certifired_img

Books and Documents

Malayalam Section (27 Mar 2019 NewAgeIslam.Com)Madrasa Education is a Clear Violation of the Human Rights of Children മദ്രസ വിദ്യാഭ്യാസം കുട്ടികളുടെ മനുഷ്യാവകാശ ലംഘനത്തിന്റെ വ്യക്തമായ ചിത്രമാണ്By Sultan Shahin, Founder-Editor, New Age Islam

 

സുൽത്താൻ ഷാഹിൻ എഡിറ്റർ, ഫൗണ്ടർ  ന്യൂ ഏജ് ഇസ്ലാംമദ്രസ വിദ്യാഭ്യാസം കുട്ടികളുടെ മനുഷ്യാവകാശ ലംഘനത്തിന്റെ  വ്യക്തമായ ചിത്രമാണ്: മുസ്ലിം രാഷ്ട്രങ്ങളോട് അവരുടെ ധാർമികമായ പ്രസ്താവനയെ ഊന്നി പറയുവാൻ സുൽത്താൻ ഷാഹിൻ യു. എൻ. എച്ച്. ആർ. സി യിൽ ആവശ്യപ്പെടുന്നു


 

യു.എൻ. ഹുമൻ. റൈറ്റ്സ് കൗൺസിൽ പത്തൊമ്പതാമത് സെഷൻ മാർച്ച് 2012 ജനീവ 
27ഫെബ്രുവരി -23മാർച്ച്‌ 2012

 

അജണ്ട ഐറ്റം :03

പ്രമോഷൻ ഓഫ് ഓൾ ഹുമൻ റൈറ്റ്സ്സിവിൽ, പൊളിറ്റിക്കൽ, എക്കണോമിക്സോഷ്യൽ ആൻഡ് കൾച്ചറൽ റൈറ്റ്സ് ഇൻക്ലഡിങ് തെ റൈറ്റ് ടു ഡെവലപ്മെന്റ്.

 

ഓറൽ  പ്രസ്താവന
ഓൺ ബെഹാൽഫ്‌ ഓഫ് യുണൈറ്റഡ് സ്കൂൾസ് ഇന്റർനാഷണൽ 
09
മാർച്ച്‌ 2012

 

മാഡം ചെയർപേഴ്സൺ

 

     കുട്ടികൾക്കെതിരെയുള്ള ചൂഷണത്തിനെതിരെ സെക്രട്ടറി ജനറലിന്റെ  പ്രത്യേക പ്രതിനിധിയുടെ മൂന്നാമത് 
റിപ്പോർട്ട് പ്രകാരം ( 2012 ജനുവരി 13 ലെ 
65/197 പ്രമേയ പ്രകാരം കൗൺസിൽ 

മുമ്പാകെ സമർപ്പിച്ച റിപ്പോർട്ട് ) അക്രമങ്ങളെ തടയുവാനും അവരെ സംരക്ഷിക്കുവാനും വേണ്ടി യുഎൻ അംഗരാഷ്ട്രങ്ങൾ ആവശ്യമായ കാര്യങ്ങൾ മുന്നോട്ട് വയ്ക്കണം എന്നാണ്.

 

       എന്നാൽ ഒരുപാട് രാഷ്ട്രങ്ങൾ,  പ്രത്യേകിച്ചും മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങൾ പേരിനുമാത്രം നടപടികൾ സ്വീകരിക്കുകയും ലോകജനതയുടെ ആവശ്യങ്ങളെ യഥാർത്ഥത്തിൽ തള്ളിക്കളയുകയും ആണ്.  മദ്രസ വിദ്യാഭ്യാസം ലോകത്തിലെ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് നൽകുന്നത് ഇതിനൊരു ഉദാഹരണമാണ്.

 

     2010ൽ മറാകിഷ്ൽ നിന്നും 2009 കെയ്റോ വിൽ  നിന്നുമായി ഉടലെടുത്ത അറബ് രാഷ്ട്ര പ്രസ്താവനകൾ കുട്ടികളുടെ അവകാശത്തെ സംരക്ഷിക്കുന്നതിനെക്കുറിച്ച് പ്രമേയത്തെ അനുകൂലിച്ച് സംസാരിക്കുന്നത് ആയിരുന്നു. എന്നാൽ ലോകത്തെമ്പാടും നടന്നുകൊണ്ടിരിക്കുന്ന ആയിരക്കണക്കിന് മദ്രസകളുടെ സാമ്പത്തികമായി സഹായിക്കുന്നത് അറബ് രാഷ്ട്രങ്ങളാണ്. ഇന്ന് നടന്നുകൊണ്ടിരിക്കുന്ന മദ്രസാ വിദ്യാഭ്യാസം കുട്ടികളുടെ സമത്വത്തിന്റെയും, ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭിക്കുന്നതിന്റെയും അന്തസ്സിനെന്റെയുമെല്ലാം മനുഷ്യാവകാശ ലംഘനമാണ്. ഈ സാമ്പത്തികമായ പിന്തുണയോടുകൂടി തന്നെ, പെട്രോഡോളർ അറബ് രാഷ്ട്രങ്ങൾ മദ്രസകൾക്കാവശ്യമായ പഠനരീതിയേയും പാട് പുസ്തകങ്ങളെയും നൽകുന്നു. ഈ പാഠ്യ  രീതികൾ വിദ്യാർത്ഥിയെ തീവ്രവാദ മനോഭാവിയാക്കുകയും, ഒരു പക്ഷേ മറ്റു മുസ്ലിം വിഭാഗങ്ങളോട് തന്നെ വിമുഖത കാണിക്കുന്നതിനും  തന്റെ സാധാരണ ജീവിത സാഹചര്യങ്ങളെ തന്നെ   നഷ്ടപ്പെടുത്തി കളയുകയും ചെയ്യുന്നു.

 

     ഈ മത പഠനകേന്ദ്രങ്ങളിൽ ചേരുന്ന കുട്ടികളിൽ  അധികവും സാധാരണക്കാരിൽ സാധാരണക്കാരായവരാണ്.അവരുടെ ജീവിത സാഹചര്യങ്ങളെ പറിച്ചുനടുന്നത്,  അവിടെ ജോലിചെയ്യുന്ന മുതിർന്നവരുമായി ജീവിക്കാനാവശ്യമായ വൈദഗ്ധ്യം നേടുന്നതിനാണ്. പലപ്പോഴും മദ്രസകളിൽ നിന്നും അവരെ മുല്ലമാർ ബ്രെയിൻവാഷ് ചെയ്യുകയും ചെയ്യുന്നുണ്ട്. അറബ് സഹായത്താൽ പ്രവർത്തിക്കുന്ന മദ്രസകളിൽ നിന്നും അവരുടെ ഉപയുക്തത  കഴിഞ്ഞാൽ  യാതൊരു കഴിവും പരിത്യാഗവും ഇല്ലാതെ നിരക്ഷരരായി സമൂഹത്തിലേക്ക് അവരെ വലിച്ചെറിയപ്പെടും. സമ്പന്നരും ഇടത്തരം കുടുംബക്കാരുമായി മുസ്ലിമുകൾ അവരുടെ കുട്ടികളെ മദ്രസ കളിലേക്ക് പറഞ്ഞ് അയക്കുകയില്ല, കാരണം അവർക്ക് അറിയാം അവരുടെ സന്താനങ്ങൾ തുച്ച വേദനക്കാരായ ഗ്രാമങ്ങളിലെ ഇമാമുമാരും മുഅദിൻ മാരുമായി മാറുമെന്ന്. എന്നാൽ പാക്കിസ്ഥാൻ പോലോത്ത ചില രാഷ്ട്രങ്ങളിൽ, അവർക്ക് മറ്റു മാർഗങ്ങളില്ല. അവർ ചാവേറായി മാറുകയും, ദാരിദ്ര്യം നിറഞ്ഞ കുടുംബങ്ങളിൽ അവർ ഹൃസ്വകാല സമ്പത്ത് കൊണ്ടുവരുന്നതുമാണ്, എന്നാൽ അവർ മറ്റു മതവിഭാഗങ്ങളിൽ നിന്നും അല്ലെങ്കിൽ മുസ്ലിം വിഭാഗത്തിൽ നിന്നും നിരപരാധികളായ മുസ്ലിമുകളെയും കുട്ടികളെയും സ്ത്രീകളെയും കൊല്ലുകയും ചെയ്യുന്നു.
     
    മദ്രസാ വിദ്യാഭ്യാസം ലഭിച്ചവർ ഭീകരവാദത്തിന് പെട്ടെന്ന് ഇരയാകും കാരണം അവർക്ക് പഠിപ്പിക്കപ്പെടുന്നത് ഈ ലോകത്തെ ജീവിതത്തിന് വിലയില്ല എന്നും അല്ലെങ്കിൽ മറ്റു മതവിഭാഗങ്ങളെയോ  സംസ്കാരത്തെയോ  ആദരിക്കരുത്  എന്നുമാണ്. അതിനും പുറമെ, അവരെ പഠിപ്പിക്കുന്നത് ഖുർആനിലെ എല്ലാ വചനങ്ങളും ആഗോള  പ്രാധാന്യമുള്ളതതാണെന്നും ഖുർആൻ സാഹചര്യത്തിന്റെ മേലിൽ ഇറക്കപ്പെട്ടത് ആണെങ്കിലും അതിലെ ചില വചനങ്ങൾ പ്രത്യേകമായ സാഹചര്യത്തിലുള്ള നിർദേശങ്ങൾ നൽകുന്നുണ്ട് എന്നുമാണ്.

 

   എന്നാൽ ലോകത്തെവിടെയുമുള്ള മദ്രസ പാഠ്യപദ്ധതി പഠിപ്പിക്കുന്നത്, പ്രവാചകർ പങ്കെടുത്ത പ്രതിരോധ പോരാട്ടങ്ങൾ പോലോത്ത  സർവ്വ ദേശീയവും മസ്തിഷ്കവും ആയ പ്രാധാന്യത്തിന്റെ വചനങ്ങളെ തിരിച്ചറിയാനാണ്. ബഹുസ്വരതയുടെ സന്ദേശമായ ഖുർആനിന്റെ വചനങ്ങളെ ശരിയായ മാർഗ്ഗത്തിലൂടെ അവരുടെ ഹൃദയത്തിലേക്ക് ഇട്ടു കൊടുക്കുകയും ചെയ്യുന്നു.

 

    അതുകൊണ്ട് തന്നെ ഈ കൗൺസിലിൽ ഞാൻ ആവശ്യപ്പെടുന്നത്, അന്താരാഷ്ട്ര മര്യാദയുടെ ഭാഗമാകുവാനും ഈ പ്രസ്താവനയോട് കടമപെടാനും അതിനെ സത്യം ചെയ്യുവാനും രാഷ്ട്രങ്ങളോട് അഭ്യർത്ഥിക്കുകയാണ്. വ്യത്യസ്ത സംസ്കാരങ്ങൾ തമ്മിലുള്ള വാദപ്രതിവാദത്തിലൂടെ വിവേചനമില്ലാതെ എല്ലാവർക്കും വിദ്യാഭ്യാസം നൽകുക എന്ന ഡർബൻ പ്രസ്താവനയുടെ ഫലത്തെ ഈ കൗൺസിൽ നോക്കിക്കാണുന്നുണ്ട്. മുസ്ലിം സമുദായത്തിലെ വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നതിലൂടെ ലോകത്ത് സമാധാനവും വളർച്ചയും ഉണ്ടാകുന്നതിന് പ്രേരണയാകും.

 

    കുട്ടികൾക്കെതിരെയുള്ള ആക്രമണത്തിന്റെ, സെക്രട്ടറി ജനറൽ ന്റെ പ്രത്യേക പ്രതിനിധിയുടെ മൂന്നാമത് വാർഷിക റിപ്പോർട്ടിന്റെ നിഗമനത്തിൽ ആരും എതിർക്കുകയില്ല, അതിൽ പറയുന്നത്, കുട്ടികൾ ആകാംക്ഷയോടെ ജീവിക്കാനും കളിക്കാനും പഠിക്കാനും അവരുടെ ശേഷി സമ്പൂർണമായി വികസിപ്പിക്കാനും,  നിലവിലുള്ള എല്ലാ അവസരങ്ങളും പരമാവധി പ്രയോജനപ്പെടുത്തുന്നതിനും  ലോകത്തിലെ എല്ലാ കാഴ്ചപ്പാടുകളേയും പുതുക്കേണ്ട തുണ്ട്. ഇസ്ലാമിക രാജ്യങ്ങളും റിപ്പബ്ലിക്കുകളും, മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളും, തങ്ങളുടെ വാഗ്ദാനങ്ങൾ പാലിക്കേണ്ടതും, കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടതും ഉണ്ട് എന്ന് ലോകസമൂഹം കരുതുന്നു. അവർ ഉടമ്പടി ചെയ്ത അന്താരാഷ്ട്ര കരാറുകൾ ഉയർത്തിപ്പിടിക്കാൻ അവർ പ്രതിജ്ഞാബദ്ധരല്ല എങ്കിൽ, ഖുർആനിലുള്ള ശക്തമായ മനുഷ്യാവകാശത്തിന്റെ  ഉള്ളടക്കങ്ങൾ ശ്രദ്ധിച്ചാൽ എങ്കിലും മതിയാകും. ഖുർആൻ ഹ്യൂഖൂഖ്ൽ ഇബാദിനെ( മനുഷ്യരുമായി ബന്ധപ്പെട്ട ഇടപാടുകൾ)ഹ്യൂഖുഖുൽ (അല്ലാഹുവുമായി ബന്ധപ്പെട്ട ഇടപാടുകൾ) അല്ലാഹുവിനെക്കാൾ മികച്ചതായി ആണ് കാണുന്നത്.

 

*   പ്രത്യേക പ്രതിനിധി റിപ്പോർട്ടിൽ ഒരു അനക്സ് ഉണ്ട്:
കുട്ടികൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ ഐക്യരാഷ്ട്രസംഘടനയുടെ പഠനത്തിന് മുന്നോടിയായി നടക്കുന്ന നടപടികളുടെ ചട്ടക്കൂടിനുള്ളിൽ കുട്ടികൾക്കെതിരായ അക്രമത്തെ തടയാനും അഭിസംബോധന ചെയ്യാനും പ്രാദേശിക സംഘടനകളും രാഷ്ട്രീയ സ്ഥാപനങ്ങളും നടത്തുന്ന രാഷ്ട്രീയ കടമകൾ. ഇത് അറബ് രാഷ്ട്രങ്ങളിൽ നിന്നുള്ള രണ്ട് പ്രസ്താവനകൾ ഉൾക്കൊള്ളിക്കുന്നുണ്ട്.

 

കുട്ടികളുടെ അവകാശത്തിന് നാലാമത്തെ ഹൈ ലെവൽ കോൺഫറൻസ് സ്വീകരിച്ച മറാകിഷ്  പ്രസ്താവന, ഡിസംബർ 2010
02) കുട്ടികളുടെ അവകാശത്തെയും ഇസ്ലാമിക നിയമം വിധികളെയും സംബന്ധിച്ചുള്ള സമ്മേളനത്തിൽ പുറപ്പെടുവിച്ച കെയ്റോ പ്രസ്താവന, നവംബർ 2009.

URL of English Article: http://newageislam.com/islamic-society/sultan-shahin,-editor,-new-age-islam/“madrasa-education-is-a-clear-violation-of-the-human-rights-of-children”--sultan-shahin-asks-unhrc-to-make-muslim-countries-stick-to-their-pious-declarations/d/6814

URL: http://www.newageislam.com/malayalam-section/sultan-shahin,-founder-editor,-new-age-islam/madrasa-education-is-a-clear-violation-of-the-human-rights-of-children-മദ്രസ-വിദ്യാഭ്യാസം-കുട്ടികളുടെ-മനുഷ്യാവകാശ-ലംഘനത്തിന്റെ-വ്യക്തമായ-ചിത്രമാണ്/d/118139

New Age IslamIslam OnlineIslamic WebsiteAfrican Muslim NewsArab World NewsSouth Asia NewsIndian Muslim NewsWorld Muslim NewsWomen in IslamIslamic FeminismArab WomenWomen In ArabIslamophobia in AmericaMuslim Women in WestIslam Women and Feminism
TOTAL COMMENTS:-    


Compose Your Comments here:
Name
Email (Not to be published)
Comments
Fill the text
 
Disclaimer: The opinions expressed in the articles and comments are the opinions of the authors and do not necessarily reflect that of NewAgeIslam.com.

Content