certifired_img

Books and Documents

Malayalam Section (23 Apr 2019 NewAgeIslam.Com)Is God in Islam Just and Rational ഹമ്പലി, സാഹിരി, അശ്അരി, മാതുരീദി ത്വരീഖത്തുകളെ മുഅതസിലുകൾ നിരങ്കുശമായും സ്വേച്ഛാധിപതിയായും കണക്കാക്കുന്നതു പോലെ ഇസ്ലാമിൽ സൃഷ്ടാവ് യുക്തിപരമാണോ?By Sultan Shahin, Founding Editor, New Age Islam

 

സുൽത്താൻ ഷാഹിൻ  ഫൗണ്ടർ എഡിറ്റർ ന്യൂ ഏജ് ഇസ്ലാം

 

28 ഓഗസ്റ്റ് 2018

 

ഹമ്പലി, സാഹിരി, അശ്അരി, മാതുരീദി ത്വരീഖത്തുകളെ മുഅതസിലുകൾ നിരങ്കുശമായും സ്വേച്ഛാധിപതിയായും കണക്കാക്കുന്നതു പോലെ ഇസ്ലാമിൽ സൃഷ്ടാവ് യുക്തിപരമാണോ? രണ്ടു കാര്യങ്ങളെയും ഖുർആൻ അനുകൂലിക്കുന്നുണ്ടോ?

 

 

     പ്രിയപ്പെട്ട നസീർ, നമ്മുടെ ചർച്ച തുടങ്ങിയ ഇടത്തിൽ നിന്നും വ്യതിചലിച്ചതുകൊണ്ട് അതിന്റെ കയറിപിടിച്ചു ഞാൻ നിയന്ത്രിക്കുകയാണ്. ഖുർആനിനേക്കാൾ തത്ത്വചിന്തയെ അടിസ്ഥാനമാക്കുന്ന മുഅ്തസിലുകളെ,  അവരുടെ കാലത്തിലെ നിരീശ്വരവാദികളായ ആണ് നിങ്ങൾ കണക്കാക്കുന്നത്. അശ് അരിയാക്കളുടെ തെറ്റിദ്ധാരണകളിലൂടെ മുഹകമായ ആയത്തുകളെ അധാർമികവും അനീതി പരമായും നിങ്ങൾ വിധിച്ചു, അതിനുള്ള കാരണം അല്ലാഹുവും അവരെ പോലെ തന്നെയാണ് എന്നവർ അനുമാനിച്ചു എന്നതാണ്.

 

    എന്നാൽ നിങ്ങൾ അവരുടെ ഗ്രന്ഥങ്ങൾ പഠിക്കുകയാണ് എങ്കിൽ നിങ്ങൾക്ക് കാണാൻ കഴിയുക ഈ രണ്ടു വിഭാഗത്തിന്റെയും  പ്രധാനമായ ധാരകളെയാണ്, അതിനും പുറമേ മുഅ്തസിലുകൾ അല്ലാത്ത മുഴുവൻ ചിന്താധാരയിൽ ഉള്ള എല്ലാ പണ്ഡിതന്മാരും ഖുർആനിനെയും ഹദീസിനെയും സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. ഓരോരുത്തരും മറ്റുള്ളവരുമായി വൈകാരികമായി എതിർക്കുകയാണ്, ചിലപ്പോൾ മറ്റുള്ളവരെ ജയിലിലേക്ക് വലിച്ചെറിയപ്പെടുകയും അക്രമിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഇസ്ലാമിക സത്യാന്വേഷണത്തിൽ അവരെല്ലാവരും ആത്മാർത്ഥരാണ്. അവരുടെ കാലത്തെ ഖലീഫമാരുടെ പീഡനങ്ങൾ ഉണ്ടായിട്ടുപോലും അവർ ആരെയും ഇതിൽ നിന്നും റദ്ദ് ചെയ്തിട്ടില്ല എന്നുള്ളതാണ് അവരുടെ ആത്മാർത്ഥതക്കുള്ള തെളിവ്. അവരുടെ ആലോചനകൾക്ക് ഉള്ള അടിസ്ഥാനം നോർത്ത് ജില്ലകളെ സംബന്ധിച്ചെടുത്തോളം ഖുർആൻ മാത്രവും മറ്റുള്ളവരെ സംബന്ധിച്ചിടത്തോളം ഹദീസും സീറയും കൂടിയാണ്. ഹമ്പലിയാകൾക്കും സാഹിരീങ്ങൾക്കും പുറമേ ഇവരെല്ലാവരും ഗ്രീക്ക് തത്വശാസ്ത്രം പഠിച്ചിട്ടുണ്ടെങ്കിലും ഇസ്ലാമിലും ഇസ്ലാമിന്റെ ഗ്രന്ഥങ്ങളിലും ആയിരുന്നു അവരുടെ അടിസ്ഥാന വിശ്വാസം.

 

   യുക്തി മൂലകത്വത്തിൽ മുഅതസ്ലിയാക്കളുടെ കാഴ്ചപ്പാടും ന്യായവിധി യെയും നീതിയെയും പ്രോത്സാഹനം ചെയ്തുകൊണ്ട് വിശുദ്ധ ഖുർആനിൽ നിന്നുമുള്ള ആയത്തുകളെ  താഴെ കൊടുക്കുന്നു:

 

തീര്‍ച്ചയായും ജന്തുക്കളുടെ കൂട്ടത്തില്‍ അല്ലാഹുവിന്‍റെ അടുക്കല്‍ ഏറ്റവും മോശമായവര്‍ ചിന്തിച്ചു മനസ്സിലാക്കാത്ത ഊമകളും ബധിരന്‍മാരുമാകുന്നു.(8:22)
ഖുർആനിലെ ആയത്ത് കളിലൂടെ വ്യക്തമാക്കുന്നത് ' തങ്ങളുടെ കാരണങ്ങളെ ഉപകരിക്കുകയില്ല എന്ന് ചിന്തിക്കുന്ന ഒരു വിഭാഗത്തെയാണ് '.( ഉദാഹരണത്തിന് അൽബക്കറ 2:164, അൽ മാഇദ 5:58, അൽ റഅദ് 13 :4, അൽ നഹൽ  16:12).
യാതൊരാള്‍ക്കും അല്ലാഹുവിന്‍റെ അനുമതിപ്രകാരമല്ലാതെ വിശ്വസിക്കാന്‍ കഴിയുന്നതല്ല. ചിന്തിച്ചു മനസ്സിലാക്കാത്തവര്‍ക്ക് അല്ലാഹു നികൃഷ്ടത വരുത്തിവെക്കുന്നതാണ്‌.(10:100).
(2:164)ആകാശഭൂമികളുടെ സൃഷ്ടിപ്പിലും, രാപകലുകളുടെ മാറ്റത്തിലും, മനുഷ്യര്‍ക്ക് ഉപകാരമുള്ള വസ്തുക്കളുമായി കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിലും, ആകാശത്ത് നിന്ന് അല്ലാഹു മഴ ചൊരിഞ്ഞുതന്നിട്ട് നിര്‍ജീവാവസ്ഥയ്ക്കു ശേഷം ഭൂമിക്ക് അതു മുഖേന ജീവന്‍ നല്‍കിയതിലും, ഭൂമിയില്‍ എല്ലാതരം ജന്തുവര്‍ഗങ്ങളെയും വ്യാപിപ്പിച്ചതിലും, കാറ്റുകളുടെ ഗതിക്രമത്തിലും, ആകാശഭൂമികള്‍ക്കിടയിലൂടെ നിയന്ത്രിച്ച് നയിക്കപ്പെടുന്ന മേഘത്തിലും ചിന്തിക്കുന്ന ജനങ്ങള്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്‌; തീര്‍ച്ച.
നിനക്ക് നാം അവതരിപ്പിച്ചുതന്ന അനുഗൃഹീത ഗ്രന്ഥമത്രെ ഇത്‌. ഇതിലെ ദൃഷ്ടാന്തങ്ങളെപ്പറ്റി അവര്‍ ചിന്തിച്ചു നോക്കുന്നതിനും ബുദ്ധിമാന്‍മാര്‍ ഉല്‍ബുദ്ധരാകേണ്ടതിനും വേണ്ടി.(38:29)
നിന്‍റെ ജനതയെ ഇരുട്ടുകളില്‍ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ട് വരികയും, അല്ലാഹുവിന്‍റെ (അനുഗ്രഹത്തിന്‍റെ) നാളുകളെപ്പറ്റി അവരെ ഓര്‍മിപ്പിക്കുകയും ചെയ്യുക എന്ന് നിര്‍ദേശിച്ചുകൊണ്ട് മൂസായെ നമ്മുടെ ദൃഷ്ടാന്തങ്ങളുമായി നാം അയക്കുകയുണ്ടായി. തികഞ്ഞ ക്ഷമാശീലമുള്ളവരും ഏറെ നന്ദിയുള്ളവരുമായ എല്ലാവര്‍ക്കും അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്‌. തീര്‍ച്ച.(14:5)
തീര്‍ച്ചയായും നാം നമ്മുടെ ദൂതന്‍മാരെ വ്യക്തമായ ദൃഷ്ടാന്തങ്ങളും കൊണ്ട് അയക്കുകയുണ്ടായി. ജനങ്ങള്‍ നീതിപൂര്‍വ്വം നിലകൊള്ളുവാന്‍ വേണ്ടി അവരോടൊപ്പം വേദഗ്രന്ഥവും തുലാസും ഇറക്കികൊടുക്കുകയും ചെയ്തു. ഇരുമ്പും നാം ഇറക്കി കൊടുത്തു. അതില്‍ കഠിനമായ ആയോധന ശക്തിയും ജനങ്ങള്‍ക്ക് ഉപകാരങ്ങളുമുണ്ട്‌. അല്ലാഹുവിനെയും അവന്‍റെ ദൂതന്‍മാരെയും അദൃശ്യമായ നിലയില്‍ സഹായിക്കുന്നവരെ അവന്ന് അറിയാന്‍ വേണ്ടിയുമാണ് ഇതെല്ലാം. തീര്‍ച്ചയായും അല്ലാഹു ശക്തനും പ്രതാപിയുമാകുന്നു.(57:25)
ലോകര്‍ക്ക് കാരുണ്യമായിക്കൊണ്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല.(21:107)
അലിഫ് ലാം റാ മനുഷ്യരെ അവന്‍റെ രക്ഷിതാവിന്‍റെ അനുമതി പ്രകാരം ഇരുട്ടുകളില്‍ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവരുവാന്‍ വേണ്ടി നിനക്ക് അവതരിപ്പിച്ചു തന്നിട്ടുള്ള ഗ്രന്ഥമാണിത്‌. അതായത്‌, പ്രതാപിയും സ്തുത്യര്‍ഹനും ആയിട്ടുള്ളവന്‍റെ മാര്‍ഗത്തിലേക്ക്‌.(14:1)
അല്ലാഹുവിന്‍റെ ബാധ്യതയാകുന്നു നേരായ മാര്‍ഗം (കാണിച്ചുതരിക) എന്നത്‌. അവയുടെ (മാര്‍ഗങ്ങളുടെ) കൂട്ടത്തില്‍ പിഴച്ചവയുമുണ്ട്‌. അവന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ നിങ്ങളെയെല്ലാം അവന്‍ നേര്‍വഴിയിലാക്കുമായിരുന്നു.(16:9).

 

സൃഷ്ടാവ് സർവ്വശക്തനും വിചിത്രനും സ്വേച്ഛാധിപതിയും തന്നിഷ്ടക്കാരനുമാണ് എന്നുള്ള ഹമ്പലി, അശ്അരി, മാതുരീദി കാഴ്ചപ്പാട് പ്രകാരം  ഖുർആനിന്റെ ആയത്തുകളെ യുക്തിപരമായി എതിർക്കുന്നതും പണ്ഡിതന്മാരോട് നീതി പരമായി വഴി പെടുന്നവരും അല്ല. ഇവിടെ ഹദീസിൽ നിന്നുള്ള വചനങ്ങളെ ഞാൻ ഉദ്ധരിക്കുന്നില്ല, എങ്കിലും ഖുർആനിക വചനങ്ങൾ ഉദ്ധരിക്കുന്നുണ്ട്. അവരുടെ കാഴ്ചപ്പാടുകളെ സ്ഥിരീകരിക്കുന്ന ഒരുപാട് ഹദീസ് വ്യാഖ്യാനങ്ങളുണ്ട്.

 

ഐഹികജീവിതത്തിലും, പരലോകത്തും സുസ്ഥിരമായ വാക്കുകൊണ്ട് സത്യവിശ്വാസികളെ അല്ലാഹു ഉറപ്പിച്ച് നിര്‍ത്തുന്നതാണ്‌. അക്രമകാരികളെ അല്ലാഹു ദുര്‍മാര്‍ഗത്തിലാക്കുകയും ചെയ്യും. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നതെന്തോ അത് പ്രവര്‍ത്തിക്കുന്നു.(14:27)
താന്‍ ഉദ്ദേശിക്കുന്നതെന്തോ അത് തികച്ചും പ്രാവര്‍ത്തികമാക്കുന്നവനുമാണ്‌.(85:16)
ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹുവിന്റേതാകുന്നു. നിങ്ങളുടെ മനസ്സുകളിലുള്ളത് നിങ്ങള്‍ വെളിപ്പെടുത്തിയാലും മറച്ചു വെച്ചാലും അല്ലാഹു അതിന്റെ പേരില്‍ നിങ്ങളോട് കണക്ക് ചോദിക്കുക തന്നെ ചെയ്യും. എന്നിട്ടവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുകയും അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ ശിക്ഷിക്കുകയും ചെയ്യും. അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു.(2:284).
യഹൂദരും ക്രിസ്ത്യാനികളും പറഞ്ഞു: ഞങ്ങള്‍ അല്ലാഹുവിന്‍റെ മക്കളും അവന്ന് പ്രിയപ്പെട്ടവരുമാകുന്നു എന്ന്‌. (നബിയേ,) പറയുക: പിന്നെ എന്തിനാണ് നിങ്ങളുടെ കുറ്റങ്ങള്‍ക്ക് അല്ലാഹു നിങ്ങളെ ശിക്ഷിക്കുന്നത്‌? അങ്ങനെയല്ല; അവന്‍റെ സൃഷ്ടികളില്‍ പെട്ട മനുഷ്യര്‍ മാത്രമാകുന്നു നിങ്ങള്‍. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുകയും, അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ ശിക്ഷിക്കുകയും ചെയ്യും. ആകാശങ്ങളുടെയും, ഭൂമിയുടെയും, അവയ്ക്കിടയിലുള്ളതിന്‍റെയും എല്ലാം ആധിപത്യം അല്ലാഹുവിനത്രെ. അവങ്കലേക്ക് തന്നെയാണ് മടക്കം.(5:18)
ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം അല്ലാഹുവിനാണെന്ന് നിനക്കറിഞ്ഞ് കൂടെ? അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ ശിക്ഷിക്കുകയും, അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുകയും ചെയ്യുന്നു. അല്ലാഹു ഏതു കാര്യത്തിനും കഴിവുള്ളവനത്രെ.(5:40)
അവരുടെ മനസ്സുകളില്‍ ഒരുതരം രോഗമുണ്ട്‌. തന്നിമിത്തം അല്ലാഹു അവര്‍ക്ക് രോഗം വര്‍ദ്ധിപ്പിക്കുകയും ചെയ്തു. കള്ളം പറഞ്ഞുകൊണ്ടിരുന്നതിന്റെഫലമായി വേദനയേറിയ ശിക്ഷയാണ് അവര്‍ക്കുണ്ടായിരിക്കുക.(2:10)
അവരുടെ മനസ്സുകള്‍ക്കും കാതിനും അല്ലാഹു മുദ്രവെച്ചിരിക്കുകയാണ് . അവരുടെ ദൃഷ്ടികളിന്‍മേലും ഒരു മൂടിയുണ്ട്‌. അവര്‍ക്കാകുന്നു കനത്ത ശിക്ഷയുള്ളത്‌.(2:7).
നീ പറയുന്നത് ശ്രദ്ധിച്ച് കേള്‍ക്കുന്ന ചിലരും അവരുടെ കൂട്ടത്തിലുണ്ട്‌. എന്നാല്‍ അത് അവര്‍ ഗ്രഹിക്കാത്ത വിധം അവരുടെ ഹൃദയങ്ങളിന്‍മേല്‍ നാം മൂടികള്‍ ഇടുകയും, അവരുടെ കാതുകളില്‍ അടപ്പ് വെക്കുകയും ചെയ്തിരിക്കുന്നു. എന്തെല്ലാം ദൃഷ്ടാന്തങ്ങള്‍ കണ്ടാലും അവരതില്‍ വിശ്വസിക്കുകയില്ല. അങ്ങനെ അവര്‍ നിന്‍റെ അടുക്കല്‍ നിന്നോട് തര്‍ക്കിക്കുവാനായി വന്നാല്‍ ആ സത്യനിഷേധികള്‍ പറയും; ഇത് പൂര്‍വ്വികന്‍മാരുടെ കെട്ടുകഥകളല്ലാതെ മറ്റൊന്നുമല്ല എന്ന്‌.(6:25)
ആ നാടുകളുടെ വൃത്താന്തങ്ങളില്‍ ചിലത് നാം നിനക്ക് വിവരിച്ചുതരികയാണ്‌. അവരിലേക്കയക്കപ്പെട്ട ദൂതന്‍മാര്‍ വ്യക്തമായ തെളിവുകളും കൊണ്ട് അവരുടെ അടുത്ത് ചെല്ലുകയുണ്ടായി. എന്നിട്ടും മുമ്പ് അവര്‍ നിഷേധിച്ചു തള്ളിയിരുന്നതില്‍ അവര്‍ വിശ്വസിക്കുകയുണ്ടായില്ല. സത്യനിഷേധികളുടെ ഹൃദയങ്ങളിന്‍മേല്‍ അപ്രകാരം അല്ലാഹു മുദ്രവെക്കും.(7:101)
വിശ്വസിച്ചവരുടെ രക്ഷാധികാരിയാകുന്നു അല്ലാഹു. അവന്‍ അവരെ ഇരുട്ടുകളില്‍ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടു വരുന്നു. എന്നാല്‍ സത്യനിഷേധികളുടെ രക്ഷാധികാരികള്‍ ദുര്‍മൂര്‍ത്തികളാകുന്നു. വെളിച്ചത്തില്‍ നിന്ന് ഇരുട്ടുകളിലേക്കാണ് ആ ദുര്‍മൂര്‍ത്തികള്‍ അവരെ നയിക്കുന്നത്‌. അവരത്രെ നരകാവകാശികള്‍. അവരതില്‍ നിത്യവാസികളാകുന്നു.(2:257)
ഏതൊരാളെ നേര്‍വഴിയിലേക്ക് നയിക്കുവാന്‍ അല്ലാഹു ഉദ്ദേശിക്കുന്നുവോ അവന്‍റെ ഹൃദയത്തെ ഇസ്ലാമിലേക്ക് അവന്‍ തുറന്നുകൊടുക്കുന്നതാണ്‌. ഏതൊരാളെ അല്ലാഹു പിഴവിലാക്കാന്‍ ഉദ്ദേശിക്കുന്നുവോ അവന്‍റെ ഹൃദയത്തെ ഇടുങ്ങിയതും ഞെരുങ്ങിയതുമാക്കിത്തീര്‍ക്കുന്നതാണ്‌. അവന്‍ ആകാശത്തിലൂടെ കയറിപ്പോകുന്നത് പോലെ. വിശ്വസിക്കാത്തവരുടെ മേല്‍ അപ്രകാരം അല്ലാഹു ശിക്ഷ ഏര്‍പെടുത്തുന്നു.(6:125)
അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ നിങ്ങളെ അവന്‍ ഏകസമുദായമാക്കുമായിരുന്നു. എന്നാല്‍ താന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ ദുര്‍മാര്‍ഗത്തിലാക്കുകയും, താന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേര്‍വഴിയിലാക്കുകയും ചെയ്യും. നിങ്ങള്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നതിനെപ്പറ്റി നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും.(16:93)

 

      ഇതിനെ മനുഷ്യരുടെ ധാർമികവും യുക്തിസഹവുമായ വിവേകശൂന്യമായ പരിഗണിക്കാൻ പറ്റുകയില്ല. എന്തു  തന്നെയായാലും അത് നമുക്ക് ഗുണകരമല്ല, അശ്അരിയാക്കൾ  പറയുന്നത്, അവർക്കു മുമ്പുള്ള ജബരിയ്യാക്കളെ അനുധാവനം ചെയ്യുകയും സൃഷ്ടാവിൽ നമ്മുടെ നീതിയെയോ, ധാർമികതയോ, യുക്തിയോ ഉപയോഗിക്കുന്നത് പ്രാണഹാരമായതല്ല.താനല്ലാതെ യാതൊരു ആരാധ്യനുമില്ലാത്തവനായ അല്ലാഹുവാണവന്‍. രാജാധികാരമുള്ളവനും പരമപരിശുദ്ധനും സമാധാനം നല്‍കുന്നവനും അഭയം നല്‍കുന്നവനും മേല്‍നോട്ടം വഹിക്കുന്നവനും പ്രതാപിയും പരമാധികാരിയും മഹത്വമുള്ളവനും ആകുന്നു അവന്‍. അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധന്‍!(59:23). എല്ലാത്തിനുമുപരി അല്ലാഹുവു ജബ്ബാറും കഴിവുള്ളവനും ആണ്. അവന്റെ കഴിവുകൾ അഖണ്ഡമായതാണ്. അവൻ ആഗ്രഹിക്കുകയും അതിനെ സംഭവിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ജബ്ബാരിയാകളും അഷ്അരിയാക്കളും സൃഷ്ടാവിനെ വിചിത്രമായി അവതരിപ്പിക്കുന്നത് തെറ്റാണ്.
അല്ലാഹുവും അവരെപ്പോലെ തന്നെയാണ് എന്ന് വിചാരിക്കുന്നത് കൊണ്ടാണത്, അത് ശരിയല്ല. ഖാദിരിയ്യ ത്വരീഖതും പിന്നീടുള്ള മുഅതസിലാക്കാളും മാനുഷികമൂല്യങ്ങളെ കൽപ്പിച്ചത് ഖുർആനിന്റെ അടിസ്ഥാനത്തിലാണ്. അതുകൊണ്ടുതന്നെ ഖാദിരിയ്യയും അശ്അരിയ്യയും ഈ രണ്ട് സ്ഥാനങ്ങളിലുള്ള ഖുർആനിക വചനങ്ങളുടെ സാരം മുൻകൂട്ടി അറിഞ്ഞിട്ടും ഉണ്ട്. നിങ്ങൾ നേരത്തെ പറഞ്ഞതുപോലെ തന്നെ,  മുഹകമാതും മുഷ്താബിഹത്തും ആണ് അവ. തീർച്ചയായും അശ്അരിയ്യ  ത്വരീഖത്തും മാതുറീദിയ്യ ത്വരീഖത്തും ഖുർആനിനു പുറമേ ഹദീസിന്റെയും അടിസ്ഥാനത്തിൽ ആണുള്ളത്. എന്നാൽ ഖാദിരിയ്യ ത്വരീഖതും മുഅതസിലതും ഖുർആനിനെ  മാത്രം ആസ്പദമാക്കിയാണ്.

 

സുൽത്താൻ ഷാഹിൻ 26/ 8/2018 
..............................................................

 

നസീർ അഹമ്മദ് 27/ 8 /2018

 

       അല്ലാഹുവിന്റെ ദാത്തിനെയും മുഹകമായ ഹദീസുകളുടെ എതിർവാദങ്ങളും മനസ്സിലാക്കുന്നതിനെ,  യഥാർത്ഥത്തിൽ പണ്ഡിതന്മാരും, തത്വചിന്തകരും സൂഫികൾ പോലും തെറ്റിദ്ധരിചിരിക്കുകയാണ്.

 

   അല്ലാഹു അവന്റെ ഗുണവിശേഷണങ്ങൾ തന്റെ സൃഷ്ടിപ്പിലലൂടെയും അതുപോലെ വെളിപാടുകളിലൂടെയും പ്രകടമാക്കുന്നു. ദീർഘവീക്ഷണമുള്ള മനുഷ്യന് ലഭ്യമല്ലാത്ത അറിവ് മാത്രമാണ് ഖുർആനിലൂടെയും മറ്റു പുണ്യ ഗ്രന്ഥങ്ങളിലൂടെയും ദിവ്യ വെളിപാടുകളിലൂടെയും  കടന്നു വരാൻ കഴിയുകയുള്ളൂ. എന്നാൽ അത് എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയും. മനുഷ്യനെ ദീർഘ വീക്ഷണത്തിലൂടെ നേടാൻ കഴിയുമെന്ന അറിവ്, ശാസ്ത്രം സൂക്ഷ്മപരിശോധനയ്ക്ക് അവശേഷിപ്പിക്കുന്നു. ജീവിതം ദൈവത്തിന്റെ കരവേലയായി നിലനിർത്തുന്ന സ്വാഭാവികമായ പ്രതിഭാസത്തെ കുറിച്ചാണ് ഖുർആൻ പ്രതിപാദിക്കുന്നത്. മുഅതസിലത് പണ്ഡിതർ ഈ രണ്ട് വിജ്ഞാന സ്രോതസ്സുകളെയും തമ്മിൽ വേർതിരിച്ച് എടുത്തില്ല. അവർ തത്വചിന്തകരെ പോലുള്ള ഒരു നിലപാടെടുത്തു, എല്ലാ ധാർമികതയും, ദീനീ കാര്യങ്ങളും മനുഷ്യ കരങ്ങളാൽ മാത്രമാണ് ഉണ്ടാവുക. അവരുടെ കാലത്തെ നിരീശ്വരവാദികളും വളരെ വലിയ സ്വാധീനം ചെലുത്തിയിരുന്നില്ല. അതുകൊണ്ടാണ് അവരുടെ പ്രതികരണം വളരെ ശക്തമായത്. ഒരുപക്ഷേ അവർ അശ്അരി  ഉപദേശത്തോടു മാത്രമേ പ്രതികരിക്കാറുള്ളൂ. എന്നാൽ അവർ തെറ്റായ സമീപനം സ്വീകരിക്കുകയും അങ്ങനെ ഇമാം ഗസാലിയിൽ നിന്ന് അവർ എളുപ്പത്തിൽ നിഷ്ഫലം ആവുകയും ചെയ്തു. നിർഭാഗ്യവശാൽ പെൻഡുലം മറ്റേതൊരു തീവ്രതയിലേക്ക് നീങ്ങിയിരുന്നു. വ്യക്തമായ ആദ്ധ്യാത്മികഗ്രന്ഥങ്ങൾ കൊണ്ട് അഷ്അരിയ്യിനെ  തെളിയിക്കാൻ മുഅതസിലത് തയ്യാറായിരുന്നെങ്കിൽ നമുക്ക് ശരിയായ ബാലൻസ് ഉണ്ടായിരിക്കും ആയിരുന്നു. എന്നാൽ അവർക്ക്‌  ഖുർആനിലെക്കാൾ തത്വചിന്ത യായിരുന്നു.

 

     ഇസ്ലാമിക് സ്കോളർഷിപ്പിന്റെ ഭൂരിഭാഗവും ഇറാനിൽ നിന്നോ  ഉസ്ബെക്കിസ്ഥാനിൽ നിന്നോ അല്ലെങ്കിൽ ഇസ്ലാം സ്വീകരിച്ച മറ്റു വിശ്വാസികളിൽ നിന്നോ ആണ്. മറ്റ് വിശ്വാസത്തിന്റെയും സംസ്കാരത്തിന്റെയും സ്വാധീനം വളരെ വലുതാണ്. ഹദീസിന്റെ പ്രധാനപ്പെട്ട ആറ് ഗ്രന്ഥങ്ങളും ഈ രണ്ട് മേഖലകളിലുള്ള പണ്ഡിതന്മാരിൽ നിന്നും ഉള്ളതും ആറു  പണ്ഡിതന്മാർ വിചിത്രമായ സമകാലികരും യാദൃശ്ചികമായ തുമാണ്.

 

    പണ്ഡിതരുടെ തെറ്റായ ധാരണയാണ് ഖുർആൻ ചോദ്യം, ചെയ്യുക ഖുർആനെ ചോദ്യം ചെയ്യുകയില്ല. മുഅതസിലകളും യുക്തിവാദികളും നിരീശ്വരവാദികളും സ്വയം സാക്ഷ്യപ്പെടുത്തിയ പുരോഗമനവാദികളും മോഡറേറ്റ് കളും തീർച്ചയായും അവഗണിക്കപ്പെടുന്ന വരുടെ കൂട്ടത്തിലാണ്. കാരണം അവർ ആരെയും തന്നെ ആദ്യഘട്ടത്തിൽ പോലും മുസ്ലിമായി കാണപ്പെടുന്നില്ല. ഖുർആനും ഇസ്ലാമും വിശ്വാസികൾക്കും താഴ്മയോടെ സമീപിക്കുന്നവർക്കുമാണ് ഏഴാം നൂറ്റാണ്ടിലെ ഒരു കാലഘട്ടത്തെ പ്രവാചകർ ആധുനിക കാലഘട്ടത്തിൽ വിവരിക്കുന്നത് പുരാതനകാലത്തെ കഥകൾ എന്ന പേരിലാണ്. ഇത്തരം അക്രമികളായ ആളുകളെ അല്ലാഹു വഴിപിഴപ്പിക്കുന്നു.

 

നസീർ അഹമ്മദ് 27 /8/ 2018.
........................................................

 

ഷാഹിൻ സാഹിബ് നിങ്ങൾ പറയുന്ന കാര്യം എല്ലാ ഇസ്ലാമിക ധാരകളുടെ പണ്ഡിതന്മാരോടും ചേർന്നു കിടക്കുന്നുണ്ട്. ഖുർആനിന്റെ വ്യവസ്ഥാപിതമായ പഠനത്തിന്റെ കുറവും തെറ്റായ നിഗമനങ്ങളിലേക്ക് ചെന്ന് ചാടുന്നതും  ഒരുപാട് ആയത്തുകളെ തെറ്റിദ്ധരിച്ച മനസ്സിലാക്കിയതുകൊണ്ടാണ്. ഇമാം ഗസ്സാലിയുടെ താൽപര്യങ്ങളിൽ പോലും കാണാൻ കഴിയുന്നത് അല്ലാഹുവിന്റെ വിശേഷണങ്ങളുടെയും അവന്റെ നീതി യുടെയും തെറ്റായ വ്യാഖ്യാനങ്ങളാണ്.
സൃഷ്ടാവ് അവന്റെ വഴികളിൽ ഒരിക്കലും മാറ്റമില്ലെന്ന് ഉറപ്പിക്കുമ്പോൾ, അത്തരമൊരു വിശേഷണം സർവ്വശക്തൻ എന്ന സങ്കല്പത്തെ ഒത്തുപോകുന്നില്ല എന്നവർ വിചാരിക്കുന്നു. അതിനാൽ അവർ ഗ്രീക്ക് സാഹിത്യത്തിൽ നിങ്ങൾ കണ്ടെത്തുന്നത് പോലെ വളരെ സ്പഷ്ടമായതും  അസാന്മാർഗികനായതുമായ ഒരു ദൈവത്തെ ദൈവം എന്നതുകൊണ്ട് കരുതുന്നു. ദൈവം എന്തു ചെയ്യുന്നതിനെക്കുറിച്ച് ആകെ വിചിത്രമായി ഒന്നുമില്ല. ദൈവം തന്റെ സ്വന്തം വാക്കാലും സ്വന്തം വഴികളാലും നിയമങ്ങളാലും  ബന്ധിതനാകാൻ  ആഗ്രഹിക്കുന്നുവെങ്കിൽ അത് അപ്രധാനമാണ്. എല്ലാ കാര്യങ്ങൾക്കും വ്യക്തമായ കാരണങ്ങളാൽ സൃഷ്ടാവ് ഈ ലോകത്തെ സൃഷ്ടിച്ചിട്ടുണ്ട് എങ്കിൽ ഉചിതമായ ഒരു ലക്ഷ്യമില്ലാതെ ഒന്നും സംഭവിക്കാൻ പാടില്ല. അല്ലാഹു അവന്റെ നിയമങ്ങളിൽ മാറ്റമില്ലാതെ എന്താണോ പിന്തുടരുന്നത്, അവ കേൾക്കാൻ ആഗ്രഹിക്കുന്നവർക്ക് തന്റെ വേദഗ്രന്ഥത്തിൽ അതിന്റെ കാര്യകാരണങ്ങളെ വിശദീകരിക്കുന്നുണ്ട്.

 

വിശുദ്ധ ഖുർആൻ മൂന്നുതരം ആളുകളെ വിശദീകരിക്കുന്നുണ്ട്:
1) വിശ്വാസി
      സത്യത്തെ അടിസ്ഥാനമാക്കി ജീവിതം നയിക്കുന്ന ഒരു വ്യക്തി, നല്ലതും ഉന്നതവുമായ എല്ലാ കാര്യങ്ങളും തിരഞ്ഞെടുത്ത സത്യം അംഗീകരിക്കുകയും അസന്തുഷ്ടി സ്വീകരിക്കുകയും അതിനെ തള്ളിക്കളയുകയും ചെയ്യുന്നു. അദ്ദേഹം അഹങ്കാരി അല്ല. അതുകൊണ്ടുതന്നെ ഉറവിടത്തിൽ നിന്നുമുള്ള സദ്ഗുണത്തെ സ്വീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. സത്യത്തിന്റെ  പാതയിലൂടെ സജീവമായി മുന്നോട്ട് ജനിക്കുന്നവൻ ആണ് അദ്ദേഹം. വിശ്വാസിയുടെ പ്രത്യേകതകൾ താഴെയുള്ള ആയത്തുകളിൽ വിശദമാക്കുന്നുണ്ട്:

 

 

 

(2:2)ഇതാകുന്നു ഗ്രന്ഥം. അതില്‍ സംശയമേയില്ല. സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് നേര്‍വഴി കാണിക്കുന്നതത്രെ അത്‌.
3.അദൃശ്യകാര്യങ്ങളില്‍ വിശ്വസിക്കുകയും, പ്രാര്‍ത്ഥന അഥവാ നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുകയും, നാം നല്‍കിയ സമ്പത്തില്‍ നിന്ന് ചെലവഴിക്കുകയും,
4.നിനക്കും നിന്റെമുന്‍ഗാമികള്‍ക്കും നല്‍കപ്പെട്ട സന്ദേശത്തില്‍ വിശ്വസിക്കുകയും, പരലോകത്തില്‍ ദൃഢമായി വിശ്വസിക്കുകയും ചെയ്യുന്നവരത്രെ അവര്‍ (സൂക്ഷ്മത പാലിക്കുന്നവര്‍).
5.അവരുടെ നാഥന്‍ കാണിച്ച നേര്‍വഴിയിലാകുന്നു അവര്‍. അവര്‍ തന്നെയാകുന്നു സാക്ഷാല്‍ വിജയികള്‍.

 

മറ്റുള്ളവർക്കായി സഹാനുഭൂതിയുടെയും മറ്റുള്ളവരുമായി ത്യാഗത്തെയും പരസ്പരപൂരകങ്ങളോടെയും  ചേർന്നതാണ് ധാർമിക ശ്രേഷ്ഠത. സുവർണ്ണ ഭരണത്തിന്റെ ഭാഗമായ വിവിധരീതികളിൽ ഒന്നായിരുന്നു ഇത്. വെളിപാടിന് വെളിയിൽ ജീവിക്കുന്ന ധാർമിക രീതി, സൃഷ്ടാവിൽ നിന്നുള്ളതാണ് എന്ന് തെളിയിക്കുന്നതും, അവനിൽ നിന്നല്ലാതെ പ്രപഞ്ചത്തിൽ മറ്റൊന്നും സാധ്യമല്ല എന്നും തെളിയിക്കുന്നുണ്ട്. ദൈവിക ധാർമിക തത്വത്തിന്റെ  ആധികാരികനും പരലോക വിശ്വാസത്തിൽ ദൈവത്തിന്റെ നീതിപൂർവ്വകമായ രൂപകല്പനയിൽ പരിപൂർണത പ്രാപിക്കുന്നതും ആയ അദൃശ്യനായ ദൈവത്തിൽ വിശ്വസിക്കുക എന്നത് അത്തരം ജനങ്ങൾക്ക് വളരെ എളുപ്പമാണ്. പരലോകത്തിൽ അവരുടെ ഹൃദയങ്ങൾക്ക് ഏറ്റവും ഉറപ്പുനൽകുന്നത്  കൊണ്ടാണ് ദൈവികമായ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയത് പോലെയുള്ള ധാർമികജീവിതം അവർ നയിക്കുന്നത്. അതുപോലെ തന്നെ അവരുടെ പ്രതിഫലത്തിന്റെ ഭൂരിഭാഗവും അന്ത്യനാളിൽ ഉള്ള ജീവിതത്തിൽ ആണ് ലഭിക്കുക എന്നുമാണ്. സത്യത്തിനും നീതിക്കും വേണ്ടിയും സ്വന്തം വ്യക്തി താൽപ്പര്യങ്ങളെ ഹനിക്കുകയും, അതുപോലെതന്നെ ഭൂമിയിലെ സകല ജീവിതത്തിന്റെ ക്ഷേമത്തിനുവേണ്ടി ഈ ലോകത്തിൽനിന്നും ഒന്നും തിരിച്ചു പ്രതീക്ഷിക്കാതെ പ്രവർത്തിക്കുന്നതെല്ലാം അവർക്ക് പാരത്രിക ജീവിതം എളുപ്പം ആക്കുന്നതാണ്. അവർ കഷ്ടതയുടെ മുന്നിൽ സഹിഷ്ണുത പുലർത്തുന്നവരും സ്വയം നിയന്ത്രിക്കുന്ന വരും ആണ്. അത്തരം ജനങ്ങൾ മാർഗ്ഗനിർദ്ദേശത്തിന്റെ മേഖലയിലൂടെയാണ് ഗമിക്കുന്നത്.
(16:30) നിങ്ങളുടെ രക്ഷിതാവ് എന്താണ് അവതരിപ്പിച്ചിട്ടുള്ളത് എന്ന് സൂക്ഷ്മത പാലിച്ചവരോട് ചോദിക്കപ്പെട്ടു. അവര്‍ പറഞ്ഞു: ഉത്തമമായത് തന്നെ. നല്ലത് ചെയ്തവര്‍ക്ക് ഈ ദുന്‍യാവില്‍തന്നെ നല്ല ഫലമുണ്ട്‌. പരലോകഭവനമാകട്ടെ കൂടുതല്‍ ഉത്തമമാകുന്നു. സൂക്ഷ്മത പാലിക്കുന്നവര്‍ക്കുള്ള ഭവനം എത്രയോ നല്ലത്‌!
ദൈവത്തോടുള്ള ബഹുമാനത്തിന്റെ സകല  പ്രതീക്ഷകളോടു കൂടെ, ഈ ജീവിതത്തിന്റെ പ്രയാസങ്ങളെ വളരെ വിരളമായാണ് അവർ പരിഗണിക്കുക. വിശ്വാസി എന്നുള്ള പദം ഖുർആനിനു സമാനമായ ഒരു പദമാണ്. അവരെല്ലാവരും ഏക ഇലാഹിനെ വിശ്വസിക്കുന്നു. അവൻ അന്ത്യനാളിൽ വിചാരണ ചെയ്യുന്നവനും നീതി നടപ്പിലാക്കുന്നവനുമാണ്.
(2:62) (മുഹമ്മദ് നബിയില്‍) വിശ്വസിച്ചവരോ, യഹൂദമതം സ്വീകരിച്ചവരോ, ക്രൈസ്തവരോ, സാബികളോ ആരാകട്ടെ, അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ളവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ അവര്‍ അര്‍ഹിക്കുന്ന പ്രതിഫലമുണ്ട്‌. അവര്‍ക്ക് ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല.

 

2). കപടവിശ്വാസി.
   വിശ്വാസത്തിനും അവിശ്വാസത്തിനും ഇടയിലുള്ള ദുർബലമായ നിലനിൽപ്പാണ് കപടവിശ്വാസം. അവൻ തന്റെ നേട്ടങ്ങളെ വർദ്ധിപ്പിക്കാൻ  ശ്രമിക്കുകയാണ്. അവൻ എപ്പോഴും വിജയിക്കുന്നവരുടെ കൂട്ടത്തിലാണ് പക്ഷം ചേരുക. അവൻ അഹങ്കാരി അല്ല അതിനാൽതന്നെ സത്യം അവൻ വെളിപ്പെടുത്തുന്നു. പക്ഷേ സത്യം അവനു താൽപര്യമില്ല എങ്കിലും അവന്റെ വ്യക്തിതാൽപര്യത്തിന് വേണ്ടിയാണ്. വെളിച്ചത്തിന്റെ  തിളക്കത്തിൽ അവൻ അന്ധകാരത്തെ മറക്കുകയും സ്വയം അന്ധൻ ആവുകയും ചെയ്യുന്നു. കപടവിശ്വാസിയുടെ സവിശേഷതകൾ താഴെ സൂചിപ്പിക്കുന്നു.
(2:2)ഇതാകുന്നു ഗ്രന്ഥം. അതില്‍ സംശയമേയില്ല. സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് നേര്‍വഴി കാണിക്കുന്നതത്രെ അത്‌.
3.അദൃശ്യകാര്യങ്ങളില്‍ വിശ്വസിക്കുകയും, പ്രാര്‍ത്ഥന അഥവാ നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുകയും, നാം നല്‍കിയ സമ്പത്തില്‍ നിന്ന് ചെലവഴിക്കുകയും,
4.നിനക്കും നിന്റെമുന്‍ഗാമികള്‍ക്കും നല്‍കപ്പെട്ട സന്ദേശത്തില്‍ വിശ്വസിക്കുകയും, പരലോകത്തില്‍ ദൃഢമായി വിശ്വസിക്കുകയും ചെയ്യുന്നവരത്രെ അവര്‍ (സൂക്ഷ്മത പാലിക്കുന്നവര്‍).5.അവരുടെ നാഥന്‍ കാണിച്ച നേര്‍വഴിയിലാകുന്നു അവര്‍. അവര്‍ തന്നെയാകുന്നു സാക്ഷാല്‍ വിജയികള്‍.
6.സത്യനിഷേധികളെ സംബന്ധിച്ചിടത്തോളം നീ അവര്‍ക്ക് താക്കീത് നല്‍കിയാലും ഇല്ലെങ്കിലും സമമാകുന്നു. അവര്‍ വിശ്വസിക്കുന്നതല്ല.7.അവരുടെ മനസ്സുകള്‍ക്കും കാതിനും അല്ലാഹു മുദ്രവെച്ചിരിക്കുകയാണ് . അവരുടെ ദൃഷ്ടികളിന്‍മേലും ഒരു മൂടിയുണ്ട്‌. അവര്‍ക്കാകുന്നു കനത്ത ശിക്ഷയുള്ളത്‌.
8.ഞങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ചിരിക്കുന്നു എന്ന് പറയുന്ന ചില ആളുകളുണ്ട് ; (യഥാര്‍ത്ഥത്തില്‍) അവര്‍ വിശ്വാസികളല്ല.9.അല്ലാഹുവിനെയും വിശ്വാസികളെയും വഞ്ചിക്കുവാനാണ് അവര്‍ ശ്രമിക്കുന്നത്‌. (വാസ്തവത്തില്‍) അവര്‍ ആത്മവഞ്ചന മാത്രമാണ് ചെയ്യുന്നത്‌. അവരത് മനസ്സിലാക്കുന്നില്ല.
10.അവരുടെ മനസ്സുകളില്‍ ഒരുതരം രോഗമുണ്ട്‌. തന്നിമിത്തം അല്ലാഹു അവര്‍ക്ക് രോഗം വര്‍ദ്ധിപ്പിക്കുകയും ചെയ്തു. കള്ളം പറഞ്ഞുകൊണ്ടിരുന്നതിന്റെഫലമായി വേദനയേറിയ ശിക്ഷയാണ് അവര്‍ക്കുണ്ടായിരിക്കുക.11.നിങ്ങള്‍ നാട്ടില്‍ കുഴപ്പമുണ്ടാക്കാതിരിക്കൂ എന്ന് അവരോട് ആരെങ്കിലും പറഞ്ഞാല്‍, ഞങ്ങള്‍ സല്‍പ്രവര്‍ത്തനങ്ങള്‍ മാത്രമാണല്ലോ ചെയ്യുന്നത് എന്നായിരിക്കും അവരുടെ മറുപടി.12.എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവര്‍ തന്നെയാകുന്നു കുഴപ്പക്കാര്‍. പക്ഷെ, അവരത് മനസ്സിലാക്കുന്നില്ല.13.മറ്റുള്ളവര്‍ വിശ്വസിച്ചത് പോലെ നിങ്ങളും വിശ്വസിക്കൂ എന്ന് അവരോട് ആരെങ്കിലും പറഞ്ഞാല്‍ ഈ മൂഢന്‍മാര്‍ വിശ്വസിച്ചത് പോലെ ഞങ്ങളും വിശ്വസിക്കുകയോ ? എന്നായിരിക്കും അവര്‍ മറുപടി പറയുക. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവര്‍ തന്നെയാകുന്നു മൂഢന്‍മാര്‍. പക്ഷെ, അവരത് അറിയുന്നില്ല.

 

ജനങ്ങൾ സത്യം കാണുന്നുണ്ട് എങ്കിലും അതിനെ അനുനിമിഷം അനുധാവനം ചെയ്യാൻ അവർ തയ്യാറല്ല അതുകൊണ്ടുതന്നെ അവർ തെറ്റുകളിൽ ചെന്നുചാടുന്നുമുണ്ട്. ഓരോരുത്തരും സത്യത്തെ കാണുകയും അതിനെ അടിച്ചമർത്തുകയും ചെയ്യുന്നതോടെ അത്തരം സ്വഭാവം കൂടുതൽ ശക്തമാവുകയും ബോധപൂർവ്വമായ ദൗർബല്യം ദുർബലമാവുകയും ചെയ്യുന്നു. സത്യത്തെ അസ്വസ്ഥരാക്കുമ്പോൾ അവർ ഒരു ഘട്ടത്തിൽ ബധിരനും അന്ധനും ആയിത്തീരുന്നു. താഴെയുള്ള ആയത്തുകൾ അത് വിശദമാക്കുന്നുണ്ട്.

 

(2:14)വിശ്വാസികളെ കണ്ടുമുട്ടുമ്പോള്‍ അവര്‍ പറയും; ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന്‌. അവര്‍ തങ്ങളുടെ (കൂട്ടാളികളായ) പിശാചുക്കളുടെ അടുത്ത് തനിച്ചാകുമ്പോള്‍ അവരോട് പറയും: ഞങ്ങള്‍ നിങ്ങളോടൊപ്പം തന്നെയാകുന്നു. ഞങ്ങള്‍ (മറ്റവരെ) കളിയാക്കുക മാത്രമായിരുന്നു.15.
എന്നാല്‍ അല്ലാഹുവാകട്ടെ, അവരെ പരിഹസിക്കുകയും, അതിക്രമങ്ങളില്‍ വിഹരിക്കുവാന്‍ അവരെ അയച്ചുവിട്ടിരിക്കുകയുമാകുന്നു.16.
സന്മാര്‍ഗം വിറ്റ് പകരം ദുര്‍മാര്‍ഗം വാങ്ങിയവരാകുന്നു അവര്‍. എന്നാല്‍ അവരുടെ കച്ചവടം ലാഭകരമാവുകയോ, അവര്‍ ലക്ഷ്യം പ്രാപിക്കുകയോ ചെയ്തില്ല.
17.അവരെ ഉപമിക്കാവുന്നത് ഒരാളോടാകുന്നു: അയാള്‍ തീ കത്തിച്ചു. പരിസരമാകെ പ്രകാശിതമായപ്പോള്‍ അല്ലാഹു അവരുടെ പ്രകാശം കെടുത്തിക്കളയുകയും ഒന്നും കാണാനാവാതെ ഇരുട്ടില്‍ (തപ്പുവാന്‍) അവരെ വിടുകയും ചെയ്തു.18.ബധിരരും ഊമകളും അന്ധന്‍മാരുമാകുന്നു അവര്‍. അതിനാല്‍ അവര്‍ (സത്യത്തിലേക്ക്‌) തിരിച്ചുവരികയില്ല.

 

3) സത്യനിഷേധികൾ അല്ലെങ്കിൽ കാഫിറുകൾ
സ്വാർത്ഥനും സ്വാർത്ഥ ചിന്താഗതിക്കാരനുമാണ് കാഫിർ. ഈ ഭൂമിയിലുള്ള ജീവിതത്തെ  അവസാന ജീവിതമായി കണക്കാക്കുന്ന കൊണ്ട് തന്നെ അവന് അനുയോജ്യമായ രൂപത്തിൽ സന്തോഷങ്ങളും നേട്ടങ്ങളും നേടിയെടുക്കുവാൻ ശ്രമിക്കുന്നു. സത്യവും നീതിയും ദയയും എല്ലാം യഥാർത്ഥമായ രൂപത്തിലല്ല മറിച്ച് ഭൂമിയിലെ കാര്യങ്ങൾ നേടിയെടുക്കുന്നതിന് വേണ്ടി മാത്രമാണ്. അവൻ അഹങ്കാരിയും മറ്റുള്ളവരോട് അസൂയപ്പെടുന്നവനുമാണ്. അവന് യജമാനൻ ആകുന്നതിനു വേണ്ടി പണവും അധികാരവും മറ്റ് എല്ലാ സൽഗുണങ്ങളും ആഗ്രഹിക്കുന്നു. ധാർമികത യിലേക്ക് ക്ഷണിക്കുന്ന ഏതൊരു സന്ദേശത്തെയും അവൻ നിരസിക്കുന്നു. ഒഴിവാക്കുക എന്നുള്ളത് അഹങ്കാരത്തിന്റെയും  അസൂയയുടെയും സന്ദേശമാണ് നൽകുന്നത്. അവൻ സന്ദേശവാഹകന്റെയും  സന്തോഷത്തിൻറെയും സമ്മർദ്ദത്തെ പ്രതിരോധിക്കുകയും അവന്റെ സ്വഭാവം കാരണത്താൽ തന്റെ എതിർപ്പിൽ  ഉറച്ചുനിൽക്കുകയും അത് സന്ദേശത്തോടെ ഉള്ള അന്ധതയും ബധിരതയും ആയിത്തീരുകയും ചെയ്യും. അതിനെ താഴെയുള്ള ആയത്തുകൾ വിശദീകരിക്കുന്നുണ്ട്:
(17:94)ജനങ്ങള്‍ക്ക് സന്‍മാര്‍ഗം വന്നപ്പോള്‍ അവര്‍ അത് വിശ്വസിക്കുന്നതിന് തടസ്സമായത്‌, അല്ലാഹു ഒരു മനുഷ്യനെ ദൂതനായി നിയോഗിച്ചിരിക്കുകയാണോ എന്ന അവരുടെ വാക്ക് മാത്രമായിരുന്നു.
(14:3)അതായത്‌, പരലോകത്തെക്കാള്‍ ഇഹലോകജീവിതത്തെ കൂടുതല്‍ സ്നേഹിക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) പിന്തിരിപ്പിക്കുകയും അതിന് (ആ മാര്‍ഗത്തിന്‌) വക്രത വരുത്തുവാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക്‌. അക്കൂട്ടര്‍ വിദൂരമായ വഴികേടിലാകുന്നു.(16:22)നിങ്ങളുടെ ദൈവം ഏകദൈവമത്രെ. എന്നാല്‍ പരലോകത്തില്‍ വിശ്വസിക്കാത്തവരാകട്ടെ, അവരുടെ ഹൃദയങ്ങള്‍ നിഷേധസ്വഭാവമുള്ളവയത്രെ. അവര്‍ അഹങ്കാരികളുമാകുന്നു.

 

ഈ ലോകത്തോട് വളരെയധികം അടുപ്പം  തോന്നുന്നതും സുഖങ്ങൾ അനുഭവിക്കുന്നതുമായ ഒരു  വ്യക്തി പാരത്രിക ലോകത്ത് വളരെയധികം വിദൂരത അനുഭവിക്കുന്നവരും സുഖങ്ങളിൽ നിന്നും അകൽച്ച സിദ്ധിക്കുന്നവനും തെറ്റായ കാര്യങ്ങൾ സംഭവിക്കുന്നവനും  ആയേക്കാം. യഥാർത്ഥത്തിൽ അവൻ ഈ ജീവിതത്തിലൂടെ ഒരുപാട് കാര്യങ്ങൾ നേടിയെടുത്തിട്ടുണ്ട് എങ്കിലും, അതെല്ലാം അധാർമികമായ മാർഗങ്ങളിലൂടെയും  അവന്റെ ജീവിതശൈലിയിൽ വല്ല മാറ്റവും വരുത്തുന്നത് അവന്റെ അധികാരവും സമ്പത്തും നഷ്ടപ്പെടുന്നതിന് കാരണമാകുന്നതും ആയേക്കാം. അവന്റെ അഹങ്കാരം സ്വന്തം ആത്മവിശ്വാസവും സ്വാർത്ഥതയും ആണ്.
(സൂറത് 102)
1.പരസ്പരം പെരുമനടിക്കുക എന്ന കാര്യം നിങ്ങളെ അശ്രദ്ധയിലാക്കിയിരിക്കുന്നു.
2.നിങ്ങള്‍ ശവകുടീരങ്ങള്‍ സന്ദര്‍ശിക്കുന്നത് വരേക്കും.3.നിസ്സംശയം, നിങ്ങള്‍ വഴിയെ അറിഞ്ഞ് കൊള്ളും.4.പിന്നെയും നിസ്സംശയം നിങ്ങള്‍ വഴിയെ അറിഞ്ഞ് കൊള്ളും.5.നിസ്സംശയം, നിങ്ങള്‍ ദൃഢമായ അറിവ് അറിയുമായിരുന്നെങ്കില്‍6.ജ്വലിക്കുന്ന നരകത്തെ നിങ്ങള്‍ കാണുക തന്നെ ചെയ്യും.7.പിന്നെ തീര്‍ച്ചയായും നിങ്ങള്‍ അതിനെ ദൃഢമായും കണ്ണാല്‍ കാണുക തന്നെ ചെയ്യും.8.പിന്നീട് ആ ദിവസത്തില്‍ സുഖാനുഭവങ്ങളെ പറ്റി തീര്‍ച്ചയായും നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുകതന്നെ ചെയ്യും.
(2:6)സത്യനിഷേധികളെ സംബന്ധിച്ചിടത്തോളം നീ അവര്‍ക്ക് താക്കീത് നല്‍കിയാലും ഇല്ലെങ്കിലും സമമാകുന്നു. അവര്‍ വിശ്വസിക്കുന്നതല്ല.7.അവരുടെ മനസ്സുകള്‍ക്കും കാതിനും അല്ലാഹു മുദ്രവെച്ചിരിക്കുകയാണ് . ഈ ഐഹികജീവിതത്തില്‍ അവര്‍ ചെലവഴിക്കുന്നതിനെ ഉപമിക്കാവുന്നത് ആത്മദ്രോഹികളായ ഒരു ജനവിഭാഗത്തിന്‍റെ കൃഷിയിടത്തില്‍ ആഞ്ഞുവീശി അതിനെ നശിപ്പിച്ച് കളഞ്ഞ ഒരു ശീതകാറ്റിനോടാകുന്നു. അല്ലാഹു അവരോട് ദ്രോഹം കാണിച്ചിട്ടില്ല. പക്ഷെ, അവര്‍ സ്വന്തത്തോട് തന്നെ ദ്രോഹം ചെയ്യുകയായിരുന്നു.(3:117)ഇവര്‍ക്ക് മുമ്പുള്ളവരുടെ വൃത്താന്തം ഇവര്‍ക്കു വന്നെത്തിയില്ലേ? അതായത് നൂഹിന്‍റെ ജനതയുടെയും, ആദ്‌, ഥമൂദ് ജനവിഭാഗങ്ങളുടെയും, ഇബ്രാഹീമിന്‍റെ ജനതയുടെയും മദ്‌യങ്കാരുടെയും കീഴ്മേല്‍ മറിഞ്ഞ രാജ്യങ്ങളുടെയും (വൃത്താന്തം.) അവരിലേക്കുള്ള ദൂതന്‍മാര്‍ വ്യക്തമായ തെളിവുകളും കൊണ്ട് അവരുടെ അടുത്ത് ചെല്ലുകയുണ്ടായി. അപ്പോള്‍ അല്ലാഹു അവരോട് അക്രമം കാണിക്കുകയുണ്ടായില്ല. പക്ഷെ, അവര്‍ അവരോടു തന്നെ അക്രമം കാണിക്കുകയായിരുന്നു.(9:70)
(6:12)ചോദിക്കുക: ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം ആരുടെതാകുന്നു? പറയുക: അല്ലാഹുവിന്‍റെതത്രെ. അവന്‍ കാരുണ്യത്തെ സ്വന്തം പേരില്‍ (ബാധ്യതയായി) രേഖപ്പെടുത്തിയിരിക്കുന്നു. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളിലേക്ക് നിങ്ങളെ അവന്‍ ഒരുമിച്ചുകൂട്ടുക തന്നെ ചെയ്യും. അതില്‍ യാതൊരു സംശയവുമില്ല. എന്നാല്‍ സ്വദേഹങ്ങളെത്തന്നെ നഷ്ടത്തിലാക്കിയവരത്രെ അവര്‍. അതിനാല്‍ അവര്‍ വിശ്വസിക്കുകയില്ല.
(6:108)അല്ലാഹുവിനു പുറമെ അവര്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്നവരെ നിങ്ങള്‍ ശകാരിക്കരുത്‌. അവര്‍ വിവരമില്ലാതെ അതിക്രമമായി അല്ലാഹുവെ ശകാരിക്കാന്‍ അത് കാരണമായേക്കും. അപ്രകാരം ഓരോ വിഭാഗത്തിനും അവരുടെ പ്രവര്‍ത്തനം നാം ഭംഗിയായി തോന്നിച്ചിരിക്കുന്നു. പിന്നീട് അവരുടെ രക്ഷിതാവിങ്കലേക്കാണ് അവരുടെ മടക്കം. അവര്‍ ചെയ്തുകൊണ്ടിരുന്നതിനെപ്പറ്റിയെല്ലാം അപ്പോള്‍ അവന്‍ അവരെ അറിയിക്കുന്നതാണ്‌.

 

അവർ അവരുടെ കഴിവുകളെ ആശ്രയിച്ചത് കൊണ്ടുതന്നെ മനുഷ്യന് നന്മ ചെയ്തു കൊണ്ടിരിക്കുന്ന എല്ലാ സാധ്യതകളും നഷ്ടപ്പെടുത്തുന്നു. നന്മയെ നിരസിച്ചു കൊണ്ടാണ് അവർ തിന്മയെ ഇഷ്ടാനുസരണം ചെയ്യുന്നത്. അത്തരക്കാർ ഒരിക്കലും വിശ്വസിക്കുകയില്ല, അവർ സത്യവിശ്വാസികളെ വിശ്വാസത്തിന്റെ മേലിൽ തള്ളിപ്പറഞ്ഞവർ ആയിരുന്നു. അവർ സ്വന്തം ഗുണവാൻ മാരാണ് എന്ന് വിശേഷിപ്പിക്കുകയും മറ്റുള്ളവരെ വിഡ്ഢികളാക്കുകയാണ് ചെയ്യുന്നത്.

 

ഖുർആനിലെ വിശ്വാസത്തിന്റെ നിഷ്പക്ഷ പദമാണ് കാഫിർ എന്ന വാക്ക്. ഒരു കാഫിർ മുസ്ലിമോ ക്രൈസ്തവനോ ജൂതനോ ബഹുദൈവാരാധകനോ അല്ലെങ്കിൽ മറ്റേതെങ്കിലും ചിന്താഗതിക്കാരനോ  ആകാം. മുഹമ്മദ് മർമ്മഡ്യൂക്ക് വിത്തൽ പറയുന്നത് :കാഫിറിനു  ഖുർആനിൽ രണ്ട് അർത്ഥങ്ങൾ ഞാൻ കാണുന്നു. അവ ദൈവിക വീക്ഷണത്തെ മനസ്സിലാക്കാൻ ശ്രമിക്കുന്ന ഒരു നിമിഷമായി കാണുന്നു.
ഒന്നാമതായി തന്നെ,  കാഫിർ  ഒരു മതത്തിന്റെയും പിന്തുടർച്ചക്കാരൻ അല്ല. അവൻ മനുഷ്യവർഗ്ഗത്തിന് ആയുള്ള ദൈവത്തിന്റെ ഔദാര്യത്തിനെയും  ഉദേശത്തെയും എതിർക്കുന്നവനാണ്. അതുകൊണ്ടുതന്നെ അവിശ്വാസി എല്ലാ വിഭാഗങ്ങളിലും ഉണ്ട്. എല്ലാ തിരുവെഴുത്തുകളിലും ദൈവിക വെളിപാടുകളിലും  ഉണ്ട്. അല്ലാഹുവിന്റെ ദൂതൻമാരായ പ്രവാചകന്മാരെ അവർ ആരാധിക്കുകയും ബഹുദൈവാരാധകരായ വ്യക്തമാക്കുകയും ചെയ്തു.

 

സൃഷ്ടാവിന്റെ  മാനുഷിക പെരുമാറ്റത്തിന്റെ  നിയമങ്ങൾ മനസ്സിലാക്കുക

 

കോഗ്നിറ്റീവ് വൈരുദ്ധ്യത്തിന്റെ ഇടം 
തത്വചിന്തകനായ ആൽഫ്രഡ് നോർത്ത് വൈറ്റ്ഹെഡ് തന്റെ 1925 മത പുസ്തകമായ സയൻസ് ആൻഡ് മോഡേൺ വേൾഡ് എന്നതിൽ പ്രസ്താവിച്ചത്,  ഒരു സ്വയം  സിദ്ധാന്തം കണ്ടെത്താൻ  എളുപ്പമാണ്..... നിങ്ങളുടെ തെളിവ് പാഴാക്കാതെ നിങ്ങൾക്ക് ഉള്ളടക്കം കാണാവുന്നതാണ്. സത്യത്തെ പിന്തുടരുന്നതിന് ആവശ്യമായ ധാർമിക നിലവാരത്തിൽ മുഴുവൻ തെളിവുകളും കണക്കിൽ എടുക്കാനുള്ള അനിയന്ത്രിതമായ ഒരു തീരുമാനവും ഉൾപ്പെട്ടിരിക്കുന്നു.

 

പ്രസക്തമായ തെളിവുകളുടെ പകുതിയും അവഗണിക്കാനുള്ള ദൃഡനിശ്ചയരായ അനേകം ആളുകൾ ഇവിടെയുണ്ട്.

 

സൈക്കോളജിയിൽ ഇതിനെ കോഗ്നിറ്റീവ് ബയസ് എന്നാണ് പറയുക, നമ്മുടെ മുൻ ധാരണകളെ പിന്തുണയ്ക്കുന്ന വസ്തുതകൾ മാത്രമാണ് നാം ശ്രദ്ധിക്കേണ്ടത്. നമ്മുടെ സിദ്ധാന്തത്തിനു വിരുദ്ധമായ ദുർബലമായ തെളിവുകളെ കോഗ്നിറ്റീവ് ഡിസൈൻസ് എന്ന് വിളിക്കുന്നു. വിചാരണയുടെ മുഴുവൻ വസ്തുതകളും കണക്കിലെടുക്കുമ്പോൾ നമ്മുടെ അഭിപ്രായം/ സിദ്ധാന്തം പുന  പരിശോധിക്കുന്നതിനാണ് കോഗ്നിറ്റീവ് ഡിസൈൻസമായി ഇടപെടുന്നതിൽ ഒരു സത്യസന്ധമായ മാർഗ്ഗം. വഞ്ചന വഴക്കിടൽ അല്ലെങ്കിൽ  നമ്മുടെ ഉദ്ദേശ്യത്തിന് അനുയോജ്യമല്ലാത്ത തെളിവുകളെല്ലാം അവഗണിക്കുന്നത് കൊണ്ട് സത്യസന്ധമല്ലാത്ത വഴികൾ ഉണ്ടാകും.

 

 

കോഗ്നിറ്റീവ്  വിയോജിപ്പിന്റെ ഒരു ഡിഗ്രിയിൽ എല്ലാവരും തിരിച്ചറിയണമെന്നില്ല. ജീവിതത്തിൽ സ്ഥിരതയോടെ കൃത്യതയോടും കൂടി കാര്യങ്ങൾ ചെയ്യുന്നവർ യഥാർത്ഥത്തിൽ കോഗ്നിറ്റീവ് യോജിപ്പിന്റെ  എതിർപ്പുകൾ മനസ്സിലാക്കുവാനും കുറവാണെന്ന്തിനേക്കാൾ കൂടുതൽ അറിയുവാനും കഴിയുന്നുണ്ട്. കോഗ്നിറ്റീവ് വിയോജിപ്പുകളുടെ എങ്ങനെ പെരുമാറണമെന്ന് പരിശീലനം ലഭിക്കാത്ത ജനങ്ങൾ നുണ പറയുന്നവരും ഒന്നും തിരിച്ചറിയാതിരിക്കുകയും ചെയ്യുന്നു. അവരെ കുറിച്ച് ഖുർആൻ വിശദമാക്കിയത് താഴെ പറയുന്നു:

 

16.സന്മാര്‍ഗം വിറ്റ് പകരം ദുര്‍മാര്‍ഗം വാങ്ങിയവരാകുന്നു അവര്‍. എന്നാല്‍ അവരുടെ കച്ചവടം ലാഭകരമാവുകയോ, അവര്‍ ലക്ഷ്യം പ്രാപിക്കുകയോ ചെയ്തില്ല.
17.അവരെ ഉപമിക്കാവുന്നത് ഒരാളോടാകുന്നു: അയാള്‍ തീ കത്തിച്ചു. പരിസരമാകെ പ്രകാശിതമായപ്പോള്‍ അല്ലാഹു അവരുടെ പ്രകാശം കെടുത്തിക്കളയുകയും ഒന്നും കാണാനാവാതെ ഇരുട്ടില്‍ (തപ്പുവാന്‍) അവരെ വിടുകയും ചെയ്തു.
18.ബധിരരും ഊമകളും അന്ധന്‍മാരുമാകുന്നു അവര്‍. അതിനാല്‍ അവര്‍ (സത്യത്തിലേക്ക്‌) തിരിച്ചുവരികയില്ല.
6:109.തങ്ങള്‍ക്ക് വല്ല ദൃഷ്ടാന്തവും വന്നുകിട്ടുന്ന പക്ഷം അതില്‍ വിശ്വസിക്കുക തന്നെ ചെയ്യുമെന്ന് അവര്‍ അല്ലാഹുവിന്‍റെ പേരില്‍ തങ്ങളെകൊണ്ടാവും വിധം ഉറപ്പിച്ച് സത്യം ചെയ്ത് പറയുന്നു. പറയുക: ദൃഷ്ടാന്തങ്ങള്‍ അല്ലാഹുവിന്‍റെ അധീനത്തില്‍ മാത്രമാണുള്ളത്‌. നിങ്ങള്‍ക്കെന്തറിയാം? അത് വന്ന് കിട്ടിയാല്‍ തന്നെ അവര്‍ വിശ്വസിക്കുന്നതല്ല.
110.ഇതില്‍ (ഖുര്‍ആനില്‍) ആദ്യതവണ അവര്‍ വിശ്വസിക്കാതിരുന്നത് പോലെത്തന്നെ (ഇപ്പോഴും) നാം അവരുടെ മനസ്സുകളെയും കണ്ണുകളെയും മറിച്ചുകൊണ്ടിരിക്കും. അവരുടെ ധിക്കാരവുമായി വിഹരിച്ചുകൊള്ളുവാന്‍ നാം അവരെ വിട്ടേക്കുകയും ചെയ്യും.
111.നാം അവരിലേക്ക് മലക്കുകളെ ഇറക്കുകയും, മരിച്ചവര്‍ അവരോട് സംസാരിക്കുകയും, സര്‍വ്വവസ്തുക്കളെയും നാം അവരുടെ മുമ്പാകെ കൂട്ടം കൂട്ടമായി ശേഖരിക്കുകയും ചെയ്താലും അവര്‍ വിശ്വസിക്കാന്‍ പോകുന്നില്ല. അല്ലാഹു ഉദ്ദേശിച്ചെങ്കിലല്ലാതെ. എന്നാല്‍ അവരില്‍ അധികപേരും വിവരക്കേട് പറയുകയാകുന്നു.112.അപ്രകാരം ഓരോ പ്രവാചകന്നും മനുഷ്യരിലും ജിന്നുകളിലും പെട്ട പിശാചുക്കളെ നാം ശത്രുക്കളാക്കിയിട്ടുണ്ട്‌. കബളിപ്പിക്കുന്ന ഭംഗിവാക്കുകള്‍ അവര്‍ അന്യോന്യം ദുര്‍ബോധനം ചെയ്യുന്നു. നിന്‍റെ രക്ഷിതാവ് ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരത് ചെയ്യുമായിരുന്നില്ല. അത് കൊണ്ട് അവര്‍ കെട്ടിച്ചമയ്ക്കുന്ന കാര്യങ്ങളുമായി അവരെ നീ വിട്ടേക്കുക.113.പരലോകത്തില്‍ വിശ്വാസമില്ലാത്തവരുടെ മനസ്സുകള്‍ അതിലേക്ക് (ആ ഭംഗിവാക്കുകളിലേക്ക്‌) ചായുവാനും, അവര്‍ അതില്‍ സംതൃപ്തരാകുവാനും, അവര്‍ ചെയ്ത് കൂട്ടുന്നതെല്ലാം ചെയ്ത് കൂട്ടുവാനും വേണ്ടിയത്രെ അത്‌.114.(പറയുക:) അപ്പോള്‍ വിധികര്‍ത്താവായി ഞാന്‍ അന്വേഷിക്കേണ്ടത് അല്ലാഹു അല്ലാത്തവരെയാണോ? അവനാകട്ടെ, വിശദവിവരങ്ങളുള്ള വേദഗ്രന്ഥം നിങ്ങള്‍ക്കിറക്കിത്തന്നവനാകുന്നു. അത് സത്യവുമായി നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് ഇറക്കപ്പെട്ടതാണെന്ന് നാം മുമ്പ് വേദഗ്രന്ഥം നല്‍കിയിട്ടുള്ളവര്‍ക്കറിയാം. അതിനാല്‍ നീ ഒരിക്കലും സംശയാലുക്കളില്‍ പെട്ടുപോകരുത്‌.115.നിന്‍റെ രക്ഷിതാവിന്‍റെ വചനം സത്യത്തിലും നീതിയിലും പരിപൂര്‍ണ്ണമായിരിക്കുന്നു. അവന്‍റെ വചനങ്ങള്‍ക്ക് മാറ്റം വരുത്താനാരുമില്ല. അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ.116.ഭൂമിയിലുള്ളവരില്‍ അധികപേരെയും നീ അനുസരിക്കുന്ന പക്ഷം അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്നും നിന്നെ അവര്‍ തെറ്റിച്ചുകളയുന്നതാണ്‌. ഊഹത്തെ മാത്രമാണ് അവര്‍ പിന്തുടരുന്നത്‌. അവര്‍ അനുമാനിക്കുക മാത്രമാണ് ചെയ്യുന്നത്‌.117.തന്‍റെ മാര്‍ഗത്തില്‍ നിന്ന് തെറ്റിപ്പോകുന്നവന്‍ ആരാണെന്ന് തീര്‍ച്ചയായും നിന്‍റെ രക്ഷിതാവിന് അറിയാം. നേര്‍വഴിപ്രാപിച്ചവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനും അവന്‍ തന്നെയാണ്‌.

 

അഹങ്കാരവും വിശ്വാസ തിരസ്കരണവും

 

(7:146)ന്യായം കൂടാതെ ഭൂമിയില്‍ അഹങ്കാരം നടിച്ച് കൊണ്ടിരിക്കുന്നവരെ എന്‍റെ ദൃഷ്ടാന്തങ്ങളില്‍ നിന്ന് ഞാന്‍ തിരിച്ചുകളയുന്നതാണ്‌. എല്ലാ ദൃഷ്ടാന്തവും കണ്ടാലും അവരതില്‍ വിശ്വസിക്കുകയില്ലണേര്‍മാര്‍ഗം കണ്ടാല്‍ അവര്‍ അതിനെ മാര്‍ഗമായി സ്വീകരിക്കുകയില്ല. ദുര്‍മാര്‍ഗം കണ്ടാല്‍ അവരത് മാര്‍ഗമായി സ്വീകരിക്കുകയും ചെയ്യും. നമ്മുടെ ദൃഷ്ടാന്തങ്ങള്‍ അവര്‍ നിഷേധിച്ച് തള്ളുകയും , അവയെപ്പറ്റി അവര്‍ അശ്രദ്ധരായിരിക്കുകയും ചെയ്തതിന്‍റെ ഫലമാണത്‌.

 

ആരെയാണ് സൃഷ്ടാവ് വഴി കാണിക്കുന്നത്? 
(8:23)അവരില്‍ വല്ല നന്മയുമുള്ളതായി അല്ലാഹു അറിഞ്ഞിരുന്നുവെങ്കില്‍ അവരെ അവന്‍ കേള്‍പ്പിക്കുക തന്നെ ചെയ്യുമായിരുന്നു. അവരെ അവന്‍ കേള്‍പിച്ചിരുന്നെങ്കില്‍ തന്നെ അവര്‍ അവഗണിച്ചുകൊന്നു് തിരിഞ്ഞു കളയുമായിരുന്നു.
(10:32)അവനാണ് നിങ്ങളുടെ യഥാര്‍ത്ഥ രക്ഷിതാവായ അല്ലാഹു. എന്നിരിക്കെ യഥാര്‍ത്ഥമായുള്ളതിന് പുറമെ വഴികേടല്ലാതെ എന്താണുള്ളത്‌? അപ്പോള്‍ എങ്ങനെയാണ് നിങ്ങള്‍ തെറ്റിക്കപ്പെടുന്നത്‌?
33.അപ്രകാരം ധിക്കാരം കൈക്കൊണ്ടവരുടെ കാര്യത്തില്‍, അവര്‍ വിശ്വസിക്കുകയില്ല എന്നുള്ള നിന്‍റെ രക്ഷിതാവിന്‍റെ വചനം സത്യമായിരിക്കുന്നു.

 

ജീവിതത്തിൽ നിന്ന് വ്യതിചലിക്കുന്ന ഒരാൾക്കും അസത്യത്തിനും സ്വയം മാറ്റം വരുത്താൻ ആകുമോ?

 

ഒരു വ്യക്തി ആദ്യം ഒരു പ്രശ്നം സ്വീകരിക്കുന്നതിനും,  ദൈവത്തിന്റെ സഹായം തേടാനും അന്വേഷിക്കാനും ധാർമികമായ ഒരു തെരഞ്ഞെടുപ്പ് നടത്തേണ്ടിവരും. ബോധപൂർവ്വമായ ചികിത്സയുമായി ഏറ്റവും അടിസ്ഥാനപരമായ രൂപത്തിൽ ഇടപെടാൻ പഠിക്കുന്നത് നിരസിക്കുകയാണ് എന്ന് അദ്ദേഹം തിരിച്ചറിയണം. സ്വയം പേടിപ്പിക്കുന്നതും സ്വയം വഞ്ചിക്കുന്നതും  നുണപറയൽ തന്നെയാണ്.
മാക്സും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും രണ്ടായിരത്തി എട്ടിൽ കണ്ടെത്തിയത്, പുറന്തള്ളപ്പെട്ട ആൾക്കാർ മനപ്പൂർവ്വ വൈകല്യങ്ങളുടെ പ്രതികൂലമായ പ്രത്യാഘാതം അനുഭവപ്പെടാൻ സാധ്യതയില്ലെന്നും അവരുടെ മനസ്സ് മാറ്റാൻ ഉള്ള സാധ്യത കുറവാണെന്നും കണ്ടെത്തി.
മറുവശത്ത് ആശയ വിനിമയം ആയ വൈരുദ്ധ്യം കൊണ്ട് കൂടുതൽ സത്യസന്ധമായി ഇടപെടുകയാണ് വേണ്ടത്. സ്വാർത്ഥതയുടെ കാര്യത്തിൽ ആത്മവിശ്വാസം ആശങ്കയുളവാക്കുന്നതും സ്വയം ഒരു കള്ളം പറയുന്നതും കൂടുതൽ ബുദ്ധിമുട്ടുള്ളതും അധികാരികൾ മറ്റുള്ളവർ പറയുന്ന കാര്യങ്ങളെ കുറിച്ച് കൂടുതൽ ശ്രദ്ധിക്കുന്നതും ആണ്. അവർ പറയുന്നതും ചെയ്യുന്നതും ആയ കാര്യങ്ങളെക്കുറിച്ച് ധ്വനിപ്പിക്കുന്നതിനുവേണ്ടി സൈക്കോ ഫുൾ എന്നതെല്ലാം അവിടെയുണ്ട്. അവരെ കള്ളും കൊണ്ട് അഭിമുഖീകരിക്കുകയും അനുസര പെടുത്തുകയും ചെയ്യുന്ന ആളാണെങ്കിൽ അവരെ ശത്രു പാർട്ടിയുടെ ഭാഗമായി വിഭാഗിച്ചു കൊള്ളുകയും കൂടുതൽ നുണകളാൽ മുങ്ങി താഴുകയും ചെയ്യും. ഈ നുണകളിൽ എല്ലാം അവരുടെ ആളുകളെ പിന്തുണക്കുന്നവർ ഉണ്ടെങ്കിൽ അവരെ ഒരിക്കലും മാറ്റുകയില്ല. അതുകൊണ്ടുതന്നെ രാഷ്ട്രീയക്കാർ ഏറ്റവും പൊരുത്തമുള്ള കള്ളപ്രവാചകന്മാരും, വ്യഭിചാരം ചെയ്യുന്ന വഞ്ചകൻ മാരും എല്ലാ കുറ്റവാളികളിൽ നിന്നും വളരെയധികം വഷളനുമാണ്.

 

സ്വയം ബോധവും മാറ്റാനുള്ള ആഗ്രഹവും സ്വയം മാറ്റത്തിനുള്ള പ്രധാന ഘടകമാണ്. ഏതു പ്രശ്നത്തിലും നിങ്ങളുടെ നിലപാട് വൈരുദ്ധ്യം ആകുന്ന സാഹചര്യങ്ങൾ വരുമ്പോൾ അവഗണിക്കുന്നതി്ന്റെ  വിലകൾ നിങ്ങൾക്കറിയാം. സോക്രട്ടീസ് പറയുന്നതുപോലെ, പരീക്ഷണങ്ങൾ ഇല്ലാത്ത ജീവിതം യഥാർത്ഥ ജീവിതം അല്ല എന്നാണ്. മാറ്റത്തിനുള്ള പ്രധാന ഘടകം സ്വയംബോധം വികസിപ്പിച്ചെടുക്കുക എന്നതാണ്.

 

നിങ്ങൾ ആഗ്രഹിക്കുന്നതും നിങ്ങൾ എന്ത് വിചാരിക്കുന്നു എന്നതും തമ്മിൽ വൈരുദ്ധ്യം ഉണ്ടെങ്കിൽ ശരിയായത് ബോധപൂർവ്വം തിരഞ്ഞെടുക്കുന്നു. കഴിഞ്ഞുപോയ തെറ്റുകളിൽ സമ്മതിക്കാൻ പഠിക്കുകയും, അതിൽ ക്ഷമാപണം നടത്തുകയും, മുന്നോട്ടുപോകാൻ പഠിക്കുകയും ചെയ്യുക. തെറ്റായ മുദ്രാവാക്യങ്ങൾ ജന്മസിദ്ധമായ നിലകളുള്ള വഞ്ചനാപരമായ തെളിവുകൾ നൽകുന്നു. അവർക്ക് അസുഖകരമായ സത്യം വഞ്ചനയും അവരുടെ സുഖപ്രദമായ നുണകൾ സത്യവുമാണ്. ധാർമ്മികതയെക്കുറിച്ച് സംസാരിക്കുന്നവർ പറയുന്നത്, മനസ്സാക്ഷിയെ കുറിച്ചോ അല്ലെങ്കിൽ ആന്തരിക ശബ്ദത്തെക്കുറിചോ ശബ്ദിക്കണം എന്നുള്ളതാണ്, നമ്മുടെ പ്രവർത്തി ശരിയായത് ആയി കണക്കാക്കുന്നത് നമ്മൾ പൊരുത്തപ്പെടുന്ന ഇല്ലെങ്കിൽ  മാനസിക വൈകല്യങ്ങൾ അല്ലാതെ മറ്റൊന്നും അനുഭവിക്കുകയില്ല. ഇതൊന്നും നാം ജനിച്ച സമയത്ത് ഉള്ളതല്ല മറിച്ച് നാം ധ്യാനിക്കുന്ന സമയത്തുള്ള മൂല്യങ്ങളാണ്. അത്തരമൊരു മനസ്സാക്ഷി വികസിപ്പിക്കാനും തെറ്റുകളെ അറിയുവാനും ഖുർആൻ പഠിക്കുകയും പാരായണം ചെയ്യുകയും ചെയ്യുക.

 

പ്രാർത്ഥനയ്ക്ക് സഹായിക്കുവാൻ കഴിയുമോ?

 

പ്രാർത്ഥന ആത്മ പ്രീതിയുടെ ഒരു രൂപമാണ്. ഒരാളുടെ സ്വഭാവത്തിൽ മാറ്റം വരുത്തുന്നതിന് പ്രാർത്ഥന ഏറ്റവും ഫലപ്രദമാണ്. ദൈവത്തിലുള്ള വിശ്വാസം നമ്മെ സഹായിക്കുന്നു പക്ഷേ പ്രാർത്ഥന ദിവസവും ദൈർഘ്യത്തിലേക്കോ  പ്രതിബന്ധതയിലേക്കോ നയിച്ചാലും അതിനെ വിശ്വാസമായി പ്രവർത്തിക്കണം.

 

ഈ പ്രാർത്ഥന എന്റെ പ്രഭാതപ്രാർത്ഥന യുടെ ഭാഗമാണ്:

 

അല്ലാഹുവേ എന്റെ ഹൃദയം കപടഭക്തരെ  തൊട്ട് കാക്കേണമേ,

 

അസ്പഷ്ടത യിൽ നിന്നും എന്റെ പെരുമാറ്റത്തെ കാക്കേണമേ,

 

തെറ്റുകൾ ഉച്ചരിക്കുന്നതിൽ നിന്നും എന്റെ നാവിനെ നീ സംരക്ഷിക്കേണമേ,

 

അസൂയാലുക്കളുടെ കണ്ണുകളിൽനിന്നും എന്നെ നീ കാക്കേണമേ,

 

തീർച്ചയായും നീ കണ്ണുള്ളവർക്ക് നേർവഴി കാണിക്കുന്നവനല്ലേ...

 

എന്റെ ഹൃദയത്തെയും നീ  സംരക്ഷിക്കേണമേ.

 

മാനുഷിക സ്വഭാവത്തെക്കുറിച്ചുള്ള നിയമങ്ങൾ ഖുർആൻ വിവരിക്കുന്നുണ്ട് എന്നാൽ അത് തന്നെയാണ് സൃഷ്ടാവ് വ്യക്തമാക്കുന്നതും. ഇത് എന്നും ഉറച്ചതും മാറ്റം ഇല്ലാത്തതുമായ രീതിയിൽ പ്രവർത്തിക്കുന്ന സൃഷ്ടാവിന്റെ  നിയമങ്ങളാണ്. ഇതിനെ ആളുകൾ അക്ഷരാർത്ഥത്തിൽ എടുക്കുകയും, സൃഷ്ടാവ് അവരുടെ ഹൃദയങ്ങളെയും കാതുകളേയും കണ്ണുകളെയും സീല് ചെയ്യുകയാണെങ്കിൽ അതിലൂടെ അവർ ബധിരൻമാരും  മൂകൻമാരും ഊമകളുമായി തീരുമെങ്കിൽ പിന്നെ എങ്ങനെയാണ് അവർ ശകാരിക്കുക? ഇത് സ്വയം ആത്മവഞ്ചന നടത്തുന്നതും അവരുടെ മേലിലുള്ള ധാർമികമായ ഉത്തരവാദിത്തം ഏറ്റെടുക്കാൻ കഴിയാത്തതും സൃഷ്ടാവിന്റെ  മാർഗ്ഗത്തെ തിരഞ്ഞെടുക്കാൻ ഓർമ്മപ്പെടുത്തുന്നതും ആണ്. അതിന് അല്ലാഹു വ്യക്തമാക്കുന്നത്:

 

(4:120)അവന്‍ (പിശാച്‌) അവര്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കുകയും, അവരെ വ്യാമോഹിപ്പിക്കുകയും ചെയ്യുന്നു. പിശാച് അവര്‍ക്ക് നല്‍കുന്ന വാഗ്ദാനം വഞ്ചനയല്ലാതെ മറ്റൊന്നുമല്ല.(35:5)മനുഷ്യരേ, തീര്‍ച്ചയായും അല്ലാഹുവിന്‍റെ വാഗ്ദാനം സത്യമാകുന്നു. ഐഹികജീവിതം നിങ്ങളെ വഞ്ചിച്ച് കളയാതിരിക്കട്ടെ. പരമവഞ്ചകനായ പിശാചും അല്ലാഹുവിന്‍റെ കാര്യത്തില്‍ നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ.6.തീര്‍ച്ചയായും പിശാച് നിങ്ങളുടെ ശത്രുവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ശത്രുവായിത്തന്നെ ഗണിക്കുക. അവന്‍ തന്‍റെ പക്ഷക്കാരെ ക്ഷണിക്കുന്നത് അവര്‍ നരകാവകാശികളുടെ കൂട്ടത്തിലായിരുക്കുവാന്‍ വേണ്ടി മാത്രമാണ്‌.

 

നസീർ അഹമ്മദ്    8 /27 /2018.

English Article:

Is God in Islam Just and Rational as Mutazillah believed or Arbitrary and Despotic as Hanbali-Zahiri-Ashari-Maturidi postulate? Does Quran Support Both Positions?

http://newageislam.com/debating-islam/by-sultan-shahin,-founding-editor,-new-age-islam/is-god-in-islam-just-and-rational-as-mutazillah-believed-or-arbitrary-and-despotic-as-hanbali-zahiri-ashari-maturidi-postulate?--does-quran-support-both-positions?/d/116231

URL: http://www.newageislam.com/malayalam-section/sultan-shahin,-founding-editor,-new-age-islam/is-god-in-islam-just-and-rational-ഹമ്പലി,-സാഹിരി,-അശ്അരി,-മാതുരീദി-ത്വരീഖത്തുകളെ-മുഅതസിലുകൾ-നിരങ്കുശമായും-സ്വേച്ഛാധിപതിയായും-കണക്കാക്കുന്നതു-പോലെ-ഇസ്ലാമിൽ-സൃഷ്ടാവ്-യുക്തിപരമാണോ?/d/118396

New Age IslamIslam OnlineIslamic WebsiteAfrican Muslim NewsArab World NewsSouth Asia NewsIndian Muslim NewsWorld Muslim NewsWomen in IslamIslamic FeminismArab WomenWomen In ArabIslamophobia in AmericaMuslim Women in WestIslam Women and Feminism

 
TOTAL COMMENTS:-    


Compose Your Comments here:
Name
Email (Not to be published)
Comments
Fill the text
 
Disclaimer: The opinions expressed in the articles and comments are the opinions of the authors and do not necessarily reflect that of NewAgeIslam.com.

Content