certifired_img

Books and Documents

Malayalam Section (12 Apr 2019 NewAgeIslam.Com)Do Not Entertain Any Defamation of Islam Resolution ഇസ്ലാമിക ലോകത്ത് ജിഹാദി സാഹിത്യം കൊണ്ട് അപകീർത്തിപ്പെടുത്തുന്നതിൽ നിന്നും സംരക്ഷിക്കുന്നത് വരെ അപകീർത്തി പ്രമേയങ്ങൾ നാം സ്വീകരിക്കരുത്By Sultan Shahin, Founder-Editor, New Age Islam

 

സുൽത്താൻ ഷാഹിൻ എഡിറ്റർ, ഫൗണ്ടർ ന്യൂ ഏജ് ഇസ്ലാം
16 സെപ്റ്റംബർ  2013

 

യുണൈറ്റഡ് നേഷൻസ് ഹുമൻ റൈറ്റ്സ് 
കൗൺസിൽ.
24th സെഷൻ (9-27 സെപ്റ്റംബർ 2013)
അജണ്ട ഐറ്റം നമ്പർ :03
Promotion And Protection Of All Human Rights, Civil, Political, Economic, Social And Cultural Rights, Including The Right To Development.

 

ഓറൽ പ്രസ്താവന 
On behalf of 
World Environment And Resources Council (WERC)


ഇസ്ലാമിക ലോകത്ത്  ജിഹാദി സാഹിത്യം കൊണ്ട് അപകീർത്തിപ്പെടുത്തുന്നതിൽ നിന്നും സംരക്ഷിക്കുന്നത് വരെ അപകീർത്തി പ്രമേയങ്ങൾ നാം സ്വീകരിക്കരുത്: സുൽത്താൻ ഷാഹിൻ യു.എൻ ഹ്യൂമൻ റൈറ്റ്സ് കൗൺസിലിൽ ആവശ്യപ്പെടുന്നു


 

മിസ്റ്റർ പ്രസിഡൻറ്

 

           ഇസ്ലാമിനെ അപകീർത്തിപ്പെടുത്തുന്നതിനാൽ 1999 മുതൽ ഐക്യരാഷ്ട്രസഭയെ മുസ്‌ലിം ലോകവും പ്രത്യേകിച്ച് ഭരണകൂടവും ആക്ഷേപിക്കുകയാണ്. എന്നാൽ മുസ്‌ലിംകളെ ഇസ്ലാമിൻറെ ഏറ്റവും മോശമായ വാക്താക്കളായി ചിത്രീകരിച്ച് രാഷ്ട്രങ്ങൾക്ക് പറയാൻകഴിയുകയില്ലല്ലോ? 
   
      ഇസ്ലാമിനെ ഭീകരവാദവുമായി കൂട്ടിച്ചേർക്കുന്നത് അതിനെ അപകീർത്തിപ്പെടുത്തുന്നതായാണ് പരിഗണിക്കുക. മുസ്ലിം രാഷ്ട്രങ്ങളെ  അപകീർത്തിപ്പെടുത്തുന്ന ഭീകരവാദ ആശയസംഹിതകളെ ആ രാജ്യങ്ങൾ ഒഴിവാക്കണമെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. എന്തുതന്നെയായാലും സംഭവങ്ങൾ വാസ്തവത്തിന്  എതിരാണ്. നിരോധിക്കപ്പെട്ട ഇസ്ലാമിക ഭീകരവാദ ആശയങ്ങളെ പുറംലോകത്തേക്ക് കൊണ്ടുവരുന്നത്, പാക്കിസ്ഥാനിൽ കുറച്ചു മാസങ്ങൾക്കുമുമ്പ് ന്യൂ ഏജ് ഇസ്ലാം എന്ന വെബ്സൈറ്റ് മുഖേനയായിരുന്നു.

 

     ഭീകരവാദ മുഖപത്രമായ നവാ ഇ അഫ്ഗാൻ ജിഹാദിന്റെ തീവ്രവാദ ആശയങ്ങളെ ന്യൂഏജ് സലാം സ്ഥിരമായി എതിർത്തിരുന്നു. താലിബാൻ ഫത്‍വയായിരുന്ന' മതപരിത്യാഗി കൾക്കിടയിൽ ഉള്ള നിരപരാധികളെ കൊല്ലുന്നത് ന്യായീകരിക്കേണ്ട താണ്' എന്നതിനെ ന്യൂ ഏജ് ഇസ്ലാം ഖണ്ഡിക്കുന്നുണ്ട്. ഇസ്ലാമിനെ അപകീർത്തിപ്പെടുത്തുന്നതായി ഈ ലേഖനത്തെ ആരും പരിഗണിക്കുന്നതാണ്. എന്നാൽ റിപ്പബ്ലിക്കൻ പാക്കിസ്ഥാൻ അങ്ങനെ പരിഗണിക്കുകയില്ല. മുസ്ലിമുകൾക്ക് ഇസ്ലാമിനെ ഏറ്റവും മോശമായി പ്രതിനിധീകരിച്ചുകൊണ്ട് പറയാൻ  ഈ ഇസ്ലാമിക സ്റ്റേറ്റുകൾ കാരണമാകുന്നില്ലേ?

 

മിസ്റ്റർ പ്രസിഡൻറ്,  മുസ്ലിമുകൾ അവരുടെ ഹൃദയത്തെ വായിച്ചെടുക്കേണ്ട 
സമയമാണിത്. എന്താണ് ഇസ്ലാം? ആത്മീയ പാതയിലൂടെ  രക്ഷയിലേക്ക് നയിക്കുകയോ, ലോകത്തെ കീഴടക്കുവാൻ ഉള്ള ഒരു ബഹുസ്വര, ഏകാധിപത്യ, മേധാവിത്വ, വിശാലമായ രാഷ്ട്രീയ പ്രത്യയശാസ്ത്രം ആണോ?

 

           ഇസ്ലാമോഫോബിയരിൽ നിന്നും ഇസ്‌ലാമിനെ സംരക്ഷിക്കാൻ അന്താരാഷ്ട്ര സമൂഹം കടപ്പെട്ടവരാണ്. എന്നാൽ ജിഹാദിസ്റ്റുകളുടെ മാർഗ്ഗത്തിലാണ് ഇസ്ലാമോഫോബിയർ ഇസ്ലാമിനെ അഭിനയിക്കുന്നത്. ജിഹാദുകൾ അതിനെ തെളിയിക്കുമ്പോൾ  ഇസ്‌ലാമോഫോബിയർ 
അതിനെ നിരാകരിക്കുകയും അതിൻറെ നേരിൽ അപലപിക്കുകയും ആണ്. ഇസ്ലാമോഫോബിയക്കാർ ആഖ്യാനിചെടുത്ത ഇസ്ലാം അപകീർത്തപെട്ടതാണെങ്കിൽ, മുസ്ലിം ലോകത്ത് അവരുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്ന ജിഹാദി ഗ്രൂപ്പുകളുടെ കഥയും അത് തന്നെയാണ്. ഇരുകക്ഷികളും അക്രമാസക്തവും, പുരുഷാധിപത്യവും, പിന്തിരിപ്പനും, വേശ്യാവൃത്തിയും, രോഗികളുടെ ലൈംഗിക പ്രണയത്തിൻറെ അടിസ്ഥാനത്തിലുമാണ്. ഈ ആഖ്യാനങ്ങളാണ് നമ്മുടെ മദ്രസകളിലും സ്കൂളുകളിലും കോളേജ് കളിലും പഠിപ്പിക്കപ്പെടുന്നത്.

 

    ഇസ്ലാമിക ലോകത്ത് ജിഹാദി സാഹിത്യം ഇസ്ലാമിനെ  അപകീർത്തിപ്പെടുത്തുന്നതിൽ നിന്നും സംരക്ഷിക്കുന്നത് വരെ ഐക്യരാഷ്ട്രസഭയുടെ ഹുമൻ
റൈറ്റ്സ്  കൗൺസിൽ അപകീർത്തിപ്പെടുത്തലിനെതിരെ   പ്രമേയം പുറപ്പെടുവിക്കുകയില്ല  എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.

 

      ഇസ്ലാമിനെ ഭീകരതയുടെ മതമായി ചുമത്താനും അങ്ങനെ വാഴ്ത്താനും പറ്റുകയില്ല.

 

       എന്നാൽ അമേരിക്കൻ സൈന്യം പത്ത് മില്ല്യൻ ഡോളർ പാരിതോഷം പ്രഖ്യാപിച്ച ഭീകരവാദ സൂത്രക്കാരനായ ഹാഫിസ് സഈദ് പോലോത്തവർ ലോകത്താകമാനം കറങ്ങുകയും വ്യഹരിക്കുകയും ചെയ്യുന്നതും ജിഹാദി പ്രഭാഷണങ്ങളും സാഹിത്യങ്ങളുമെല്ലാം ഇസ്ലാമിനെ വളരെ മോശമായി അപകീർത്തിപ്പെടുത്തുകയാണ്.

 

   ബിബിസി ഉറുദുവിന്റെ സെർബിൻ പ്രക്ഷേപണം ചെയ്യുന്ന പുതിയ റിപ്പോർട്ട് പ്രകാരം :അൽ ശരീഅത്, ആസാൻ, നവാ ഇ അഫ്ഘാൻ ജിഹാദ്, ഹതീൻ, മുറാബത്തൂൺ, അൽ ഖലം, സരബ് ഇ മോമിൻ, അൽ ഹിലാൽ, സാദാ ഇ മുജാഹിദ്, ജെയ്‌ഷെ ഇ മുഹമ്മദ്‌, റഹ് ഇ വഫ  തുടങ്ങി മിലിറ്റന്റ പ്രസിദ്ധീകരണങ്ങളാണ് പാക്കിസ്ഥാനിലെ വിവിധ നഗരങ്ങളിൽ സൗജന്യമായി വിതരണം ചെയ്യുന്നത്.

 

      ഇസ്ലാമിനെ അപകീർത്തിപ്പെടുത്തുന്നതിൽ  നിന്നും സംരക്ഷിക്കാൻ വേണ്ടി വരുന്ന രാജ്യങ്ങൾ, അവരുടെ സ്വന്തം രാഷ്ട്രങ്ങളിൽ അപകീർത്തിപ്പെടുത്തലിനെ  അനുവദിക്കുകയാണ്. ന്യൂ ഏജ് ഇസ്ലാം പോലോത്ത ബഹുഭാഷാ ഇസ്ലാമിക വെബ്സൈറ്റുകൾ അപകീർത്തിപ്പെടുത്തലിനെ തടയുന്നതിലൂടെ ഇസ്ലാമിനെ സംരക്ഷിക്കുകയാണ്.

 

     നേരത്തെ സൂചിപ്പിച്ചതുപോലെ, ഇത് മറ്റൊരു പ്രസക്തമായ ചോദ്യത്തിനും കൂടി അവസരമൊരുക്കുകയാണ്. ലോകം കീഴടക്കുവാൻ ജിഹാദികൾക്ക് ഈ രാഷ്ട്രീയ ഐഡിയോളജി ശരിയാണ് എങ്കിൽ എന്തുകൊണ്ട് ഇസ്ലാമോഫോബിയ ക്കാർക്ക് ഇത് എതിരാകുന്നു? ഉദാഹരണത്തിന്,ഇബ്നുതൈമിയ്യയും മുഹമ്മദ് ഇബ്നു അബ്ദുൽ വഹാബും, അബുൽ അഅ്ലാ മൗദൂദിയും, സെയ്ദ് കുതുബുമെല്ലാം സ്കൂളുകളിൽ ഇത് പഠിപ്പിക്കുകയാണ് എങ്കിൽ, ഗേറ്റ് വേൾഡ്സിൻറെ ഫിത്‌നക്ക്‌  മുകളിൽ എന്തുകൊണ്ട് കരച്ചിലും ബഹളവും ഉയരുന്നില്ല?

 

ബ്രിട്ടനിലെ കുപ്രസിദ്ധമായ ജിഹാദി പ്രചരണ കാരൻ അമർ ബക്രി പറയുന്ന സത്യം, ഫിത്നയുടെ  ശബ്ദവും ചിത്രവും നാം പുറത്തേക്കു വിടുകയാണെങ്കിൽ ഇസ്ലാമിസ്റ്റുകൾ അതിനെ ഒരു ചിത്രമാക്കി ഇറക്കുമെന്നാണ്.

 

     ഇൻറർനെറ്റ്ലൂടെ ആഗോളതലത്തിൽ വ്യാപിച്ചുകിടക്കുന്ന ഇസ്ലാമോഫോബിക്  സാഹിത്യങ്ങളിലൂടെ കണ്ണോടിച്ചു നോക്കുകയാണെങ്കിൽ, ഇസ്ലാമോഫോബിസ്റ്കളും ജിഹാദികളും വർണ്ണിക്കുന്ന ഇസ്‌ലാമിന്റെ  ആത്മീയ വഷങ്ങളുടെ വ്യത്യാസങ്ങളെ കാണാൻ സാധിക്കും. ഖിലാഫത് സ്ഥാപിക്കുവാൻ വേണ്ടിയും ലോകം കീഴടക്കാൻ വേണ്ടിയും ഇരുകൂട്ടരും നടത്തിക്കൊണ്ടിരിക്കുന്നത് മിലിറ്റന്റ് ഇസ്ലാം കാഴ്ചപ്പാടുകളുടെ പ്രബോധനമാണ്. ഇവ രണ്ടും തമ്മിൽ  ആകെയുള്ള വ്യത്യാസം, ജിഹാദികൾ മിലിറ്റന്റ്  ഇസ്ലാമിനെ അംഗീകരിക്കുകയും ഖലീഫയുടെ കീഴിൽ എല്ലാ അധികാരവും കൊണ്ടുവരുന്നതിനുവേണ്ടി ആഗോളതലത്തിൽ മുസ്ലിംകളോട് പ്രവർത്തിക്കുവാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. എന്നാൽ ഇസ്ലാമോഫോബിസ്റ്കൾ ചെയ്യുന്നത് ലോകത്തിലെ സമാധാനരായ പൗരന്മാർക്കിടയിൽ ഭീതിയുടെ ഇസ്ലാം രൂപം പ്രചരിപ്പിക്കുവാൻ ശ്രമിക്കുകയാണ്.

 

ഇസ്ലാമിക ലോകത്ത്, ഇസ്ലാമിനെ സ്വീകരിക്കുവാനും, അംഗീകരിക്കുവാനും, നിലനിർത്തുവാനും സഹായിച്ച ഘടകങ്ങളും
ഇസ്ലാമോഫോബിയകാർ അവതരിപ്പിച്ചപ്പോൾ അതിനെ സ്വീകരിക്കാതിരിക്കുകയും ചെയ്ത ഘടകങ്ങൾ ഞാൻ വ്യക്തമാക്കുകയാണ്:

 

   ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകനേതാവും ആശയ പോരാളിയും ആയ മൗലാനാ മൗദൂദി ജിഹാദിനെ സംബന്ധിചച് തൻറെ ലേഖനത്തിൽ പറയുന്നത്, രാഷ്ട്രവും ഭരണകൂടവും കല്പിക്കുന്നത് എല്ലാം ചെയ്യുന്നതിനുവേണ്ടി ഇസ്ലാമിക ആശയ ആദർശം താത്പര്യപ്പെടുന്നുണ്ട്. ഇസ്ലാമിന് മുഴുവൻ ഭൂമിയും പ്രപഞ്ചം ആവശ്യമാണ് ഏതെങ്കിലും ഒരു ഭാഗം മാത്രമല്ല. ഇത് ഇസ്ലാമിനെ അപകീർത്തിപ്പെടുത്തൽ അല്ല എങ്കിൽ എന്താണ് ഇത്? എന്നാൽ മൗദൂദിയുടെ പുസ്തകങ്ങൾ മുസ്ലിം യുവാക്കളെ ബ്രെയിൻവാഷ് ചെയ്യുന്നതിനുവേണ്ടി സൗജന്യമായി ലഭിക്കുകയും അതിനെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

 

കാരണം ഇസ്ലാം എല്ലാത്തിനെയും ഉൾക്കൊള്ളിക്കുന്നുണ്ട്, മൗദൂദി സാഹിബ് വിശ്വസിക്കുന്നത്, ഇസ്ലാമിൻറെ മാത്രം ഭൂമികയായി ഇസ്ലാമിക് സ്റ്റേറ്റ് പരിമിത പെടരുത് എന്നാണ്. അത് ലോകത്തിനു മുഴുവനും ഉള്ളതാണ്. അദ്ദേഹം പറയുന്നത്, ജിഹാദിനെ ഉപയോഗിക്കുന്നത് അനിസ്ലാമിക നിയമത്തെ ഒഴിവാക്കുവാനും ലോകവ്യാപകമായി ഇസ്ലാമിക്  സ്റ്റേറ്റിനെ സ്ഥാപിക്കാനും ആണ്.

 

ഞാൻ ഒരു സാഹചര്യം കൂടി വിവരിക്കുകയാണ്:

 

ഇസ്ലാമിൻറെ ആദർശത്തിനും പദ്ധതികൾക്കും എതിരായുള്ള ഭരണകൂടങ്ങളും സ്റ്റേറ്റ്കളും ഭൂമുഖത്ത് എവിടെയുണ്ടെങ്കിലും അതെല്ലാം നശിക്കുന്നതിനു വേണ്ടി ഇസ്ലാം ആഗ്രഹിക്കുന്നു, ആ രാഷ്ട്രവും ഭരണകൂടവും ആരു ഭരിച്ചാലും അത് പരിഗണിക്കപ്പെടുന്നില്ല. ഇസ്ലാമിൻറെ ആവശ്യം, അതിൻറെ പദ്ധതികൾക്കും ആശയങ്ങൾക്കും അനുയോജ്യമായ ഒരു സ്റ്റേറ്റിനെ നിർമ്മിക്കുക എന്നതാണ്, അതിൽ ഇസ്ലാമിൻറെ കാര്യനിർവഹണത്തിൽ രാഷ്ട്രം നല്ല സംഭാവനകൾ നൽകുന്നുണ്ടോ ഇല്ലയോ എന്നത് പരിഗണിക്കുന്നില്ല. ഇസ്ലാമിന് മുഴുവൻ പ്രപഞ്ചവും ലോകവും ആവശ്യമാണ് ഏതെങ്കിലും ഒരു ഭാഗം മാത്രമല്ല., കാരണം ഇസ്ലാമിൻറെ സേവനം കൊണ്ടും ആശയം കൊണ്ടും ലോകം മുഴുവനും ഉപകാരം എടുക്കുകയുംചെയ്യും. ഇതിനുവേണ്ടി തന്നെ, ഇസ്ലാമിൻറെ എല്ലാ ശക്തികളെയും ഒരു വിപ്ലവത്തിന് വേണ്ടി കോപ്പ് കൂട്ടുകയും അതി ജിഹാദിലൂടെ ഫലിപ്പിക്കുകയും ചെയ്യുന്നു. ഇസ്ലാമിക ജിഹാദിന്റെ  ലക്ഷ്യം, അനിസ്ലാമിക ഭരണ സംഹിതയെ നിർമാർജനം ചെയ്യുകയും ഇസ്ലാമിക ഭരണ സംഹിതയുള്ള രാഷ്ട്രം രൂപപ്പെടുത്തുകയും ചെയ്യുക എന്നതാണ്.

 

ജിഹാദ് ഫിൽ ഇസ്ലാം 
അബുൽഅഅ്‌ലാ മൗദൂദി

 

                ഇസ്ലാമിനെ അപ-
കീർത്തിപ്പെടുത്തുന്നതിൽ  മുഖ്യപങ്കുവഹിച്ചത് എന്താണ് എന്ന് കണ്ടുപിടിക്കൽ അത്യാവശ്യമാണ്. എന്നാൽ, ആഴത്തിലുള്ള പഠനത്തിലേക്ക് അത് ചെന്നെത്തിക്കും. യു.എൻ ഹുമൻ റൈറ്റ്സ്  കൗൺസലിന്റെ മുൻ പ്രസിഡണ്ട് ആയിരുന്ന ഡോറു റോമുളൂസ് കോസ്റ്റയാ, OIC പ്രതിനിധികളെ തടസ്സപ്പെടുത്തുന്ന ശരീഅത്തിന്റെ ചർച്ചകളെ തടയുകയും വിനോദപരമായി മതത്തെ വിശദീകരിക്കുന്നത് നാം ഒഴിവാക്കുകയും ചെയ്യണം എന്ന് പറഞ്ഞിട്ടുണ്ട്.

 

        അദ്ദേഹം പറയുന്നത്: മതത്തെ സംബന്ധിച്ചുള്ള ചർച്ച വളരെ സങ്കീർണമായതും, ലോലമായതും, തീവ്രമായ തുമാണ്. മതപണ്ഡിതന്മാർ മാത്രമാണ് ആ  ചോദ്യത്തിലേക്ക് കടക്കുകയും  മനുഷ്യാവകാശലംഘനത്തിന് മതം കാരണമാകുന്നത് നിസഹായകമാണ് എന്ന് രേഖപ്പെടുത്തിയതും.ഇസ്ലാമിക വിശ്വാസത്തെയും, ശരീഅത്തിനെയും ഇവിടെ ഈ രൂപത്തിൽ ചർച്ച ചെയ്യുന്നത് ഇൻസൾട്ട് ചെയ്യുകയാണ് എന്നത് അവർ സ്വീകരിച്ചിട്ടുണ്ട്. ഇസ്ലാമിനെ അവഹേളിക്കുന്ന മനുഷ്യനിർമ്മിത ശരീഅത്തിനെ കുറിച്ച് ചർച്ചചെയ്യുന്ന രാഷ്ട്രങ്ങൾ അതിനൊരു ദിവ്യ പദവി നൽകുമ്പോഴും, മറ്റൊരു വഴിയിലൂടെ മനുഷ്യാവകാശ കൗൺസിലിൽ ശരീഅത്തിനെതിരെയാണ് വാദിക്കുന്നത്.

 

   മനുഷ്യാവകാശങ്ങളുടെ കെയ്റോ  പ്രഖ്യാപനം നാമൊന്ന് പരിശോധിക്കുകയാണെങ്കിൽ, അതിൽ 15 തവണ ശരീഅത്തിനെ പ്രതിപാദിച്ചിട്ടുണ്ട്. വസ്തുനിഷ്ഠമായി അതിനെ വായിക്കുക. എന്നാൽ നമുക്ക് കാണാൻ കഴിയുക, മനുഷ്യാവകാശ ധ്വംസനങ്ങളെ  തിരിച്ചറിയുവാനുള്ള പരിശ്രമങ്ങളെയാണ്. ലോകജനതയ്ക്ക് മുമ്പിൽ ഇസ്‌ലാമോഫോബിസ്റ് കളെയും ജിഹാദി കളയും ഇസ്ലാമിക മേധാവിത്തവും എക്സ്ക്ലൂസീവും പ്രബോധനം ചെയ്തതിൻറെ പേരിൽ മേധാവിത്ത എക്സ്ക്ലൂസിവ് ആയ ഫാഷന് മുന്നിൽ മുസ്ലിം ഭരണകൂടം എങ്ങനെ പെരുമാറുന്നു എന്ന് അറിയുവാനാണ്.  മനുഷ്യാവകാശത്തിന്റെ കെയ്റോ പ്രസ്താവനയെ എന്തുകൊണ്ട് ഞാൻ തിരഞ്ഞെടുത്തു എന്നുള്ളത് ഡോക്കുമെന്റി ന്റെ ചിലഭാഗങ്ങൾ വ്യക്തമാക്കുകയും ഇസ്ലാമിക മേധാവിത്വത്തിന്റെ ഡോക്കുമെൻറ ആയതിനാൽ മനുഷ്യാവകാശത്തിന്റെ ആഗോള സ്വീകാര്യമായ വ്യവഹാരം ആവുകയില്ല.

 

ആർട്ടിക്കിൾ 10: നശിപ്പിക്കപ്പെടാതെ പ്രകൃതിയുടെ മതമാണ് ഇസ്ലാം. മറ്റു മതത്തിലേക്കോ നിരീശ്വരവാദത്തിലേക്കോ പരിവർത്തനം ചെയ്യുന്നതിനുവേണ്ടി അവനിലോ അവൻറെ സ്വത്തിനെ നശിപ്പിക്കുന്നതോ നിരോധിക്കപ്പെട്ടതാണ്.

 

ആർട്ടിക്കിൾ 12: ശരീഅത്തിന്റെ  ചട്ടക്കൂടിനകത്ത് നിന്നുകൊണ്ട് സ്വതന്ത്രമായി നീങ്ങുവാനും, രാജ്യത്തിനകത്തോ പുറത്തോ അവൻറെ താമസസ്ഥലം തിരഞ്ഞെടുക്കുവാനും, അവനെ പീഡിപ്പിക്കുകയാണ് എങ്കിൽ മറ്റു രാജ്യത്ത് അഭയം തേടുവാനും എല്ലാം ഓരോ പൗരന്മാർക്കും അവകാശമുണ്ട്. ഒരു അഭയാർത്ഥിക്ക് അവൻ സുരക്ഷിതമായ സ്ഥാനത്ത് എത്തുന്നതുവരെ അവന്  സുരക്ഷ നൽകുന്നതാണ്, അഭയം നൽകൽ ശരീഅത്ത് കുറ്റകൃത്യമായി പരിഗണിച്ചിട്ടില്ല എങ്കിൽ മാത്രം.

 

d)ശരിഅത്ത് വിധിച്ചാൽ മാത്രമാണ് ശിക്ഷയും കുറ്റവും നിലനിൽക്കുക.

 

ആർട്ടിക്കിൾ 22:a) ശരീഅത്തിന്  എതിരാ വാത്തപ്പോൾ ഓരോരുത്തർക്കും അവരുടെ അഭിപ്രായങ്ങളെ സ്വതന്ത്രമായി പ്രകടിപ്പിക്കുവാനുള്ള അവകാശങ്ങളുണ്ട്.

 

b) ഇസ്ലാമിക ശരീരത്തിൻറെ മാനങ്ങൾ അനുസരിച്ച് ഓരോ പൗരന്മാർക്കും എന്താണ് ശരി എന്ന് മനസ്സിലാക്കാനും അത് പ്രബോധനം ചെയ്യുവാനും കുറ്റങ്ങൾ ക്കെതിരെ താക്കീത് നൽകുവാനും അവകാശമുണ്ട്.

 

c) വിവരം ഉണ്ടാവുക എന്നത് സമൂഹത്തിന് ഒഴിവാക്കാൻ പറ്റാത്ത ഒരു ഘടകമാണ്. വിശുദ്ധ പരമ്പരകളെയും പ്രവാചകന്മാരുടെ അന്തസ്സിനെയും ലംഘിച്ചുകൊണ്ട്, ധാർമിക നൈതിക മൂല്യങ്ങൾ ലംഘിക്കുകയോ അല്ലെങ്കിൽ ശിഥിലമാക്കുകയോ, അഴിമതി ചെയ്യുകയോ, ദ്രോഹിക്കുകയോ,
സമൂഹത്തിന് ദോഷം ചെയ്യുന്ന അല്ലെങ്കിൽ വിശ്വാസത്തെ ദുർബലമാക്കുന്ന വിധത്തിൽ ചൂഷണം ചെയ്യാനും ദുരുപയോഗം ചെയ്യാനോ പാടില്ല.

 

       എന്താണ് ഇസ്ലാം എന്നും ഇസ്ലാമിനെ അപകീർത്തിപ്പെടുത്തിയതിന് എന്താണ് എന്നും വ്യക്തമാക്കി തരുവാൻ ലോകരാജ്യങ്ങൾ ഒന്നടക്കവും ഇസ്ലാമിക രാഷ്ട്രങ്ങളും ആവശ്യപ്പെടുന്നുണ്ട്. ഇസ്ലാമോഫോബിയകാർ ആഖ്യാനിക്കുന്ന ഇസ്ലാം അപകീർത്തിപ്പെടുത്തലാണ് എങ്കിൽ 
ജിഹാദി ഗ്രൂപ്പുകളുടെ ആഖ്യാനവും അവരുടെ ആശയങ്ങളും ലോക മുസ്ലിം ജനതയെ അഭിവൃദ്ധിപ്പെടുത്തുന്നതാണ്. ഞാൻ നേരത്തെ പറഞ്ഞതുപോലെ, രണ്ടു കക്ഷികളും അക്രമകാരികളും,  പുരുഷാധിപത്യരും, പിന്നോക്കക്കാരും, രോഗികളുടെ ലൈംഗിക പ്രണയങ്ങളെ അടിസ്ഥാനമാക്കുന്നവരമാണ്. ഇവർ രണ്ടുപേരുടെയും ആഖ്യാനങ്ങൾ തമ്മിൽ വലിയ വ്യത്യാസങ്ങളൊന്നുമില്ല, എന്നിരുന്നാലും ഒന്ന് മറ്റൊന്നിനെ അംഗീകരിക്കുകയും മറ്റേത് നിരാകരിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നു. ഇസ്ലാമോഫോബിക്, ജിഹാദി ആഖ്യാനങ്ങളാണ് മുസ്ലിം രാഷ്ട്രങ്ങളിലെ മദ്രസകളിലും സ്കൂളുകളിലും കോളേജുകളിലും പഠിപ്പിക്കപ്പെടുന്നത് എന്നതിനെ ആവർത്തിച്ചു പറയുന്നുണ്ട്.

 

       എന്താണ് ഇസ്‌ലാം എന്നും, തിയോളജിക്കൽ വ്യവഹാരത്തിന് കാരണമായ അപകീർത്തിപ്പെടുത്തലിന്റെ ഭയം എന്താണെന്നതിനെ കുറിച്ചും ഒരു  അന്വേഷണം നടത്തുന്നതിൽ നിന്നും ഐക്യരാഷ്ട്രസഭ മടിച്ചു മാറി നിൽക്കരുത്. സോളമൻ മനുഷ്യാവകാശ പ്രഖ്യാപനം വഹാബിസം പോലോത്ത അടിസ്ഥാന ഐഡിയോളജിയിൽ  സ്ഥാപിതമാകുകയും അതിൻറെ അഗാധമായ തിയോളജിയെ  മറച്ചുവെക്കുകയും ചെയ്യുകയാണോ. സാധാരണയായി  ഭീകരവാദത്തോട് ഇവകൾ  ബന്ധിക്കുകയും ഇസ്ലാമിക സമൂഹത്തിൽ ശക്തി ഉപയോഗിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ലോകത്തിന് തിയോളജിക്കൽ അന്വേഷണത്തിന് ഒരു അവസരമുണ്ടോ?

 

      ഇവിടെ ഞാൻ രേഖപ്പെടുത്താൻ ഉദ്ദേശിക്കുന്നത് അംറുൻ ബിൽ മഅറൂഫി വനഹിയി അനിൽ മുൻഖിർ എന്ന ഖുർആനിക വചനത്തെയാണ്. ഇതിൻറെ മേലിലാണ് എല്ലാവിധ ബലാൽക്കാരങ്ങളും നിഷ്ഠൂരമായ പ്രവണതകളും താലിബാനും ബോക്കോ ഹറാം അവരുടെ ആശയസംഹിതകൾ  ഉള്ളവർ സൗദി അറേബ്യയിലും പാക്കിസ്ഥാനിലും പ്രാവർത്തികമാക്കുന്നത്. കെയ്റോ മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ  ആർട്ടിക്കിൾ 22B  വ്യക്തമാക്കുന്നത് അംറുൻ ബിൽ മഅറൂഫി വനഹിയി അനിൽ മുൻഖിർ എന്ന ഖുർആനിക വചനത്തിന്റെ വ്യാകരണമാണ്. ഞാൻ നേരത്തെ സൂചിപ്പിച്ചതുപോലെ, ഈ പ്രസ്താവന ശരീഅത്തിനെ 15 തവണ സൂചിപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കെയ്റോ പ്രസ്താവന അന്താരാഷ്ട്ര മനുഷ്യാവകാശ  വ്യവഹാരത്തിന്റെ  മേലിലുള്ള ഒരു ഘടകമാണ് എങ്കിൽ, എന്തുകൊണ്ട് വിശുദ്ധ ഖുർആനും ഹദീസും ശരീഅത്തും  ഭാഗമാകുന്നില്ല? വളരെ സത്യസന്ധമായി അന്താരാഷ്ട്ര സമൂഹം ഇസ്ലാമിക തീയോളജിയെ  പഠിക്കുകയാണെങ്കിൽ , പ്രത്യേകിച്ചും ഇസ്ലാമിക് രാഷ്ട്രങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങളെക്കുറിച്ചും അല്ലെങ്കിൽ മതങ്ങളുടെ അപകീർത്തിയുടെ മേലിലുള്ള പ്രമേയങ്ങളെ കുറിച്ചും ആഴത്തിൽ ചെന്നാൽ അതിനെ ഒഴിവാക്കാൻ കഴിയുകയില്ല.

English Article: Do Not Entertain Any Defamation of Islam Resolution Until Islam Is Protected From Defamation by Jihadi Literature in the Islamic World First, Sultan Shahin Asks UN Human Rights Council

URL: http://www.newageislam.com/malayalam-section/sultan-shahin,-founder-editor,-new-age-islam/do-not-entertain-any-defamation-of-islam-resolution-ഇസ്ലാമിക-ലോകത്ത്-ജിഹാദി-സാഹിത്യം-കൊണ്ട്-അപകീർത്തിപ്പെടുത്തുന്നതിൽ-നിന്നും-സംരക്ഷിക്കുന്നത്-വരെ-അപകീർത്തി-പ്രമേയങ്ങൾ-നാം-സ്വീകരിക്കരുത്/d/118300

New Age IslamIslam OnlineIslamic WebsiteAfrican Muslim NewsArab World NewsSouth Asia NewsIndian Muslim NewsWorld Muslim NewsWomen in IslamIslamic FeminismArab WomenWomen In ArabIslamophobia in AmericaMuslim Women in WestIslam Women and Feminism

 
TOTAL COMMENTS:-    


Compose Your Comments here:
Name
Email (Not to be published)
Comments
Fill the text
 
Disclaimer: The opinions expressed in the articles and comments are the opinions of the authors and do not necessarily reflect that of NewAgeIslam.com.

Content