  ശാസ്ത്രമനുസരിച്ച് ആണ് എന്നും അദ്ദേഹം പറയുന്നുണ്ട്. ഇതേ തത്വം തന്നെയാണ്, എല്ലാ തരത്തിലുള്ള വിഗ്രഹാരാധനയെയും എതിർക്കുന്നതിനു വേണ്ടി ഉള്ളത്. അതുതന്നെയാണ് ഈ ആഴ്ച സൗദിയുടെ സ്വന്തം രാജാവിന്റെ അജ്ഞാതമായ ഒരു മരുഭൂമിയുടെ മറവിൽ പ്രഖ്യാപിക്കപ്പെട്ടത്.

 

     സൗദി വാസ്തു ശിൽപ്പിയും ഇസ്ലാമിക വാസ്തുശില്പിയുടെ പ്രത്യേക ശ്രദ്ധനേടിയ വ്യക്തിയുമായ സാമി ആൻകാവി ദ ഇൻഡിപെൻഡൻസ് എന്ന ആനുകാലിക പ്രസിദ്ധീകരണതോട് പറഞ്ഞത്, മക്കയുടെ വിടവാങ്ങൽ അടുത്തെത്തിയിരിക്കുന്നു എന്നാണ് കാരണം അദ്ദേഹം പറഞ്ഞത്, മക്കയിലും മദീനയിലും അവസാനമായി നാം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത് എന്താണ് എന്നതാണ്.

 

   വിശുദ്ധമായ രണ്ട് നഗരങ്ങൾക്ക് വേണ്ടി തന്റെ ജീവിതം മാറ്റിവെച്ച വാസ്തു ശിൽപ്പിയായ ഡോക്ടർ ആൻകാവി പറയുന്നത്, പ്രവാചകരുടെ ജീവിതകാലത്ത് ഉണ്ടായിരുന്ന 1400 വർഷങ്ങൾ പഴക്കമുള്ള കെട്ടിടങ്ങളിൽ 20 എണ്ണം മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്, എന്നാൽ അതും ഏതുനിമിഷവും ബുൾഡോസറിന്റെ  ഭീഷണിക്ക് വഴങ്ങി നിൽക്കുകയാണ്. ഇത് മക്കയുടെയും മദീനയുടെയും ചരിത്രത്തിന്റെ ഭാവിയുടെയും അവസാനമാണ് എന്നെ ഡോക്ടർ അംഗാവി പറയുന്നുണ്ട്. ഈ പ്രശ്നങ്ങളുടെ അടിസ്ഥാന കാരണം വഹാബിസം ആണ് എന്നും അദ്ദേഹം പറയുന്നുണ്ട്. പ്രവാചകരുമായി ബന്ധപ്പെട്ട കാര്യങ്ങൾ തകർക്കുന്നതിനു വേണ്ടി അവർക്ക് പ്രത്യേകമായ താൽപര്യമാണ് എന്നും അദ്ദേഹം സൂചിപ്പിക്കുന്നു.

 

പ്രവാചകരുടെ ഖുബ്ബക്ക് ഭീഷണി ഉയരുന്നതിന് മുമ്പ് തന്നെ മുസ്‌ലിംകൾക്കിടയിൽ ചില ഐക്യ ചർച്ചകൾ നടന്നിട്ടുണ്ട്. ഇന്ത്യയിലെ പണ്ഡിതന്മാരും മഹാൻമാരും സൗദി അറേബ്യയിലെ ഇസ്ലാമിന്റെ പൈതൃകങ്ങളെയും പുണ്യ സ്ഥലങ്ങളെയും തകർക്കുന്നതിനെതിരെ പ്രതികരിച്ചിട്ടുണ്ട്. ഇന്ത്യൻ ഭരണാധികാരികൾക്കും ഇന്ത്യയിലുള്ള സൗദി അംബാസിഡർക്കും ഇസ്ലാമിക രാഷ്ട്രങ്ങളുടെ സംഘടനക്കും ആയിരക്കണക്കിന് ഇന്ത്യൻ മുസ്ലിമുകളുടെ വ്യാകുലത അറിയിച്  അവർ കത്തെഴുതിയിട്ടുണ്ട്.

 

   തത്തുല്യമായ ഉൽബുദ്ധത ആഫ്രിക്കയിലും കാണാൻ കഴിഞ്ഞിട്ടുണ്ട്. അൽജീരിയയിലെ ശൈഖന്മാരും ശരിയായ പണ്ഡിതന്മാരുടെ ലീഗും മൗറീഷ്യൻ മതകാര്യ വകുപ്പിനെ പണ്ഡിതരും പ്രതിനിധികളും മാലി സൂഫി പ്രസ്ഥാനത്തിന്റെ പ്രതിനിധികളും ഇസ്ലാമിനെ തീവ്രവാദവും കപട വാദവും 
വ്യാപിപ്പിക്കുന്ന ഇത്തരം ജിഹാദി ഗ്രൂപ്പുകളുമായി എതിരിടണമെന്ന് അവർ ആവശ്യപ്പെടുന്നുണ്ട്.

 

      തുനീഷ്യൻ ഭരണകൂടവും ഇതിനെതിരെ നേരത്തേ പ്രതികരിച്ചിട്ടുണ്ട്, അവർ പറയുന്നത് ചരിത്ര പ്രസിദ്ധിയാർജിച്ച അടയാളങ്ങളെ നിർമ്മാർജ്ജനം ചെയ്യുന്നതിന് വേണ്ടി മതതീവ്രവാദികളുടെ സിസ്റ്റമാറ്റിക് ആയ ഒരു പ്ലാൻ ആണ് ഇതിന് പിന്നിലെന്നും അതിനെ നാം കണ്ടെത്തുകയും മഖ്ബറകൾ ക്ക് സംരക്ഷണം നൽകുക എന്നതും ആണ് നമ്മുടെ അടിയന്തരമായ ദൗത്യം എന്നാണ്.

 

    ഈ നശീകരണത്തിന്റെ ഫിലോസഫിക്കൽ  അടികെട്ടിനെ വിശദീകരിച്ചുകൊണ്ട് നവീന ചിന്തകനായ സിയാവുദ്ദീൻ സർദാർ എഴുതുന്നത്, ആധുനിക വഹാബിസത്തിൽ നിരന്തരമായ അവതരണം മാത്രമാണ് ഉള്ളത്. യഥാർത്ഥ ഭൂതകാലം ഇല്ല ഒരു ബദൽ ഭാവിയുടെ യഥാർത്ഥ ആശയവും ഇല്ല. അവരുടെ ശാശ്വതമായ കാലം നിലനിൽക്കുന്നത്, ഭൂതകാലത്തിലെ ചരിത്ര അധിഷ്ഠിത നിഴലിലോ അല്ലെങ്കിൽ, ആദ്യകാല ഇസ്ലാമിക ചരിത്രത്തിലെ ഒരു പ്രത്യേക കാലഘട്ടത്തിൽ ആണ്, അഥവാ പ്രവാചകൻ മുഹമ്മദ് നബിയുടെ കാലത്താണ്. മുസ്ലിം സംസ്കാരത്തിന്റെ  പൈതൃകവും ചരിത്രവും അതിന്റെ മഹത്വത്തിലും ബഹുസ്വരതയിലും എല്ലാം തന്നെ ഇന്ന് പ്രാധാന്യം ഇല്ലാത്തതായി, അതിനെയും പുറമേ അതിനെ പുറന്തള്ളപ്പെടുകയും വഞ്ചനയുടെയും അപകർഷതയുടെയും രൂപമായാണ് കാണുന്നത്. അതുകൊണ്ടുതന്നെ, മക്കയുടെ പുണ്യമായ ഭൂപ്രതലത്തിലോ അവരുടെ സാംസ്കാരിക സമ്പന്നതയിലോ സൗദികൾക്ക് യാതൊരു അനുകമ്പയും  അനുഭവപ്പെടുന്നില്ല.

 

     ഇസ്ലാമിക ചരിത്രത്തിലെ വൈവിദ്ധ്യവും സങ്കീർണതയും ആയ തത്വങ്ങളെ കാലങ്ങൾ ഓളവും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലൂടെയും, ഇസ്ലാമിന്റെ ബഹുസ്വര മൂല്യങ്ങളെയും നിഷേധിക്കുന്നതിലൂടെ, വഹാബിസം അതിന്റെ എല്ലാ ധാർമികമായ മൂല്യങ്ങളെയും കുറച്ചു കളയുകയും കുറച്ചു ചെയ്തികളുടെയും അല്ലാത്തതിന്റെയും തരിശുഭൂമിയായി മാറുകയും ചെയ്തു. സാഹിത്യ ഉറവിടങ്ങളിൽ നിന്നും കണ്ടെത്താത്ത കാര്യങ്ങളെ കുഫിർ ആയി ഉറപ്പിച്ചു പറയുകയും( ഇസ്ലാമിക മൂല്യങ്ങൾക്ക് പുറത്തുള്ളത്) ഈ സമഗ്രമായ ദർശനം നടപ്പിലാക്കുന്നതിനും അതിന്റെ പൂർണമായ സ്വീകാര്യതയ്ക്കും ഏകാധിപത്യ വാദത്തെ പ്രതീക്ഷിക്കുന്നു. എന്നല്ലാം അദ്ദേഹം പറയുന്നുണ്ട്.

 

      ഇസ്ലാമോ ഫാസിസ്റ്റുകളിൽ നിന്ന് ഇസ്ലാമിന്റെ ആത്മീയ മൂല്യങ്ങളെ തിരിച്ചുപിടിക്കുകയും അതിനെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യേണ്ടത് മുസ്ലിംകളുടെ ബാധ്യതയാണ് എന്നെ ഒരുപാട് മുസ്ലിമുകൾക്ക് തോന്നിത്തുടങ്ങിയിട്ടുണ്ട്. എന്നാൽ പെട്രോൾ ഡോളറിന്റെ മാരകമായ കുത്തൊഴുക്ക് കൊണ്ട്, ഈ ഫാസിസ്റ്റ് ഐഡിയോളജിയെ  എതിർക്കുന്നതിനു വേണ്ടി സാധാരണക്കാരായ മുസ്‌ലിംകൾക്ക് പ്രതിരോധിക്കുവാൻ കഴിയുന്നില്ല. അങ്ങിങ്ങായി ചിതറിക്കിടക്കുന്ന കുറച്ചു ശബ്ദങ്ങളെ തടഞ്ഞാൽ ഒഴിച്ച്, ഇസ്ലാമിന്റെ പേരിൽ വിലമതിക്കുന്ന പൈതൃകത്തെ തകർക്കുന്നതിൽ മുസ്ലിമുകൾ നിശബ്ദത സ്വീകരിച്ചുകഴിഞ്ഞു.
   
നോർത്ത് അമേരിക്കയിലോ യൂറോപ്പിലോ ഒരു പള്ളിയെ നിലം പരിശാക്കിയത് നാമൊന്ന് അനുമാനിക്കുക. എന്നാൽ അത് ഈ ലോകമെമ്പാടുമുള്ള മുസ്ലിമുകളുടെ ചെവിയിൽ നാം യുദ്ധത്തെ ഉയർത്തിവിട്ട താകും. ഇസ്ലാമിക ചരിത്രത്തെ നശിപ്പിക്കുന്ന അതേ ഫാസിസ്റ്റുകൾ തന്നെയാണ് നരകത്തെ ഉയർത്തുക, ലോകത്തിലെ ചില ഭാഗങ്ങളിൽ അക്രമം ഉണ്ടാക്കുക എന്നതും അവരുടെ ലക്ഷ്യം ആണ് എന്നതിൽ സംശയമില്ല. മതത്തിന്റെ വിഷയങ്ങളിൽ മുസ്ലിമുകൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. എന്നാൽ ജാഗ്രത നഷ്ടപ്പെടുന്നത് തീവ്രവാദികൾ മുസ്ലിം പൈതൃക നിർമ്മാണങ്ങളെ തകർക്കുമ്പോഴും, സൂഫി മഖ്ബറകളും ഭംഗിയുള്ള പള്ളികളും ശവകുടീരങ്ങളും എല്ലാം നശിപ്പിക്കുമ്പോഴാണ്. മുസ്ലീമുകൾ അവരുടെ മനസ്സാക്ഷിയെ വെടിഞ്ഞ് അവരുടെ വിശ്വാസത്തിനുവേണ്ടി നിൽക്കേണ്ട സമയമാണ്. നന്മയിൽ നിന്നും ഭീഷണിപ്പെടുത്തുന്ന ഈ രണ്ടു് ശക്തികളിൽ നിന്ന് ഇസ്‌ലാമിനെ നീക്കം ചെയ്യേണ്ടി വരും. ലോകത്തിന്റെ സാംസ്കാരിക പൈതൃകത്തെ സംരക്ഷിക്കുന്നതിനുവേണ്ടി അന്താരാഷ്ട്ര സമൂഹം ആവശ്യമായ നടപടിക്രമങ്ങൾ എടുക്കേണ്ട സമയമാണിത്. സൂഫി ഉലമാക്കളും മശാഇഖ് ബോർഡും ഉന്നയിച്ച ആവശ്യങ്ങളെ ഒഐസി അംഗീകരിക്കുകയും പരിഗണിക്കുകയും ചെയ്യുന്നതിൽ ഞാൻ അത്ഭുതപ്പെടുന്നു.

 

English article: Destruction Of Islamic Cultural Heritage: Muslims Must Reclaim The Spiritual Values Of Islam, Sultan Shahin tells a public dialogue during UN Human Rights Council’s 22nd session at Geneva

URL: http://www.newageislam.com/malayalam-section/sultan-shahin,-founder-editor,-new-age-islam/destruction-of-islamic-cultural-heritage-ഇസ്ലാമിക-സാംസ്കാരിക-പൈതൃകങ്ങളുടെ-നശീകരണം--ഇസ്ലാമിന്റെ-ആത്മീയ-മൂല്യങ്ങളെ-മുസ്ലിമുകൾ-തിരിച്ച്-എടുക്കേണ്ടതുണ്ട്/d/118289

New Age IslamIslam OnlineIslamic WebsiteAfrican Muslim NewsArab World NewsSouth Asia NewsIndian Muslim NewsWorld Muslim NewsWomen in IslamIslamic FeminismArab WomenWomen In ArabIslamophobia in AmericaMuslim Women in WestIslam Women and Feminism

TOTAL COMMENTS:-    


Compose Your Comments here:
Name
Email (Not to be published)
Comments
Fill the text
 
Disclaimer: The opinions expressed in the articles and comments are the opinions of the authors and do not necessarily reflect that of NewAgeIslam.com.

Content