certifired_img

Books and Documents

Malayalam Section (15 Apr 2019 NewAgeIslam.Com)Is This the Islam of Prophet Mohammad, a Blessing to Mankind? പ്രവാചകർ മുഹമ്മദ് നബിയുടെ ഇസ്ലാം മനുഷ്യകുലത്തിന് അനുഗ്രഹമായി ഉള്ളതാണോ?By Sultan Shahin, Founding Editor, New Age Islam

 

സുൽത്താൻ ഷാഹിൻ  ഫൗണ്ടർ എഡിറ്റർ  ന്യൂ ഏജ് ഇസ്ലാം

 

26 മാർച്ച് 2017

 

                       ഇത് ഇസ്ലാം ആണോ? മനുഷ്യകുലത്തിന് ആകെ അനുഗ്രഹമായി നിയോഗിക്കപ്പെട്ട പ്രവാചകൻ മുഹമ്മദ് നബിയുടെ ഇസ്ലാം ഇങ്ങനെ ആകാൻ പറ്റുമോ? ബ്രിട്ടണിൽ ജനിച്ച ഒരുത്തൻ സ്വന്തം ജനതയെ കൊല്ലുന്നതും, നിരപരാധികളായ വഴിയാത്രക്കാരിലേക്ക് കാറോടിച്ച് കൊലപ്പെടുത്തുന്നതും, ബ്രിട്ടീഷ് പാർലമെന്റിൽ ഈയാഴ്ച നടന്ന അക്രമവും എല്ലാം ഇസ്ലാമിലേക്ക് മതം മാറിയത് കൊണ്ടാണോ?

 

     ഇസ്ലാമിക് ഭീകരവാദത്തിന്റെ അലയൊലികൾ ഉണ്ട് എന്ന നിലക്ക് ഇതുപോലെയുള്ള ചോദ്യങ്ങൾ എല്ലായിപ്പോഴും ഉന്നയിക്കാറുണ്ട്. ഈ ചോദ്യം ഉന്നയിക്കുന്നത് സൈഫുള്ള എന്ന ഒരു റാഡിക്കൽ മുസ്ലിമിനെ ലക്നോവിൽ വെച്ച് കൊലപ്പെടുത്തിയപ്പോഴാണ്. അദ്ദേഹത്തിന് രക്തസാക്ഷിത്വം നൽകിയത് അവരുടെ സഹോദരന്മാരും മുതിർന്നവരും ഒരുപാട് പണ്ഡിതന്മാരും ദീർഘനേരം നീണ്ടുനിന്ന അന്യായ ഹർജിക്ക് ശേഷമാണ്.

 

    പെഷവാറിൽ നിന്നും ഉള്ള ഒരു സ്ത്രീ ഈ ചോദ്യത്തെ വളരെ ഗൗരവമായി ഉന്നയിക്കുന്നുണ്ട്, 2014 ഡിസംബറിൽ സ്കൂളിലേക്ക് പോയ തന്റെ കുട്ടികളുടെ ചിന്നിച്ചിതറിയ മൃതശരീരങ്ങൾക്ക് അരികിൽ നിന്നും കരഞ്ഞുകൊണ്ടാണ് അവർ ആവശ്യപ്പെടുന്നത്. നിഷ്കളങ്കരായ 132 വിദ്യാർത്ഥികളെയും അധ്യാപകരെയും കൊന്നൊടുക്കിയത് പാക്കിസ്ഥാൻ താലിബാന്റെ ഇസ്ലാമിക മദ്രസ്സയിൽ നിന്നും ഇസ്ലാമിക അധ്യാപനം നല്ല രൂപത്തിൽ പഠിച്ചിറങ്ങിയ വിദ്യാർത്ഥികളാണ്. ഇസ്ലാമിന്റെ നാമത്തിൽ കൊലപ്പെടുത്തുവാൻ ആണ് താലിബാൻ വാദിക്കുന്നത്. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് ഇസ്ലാമിനെ തിളക്കമുള്ളതാകുന്നതായും  അവർ വാദിക്കുന്നുണ്ട്. ഇത്തരം പ്രവർത്തനങ്ങളിലൂടെ ലോകത്താകമാനം അല്ലാഹുവിന്റെ പരമാധികാരം നിലനിർത്തുന്നതിനു വേണ്ടി അവർ ശ്രമിക്കുന്നതായും വിശ്വസിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇത് ഇസ്ലാം തന്നെയാണോ എന്ന ചോദ്യം ഒഴിവാക്കാൻ പറ്റാത്തതുമാണ്?

 

    രണ്ടാഴ്ചക്കു മുമ്പ് ഈ ചോദ്യം തന്നെ മറ്റൊരു രൂപേണ ചോദിക്കുവാൻ ഇടയായി. സലഫികളും വഹാബികളും വാദിക്കുന്ന ഇസ്ലാം യഥാർത്ഥവും സംശുദ്ധവും ആണോ എന്നായിരുന്നു അത്? വഹാബികളും സലഫികളും സംശുദ്ധവും യഥാർത്ഥവുമായ ഇസ്ലാമായി എന്താണോ പരിഗണിക്കുന്നത് അതിന്റെ പേരിൽ പാക്കിസ്ഥാനിലെ സിന്ധ്  പ്രവിശ്യയിലെ നൂറുകണക്കിന് ആരാധകരുള്ള സൂഫി പണ്ഡിതനായ ലാൽ ഷഹബാസ് കലന്തർ എന്നവരെ കൊലപ്പെടുത്തിയത് ആദ്യത്തേതും അവസാനത്തേതും അല്ല എന്നുള്ളത് ഉറപ്പുണ്ട്. വഹാബിസം സൂഫിസത്തെ എതിർക്കുകയാണ് അതിനുള്ള കാരണമായി അവർ ഗണിക്കുന്നത് സൂഫിസം നടപ്പിലാക്കുന്നത് പൂർവ്വകാല ഇസ്ലാമിന്റെ ഹിന്ദു ബഹുദൈവാരാധന പാരമ്പര്യങ്ങളാണ് എന്നുള്ളതാണ്. സലഫി മുസ്ലിമുകൾ പരിഗണിക്കുന്ന ഇസ്ലാമിക പാതയിൽ നിന്നും ഏതെങ്കിലും മുസ്ലിം വഴിതെറ്റിയാൽ അവനെ ദൈവനിഷേധിയായും വധിക്കുവാൻ അർഹനായുമാണ് പരിഗണിക്കുന്നത്. കൊലപാതകങ്ങൾ ആസൂത്രണം ചെയ്യുന്നതും നടപ്പിലാക്കുന്നതും വഹാബി പണ്ഡിതന്മാർ, കാഫിറുകളെയും  ദൈവനിഷേധികളെയും  കൊലപ്പെടുത്തുകയാണ് എങ്കിൽ സ്വർഗ്ഗത്തിൽ അവന് ഉന്നതമായ സ്ഥാനം ലഭിക്കും എന്ന് വിശ്വസിക്കുകയും ഉറപ്പുനൽകുകയും ചെയ്യുന്നതിന്റെ  അടിസ്ഥാനത്തിലും അവർ ബ്രെയിൻവാഷ് ചെയ്യുന്നതിന് അടിസ്ഥാനത്തിലുമാണ്.

 

    ചോദ്യങ്ങൾ ഒരുപാടുണ്ടെങ്കിലും അതിന്ന് തക്കതായ യഥാർത്ഥ ഉത്തരങ്ങൾ ഇല്ല. ഇന്ത്യയിലെയും ആഫ്രിക്കയിലെ സഹിൽ മേഖലയിലെ സൂഫി പാതയിലുള്ള പണ്ഡിതന്മാരും മഷാഇഖന്മാരും വഹാബിസത്തെയും സലഫിസത്തെയും ആക്ഷേപിക്കുന്നതിൽ അത്യുത്സാഹരാണ്. ലോകത്താകമാനമുള്ള വഹാബി സലഫീ പണ്ഡിതന്മാരുടെ സിദ്ധാന്ദോപദേശം മുഖേനയാണ് ഇസ്ലാമിക ഭീകരവാദം പ്രതിഫലിക്കുന്നത് എന്നുള്ളതിൽ യാതൊരു സംശയവുമില്ല. ഇത് സാധ്യമായിട്ടുള്ളത് കഴിഞ്ഞ 40 കൊല്ലത്തോളമായി സൗദിയിൽ നിന്നുമുള്ള കോടിക്കണക്കിനു ബില്യൻ പെട്രോഡോളറുകളുടെ കുത്തൊഴുക്കു മുഖേനയാണ്. സെപ്റ്റംബർ 11ന് ശേഷം നടന്ന ഭീകരാക്രമണങ്ങളിലെ 19 ൽ 16 പേരും സൗദി വിദ്യാഭ്യാസരീതിയുടെ ഉത്പന്നങ്ങളാണ്. തീവ്രവാദികളെ സൃഷ്ടിക്കുന്നതിനു വേണ്ടിയും നിർജലീകരിച്ച  ഇസ്ലാമിന്റെ ആവിഷ്കാരത്തെയും മുറിച്ചുമാറ്റപ്പെട്ട അതിന്റെ ഭംഗിയേയും ദയാശീലത്തെയും കാണിക്കുന്നതിനും ലക്ഷക്കണക്കിന് ബില്യൻ ചെലവഴിക്കുന്നതിന് പാശ്ചാത്യർ ഇപ്പോഴും അവരെ അനുവദിക്കുകയാണ്.

 

            അതുകൊണ്ടുതന്നെ വഹാബി ചാവേറുകളുടെ ആക്രമണത്തിൽനിന്നും സൂഫി പണ്ഡിതന്മാർക്ക് രക്ഷനേടുവാൻ വഹാബി പ്രത്യയശാസ്ത്രങ്ങളുടെ പൊള്ളത്തരങ്ങൾ വിളിച്ചു പറയേണ്ടതുണ്ട്. എന്നാൽ അതു മാത്രം മതിയോ? ഈ ആദർശ പോരാട്ടത്തിൽ എന്തുകൊണ്ടാണ് സലഫികൾ വിജയിക്കുന്നത് എന്നത് ചോദിക്കാത്തത്? കേവലമൊരു ഇസ്ലാമിക ഭീകരവാദിയെ എങ്കിലും സൂഫി പണ്ഡിതന്മാർക്  സൂഫി പാതയിലേക്ക് എത്തിക്കുവാൻ കഴിയുമോ? എല്ലാത്തിനും പുറമേ ഇന്നത്തെ തീവ്രവാദികൾ, ചുരുങ്ങിയത് സൗത്ത് ഏഷ്യൻ മേഖലയിലേയും ആഫ്രിക്കയിലെ സഹൽ മേഖലയിലേയും ഭീകരവാദികൾ സൂഫിസവുമായി കലർ ത്തപെട്ട ഇസ്ലാമിക ഭീകരവാദത്തിന്റെ ഭാഗമാണ്. അറബ് മേഖലകളിൽ മാത്രമാണ് വഹാബിസം നിലനിന്നിട്ടുള്ളത്. വളരെ ചുരുങ്ങിയ സലഫികൾ മാത്രമാണ് എല്ലായിടത്തും കൂടിയുള്ളത്. സലഫിസത്തിന്റെ  പ്രബോധനത്തിനു വേണ്ടി വളരെ എളുപ്പത്തിൽ ലഭിക്കുന്ന പെട്രോ ഡോളറുകൾ അതിന്റെ വികാസത്തിൽ മുഖ്യമായ പങ്കുവഹിച്ചിട്ടുണ്ട്. എന്നാൽ ഈ മാറ്റം സമ്പത്ത് കൊണ്ട് മാത്രം സാധിക്കുന്നതാണോ? ഒരു മാറ്റം ഉണ്ടാകുവാൻ എന്തുകൊണ്ടാണ് സൂഫി എതിർ വാദങ്ങൾക്ക് സാധ്യമാകാത്തത്?

 

            ഈ രൂപത്തിൽ ഞാൻ എഴുതിക്കൊണ്ടിരിക്കുമ്പോൾ ഡൽഹിയിൽ ഒരു അന്താരാഷ്ട്ര സമ്മേളനം നടത്തുവാൻ വേണ്ടി സൂഫി ഉലമാക്കളോടും മഷാഇ ഖന്മാരോടും ഒരുവർഷം മുമ്പ് ഞാൻ അപേക്ഷിച്ചിരുന്നു. യഥാർത്ഥ പ്രമാണങ്ങളിലൂടെ പോകുവാനും അവരോട് ഞാൻ ആവശ്യപ്പെട്ടിരുന്നു. അതുപോലെതന്നെ സൂഫികൾ എന്തുകൊണ്ടാണ് ഇസ്ലാമിന്റെ പ്രവർത്തനങ്ങളിൽ നിന്നും ഒഴിഞ് അതിന്റെ ഗുണങ്ങളിൽ മാത്രം ലക്ഷ്യമിടുന്നത് എന്ന വളരെ പ്രാധാന്യമുള്ള ചോദ്യത്തെ പരിഗണിക്കുന്നതിനു വേണ്ടിയും അവരോട് ആവശ്യപ്പെട്ടിരുന്നു. അധികം സൂഫികളും ലിബറൽ മുസ്ലിംകളും ഭീകരവാദത്തെ എതിരിടുമ്പോൾ ഒരുപാട് അനുയായികൾ ഈ പൈശാചിക മാർഗ്ഗത്തെ കണ്ടെത്തുന്നു. ഈ പ്രശ്നത്തിന്റെ  പ്രധാനമായ കാരണം ഞാൻ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തിനെതിരെ യും ബഹിഷ്കരണത്തിന് എതിരെയുള്ള റാഡിക്കൽ സിദ്ധാന്തവും സൂഫി പണ്ഡിതന്മാർ അടക്കമുള്ള  എല്ലാ പണ്ഡിതന്മാരുടെയും പൊതുവായ ഐക്യമുള്ള സിദ്ധാന്തവും വളരെയടുത്താണ് എന്നതാണ് അതിന്റെ കാരണം. എന്തെങ്കിലും വ്യത്യാസം ഉണ്ടെങ്കിൽ അത് സൗന്ദര്യ വർദ്ധനവാണ്. ഐ എസ് ഐ എസിനെയും ഭീകരവാദ സംഘടനകളെയും മിലിറ്ററി നാളെ പരാജയപ്പെടുത്തിയേക്കാ മെങ്കിലും റാഡിക്കൽ ലൈസേഷൻ പ്രശ്നങ്ങളും തീവ്രവാദ ആക്രമണ പ്രശ്നങ്ങളും ഇസ്ലാമിൽ തുടരുന്നതാണ്. ഇസ്ലാമിക ബഹുസ്വരതയും, പരദേശി സ്പർദ്ധയും, അസഹിഷ്ണുതയും, നിഷേധാത്മകതയും, ലിംഗവിവേചനവും എല്ലാം സൂഫി സിദ്ധാന്തം അടക്കമുള്ള ആധുനിക ഇസ്ലാമിന്റെ മാർഗ്ഗങ്ങളിൽ അലിഞ്ഞുചേർന്നതാണ്. അതുകൊണ്ട് തന്നെ നാം അതിനെ വളരെയധികം പരിഗണിക്കുന്നുമുണ്ട്.

 

       ഡൽഹിയിൽ കഴിഞ്ഞമാസം നടന്ന സമ്മേളനത്തിന്റെ തൊട്ടടുത്ത ദിവസത്തിൽ മൗലാന താഹിറുൽ ഖാദിരിയുമായി സംസാരിക്കുവാൻ എനിക്കൊരു അവസരം ലഭിച്ചു. ഇസ്ലാമിക ഭീകരവാദത്തിനെതിരെ 600 പേജുകളുള്ള ഫത്‍വ എഴുതിയ പ്രശസ്ത പാക്കിസ്ഥാനി സൂഫി ബറേൽവി പണ്ഡിതനാണ് അദ്ദേഹം. അദ്ദേഹത്തോട് ഞാൻ രണ്ട് ചോദ്യങ്ങൾ ചോദിക്കുകയുണ്ടായി. ഒന്ന്, വിശുദ്ധ ഖുർആനിലെ യുദ്ധ സമയങ്ങളിലുള്ള ആയത്തുകൾ അസഹിഷ്ണുതയുടെയും പരദേശി സ്പർദ്ധയുടെയും രൂപത്തിലുള്ളതും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മുസ്ലീമുകൾ ആയ നമുക്ക് ഇപ്പോഴും ഉപയോഗിക്കാൻ പറ്റുന്നതും പ്രവാചകരുടെ ഏഴാം നൂറ്റാണ്ടിൽ ഉള്ള കാലത്തെ യുദ്ധങ്ങൾ അതുകൊണ്ട് തന്നെ സാധ്യമാകാത്തത് ആണോ എന്നതായിരുന്നു? അദ്ദേഹത്തിന്റെ ഉത്തരം, ഖുർആനിൽ യാതൊരു അസഹിഷ്ണുതയുടെയും ആയത്തുകൾ ഇല്ല എന്നും എല്ലാ ആയത്തുകളും എല്ലാ സമയത്തും ഉപയോഗിക്കാൻ പറ്റുന്നതും ആണ് എന്നതായിരുന്നു. എന്റെ രണ്ടാമത്തെ ചോദ്യം, നിങ്ങളുടെ അവതരണങ്ങളിൽ ഉള്ള ഹദീസുകളുടെ ധാരാളിത്വവും അതുപോലെതന്നെ ആ ഹദീസുകളോടുള്ള വെളിപാടുകൾ എല്ലാം വ്യക്തമാകുന്നത് നിങ്ങൾ ഭീകരവാദ പ്രത്യയശാസ്ത്രമായ, ഹദീസുകളെ ധാരാളമായി അടിസ്ഥാനമാക്കുന്ന ഖലീഫ ബാഗ്ദാദിയെ ക്ഷയിപ്പിക്കുകയാണോ ശക്തിപ്പെടുത്തുകയാണോ ചെയ്യുന്നത് എന്നതായിരുന്നു? എന്നാൽ അദ്ദേഹം നിശബ്ദനായി നിൽക്കുകയായിരുന്നു.

 

    ഇവിടെ ഒരു ഹദീസിനെ നാം മനസ്സിലാക്കേണ്ടതുണ്ട്, ആ ഹദീസിൽ പ്രവാചകർ സല്ലല്ലാഹു അലൈഹിവസല്ലം തായിഫ് എന്ന പട്ടണത്തിലെ ആളുകളെ കല്ലെറിഞ്ഞുകൊണ്ട് ആക്രമിക്കുന്നതിന് വേണ്ടി  തന്റെ അനുയായികളോട് അരുളുക യുണ്ടായി. അവിടെ പ്രവാചകർ നിരപരാധികളായ സാധാരണക്കാർ ഇരയാകുന്നതിനെ പരിഗണിച്ചില്ല. പ്രവാചകരുടെ സ്വഹാബത്ത് ഇതിനെ വ്യക്തമാക്കിയപ്പോൾ പ്രവാചകർ അവിടുന്ന് പറഞ്ഞത് ' അവരും ആ വിഭാഗത്തിൽ നിന്നുള്ളവരാണ് 'എന്നാണ്. പാക്കിസ്ഥാനിലെ ആർമി ഓഫീസറായ താലിബാൻ പണ്ഡിതൻ സൂക്ഷ്മ പരിശോധനയിലൂടെ  ഈ ഹദീസിനെ ഉദ്ധരിച്ചത് ഭീകരവാദത്തെ ന്യായീകരിക്കുന്നതിനു വേണ്ടിയാണ്. ഈ വീഡിയോ ഇന്റർനെറ്റിലൂടെ ഞാൻ കണ്ടതിനുശേഷം  ഒരു സൂഫി ഇന്ത്യൻ പണ്ഡിതനോട് ചോദിച്ചത്, പ്രവാചകന്  തന്റെ  കാഴ്ചപ്പാടിലൂടെ തന്നെ വിശുദ്ധ ഖുർആനിനും തന്റെ മുൻകാല പ്രസ്താവനക്കും എതിരായ കാര്യങ്ങൾ ചെയ്യാൻ സാധിക്കുമോ എന്നായിരുന്നു? അദ്ദേഹം വളരെ ലാഘവത്തോടെ പറഞ്ഞത്:  ഇതിനെ ഞാൻ സിഹാഹുസ്സിത്തയിൽ കണ്ടെത്തിയിട്ടുണ്ട് എന്നായിരുന്നു. എന്റെ എല്ലാ ചോദ്യങ്ങളോടും ഇങ്ങനെ അർത്ഥം ആക്കിയിട്ടുണ്ട് എങ്കിൽ, സൂഫി പണ്ഡിതൻ നിശബ്ദമായി നിന്നത് പോലെ പ്രവാചകർ നിരപരാധികളായ പൗരന്മാരെ കൊന്നൊടുക്കുന്നതിൽ ന്യായീകരിക്കുകയാണ് എന്ന് വരും. അതുകൊണ്ടുതന്നെ, നിങ്ങൾ എന്ത് ഭിന്നിപ്പ് പറഞ്ഞിട്ടുണ്ട് എങ്കിലും, ഹദീസുകളെ ശേഖരിക്കപ്പെട്ടത് പ്രവാചകരുടെ വഫാത്തിന്റെ നൂറ്റാണ്ടുകൾക്ക് ശേഷവും, അറബ് കുത്തക ഭരണത്തിന്റെ കാലഘട്ടത്തിൽ ആണെങ്കിലും അതിനെയെല്ലാം പരിഗണിക്കപ്പെടുന്നത് വെളിപാടുകൾ ആയും ചോദ്യം ചെയ്യാൻ പറ്റാത്തതും ആയിട്ടാണ്.

 

   ഇസ്ലാമിൽ  തീവ്രവാദ അക്രമമായി നാം മുന്നോട്ടു പോകുകയാണ് എങ്കിൽ ഇവകളെ ഒന്നും പരിഗണിക്കേണ്ടതില്ല എന്നതാണ്, ഏതു വിഭാഗം മദ്ഹബിലെ ഇമാമുമാരും, എല്ലാ പണ്ഡിതന്മാരുടെയും അഭിപ്രായം. വഹാബിസത്തിനോടും സലഫിസത്തിനോ ടും ഉള്ള സൂഫി പൊട്ടിത്തെറിക്കൽ  അവർ രണ്ടുപേരുടെയും പ്രത്യയശാസ്ത്രങ്ങൾ സ്ഥിരമായി ഇരിക്കുന്നിടത്തോളം കാലം തീർത്തും അത് വിമർശനാത്മകം ആണ്. ഖുർആനിലെ ബഹുസ്വരതയുടെയും സമാധാനത്തിൻ റെയും ആയത്തുകൾ തഫ്സീറുല് ജലാലൈനി പോലോത്ത മദ്രസ പാഠപുസ്തകങ്ങളിൽ പഠിപ്പിക്കുകയും മുസ്ലിമുകൾക്ക് കാഫിറുകളെ അവരെവിടെ കാണുന്നുണ്ടെങ്കിലും കൊല്ലുവാൻ അനുമതി നൽകുന്നത്  ഈ ആയത്തുകളെ വളച്ചൊടിക്കപ്പെട്ടതാണ് എന്ന് പഠിപ്പിക്കുന്നതെല്ലാം കാപട്യമാണ്.

 

        യഥാർത്ഥത്തിൽ ഈ ആയത്തുകൾ പ്രത്യേക സാഹചര്യത്തിന് വേണ്ടി ഇറങ്ങിയതും മറ്റു മേഖലകളിലേക്ക് ഒരിക്കലും നമുക്ക് ഉപയോഗിക്കാൻ പറ്റാത്തതുമാണ്. അതുപോലെതന്നെ, സാമ്രാജിത്ത,  കുത്തക, ഖലീഫമാർ ഇസ്ലാമിന്റെ പേരിൽ യുദ്ധങ്ങൾ ഉണ്ടാക്കുന്നതിനുവേണ്ടിയും അതിനെ ന്യായീകരിക്കുന്നതിനു വേണ്ടിയും ഒരുപാട് ഹദീസുകൾ കെട്ടിച്ചമച്ചുണ്ടാക്കിയിട്ടുണ്ട്. അവയെ എല്ലാം വെളിപാടി ലേക്ക് സാദൃശ്യം ആക്കൽ യുക്തിഹീനമാണ്. ഇതിനെ ഏകീകരിക്കപ്പെട്ടത് പ്രവാചകരുടെ മരണത്തിന്റെ 120 വർഷങ്ങൾക്ക് ശേഷവും സമയാനുസൃതം കാലാനുസൃതമായി അതിനെ ഭേദപ്പെടുത്തുന്ന ഭേദപ്പെടുത്തുന്നതുമാണ്. അത് ദൈവികമാണ് എന്ന് വളരെ ലാഘവത്തോടെ കൂടി പരിഗണിക്കാൻ സാധിക്കുകയില്ല. ഇസ്ലാമിന്റെ  സമവായ പ്രത്യയശാസ്ത്രത്തിലെ  ഈ കാഴ്ചപ്പാടുകൾ പ്രധാനപ്പെട്ട കാരണങ്ങളുടെ അടിത്തറയാണ്.
  
     മോഡറേറ്റ് പണ്ഡിതന്മാർ അവർ ഏത് വിഭാഗത്തിൽ നിന്നുള്ളവരാണ് എങ്കിലും അവർ നിലവിലെ ഇസ്ലാമിന്റെ തീവ്രവാദ സാഹചര്യങ്ങളിൽ നിന്നും രക്ഷിക്കുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ഈ വസ്തുതകളെ അഗാധമായി സൂക്ഷ്മപരിശോധന നടത്തുകയും അവരുടെ നിലവിലെ സാഹചര്യത്തിൽ നിന്നും ഒരുപാട് മുന്നോട്ടു പോകേണ്ടതുണ്ട് എന്നതുമാണ് യാഥാർത്ഥ്യം. ഇതൊരു വിഭാഗീയമായ വേർ തിരുവല്ല. ഇവിടെ ഒരുപാട് വിഭാഗങ്ങളിൽ നിന്നുള്ള മുസ്ലിമുകൾ സാഹോദര്യത്തോടെയും ബഹുസ്വരതയുടെകൂടിയും സമാധാനത്തോടുകൂടിയും ജീവിക്കാൻ ആഗ്രഹിക്കുന്നുണ്ട്. അവരെ എല്ലാവരെയും കൂടി ഒരുമിച്ചുകൂട്ടുകയും ബോധവൽക്കരണം നടത്തുകയും ചെയ്യേണ്ടതുണ്ട്.

 

സുൽത്താൻ ഷാഹിൻ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ന്യൂ ഏജ് ഇസ്ലാം എന്ന വെബ്സൈറ്റിന്റെ ഫൗണ്ടറും എഡിറ്ററും ആണ്.

 

ഈ ലേഖനം ആദ്യം പ്രസിദ്ധീകരിച്ചത് 'ദ സൺഡേ ഗാർഡിയൻ'ന്യൂഡൽഹി എന്നതിലാണ് 26 മാർച്ച് 2017.

 

English Article:

Is This the Islam of Prophet Mohammad, a Blessing to Mankind?

URL: http://www.newageislam.com/malayalam-section/sultan-shahin,-founding-editor,-new-age-islam/is-this-the-islam-of-prophet-mohammad,-a-blessing-to-mankind?-പ്രവാചകർ-മുഹമ്മദ്-നബിയുടെ-ഇസ്ലാം-മനുഷ്യകുലത്തിന്-അനുഗ്രഹമായി-ഉള്ളതാണോ?/d/118323

New Age IslamIslam OnlineIslamic WebsiteAfrican Muslim NewsArab World NewsSouth Asia NewsIndian Muslim NewsWorld Muslim NewsWomen in IslamIslamic FeminismArab WomenWomen In ArabIslamophobia in AmericaMuslim Women in WestIslam Women and Feminism

TOTAL COMMENTS:-    


Compose Your Comments here:
Name
Email (Not to be published)
Comments
Fill the text
 
Disclaimer: The opinions expressed in the articles and comments are the opinions of the authors and do not necessarily reflect that of NewAgeIslam.com.

Content