certifired_img

Books and Documents

Malayalam Section (19 Mar 2019 NewAgeIslam.Com)Growing Islamophobia: Missing Introspection ഇസ്ലാമോഫോബിയയുടെ വളർച്ചയും ആത്മപരിശോധനയുടെ തകർച്ചയും: മുസ്ലിമുകളായ നമുക്കിതിൽ പങ്കുണ്ടോ? ഇതിനെതിരെ നമുക്ക് എന്ത് ചെയ്യാൻ സാധിക്കും? മുസ്ലിം പ്രതിനിധികളോട് UNHRC യിൽ സുൽത്താൻ ഷാഹിൻ ആവശ്യപ്പെടുന്നുBy Sultan Shahin, Founding Editor, New Age Islam

 

സുൽത്താൻ ഷാഹിൻ

 

UNHRC യിലെ പതിമൂന്നാമത് സെഷനിലെ ഓറൽ പ്രസ്താവന
16-03-2010
ജനീവ

 

അജണ്ട ഐറ്റം നമ്പർ :05 ജനറൽ ഡിബേറ്റ് 


Human Rights Bodies and Mechanism

 

On Behalf Of: International Club For Peace Research

 

മിസ്റ്റർ പ്രസിഡൻറ്

 

    മത ന്യൂനപക്ഷങ്ങൾക് നേരെ ഉണ്ടാകുന്ന വെല്ലുവിളികൾക്കും പ്രശ്നങ്ങൾക്കും ആദ്യമായി ഞാൻ തന്നെ കുറ്റസമ്മതം നടത്തുകയാണ്, പ്രത്യേകിച്ചും ഇസ്ലാമോ ഫോബിയ സർവ്വവ്യാപകമായ ഈ സമയത്ത് മുസ്ലിം ന്യൂനപക്ഷങ്ങൾക്ക് നേരെ ഉണ്ടാകുന്ന അസഹിഷ്ണുത ക്കെതിരെയും പരദേശി സ്പർദ്ദക്കെതിരെയും. ഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതിനുള്ള ശ്രമത്തിന് മേലിൽ മുസ്‌ലിംകളായ നാം ആശങ്കപ്പെടുന്നുണ്ട്. ഫ്രാൻസിലെ ബുർഖ നിരോധനവും സ്പെയിനിലെ പള്ളികളുടെ മിനാരം നിരോധനവും ഈ സാഹചര്യങ്ങളുടെ സ്ഥിതിഗതികൾ വികലമാക്കുന്നുണ്ട്. മുസ്‌ലിം സമൂഹത്തിൽ വളർന്നുകൊണ്ടിരിക്കുന്ന തീവ്രവാദവും,റാഡിക്കലിസവും,
എക്സ്ക്ലൂസിവിസത്തിന്റെ എല്ലാം കാരണങ്ങളായി പറയപ്പെടാറുള്ളത്, മുസ്‌ലിം വിരുദ്ധവും ഇസ്ലാം വിരുദ്ധവുമായ നിലപാടുകൾ സമൂഹത്തിൽ മുസ്ലിമുകളായ നമ്മുടെ മേലിൽ അരൂപിക്കുന്നതാണ്, ഇത് എത്രമാത്രം മനപ്പൂർവമാണെന്നത് നമുക്ക് പറയാൻ സാധിക്കുകയില്ല.

 

          എന്നാൽ ഈ ചർച്ചകൾ നടന്നുകൊണ്ടിരിക്കെ മുസ്ലിമുകളായ നമ്മളും മുസ്‌ലിം ഭരണകൂടവും ആത്മപരിശോധന നടത്തുന്നതിനെക്കുറിച്ച് എനിക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇന്ന് ഞാൻ അത് കൃത്യമായി ചെയ്യാൻ ആഗ്രഹിക്കുന്നു. മുസ്ലിം ഭൂരിപക്ഷം അല്ലാത്ത രാഷ്ട്രങ്ങളിൽ ഇസ്ലാമിനെ പ്രബോധനം ചെയ്യാനും നടപ്പിലാക്കുവാനും നാം അവകാശപ്പെടുകയും ആവശ്യപ്പെടുകയും ചെയ്യുന്നുണ്ടെങ്കിലും, മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ കഴിയുന്ന ന്യൂനപക്ഷങ്ങളുടെ ആകുലതകളെ നാം അറിയുന്നില്ല.

 

        ആ മുസ്ലിം സമൂഹങ്ങളിൽ പൊതുവായി , ദശാബ്ദങ്ങളോളമായി  സമൂല പരിഷ്കരണം ഉണ്ടായി എന്നുള്ളത് നിഷേധിക്കാൻ കഴിയാത്തതാണ്. ഇസ്ലാമിന്റെ 
കുടുസ്സായതും,നിര്‍ജ്ജലീകൃതമായതും, ഷണ്ഢഡീകരിച്ചതുമായ ആശയങ്ങളെ വ്യാപിപ്പിക്കുന്നതിന് വേണ്ടി പതിനായിരക്കണക്കിന് ബില്യൻ പെട്രോ  ഡോളറുകളുടെ നേരിട്ടുള്ള ഫലമാണ്. ഇതിൻറെ അനാവശ്യമായ കാര്യങ്ങളെ ഒഴിവാക്കി അതിൻറെ ഉദാരതയും മനോഹര ദയയും വ്യക്തമാക്കുന്നു. പെട്രോഡോളരിന്റെ പ്രചാരകർ എന്നു ഞാൻ വിശേഷിപ്പിക്കപ്പെടുന്നവർ ലോകത്തിന്റെ  വിവിധ ഭാഗങ്ങളിൽ ചെന്ന ജനങ്ങളോട് ആവശ്യപ്പെടുന്നത്, ഇസ്ലാമിൻറെ ആചാരാനുഷ്ഠാനങ്ങളിൽ തീർത്തും വ്യത്യസ്തത കൈവരിക്കണം എന്നുമാത്രമല്ല മറിച്ച് അതിനുവേണ്ടി പ്രത്യേകം അലങ്കരിക്കണം എന്നുമാണ്. മുസ്ലിം സ്ത്രീകളുടെ ഹിജാബ് വസ്ത്രധാരണത്തിന്റെയും ബുർഖ ധരിക്കുന്നതിന്റെയും പുരുഷന്മാർ താടി വയ്ക്കുന്നതിന്റെയും കരണങ്ങളാൽ ഉണ്ടാകുന്ന അനന്തരഫലങ്ങൾ ആകസ്മികമല്ല.

 

       മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളിൽ മത ന്യൂന പക്ഷങ്ങൾക്കെതിരെയുള്ള വേർതിരിവുകൾ അധികരിച്ചിട്ടുണ്ട്.ഉദാഹരണത്തിന്, മത പരിത്യാഗത്തിന്റെ നിയമങ്ങൾ മത ന്യൂന പക്ഷങ്ങളെ അക്രമിക്കുവാനും അവരെ അലട്ടുവാനുമുള്ള കാരണങ്ങളായി മാറുകയാണ്. മത സ്വാതന്ത്ര്യത്തിന്റെയും വിശ്വാസത്തിന്റെയും പ്രത്യേക റിപോർട്ടറായ അസ്മ ജഹാന്ഗീർ സൂചിപ്പിക്കുന്നത്,പാകിസ്താനിലെ ക്രിസ്തീയ മത ന്യൂനപക്ഷങ്ങൾക്കും  അഹ്മദിയ്യാ മുസ്ലിംകൾക്കും എതിരെ  യാതൊരു അടിസ്ഥാനമില്ലാതെ മത നിന്ദ ആരോപിതരാക്കുകയും അവരെ അതിന്റെ പേരിൽ ബുദ്ദിമുട്ടിക്കുകയും ചെയ്യുന്നത് പാകിസ്‌താന്റെ അന്താരാഷ്ട്ര ഉടമ്പടികളി തൃപ്തിപ്പെടുത്തിക്കൊണ്ട് തന്നെയാണ്. മുസ്ലിം ന്യൂനപക്ഷ രാജ്യങ്ങളിൽനിന്ന് താഴെ പറയുന്നത് പോലെ മാധ്യമങ്ങളിൽ ഉടനീളം വരുന്നുണ്ട്:

 

* ക്രിസ്തു മതത്തിലേക്ക് മതപരിവർത്തനം നടത്തിയതിനാൽ സൗദി പൗരൻ  മകളെ വധിച്ചു.
* ഇസ്ലാമിലേക്ക് മതപരിവർത്തനം നിരസിച്ചതിനാൽ പാക്കിസ്ഥാനിൽ രണ്ട് സിക്ക് പൗരന്മാരെ കൊലപ്പെടുത്തി.
* ഭീകരരായ പാക് ഹിന്ദുക്കൾ ഇന്ത്യയിലേക്ക് കയറുന്നു.
*ഇന്തോനേഷ്യ : മത ചാനലുകൾ ബഹുസ്വരതയെ അപകടത്തിൽ പെടുത്തുന്നു.

 

മിസ്റ്റർ പ്രസിഡൻറ്

 

     ഇസ്ലാമോഫോബിയയെ വ്യാപിപ്പിക്കുന്നത് മറ്റൊരു ഘടകമാണ് മുസ്‌ലിം സമൂഹത്തിന് അകത്തുള്ള ഇസ്ലാമിക മേധാവിത്വം. വിശുദ്ധ ഖുർആനിൽ അല്ലാഹു പറഞ്ഞിട്ടുള്ളത് ഇസ്ലാം ഒരു പുതിയ മതം അല്ല എന്നാണ്, ഈ മതത്തെ അല്ലാഹു പ്രപഞ്ചത്തിലേക്ക് അവതരിപ്പിച്ചിട്ടുള്ളത് ലക്ഷക്കണക്കിന് പ്രവാചകരുടെ മാർഗ്ഗത്തിലൂടെയാണ്. വിശുദ്ധഖുർആൻ നേരത്തെ അവതീർണമായ സന്ദേശങ്ങളുടെ പുനരധിവാസമാണ്. നാം തിരഞ്ഞെടുക്കപ്പെട്ട ആളുകളെല്ലാം പരിഗണിച്ച് കെണിയിൽ വീഴാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു. എന്നാൽ ഞങ്ങൾ അത് ശ്രദ്ധിച്ചില്ല. ഇസ്ലാമിക അധ്യാപനത്തിന് വിരുദ്ധമായി ഇസ്ലാമിക മേധാവിത്വത്തിന് ഒരു ഐഡിയോളജി ഞങ്ങൾ  വികസിപ്പിച്ചു. മുസ്ലിമുകൾ മാത്രമാണ് സ്വർഗത്തിൽ പ്രവേശിക്കുകയുള്ളൂ എന്നും, മറ്റുള്ളവർ എല്ലാവരും, അവർ എത്ര നല്ലവരാണ് എങ്കിലും നരകത്തിലേക്കാണ് പ്രവേശിക്കുക എന്ന തിയറിയും വികസിപ്പിച്ചു. മറ്റുള്ളവരുടെ മേൽ ഉള്ള മേധാവിത്തം പ്രകടിപ്പിക്കുന്ന ഒരാൾക്ക് അവരുമായി നല്ല ബന്ധം പ്രതീക്ഷിക്കാനാവില്ല എന്നുള്ളത് വ്യക്തമാണ്.

 

ഇസ്ലാമിനു മുമ്പുള്ള പാരമ്പര്യത്തിൽ നിന്നും അകന്നുപോകാൻ ആഗ്രഹിക്കുന്ന ഓരോ മുസ്ലിമിനും നമ്മൾ ആഗ്രഹിക്കുന്ന ഒരു മുസ്ലിം വിഭാഗത്തെ പരസ്പരം അകറ്റി നിർത്താൻ അനുവദിച്ചിട്ടുണ്ട്. ഇസ്ലാമിൻറെ പൂർവ്വ പാരമ്പര്യ കർമ്മങ്ങൾ ആയ ഹജ്ജും കഅബയുടെ നിർമ്മാണവുമെല്ലാം അതിൻറെ പ്രചോദനങ്ങൾ ആണ്. എന്നാൽ നമ്മോട് ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നത് മറ്റു മതങ്ങളുടെ ആചാരങ്ങളിൽ അനുയായികളിൽ നിന്നും വ്യത്യസ്തമാവുകയും നമ്മുടെ സാംസ്കാരിക പാരമ്പര്യങ്ങളുമായി മുന്നോട്ടു പോവുകയും വേണം എന്നാണ്.

 

     ജിഹാദി ഇസ്ലാമിനെ എന്താണ് പറയുന്നത് അതാണ് പെട്രോഡോളർ ഇസ്ലാമിൻറെ മറ്റൊരു അർത്ഥം. ജിഹാദി ഇസ്ലാം നമ്മുടെ യുവാക്കളെ ബ്രെയിൻവാഷ് ചെയ്യുകയും അവരെ ചാവേറുകളായി മാറ്റുകയും ചെയ്യുന്നു. ഖുർആനിലെ ചില ആയത്തുകളെ ആയുധങ്ങളാക്കിയാണ് അവർ യുദ്ധത്തിന് ഉപയോഗിക്കുന്നത്. പ്രവാചകർ യുദ്ധം നടത്തിയത് ഇസ്ലാമിൻറെ നിലനിൽപ്പിനും പ്രവാചകരുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് എന്ന് നമുക്കെല്ലാവർക്കും അറിയാം. പോരാട്ടങ്ങളെ ശക്തിപ്പെടുത്തുവാൻ വേണ്ടിയാണ് ഈ ആയത്തുകൾ ഇറങ്ങിയ നിന്നെ നമുക്കറിയാവുന്നതാണ്. എന്നാൽ ആ ആയത്തുകൾ വർത്തമാനകാലത്ത്  പ്രാവർത്തികമാക്കാൻ ഉള്ളതല്ല.

 

   ജിഹാദി ഇസ്ലാം ഈ ആയത്തുകളെ  നമ്മുടെ യുവാക്കളെ ബ്രെയിൻവാഷ് ചെയ്യാൻ വേണ്ടി ഉപയോഗിക്കുമ്പോഴും പെട്രോഡോളർ ഇസ്ലാം അവരെ സഹായിക്കുകയാണ്. അവർ പറയുന്നത് ഖുർആനിലെ ഓരോ ആയത്തുകളും ആഗോള പ്രാബല്യം ഉള്ളതും നിലനിൽക്കുന്നതുമാണ്. അതിനവർ ഉദാഹരണമായി പറയുന്നത്, നന്മകൾ ചെയ്യാൻ വേണ്ടി കൽപിക്കുന്നതും നിസ്കാരത്തിനു വേണ്ടി പല കല്പിക്കുന്നതും എല്ലാകാലത്തും നിലനിൽക്കുന്നത് പോലെയാണ് യുദ്ധത്തിനു വേണ്ടിയുള്ള കല്പനയും. പെട്രോഡോളർ ഇസ്ലാമും ജിഹാദി ഇസ്ലാമും ഒരു നാണയത്തിന്റെ  രണ്ടുവശങ്ങളാണ് എന്ന് വ്യക്തമാണ്.

 

     മുഖ്യധാരാ മുസ്ലിംകളായ നമ്മൾ നിശബ്ദരായി നിൽക്കുകയാണ്, നമ്മുടെ സമൂഹത്തെ തകർക്കാൻ വേണ്ടി മറ്റുള്ളവരെ അനുവദിക്കുക കൂടിയാണ്, അവർ മറ്റു സമുദായങ്ങളുമായി നമ്മുടെ സൗഹൃദത്തിൽ വിള്ളലുകൾ സൃഷ്ടിക്കുന്നു. നമ്മുടെ മതത്തിൽ നിന്നും ആത്മീയ ഘടകങ്ങളെ പിഴുതെടുക്കാൻ നാം അവരെ അനുവദിക്കുകയും സന്തോഷത്തിനും മനോഹാരിതക്കും യാതൊരു ഇടവും ഇല്ലാത്ത വരണ്ടുണങ്ങിയ ഇസ്ലാമിൻറെ ഒരു രൂപത്തെ അവർ നമ്മിൽ കുത്തിവെക്കുകയും ചെയ്യുന്നു. സൃഷ്ടാവിന്റെ  ഒരു വിശേഷണമാണ് സൗന്ദര്യം എന്നുള്ളത്, എന്നാൽ പെട്രോൾ ഡോളർ ഇസ്ലാമിസ്റ്റുകൾ കാണാൻ കഴിയുന്നത് ഹൃദയത്തിലെ വെറുപ്പുകളും പോരാട്ടങ്ങളുമാണ്.

 

മിസ്റ്റർ പ്രസിഡൻറ്

 

     മുഖ്യധാരാ ഇസ്ലാം ഇപ്പോഴും മുഖ്യ ധാരയാണ്. ഈ വിഭാഗങ്ങൾ ഇപ്പോഴും ചെറുത് തന്നെയാണ് എന്നാൽ വൻതോതിലുള്ള പണത്തിൻറെ ഒഴുക്കു കൊണ്ട് പിന്നീട് അവർ വളർന്നു വികസിക്കുന്നതാണ്. ഇപ്പോൾ മുസ്‌ലിംകളായ നമ്മുടെയും ഭരണകൂടത്തെയും അവകാശമാണ് അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായത്തെ അവസാനിപ്പികാൻ ആവശ്യപ്പെടുക എന്നത്, അതിനെയും പുറമേ ലോകത്താകമാനമുള്ള ജനതയുടെ മനുഷ്യാവകാശ സംരക്ഷണത്തിനും സമാധാനത്തിനും വേണ്ടി ഐക്യരാഷ്ട്രസഭ നടപ്പിലാക്കുന്നത് എല്ലാം സ്ഥാപിക്കുക എന്നതും. ജിഹാദി കാളകളെ അതിൻറെ കൊമ്പുകൾ കൊണ്ട് തളക്കുവാനുള്ള സമയവും കൂടിയാണ് ഇത്. കാലം കാലക്രമേണ ദീർഘിക്കുന്നതാണ്. നമുക്ക് നമ്മുടെ അടിത്തറകളിലേക്ക് പോകേണ്ടതുണ്ട്, ഖുർആനിന്റെയും തത്വചിന്തകരുടെയും മറ്റുസൂഫികളുടെയും അവരുടെ അധ്യപനങ്ങളുടെയും അടിത്തറ കളിലേക്ക്. നമ്മുടെ സൂഫിയാക്കളുടെ വിശാലമനസ്കതയും, അവരുടെ സഹനശേഷിയെയും അഗാധ ജ്ഞാനത്തെയും പ്രവാചകരുടെ ശീലങ്ങളെയും മാതൃകകളെയും നമുക്ക് തിരിച്ചു കൊണ്ടുവരേണ്ടതുണ്ട്. അത് നമ്മുടെ മുമ്പിൽ ഒരു ചോദ്യചിഹ്നമാണ്, നമ്മുടെ മതത്തിന്റെ മാത്രം സുരക്ഷയ്ക്ക് വേണ്ടി അല്ല മറിച്ച് നമ്മുടെ മക്കളുടെയും യുവാക്കളുടെയും സുരക്ഷയ്ക്കും ജിഹാദി ക്യാമ്പിൽ നിന്നും വിദൂരമാക്കുവാൻ വേണ്ടിയും. നമ്മുടെ സമൂഹത്തിന്  പല ആവർത്തി വിശദീകരിക്കുന്നതിലൂടെ മനുഷ്യകുലത്തിന്റെയും, യുവാക്കളുടെയും അതിലുപരി ലോകസമാധാനത്തെയും  സംരക്ഷിക്കാൻ കഴിയും.

 

    നാം തിരഞ്ഞെടുക്കപ്പെട്ട ജനത അല്ല, ഇസ്ലാമിക മേധാവിത്വം ഒരു കുറ്റകൃത്യവും,  സൃഷ്ടാവിന്റെ  മുമ്പിൽ അവിടത്തെ പ്രവാചകരുടെ എല്ലാ അനുയായികളും തുല്യരും അവൻ അവരുടെ വിശ്വാസത്തിനനുസരിച്ച് ഓരോരുത്തരെയും വിധിക്കുന്നതും ആണ്, നാം അല്ല വിധി നിർണയിക്കുന്നത്. ഖുർആനിലെ യുദ്ധങ്ങളുടെ ആയത്തുകൾ അർത്ഥമാക്കുന്നത്, ആ സമയത്ത് പോരാടുവാൻ വേണ്ടിയുള്ളതാണ്. വർത്തമാനകാലത്തെ പോരാട്ടങ്ങൾക്ക് വേണ്ടിയുള്ളതല്ല. പെട്രോഡോളർ ഇസ്ലാം പ്രചരിപ്പിക്കുന്നതുപോലെ ഇസ്ലാം ഒരു നിഷേധാത്മക മതമല്ല.ലകും ദീനക്കും വലിയ ദീൻ, ലാ ഇക്രാഹ് ഫി ദീൻ  എന്നീ ആയത്തുകൾ സൂചിപ്പിക്കുന്നത് പോലെ ഇസ്ലാം ഒരു സഹവർത്തിത്വത്തിന്റെ മതമാണ്. അതായത് ശരീഅത് നിയമങ്ങളെ അമുസ്ലിം ഭൂമിയിൽ നിലനിർത്തുന്നതിനുവേണ്ടി ശക്തിപ്പെടുത്തൽ അപകടകരമാണ്.ഇന്ത്യ മാത്രമാണ് ലോകത്തിലെ ഏക അമുസ്ലിം ഭൂരിപക്ഷ രാഷ്ട്രവും എന്നാൽ മുസ്ലിമുകൾക്ക് അവരുടേതായ ജീവിത വ്യവസ്ഥക്ക്  വേണ്ടി വ്യക്തി നിയമങ്ങൾക്ക് അനുമതി നൽകുന്നതും. മറ്റു സമുദായങ്ങൾ ഇതിനുവേണ്ടി തയ്യാറായിട്ടില്ല. മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങൾ പോലും ന്യൂനപക്ഷങ്ങൾക്ക് ഇതുപോലുള്ള സ്വാതന്ത്ര്യം നൽകുന്നില്ല.യൂറോപ്പിലും മറ്റു രാജ്യങ്ങളിലും നിലവിലുള്ള അന്തരീക്ഷം ഇസ്ലാമോഫോബിയ ഉണ്ടാക്കുന്നു. ഇന്നത്തെ അന്തരീക്ഷത്തിൽ ഇസ്ലാമും മുസ്ലിംകളും ഭയപ്പെടുന്നതിനെ കുറിച്ച് മനസ്സിലാക്കാൻ ബുദ്ദിമുട്ടുള്ള കാര്യമല്ല. എല്ലാ ഗവൺമെൻറ് കളും അതിനെതിരെ പോരാടാനും മുസ്ലിം സമുദായത്തിന്റെ  നിയമപരമായ അവകാശങ്ങൾ സംരക്ഷിക്കാനും ശ്രമിക്കണം. മതസ്വാതന്ത്ര്യം കാണാൻ കഴിയുന്നതല്ല. നാം ന്യൂനപക്ഷ സ്വാതന്ത്ര്യത്തെ ആവശ്യപ്പെടുന്നുവെങ്കിൽ, മുസ്ലിം നാടുകളിൽ ന്യൂനപക്ഷ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടൽ  നമ്മുടെ ഉത്തരവാദിത്വമാണ്. ഇസ്ലാം പഠിപ്പിക്കുന്നത്  തന്നെ ഇജിതിഹാദിനെയും പുനർവിചിന്തനത്തെയുമാണ്, അതിലൂടെ കാലക്രമേണയുള്ള യാഥാർത്ഥ്യങ്ങളിലേക്ക് നമ്മുടെ ജീവിതത്തെ ക്രമീകരിക്കുവാനും കഴിയും.

 

URL of English Article: http://www.newageislam.com/muslims-and-islamophobia/growing-islamophobia--missing-introspection--do-we-muslims-too-owe-some-responsibility?-and-what-can-we-do-about-it?-sultan-shahin-asks-muslim-delegates-to-unhrc/d/2590

URL: http://www.newageislam.com/malayalam-section/sultan-shahin,-founding-editor,-new-age-islam/growing-islamophobia--missing-introspection-ഇസ്ലാമോഫോബിയയുടെ-വളർച്ചയും-ആത്മപരിശോധനയുടെ-തകർച്ചയും--മുസ്ലിമുകളായ-നമുക്കിതിൽ-പങ്കുണ്ടോ?-ഇതിനെതിരെ-നമുക്ക്-എന്ത്-ചെയ്യാൻ-സാധിക്കും?-മുസ്ലിം-പ്രതിനിധികളോട്-unhrc-യിൽ-സുൽത്താൻ-ഷാഹിൻ-ആവശ്യപ്പെടുന്നു/d/118066

New Age IslamIslam OnlineIslamic WebsiteAfrican Muslim NewsArab World NewsSouth Asia NewsIndian Muslim NewsWorld Muslim NewsWomen in IslamIslamic FeminismArab WomenWomen In ArabIslamophobia in AmericaMuslim Women in WestIslam Women and Feminism

TOTAL COMMENTS:-    


Compose Your Comments here:
Name
Email (Not to be published)
Comments
Fill the text
 
Disclaimer: The opinions expressed in the articles and comments are the opinions of the authors and do not necessarily reflect that of NewAgeIslam.com.

Content