certifired_img

Books and Documents

Malayalam Section (10 Aug 2019 NewAgeIslam.Com)Indian Muslim Orthodoxy's Response to Demands of Modernity ബഹുസ്വര സമൂഹത്തിൽ മുസ്ലീങ്ങൾക്ക് മറ്റ് മതവിഭാഗങ്ങളുമായി സഹവസിക്കാൻ കഴിയുമോ?

 

 

By Sultan Shahin, Founder-Editor, New Age Islam

10 August 2019

സുത്താ ഷാഹി ഫൗണ്ടർ, എഡിറ്റ ന്യൂ ഏജ് ഇസ്ലാം

16 നവംബർ 2015

ആധുനിക ആവശ്യങ്ങളോട് ഇന്ത്യൻ മുസ്‌ലിം യാഥാസ്ഥിതികരുടെ പ്രതികരണം: ബഹുസ്വര സമൂഹത്തിൽ മുസ്ലീങ്ങൾക്ക് മറ്റ് മതവിഭാഗങ്ങളുമായി സഹവസിക്കാൻ കഴിയുമോ?

              യാഥാസ്ഥികരിൽ നിന്നും ഏതുതരത്തിലുള്ള പരിഷ്കരണമാണ് ആധുനികത ആവശ്യപ്പെടുന്നത്? യഥാർത്ഥത്തിൽ ഇത് മുസ്ലിംകളോട് മേധാവിത്വത്തിന്റെ കെണിയായ, ഇസ്ലാമിനെ ലോകത്തിലെ ഏക മതമായി സംസ്ഥാപിക്കുകയും ഇസ്ലാമിക ഖിലാഫത്ത് കൊണ്ടുവരികയും ചെയ്യുക എന്നതിൽ നിന്ന് പുറത്ത് വരാൻ ആവശ്യപ്പെടുകയും ചെയ്യുകയാണ്. മുസ്ലീങ്ങൾ മറ്റ് മത സമുദായങ്ങളുമായി സഹവസിക്കുക, മറ്റ് മതങ്ങളെയും സംസ്കാരങ്ങളെയും ബഹുമാനിക്കുക, എല്ലാ പൗരന്മാർക്കും തുല്യ അവകാശങ്ങൾ നൽകുക, എല്ലാവർക്കും ലിംഗസമത്വവും നീതിയും പാലിക്കുക, യുഎൻ മനുഷ്യാവകാശ ചാർട്ടർ പിന്തുടരുക എന്നിവ ആവശ്യപ്പടുകയാണ്. ഈ ലക്ഷ്യങ്ങളിൽ ഓരോന്നിനെയും ഇസ്ലാമിന്റെ അടിസ്ഥാന ഗ്രന്ഥമായ ഖുർആൻ സപ്പോർട്ട് ചെയ്യുന്നുണ്ട്. ഖുർആനിക വചനങ്ങളുടെ മികച്ച അർത്ഥം കണ്ടെത്താനായി മുസ്ലിംകളായ നാം മാത്രം പോവുകയാണെങ്കിൽ ആണ് അത്  സാധ്യമാവുക. ഖുർആൻ വാക്യങ്ങളുടെ “മതിയായ വ്യാഖ്യാനം” കണ്ടെത്തുന്നതിന് അവിടുത്തെ വിശുദ്ധ മാർപ്പാപ്പ ഫ്രാൻസിസിന്റെ ഉപദേശങ്ങൾ പാലിക്കുന്നതും നന്നായിരിക്കും. എന്നാൽ ഖുർആനും ഫ്രാൻസിസ് മാർപാപ്പയും പറയുന്നത്,  ഖുർആനിക വചനങ്ങളെ  അക്ഷരാർത്ഥത്തിൽ പിന്തുടരുമെന്നും ഏറ്റവും മികച്ചതോ അനുയോജ്യമോ ആയ രീതിയിലുള്ള വ്യാഖ്യാനം പിന്തുടരണം എന്നാണ്.

     ചരിത്രപരമായി ഇസ്ലാം ഒരുപാട് തത്വചിന്തകരെയും, തത്വ ശാസ്ത്രജ്ഞരെയും, ചിന്തകരെയും, മത ശാസ്ത്രജ്ഞരെയും, ഖുർആൻ വ്യാഖ്യാതാക്കളെയും, ഹദീസ് പണ്ഡിതന്മാരെയും സൃഷ്ടിച്ചിട്ടുണ്ട്. ഭരണാധികാരികൾ വിശാല മനസ്കരായ ലിബറലുകൾ ആണോ അതോ അസഹിഷ്ണുത ചിന്താഗതിക്കാർ ആണോ എന്നറിയുവാൻ ഇസ്‌ലാമിക പാരമ്പര്യത്തിലെ അപവാദങ്ങൾക്ക് പകരം കലാം എന്ന് അറിയപ്പെടുന്ന ചർച്ചകളും സംവാദങ്ങളും നടത്തുകയാണ് വേണ്ടത്. മുഅതസിലുകൾ അഭിവൃദ്ധി പ്രാപിച്ച 8-10നൂറ്റാണ്ടിൽ പോലും ഇസ്ലാമിക് ചിന്തകരിൽ പലരും ജയിലിൽ കിടക്കുകയും, പലരെയും തൂക്കിലേറ്റുകയും ചെയ്തിട്ടുണ്ടെങ്കിലും സ്വതന്ത്രചിന്തയും അഭിപ്രായവ്യത്യാസം പ്രകടിപ്പിക്കുന്നതിൽ നിന്നും ആരും ഒഴിഞ്ഞു നിന്നിരുന്നില്ല.

സലഫി വഹാബി ഇസ്ലാം മാത്രമാണ് മതവിഷയങ്ങളിൽ ചർച്ചകളും സംവാദങ്ങളും വേണ്ടെന്ന് വെക്കുന്നത്. പടിഞ്ഞാറിൽ  "പ്യൂരിറ്റൻ" എന്ന് വിളിക്കപ്പെടുന്ന ഇസ്‌ലാമിന്റെ കർക്കശവും ശൂന്യവുമായ  മരുഭൂമിയിലെ ഈ പതിപ്പ് പ്രചരിപ്പിക്കുവാൻ  സൗദി അറേബ്യയിൽ നിന്നും പതിനായിരക്കണക്കിന് ഡോളറുകളാണ്  ചെലവഴിക്കുന്നത്. ആയുധങ്ങളുടെയും ഭീകരതയുടെയും ശക്തിയോടെ അത് നടപ്പാക്കാൻ ശ്രമിക്കുന്ന മറ്റൊരു വിഭാഗമാണ് ജിഹാദിസം.

സലഫിസത്തിന്റെ വ്യാപകമായ സ്വാധീനത്തിൽ, സമകാലീന ഇന്ത്യൻ ഇസ്ലാം തികച്ചും മോശമായ ഒരു ചിത്രത്തിലേക് നീങ്ങുകയാണ്. സുപ്രധാനമായ പ്രശ്നങ്ങളെക്കുറിച്ചുള്ള സംഭാഷണത്തിൽ പൂർണ്ണമായും സ്തംഭനാവസ്ഥകളാണ് ഉള്ളത്. ഉദാഹരണത്തിന്, ഇസ്ലാമിക ഭീകരതയുടെ പശ്ചാത്തലത്തിൽ മതത്തെക്കുറിച്ചോ ദൈവശാസ്ത്രത്തെക്കുറിച്ചോ പരാമർശിക്കുന്നത് വെറുപ്പുളവാക്കാകുന്നതാണ്.  ലോകമെമ്പാടുമുള്ള മുസ്‌ലിം സമൂഹങ്ങൾ ഇസ്‌ലാമിസ്റ്റ്, ജിഹാദി, പ്രചോദിത ഗ്രൂപ്പുകൾക്ക് ആവശ്യമുള്ളിടത്ത് ചാവേർ ബോംബറുകൾ എന്നിവ നിർമ്മിക്കുകയും  ആത്മഹത്യ നടത്തുകയും ചെയ്യുന്നത് ഇസ്‌ലാമിലെ ഏറ്റവും ഭീകരമായ കുറ്റകൃത്യങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. എന്നാൽ ഇന്ത്യൻ പണ്ഡിതന്മാർ ഇതിനെതിരെ പൂർണ്ണമായും നിശബ്ദരായിരിക്കുകയാണ്. സ്വയം പ്രഖ്യാപിത ഖലീഫ അബുബക്കർ അൽ ബാഗ്ദാദി 2015 മെയ് 13 ന് "ഇസ്‌ലാം ഒരിക്കലും സമാധാനത്തിന്റെ  മതമായിരുന്നില്ല, ഒരു ദിവസത്തേക്ക് പോലും, അത് എല്ലായ്പ്പോഴും യുദ്ധത്തിന്റെ  മതമായിരുന്നു" എന്ന് പറഞ്ഞപ്പോൾ ഈ നിശബ്ദതയെല്ലാം ബദിരമായി. ഇന്ത്യയിലെ ഒരു ആലിം (പണ്ഡിതൻ) പോലും അതിനെ എതിർക്കുകയോ അപലപിക്കുകയോ ചെയ്തില്ല.

ഇസ്‌ലാമിനെ പ്രതിരോധിക്കുന്നതിനായി സിവിലിയന്മാർക്കെതിരായ ചാവേർ ബോംബാക്രമണത്തിനുള്ള പിന്തുണ അടുത്ത കാലത്തായി കുറഞ്ഞുവെന്ന് 2013 ലെ പതിനൊന്ന് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നടത്തിയ ഒരു സർവേയിൽ വ്യക്തമായിട്ടുണ്ട്. എന്നിരുന്നാലും, പോരാളികളല്ലാത്തവർക്കെതിരായ ഈ രീതിയിലുള്ള അക്രമം പലപ്പോഴും അല്ലെങ്കിൽ ചിലപ്പോൾ”ന്യായമാണെന്ന് ഇപ്പോഴും കരുതുന്ന ആളുകളുടെ എണ്ണം ഗൗരവതരമാണ്. ഈജിപ്ത് (25 ശതമാനം), ഇന്തോനേഷ്യ (6 ശതമാനം), ജോർദാൻ (12 ശതമാനം), ലെബനൻ (  33 ശതമാനം), മലേഷ്യ (27 ശതമാനം), നൈജീരിയ (8 ശതമാനം), പാകിസ്ഥാൻ (3 ശതമാനം), പലസ്തീൻ പ്രദേശങ്ങൾ (62 ശതമാനം), സെനഗൽ (18 ശതമാനം), ടുണീഷ്യ (12 ശതമാനം), തുർക്കി (16 ശതമാനം) ഇതാണ് അതിന്റെ കണക്ക്. ലോകത്താകമാനം 1.6 ബില്യൺ മുസ്‌ലിംകളുണ്ട്.  വിശ്വാസത്തെ പ്രതിരോധിക്കാൻ 10 ശതമാനം പേർ സാധാരണക്കാർക്കെതിരായ ചാവേർ ബോംബാക്രമണത്തെ പിന്തുണയ്ക്കുന്നുവെങ്കിൽ, അതാണ് 160 ദശലക്ഷം വരുന്ന തീവ്രവാദത്തെ പിന്തുണയ്ക്കുന്നവർ.  (www.pewglobal.org)

ഇന്ത്യൻ മുസ്‌ലിം പുരോഹിതർക്കോ  ബുദ്ധിജീവികൾക്കോ ഇത്തരം പഠനങ്ങൾ അലട്ടുന്നില്ല.നമ്മുടെ തന്ത്രപരമായ ചിന്തകർ പോലും അനുമാനിക്കുന്നത്,  ഒരു ഇന്ത്യൻ മുസ്ലിമും അൽ-ക്വയ്ദയിൽ ചേർന്നിട്ടില്ലെന്നും, അല്ലെങ്കിൽ  ചുരുക്കം ചിലർ ഐസിസിനായി പോരാടാൻ പോയിട്ടില്ലെന്നും അതിനാൽ ഇന്ത്യൻ ഇസ്ലാം ജിഹാദിസത്തിന്റെ മോഹത്തിൽ നിന്ന് മുക്തമാണെന്നുമാണ്. എന്നാൽ ഐസിസിൽ ചേരുന്നത് സമൂലവൽക്കരണത്തിന്റെ വ്യാപ്തിക്കായിരിക്കരുത്. ഇനി  എന്തെങ്കിലുമുണ്ടെങ്കിൽ, ഇന്ത്യൻ മുസ്‌ലിം സമൂഹം അയൽരാജ്യമായ പാകിസ്ഥാനും ബംഗ്ലാദേഷിനേക്കാളും യാഥാസ്ഥിതികവും  മൗലികവാദിയും ആവണം.

1947 ൽ ഇന്ത്യൻ ഉപഭൂഖണ്ഡം വിഭജിക്കുന്നതിനുമുമ്പ്, ഇന്ത്യൻ മുസ്‌ലിം സമുദായത്തിന് അനീതി നിറഞ്ഞ ഒരു മുസ്ലീം വ്യക്തിഗത നിയമം ഉണ്ടായിരുന്നു, അത് ബ്രിട്ടീഷുകാർ പ്രഖ്യാപിച്ചതായിരുന്നു. വിഭജനത്തിന്റെ പതിമൂന്ന് വർഷത്തിനുശേഷം പാകിസ്ഥാൻ ഈ ആംഗ്ലോ-മുഹമ്മദൻ നിയമങ്ങൾ കൂടുതൽ ലിംഗസമത്വത്തിന് വേണ്ടി പരിഷ്കരിച്ചു.  1961 ൽ ജനറൽ അയ്യൂബ് ഖാൻ പ്രഖ്യാപിച്ച ഈ പരിഷ്കാരങ്ങൾ പാക്കിസ്ഥാനിലും ബംഗ്ലാദേശിലും അരനൂറ്റാണ്ടായി പ്രാവർത്തികമാക്കി വരുന്നുണ്ട്. ഇത് എല്ലാ ഇസ്ലാമിക ചിന്താധാരകൾക്കും സ്വീകാര്യമാണ്.മുസ്‌ലിം ബുദ്ധിജീവികളെ  നിശബ്ദമായി പിന്തുണയ്‌ക്കുന്ന നമ്മുടെ മൗലികവാദ പണ്ഡിതന്മാരുടെ ശക്തമായ എതിർപ്പിനെത്തുടർന്ന്‌ ഇന്ത്യയിലെ ഒരു സർക്കാരിനും ഇന്ത്യയിലെ മുസ്‌ലിം വ്യക്തിഗത നിയമത്തിൽ സമാനമായ മാറ്റങ്ങൾ വരുത്താനുള്ള ധൈര്യമില്ല.ഇനി അങ്ങിനെ എന്തെങ്കിലും  ഉണ്ടെങ്കിൽ ഈ നിയമങ്ങൾ കൂടുതൽ കർശനവും അക്രമവുമാക്കിയിരിക്കുന്നു.

ഇന്ത്യയിലെ 92.1 ശതമാനം മുസ്ലീം സ്ത്രീകളും തൽക്ഷണ വാക്കാലുള്ള വിവാഹമോചനം നിരോധിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അടുത്തിടെ നടത്തിയ ഒരു പഠനം സൂചിപ്പിക്കുന്നു. ഇതിനെ  മുത്വലാഖ് എന്നും പറയപ്പെടുന്നുണ്ട്. നമ്മുടെ സർക്കാരിന് ഇത്രയധികം ചെയ്യാൻ കഴിയില്ല എന്നാണ് മനസ്സിലാക്കുന്നത്, ബംഗ്ലാദേശിലും പാക്കിസ്ഥാനിലും വിവാഹ നിയമം സാധുവാകുന്നതല്ല കോടതി അംഗീകരിച്ചതിനു ശേഷമാണ്. വിവാഹത്തിനും വിവാഹമോചനത്തിനും രണ്ടാമത് വിവാഹത്തിനുമെല്ലാം ഇപ്രകാരം തന്നെയാണ്. ഇസ്‌ലാം അനുകമ്പയുടെ മതമാണെന്ന കാരണം പറഞ്ഞ് മുസ്‌ലിം സ്ത്രീകൾക്ക് ഇടപെടാനും നീതി നൽകാനും നമ്മുടെ കോടതികൾ ശ്രമിച്ചിട്ടുണ്ട്, എന്നാൽ നമ്മുടെ പണ്ഡിതന്മാർ ആ നിർദ്ദേശം നിരസിക്കുകയാണ്. ഇസ്ലാം യുദ്ധത്തിന്റെയും കലഹത്തിന്റെയും മതമാണെന്ന് അബൂബക്കർ അൽ ബഗ്ദാദി സ്വയം പ്രഖ്യാപിക്കുമ്പോൾ, മൗനം പാലിച്ച് ഇസ്‌ലാം സമാധാനത്തിന്റെ മതമാണെന്ന വാദത്തെ അവർ നിരാകരിക്കുകയാണ്.

ചില ഫത്‌വകൾ ഇടയ്ക്കിടെ ഇസ്‌ലാം സമാധാനത്തിന്റെ മതമാണെന്ന പൊതുവായ അവകാശവാദം ഉന്നയിക്കുന്നു എന്നതിൽ സംശയമില്ല. എന്നാൽ, തീവ്രവാദം പിന്തുടരുന്നതിന്റെ അടിസ്ഥാനത്തിൽ അക്രമം, മേധാവിത്വം, എക്സ്ക്ലൂസിവിസം, സെനോഫോബിയ എന്നിവയുടെ ദൈവശാസ്ത്രത്തെ നിരാകരിക്കുന്നില്ലെങ്കിൽ ഉലമയുടെ അവകാശവാദം തികച്ചും സംശയാസ്പദവും കപടവുമാണ്. അഭൂതപൂർവ്വമായ വെല്ലുവിളിയാണ് രാജ്യം ഇന്ന് അനുഭവിക്കുന്നത് എന്നതിൽ സംശയമില്ല. മുസ്ലിം യുവാക്കളെ ദിനംപ്രതി ഉത്പതിഷ്ണുക്കൾ ആക്കി കൊണ്ടിരിക്കുകയാണ്. വഹാബി-സലഫി-അഹ്ലെ - ഹദീസി പ്രചാരണത്തിന്റെ കടുത്ത ആക്രമണത്തെ അഭിമുഖീകരിച്ച് അവർ യഥാർത്ഥ, സത്യസദ്ധമായ ഇസ്‌ലാം സ്വീകരിക്കുന്നതിനു വേണ്ടി ശ്രമിക്കുന്നുണ്ട്.നിരവധി മുസ്‌ലിംകൾ, പ്രത്യേകിച്ചും വിദ്യാസമ്പന്നരായ

യുവാക്കൾ ഈ മോഹത്തിന് ഇരയാകുന്നുണ്ട്. നൂറുകണക്കിന് സലഫി-ജിഹാദി വെബ്‌സൈറ്റുകൾ, ബ്ലോഗുകൾ,

ടെലിവിഷൻ ചാനലുകൾ, പത്രങ്ങൾ, മാസികകൾ തുടങ്ങിയവ ഇസ്‌ലാമിന്റെ

തീവ്രവാദ വ്യാഖ്യാനത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും,

ന്യൂ ഏജ് ഇസ്‌ലാമിനല്ലാതെ മറ്റൊരു  പ്രതിരോധമാർഗങ്ങൾക്കും ഈ  പ്രത്യയശാസ്ത്രത്തെ നിരാകരിക്കാൻ കഴിഞ്ഞിട്ടില്ല.

മുസ്ലീം യുവാക്കളെ ആകർഷിക്കുന്നതിൽ ജിഹാദി പ്രത്യയശാസ്ത്രത്തിന്റെ വിജയത്തിന്റെ കാരണം ലളിതമാണ്.നൂറുകണക്കിനു വർഷങ്ങളായി, മുസ്‌ലിം ദൈവശാസ്ത്രജ്ഞർ ഇസ്‌ലാമിക വ്യാപ്തി വർദ്ധിപ്പിക്കുന്നതിനായി സെനോഫോബിയയുടെയും അക്രമത്തിന്റെയും സമന്വയ ദൈവശാസ്ത്രം സൃഷ്ടിക്കുന്നതിൽ വ്യാപൃതരാണ്.ഇസ്ലാമിന്റെ ക്ലാസിക്കൽ തേജസ്സുകളായ ഇമാം ഗസാലി, ഇബ്നു-തൈമിയ, ഷെയ്ഖ് സർഹിന്ദി, അബ്ദുൽ വഹാബ്, ഷാ വലിയുല്ലാ  മുതൽ ഇരുപതാം നൂറ്റാണ്ടിലെ ദൈവശാസ്ത്രജ്ഞന്മാരായ സയ്യിദ് ഖുത്ബ്, ഹസൻ അൽ ബന്ന, മൗലാന മൗദുദി എന്നിവർ ഉൾപ്പെടെ ഇസ്ലാം ലോകത്തെ കീഴടക്കണം എന്ന കാഴ്ചപ്പാടിനെ പ്രോത്സാഹിപ്പിക്കുന്ന ഒരു ദൈവശാസ്ത്രം തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ  മൻസൂർ അൽ ഹല്ലാജ്, ഇബ്നു-അറബി തുടങ്ങിയ യഥാർത്ഥ സൂഫികൾക്ക് തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടുണ്ടായിരുന്നു, അവർ ഇസ്ലാമിനെ രക്ഷയിലേക്കുള്ള ആത്മീയ പാതയായാണ്   വീക്ഷിച്ചത്. പക്ഷേ, അവരുടെ കാലത്ത്, സമാധാനത്തിന്റെയും ബഹുസ്വരതയുടെയും സമന്വയ ദൈവശാസ്ത്രം ആവിഷ്കരിക്കേണ്ടതിന്റെ ആവശ്യകത സൂഫികൾക്ക് അനുഭവപ്പെട്ടില്ല. അതുകൊണ്ടുതന്നെ ദൈവശാസ്ത്രത്തിൽ ഏർപ്പെട്ടിരുന്ന സൂഫികൾ ഇസ്‌ലാമിനെ കൂടുതൽ സ്വീകാര്യവും യാഥാസ്ഥിതികതയെ  ബഹുമാനിക്കുന്നതും ആക്കി. ഉദാഹരണത്തിന്, ഏറ്റവും വലിയ സൂഫി ദൈവശാസ്ത്രജ്ഞനായ ഇമാം ഗസാലി (മരണം: ഡിസംബർ 19, 1111), മുസ്‌ലിംകൾ വർഷത്തിൽ ഒരിക്കലെങ്കിലും ജിഹാദിന് പോകണമെന്ന് പറയുകയുണ്ടായി. അദ്ദേഹം ഇമാം ഷാഫിയുടെ നിയമ പാരമ്പര്യത്തിൽ നിന്ന് ഉദ്ധരിക്കുകയും രൂപരേഖ തയ്യാറാക്കുകയും ചെയ്യുകയായിരുന്നു. ദൈവശാസ്ത്രത്തിൽ ഏർപ്പെട്ടിരുന്ന മറ്റൊരു സൂഫി, ഇമാം ഇബ്നു-തൈമിയ്യ (മരണം: സെപ്റ്റംബർ 26, 1328), മുഹമ്മദ് അബ്ദുൽ വഹാബിന്റെ പതിനെട്ടാം നൂറ്റാണ്ടിലെ സലഫി പ്രസ്ഥാനത്തിന്  പ്രചോദനം നൽകിയവരാണ്  യഥാർത്ഥത്തിൽ ആധുനിക അക്രമ തീവ്രവാദത്തിന്റെ യഥാർത്ഥ സ്ഥാപകനായി അറിയപ്പെടുന്നത്.

അതിന്റെ ഫലമായി, നൂറ്റാണ്ടുകളായി പരിണമിച്ച അക്രമത്തിന്റെ ഒരു ദൈവശാസ്ത്രം പതിനായിരം  കോടികളുടെ ഡോളർ മുതൽമുടക്ക് ഉറപ്പാക്കാൻ കഴിയുന്ന എല്ലാ സ്വാധീനങ്ങളോടും കൂടി വ്യാപിച്ചുകൊണ്ടിരിക്കുമ്പോൾ, സമാധാനത്തിനും ബഹുസ്വരതയ്ക്കും സമാന്തരവും സമഗ്രവും സമന്വയവുമായ ദൈവശാസ്ത്രം ലഭ്യമല്ലാതെയായി എന്നതാണ്. അതിനുള്ള കാരണം, മിത ദൈവശാസ്ത്രജ്ഞർ എന്ന് വിളിക്കപ്പെടുന്നവരും അടിസ്ഥാനപരമായി ഒരേ ധാരയിലാണ് എന്നുള്ളതാണ്. ഉദാഹരണത്തിന്, അക്രമ ദൈവശാസ്ത്രത്തിന്റെ പ്രധാന അടിസ്ഥാനം ഖുർആനിലെ സന്ദർഭോചിതമായ വാക്യങ്ങളാണ്, അത് തീവ്രവാദപരവും വംശീയവുമായവയാണെന്ന് തോന്നിപ്പോകും. യഥാർത്ഥത്തിൽ പ്രവാചകന്റെ കാലത്ത് നടന്ന യുദ്ധങ്ങളെക്കുറിച്ചുള്ള ഹദീസിലെ ചില വിവരണങ്ങളാണിവ.ഖുർആനിലെ ഈ തീവ്രവാദ, സന്ദർഭോചിതമായ വാക്യങ്ങളും ഹദീസുകളുടെ വിവരണങ്ങളും ഇന്നത്തെ മുസ്‌ലിംകൾക്ക് ബാധകമല്ലെന്ന് വ്യക്തമായി പറഞ്ഞുകൊടുക്കാൻഒരു ആലിമും തയ്യാറാവുന്നില്ല.ഇസ്‌ലാം മതം പൂർത്തിയായി എന്ന് അഞ്ചാം സൂറത്തിലെ മൂന്നാം വാക്യത്തിൽ അള്ളാഹു പ്രഖ്യാപിച്ചതിന്‌ 120 വർഷത്തിനുശേഷം ആദ്യമായി ക്രോഡീകരിക്കപ്പെട്ടെങ്കിലും, എല്ലാവരും ശരീഅത്തിന്റെ ദൈവത്വത്തിൽ പോലും സത്യം ചെയ്യുന്നുണ്ട്.

വ്യക്തമായ ഒരു  ഉദാഹരണം പറയാം.  ഇന്ത്യൻ ഉലമകളിൽ, മിതവാദിയും  സമാധാനപരമായ ഇസ്‌ലാമിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രചാരകനും മൗലാന വഹീദുദീൻ ഖാൻ ആണ്.ഇസ്ലാമിക് വെബ്‌സൈറ്റായ ന്യൂ ഏജ് ഇസ്‌ലാമിലെ ഒരു വ്യാഖ്യാതാവ് ചൂണ്ടിക്കാണിച്ചതുപോലെ, “ഇസ്‌ലാം - ആധുനിക ലോകത്തിന്റെ സ്രഷ്ടാവ്” എന്ന തന്റെ പുസ്തകത്തിൽ മൗലാന പറയുന്നത് (പേജ് 17-18),  മുഹമ്മദ് നബിയുടെ അല്ലാഹുവിന്റെ ഉത്തരവ് ഒന്നുകിൽ  (മുഹമ്മദ് നബി)  ഒരു ഡായ് (മിഷനറി) ആവുകയോ അല്ലെങ്കിൽ മാഹി (ഉന്മൂലനം) ആവുകയോ വേണം എന്നാണ്. അന്ധവിശ്വാസങ്ങൾ അസത്യത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ലോകത്തോട് പ്രഖ്യാപിക്കുക മാത്രമല്ല, ആവശ്യമെങ്കിൽ സൈനിക നടപടികളിലേക്ക് തിരിയുകയും ചെയ്യുക എന്ന ദൗത്യം അദ്ദേഹത്തെ അല്ലാഹു  ഏൽപ്പിച്ചു. പിന്നെ അദ്ദേഹം വിശുദ്ധ ഖുർആനിലെ ഒരു വാക്യം ഉപയോഗിച്ച് തന്റെ വീക്ഷണത്തെ വിശദീകരിക്കുന്നു. എന്റെ കാഴ്ചപ്പാടിൽ അദ്ദേഹത്തിന്റെ നിഗമനത്തെ ഒരു തരത്തിലും പിന്തുണയ്ക്കുന്നില്ല.

തുടർന്ന് അദ്ദേഹം ഒരു ഹദീസ് ഉദ്ധരിക്കുന്നുണ്ട്, അത് വെളിപ്പെടുത്തലിന് സമാനമാണെന്ന് അദ്ദേഹം കരുതുന്നു.  അദ്ദേഹം പറയുന്നത്, ഒരു ഹദീസിന്റെ  വാക്കുകളിൽ തികച്ചും നേരിട്ട് അർത്ഥം നൽകുന്നത് ഇപ്രകാരമാണ്, അവിശ്വാസത്തെ ഇല്ലായ്മചെയ്യാൻ എന്നിലൂടെ അള്ളാഹു ശ്രമിക്കുന്നതാണ്.

പ്രവാചകൻ ഒരു ദാഈ മാത്രമല്ല, ഒരു മാഹിയും ആയിരുന്നു എന്ന് ഇതിലൂടെ മനസിലാക്കാം. വിശ്വാസത്തിന്റെ വിളിയായിരുന്നു അദ്ദേഹം, എന്നാൽ അവന്റെ വിളിക്ക് ഉത്തരം നൽകാൻ ആളുകളെ നിർബന്ധിക്കുകയും ചെയ്തു.  മനുഷ്യരെ കൂടാതെ ദൈവത്തിന്റെ ദൂതന്മാരും തന്റെ ദൗത്യം നിറവേറ്റാൻ സഹായിക്കുമെന്ന് ഖുർആൻ വ്യക്തമായി പറയുന്നുണ്ട്.

സമാധാനവും ബഹുസ്വരതയും കെട്ടിപ്പടുക്കുന്നതിനുള്ള അശ്രാന്ത പരിശ്രമങ്ങൾക്ക് പേരുകേട്ട ഒരു മിതവാദ ഇന്ത്യൻ മുസ്ലീം പുരോഹിതന്റെ നിലപാടാണിത് എങ്കിൽ, ആ തെറ്റായ സമ്പ്രദായം ഇപ്പോഴും നിലനിൽക്കുന്നതിനാൽ മുഹമ്മദ് നബിയെ പിന്തുടരേണ്ടത് മുസ്‌ലിം സമൂഹത്തിന്റെ  കടമയാണെന്ന് ജിഹാദികൾ പറയുന്നത് അവർ തടയുന്നുണ്ട്. പൂർത്തിയാകാത്ത ദൗത്യവും ശരിയായ മാർഗ്ഗവുമായി അവർ കരുതുന്ന കാര്യങ്ങൾ നടപ്പിലാക്കാൻ സൈനിക മാർഗങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്നു. അന്ധവിശ്വാസം, വിഗ്രഹാരാധന, അവിശ്വാസം എന്നിവ ഇല്ലാതാക്കുക എന്ന പ്രവാചകന്റെ പൂർത്തീകരിക്കാത്ത ദൗത്യം മാത്രമാണ് അവർ മുന്നോട്ട് കൊണ്ടുപോകുന്നത് എന്നതിനാൽ, പ്രവാചകനോടൊപ്പമുള്ളതുപോലെ, ദൈവത്തിന്റെ ദൂതന്മാരും അവരോടൊപ്പമുണ്ടെന്ന്  എന്ത് കൊണ്ട് അവർ അവകാശപ്പെടുന്നില്ല? ഖുർആനിന്റെ അത്തരം തെറ്റായ വ്യാഖ്യാനങ്ങളും ഹദീസുകളുടെ വിശ്വാസങ്ങളും ആണ് ഇസ്ലാമിക ചരിത്രത്തിൽ ഉടനീളം ന്യായീകരിച്ചത്, അത് ബലാൽക്കാരത്തിന്റെയും നിർബന്ധത്തെ യും അക്രമങ്ങളുടെയും അദ്ധ്യായങ്ങളാണ് തുറന്നത്, പ്രവാചകരുടെ വഫാത്തിനു ശേഷം ആദ്യ ഖലീഫയായ അബൂബക്കർ (റ)ന്റെ കാലത്തിൽ നിന്നും യുദ്ധത്തിന്റെ രിദ്ദത്തിൽ (വിശ്വാസ പരിത്യാഗം) നിന്നും തുടങ്ങി നിലവിലെ ഉസാമ ബിൻ ലാദന്റെ അൽ-ഖ്വയ്ദയും അബൂബക്കർ അൽ ബഗ്ദാദി യുടെ ഇസ്ലാമിക് സ്റ്റേറ്റ് സും ദയൂബന്ദി മദ്രസ ഉൽപന്നങ്ങളായ താലിബാനും വഹാബി സലഫി ബോക്കോ ഹറാം എല്ലാം ചെന്നെത്തി നിൽക്കുന്ന അക്രമങ്ങൾ എല്ലാം ഇതിന്റെ ഭാഗമാണ്.

ആഗോള മുസ്‌ലിം സമുദായത്തെ പ്രതിനിധീകരിക്കുന്ന മിതവാദികളായ മുസ്‌ലിം പണ്ഡിതന്മാരായ ഉലമയുടെ പ്രതികരണവും ഇതിൽ നിന്നും  വ്യത്യസ്തമല്ല. 2015 ഓഗസ്റ്റിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ സ്വയം പ്രഖ്യാപിത ഖലീഫ അൽ ബാഗ്ദാദിക്ക് ലോകമെമ്പാടുമുള്ള വിത്യസ്ത ചിന്താധാരകളിൽ നിന്നുള്ള 120 പണ്ഡിതന്മാർ ഒരു തുറന്ന കത്ത് അയച്ചു.

14,000 ത്തിലധികം വാക്കുകളിൽ എഴുതിയ ഇത് വിലപ്പെട്ട ഒരു രേഖയാണ്. സ്വയം രൂപകൽപ്പന ചെയ്ത ഖലീഫ ബാഗ്ദാദിയുടെ വിധികളിൽ എന്താണ് തെറ്റ് എന്ന് ഇത് കാണിക്കുന്നുണ്ടായിരുന്നു. എന്നാൽ, അതിലും പ്രധാനമായി, ഇന്നത്തെ കാല ഘട്ടത്തിൽ മിതവാദ ഇസ്‌ലാമിന്റെ കുഴപ്പങ്ങൾ എന്താണെന്നും എന്തുകൊണ്ടാണ് ഈ നിരാകരണം പ്രവർത്തിക്കാത്തത് എന്നും അത്തരം മറ്റു  നിർദേശങ്ങൾ പ്രവർത്തിക്കാത്തത് എന്തുകൊണ്ട് എന്നും,  എന്തുകൊണ്ടാണ് നമ്മുടെ  കുട്ടികൾ ഐസിസിലേക്കും മറ്റ് തീവ്രവാദ കേന്ദ്രങ്ങളിലേക്കും ഓടിപ്പോകുന്നത് എന്നും ആ കത്തിൽ ചർച്ച ചെയ്തിരുന്നു. ചുരുക്കത്തിൽ, ആ കത്തിൽ പറയുന്നത് മിതമായ ഇസ്ലാമിന് ഈ കാലഘട്ടത്തിൽ നിലനിൽക്കുവാൻ യാതൊരു സാഹചര്യവും നിലകൊള്ളുന്നില്ല എന്നാണ്. ഖുർആനിലെ എല്ലാം സത്യമാണ് എന്നും ഹദീസിൽ ഉള്ളതെല്ലാം ദൈവിക പ്രചോദനങ്ങൾ ആണ് എന്നും മറ്റൊരു സ്ഥലത്ത് പറയുന്നത് കാണാം.

തീവ്രവാദ പ്രത്യയശാസ്ത്രജ്ഞർ തങ്ങളുടെ വിദ്യാർത്ഥികളോട് പറയുന്നത് ശരിയാണ് എന്നതിന് മിതമായ ഉലമയിൽ നിന്നുള്ള സ്ഥിരീകരണമാണിത്. ഇത് കൃത്യമായുള്ള  ജിഹാദി വാദമാണ്.  ഖുറാനും ഹദീസും തമ്മിൽ വ്യത്യാസമില്ല;  അവ രണ്ടും ദൈവിക പ്രചോദനമാണ്.  വരാനിരിക്കുന്ന എല്ലാ കാലത്തിനും മാറ്റമില്ലാത്ത, സാർവത്രിക, ശാശ്വത മാർഗനിർദേശമാണ് അവകളിൽ ഉള്ളത്. അതുപോലെ തന്നെ മറ്റ് പല വിഷയങ്ങളിലും ലോകമെമ്പാടുമുള്ള മിതമായ പണ്ഡിതന്മാർ, തീവ്രവാദ പ്രത്യയശാസ്ത്രജ്ഞരുമായി അവരുടെ പ്രത്യയശാസ്ത്രപരമായ പൊരുത്തക്കേട് കാണിക്കുന്നുണ്ട്.

ഓപ്പൺ ലെറ്ററിന്റെ പോയിന്റ് 16 ൽ പറയുന്നത്, ഹുദൂദ് ശിക്ഷകൾ (ശരീഅത്തിൽ ക്രോഡീകരിച്ചിരിക്കുന്നത്) ഖുർആനിലും ഹദീസിലും നിശ്ചയിച്ചിട്ടുണ്ടെന്നും ഇസ്‌ലാമിക നിയമത്തിൽ സംശയമില്ലാതെ നിർബന്ധമാണെന്നും മിതമായ പണ്ഡിതന്മാർ അംഗീകരിക്കുന്നു.

ബാഗ്ദാദി ഗോത്രത്തിന്റെ അടിസ്ഥാന ആശയം അംഗീകരിച്ചതിനു ശേഷം ഇസ്ലാമിക് സ്റ്റേറ്റ് എന്ന് വിളിക്കപ്പെടുന്ന ക്രൂരമായ ആശയത്തെ വിമർശിക്കുകയും ചെയ്യുന്നു. ഏഴാം നൂറ്റാണ്ടിനെ അടിസ്ഥാനമാക്കിയുള്ള ഹുദൂദിന്റെ (ശിക്ഷ) അടിസ്ഥാന ആശയം പണ്ഡിതന്മാർ  അംഗീകരിച്ചുകഴിഞ്ഞാൽ, ബെഡൂയിൻ അറബ് ഗോത്ര ആചാരങ്ങൾ ഇസ്ലാമിക നിയമത്തിൽ സംശയാസ്പദമായി നിലനിൽക്കുന്നതാണ്. മിതത്വവും തീവ്രവാദവും തമ്മിൽ യഥാർത്ഥത്തിൽ എന്ത് വ്യത്യാസമാണ് നിലനിൽക്കുന്നത്?

20-ാം പോയിന്റിൽ പറയുന്നത്, മിതമായ പണ്ഡിതന്മാർ വിഗ്രഹങ്ങളുടെ നാശത്തെ ന്യായീകരിക്കുക മാത്രമല്ല  പ്രവാചകന്മാരുടെയോ മുഹമ്മദ്‌ നബിയുടെ സ്വഹാബികളുടെയോ മഖ്ബറകൾ നശിപ്പിക്കുന്നതിനെ വിമർശിക്കുകയും ചെയ്യുന്നു.

ഓപ്പൺ ലെറ്ററിന്റെ 22-ാം പോയിന്റിൽ ദി ഖിലാഫത് എന്ന ശീർഷകത്തിലുള്ളതിൽ പറയുന്നത്,  മിതമായ പണ്ഡിതന്മാർ വീണ്ടും ബാഗ്ദാദി സംഘത്തിന്റെ അടിസ്ഥാന നിർദ്ദേശവുമായി യോജിക്കുന്നു എന്നാണ്. ഒരു ഖിലാഫത്ത് സമൂഹത്തിന്റെ  ബാധ്യതയാണെന്ന് പണ്ഡിതന്മാർക്കിടയിൽ ധാരണയുണ്ട് (ഇത്തിഫാക്ക്) എന്നും ക്രിസ്താബ്ദം 1924 മുതൽ സമുദായം ഖിലാഫത്തിന്റ അപാകത അനുഭവിക്കുന്നുണ്ട് എന്നും അവർ വ്യക്തമാക്കുന്നു. മുസ്ലീങ്ങളുടെ സമവായത്തിന്റെ അഭാവത്തിൽ ബഗ്ദാദിയെ വിമർശിക്കുകയും രാജ്യദ്രോഹം, ഫിറ്റ്ന മുതലായവയെ ശക്തമായ ഭാഷയിൽ ആരോപിക്കുകയും ചെയ്യുന്നു.  എന്നാൽ പ്രശ്നം ഒന്നുതന്നെയാണ്. ഒരു ഖിലാഫത് ഉണ്ടാവുക എന്ന ബാഗ്ദാദിയുടെ അടിസ്ഥാന പ്രമേയത്തോട് മിതമായ പണ്ഡിതന്മാർ യോജിക്കുന്നുണ്ട്. എന്നാൽ അത്  ഈ സമയത്ത് തീർത്തും അസംബന്ധമാണ്.

ബാഗ്ദാദി ഗ്രൂപ്പും മിതമായ പണ്ഡിതന്മാരും കാലഹരണപ്പെട്ടതാണെന്ന് ഇത് വ്യക്തമാക്കുന്നുണ്ട്, അവർ ഇപ്പോഴും ഏഴാം നൂറ്റാണ്ടിന്റെ പിന്നിലൂടെയാണ് പോകുന്നത്.

ഇസ്‌ലാമിസത്തിന്റെ ഈ തർക്കത്തിൽ നിന്നും വളർന്നുവരുന്ന സമൂലവൽക്കരണത്തിൽ നിന്നും നമ്മളെ  പുറട്ടുകൊണ്ടവരാൻ സൂഫി സ്ഥാപനങ്ങളുടെ കഴിവിൽ നമ്മളിൽ പലരും വലിയ പ്രതീക്ഷയാണ് വെച്ചുപുലർത്തുന്നത്.

ഇന്ത്യൻ സൂഫിസത്തിനെയും വഹാബി വൽക്കരിക്കുന്ന ഒരുപാട് കാര്യങ്ങൾ നടക്കുന്നുണ്ട്. രാജ്യത്തെമ്പാടുമുള്ള ഒരുപാടു മഖ്ബറകളിൽ ഇപ്പോൾ ലിംഗവിവേചനവും നടക്കുന്നുണ്ട്. എ ആർ റഹ്മാനെപ്പോലുള്ള സംഗീതജ്ഞർക്കെതിരെ വിശ്വാസത്യാഗത്തിന്റെ ഫത്‌വ പുറപ്പെടുവിക്കാൻ അവർ തുനിഞ്ഞിട്ടുണ്ട്.  സൂഫി സാഹിത്യങ്ങൾ സൂഫി മദ്രസകളിൽ നിന്ന് നീക്കംചെയ്യുകയും പകരം മിഡിൽ ഈസ്റ്റിലെ ആധുനിക ഭീകരതയുടെ പിതാവായ സയ്യിദ് ഖുത്ബിന്റെ സാഹിത്യപുസ്തകങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്നു. റൂമി, ഇബ്നുൽ അറബി, ഷെയ്ഖ് സാദി, ഖ്വാജാ മുഈനുദ്ദീൻ ചിസ്തി, ബാബ ഫരീദ്, അമീർ ഖുസ്രൂ എന്നിവരുടെ പുസ്തകങ്ങൾ അവർ പഠിപ്പിക്കുന്നില്ല.

ഇന്നത്തെ സലഫി-വഹാബി പരിതസ്ഥിതിയിൽ സ്വീകാര്യമാക്കുന്നതിനും അദ്വൈത വേദാന്തത്തിൽ നിന്ന് ഇസ്‌ലാമിനെ വേർതിരിച്ചറിയുന്നതിനും സൂഫിസത്തിന്റെ അടിസ്ഥാന ആത്മീയ തത്ത്വചിന്തയായ വഹദത്തുൽ വുജൂദ് (അസ്തിത്വത്തിന്റെ ഐക്യം) പോലും മാറ്റി മറിച്ചു  പ്രായോഗികമായി വഹ്ദത്തുൽ ഷുഹൂദ് (കാഴ്ചയുടെ ഐക്യം) എന്നതിനെ അവർ സ്ഥാപിച്ചു.

ഇസ്ലാം ഒരു ആത്മീയ പാത എന്ന ആശയത്തിൽ നിന്നും ഇന്ത്യയിൽ രാഷ്ട്രീയ ഇസ്‌ലാമിന്റെ ഏകാധിപത്യത്തിലേക്ക് വ്യക്തമായി വഴിമാറുകയാണ്.

നമുക്ക് എങ്ങനെ സാഹചര്യം വീണ്ടെടുക്കാനും സമാധാനവും സാമൂഹിക ഐക്യവും നിലനിർത്താനും കഴിയും?

എന്റെ കാഴ്ചപ്പാടിലെ ആദ്യത്തെ ആവശ്യകത, ഇപ്പോൾ സാർവത്രികമെന്ന് കരുതപ്പെടുന്ന മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ സമാധാനത്തിന്റെയും ബഹുസ്വരതയുടെയും യുക്തിയുടെയും ആധുനികതയുടെയും ഒരു ദൈവശാസ്ത്രം ആവിഷ്കരിക്കുക എന്നതാണ്. യുഎൻ ചാർട്ടറും മനുഷ്യാവകാശ സാർവത്രിക പ്രഖ്യാപനവും ഒപ്പിട്ടുകൊണ്ട് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങൾ ഇതിനകം ഇതിനെ അംഗീകരിച്ചിട്ടുണ്ട്. ക്ലാസിക്കൽ സാഹിത്യത്തിലും സമകാലിക സ്കോളർഷിപ്പിലും ഈ ദൈവശാസ്ത്രം ആവിഷ്കരിക്കാനുള്ള വിഭവങ്ങൾ മുസ്‌ലിംകൾക്കുണ്ട്.  ഈ വിഭവങ്ങൾ ചിട്ടയായും സംഘടിതമായും സമാഹരിക്കുക എന്നതാണ് ചെയ്യേണ്ടത്.

സമാധാനത്തിന്റെയും ബഹുസ്വരതയുടെയും സമഗ്രവും ആകർഷകവുമായ ഈ ദൈവശാസ്ത്രത്തിന്റെ പരിണാമം തുടർച്ചയായ പ്രക്രിയയായി തുടരുമെങ്കിലും, ഈ ദൈവശാസ്ത്രത്തിന്റെ ഇതിനകം ലഭ്യമായ അവശ്യ ഘടകങ്ങൾ മുസ്‌ലിം ജനങ്ങളിൽ എത്തിക്കേണ്ടതുണ്ട്.

അത്തരമൊരു സംരംഭത്തിനുള്ള പിന്തുണ പുരോഹിതന്മാരിൽ നിന്ന് പ്രതീക്ഷിക്കാനാവില്ല എന്നതിനാൽ, ഈ ദൈവശാസ്ത്രത്തിന്റെ ജനകീയ സ്വീകാര്യത മാധ്യമങ്ങളുടെ ഉപയോഗത്തിലൂടെയും യഥാർത്ഥ അടിത്തട്ടിലുള്ള പ്രസ്ഥാനങ്ങളിലൂടെയും നേടണം.

അടിസ്ഥാനപരമായി, ജിഹാദിസം ഒരു മുസ്‌ലിം പ്രശ്‌നമാണ്, മുസ്‌ലിംകൾ അത് പരിഹരിക്കേണ്ടതുണ്ട്.  എന്നാൽ മുസ്‌ലിം ഇതര ഭൂരിപക്ഷ രാജ്യങ്ങളിലെ സമൂഹത്തിന്ന് ഇതുമായി ബന്ധപ്പെട്ട  ചർച്ച ആരംഭിക്കാൻ സഹായകമാകും. എല്ലാവരും വിശ്വസിക്കുന്നതുപോലെ,  മസ്തിഷ്കപ്രക്ഷാളനം നടത്തിയ ഒരു മദ്രസ ബിരുദധാരി വിശ്വസിക്കുന്നത് ശവക്കുഴിയിൽ നിന്നാണ് ജീവിതം ആരംഭിക്കുന്നത് എന്നത് ഒരു ടിക്ക് ടൈം ബോംബാണെന്ന് നാം മനസ്സിലാക്കുകയും മറ്റ് ബോംബുകളുടേതിന് സമാനമായ അടിയന്തിരമായി അതിനെയും നിർവീര്യമാക്കുകയും വേണം.അസഹിഷ്ണുതയുടെയും സെനോഫോബിയയുടെയും വിഷം പള്ളികളിലോ മദ്രസകളിലോ പ്രചരിപ്പിക്കാൻ ഒരു മതേതര സർക്കാർ ആരെയും അനുവദിക്കരുത്.ഇന്ത്യൻ മദ്രസകളിൽ പഠിപ്പിക്കുന്ന കാര്യങ്ങളെക്കുറിച്ചും പള്ളികളിൽ നടത്തുന്ന പ്രഭാഷണങ്ങളുടെ ഉള്ളടക്കത്തെക്കുറിച്ചും

അടിയന്തിരമായി പഠനം നടത്തൽ ആവശ്യമാണ്.അസഹിഷ്ണുത, മേധാവിത്വം, എക്സ്ക്ലൂസിവിസ്റ്റ്, സെനോഫോബിക് എന്നിവ കണ്ടെത്തിയാൽ, പണ്ഡിതന്മാരോടും മദ്രസകളോടും  ഇമാമുമാരോടും  അതിനെ  അഭിമുഖീകരിക്കാൻ ആവശ്യപ്പെടുകയും അതിനെ മാറ്റുവാൻ  ആവശ്യപ്പെടുകയും വേണം.

ഇന്നത്തെ മുസ്‌ലിം സ്ത്രീകളുടെ ദുരവസ്ഥ പരിഹരിക്കുന്നതിന് ഇന്ത്യൻ സർക്കാരിന് ചെയ്യാൻ കഴിയുന്ന ഏറ്റവും കുറഞ്ഞത് 1961 ലെ പാകിസ്ഥാന്റെ മുസ്ലീം കുടുംബ നിയമ ഓർഡിനൻസിന് സമാനമായ ഒരു നിയമം പ്രഖ്യാപിക്കുക എന്നതാണ്, അതിൽ ആവശ്യമായ വ്യത്യാസം 14 വയസ്സിൽ നിന്നും 18 വയസ്സ് ആക്കുക എന്നതാണ്.1950 കളിലെ ഹിന്ദു വ്യക്തിഗത നിയമങ്ങളിലെ പരിഷ്കാരങ്ങൾക്കൊപ്പം അല്ലെങ്കിൽ പാകിസ്ഥാനിലെ മുസ്ലീം നിയമങ്ങളിൽ പരിഷ്കാരങ്ങൾ വരുത്തിയ ഉടൻ തന്നെ ഇത് ചെയ്യണം. എന്നാൽ എന്നത്തെക്കാളും മികച്ച ഒരു നൂറ്റാണ്ട് ആവാം. രാജ്യസ്നേഹികളായ ഇസ്ലാമിക മത പണ്ഡിതന്മാർ ഇതിനെതിരെ

ഇപ്പോഴും പ്രതിഷേധം പ്രകടിപ്പിക്കുന്നുണ്ട്.അരനൂറ്റാണ്ടിലേറെയായി ഈ പരിഷ്കാരങ്ങൾ പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും തങ്ങളുടെ എതിരാളികൾക്ക് സ്വീകാര്യമായതിനാൽ അവർക്ക് ഇതിൽ കൂടുതൽ ഒന്നും  പറയാനില്ല.പ്രസിഡന്റ് ജനറൽ സിയയുടെ നിസാം ഇ മുസ്തഫ പോലും ഈ പരിഷ്കാരങ്ങൾ അംഗീകരിച്ചിട്ടുണ്ട്.

അയൽരാജ്യമായ പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും മുസ്‌ലിം വ്യക്തിഗത നിയമങ്ങൾക്ക് സമാനമായ ഇന്ത്യൻ മുസ്‌ലിം വ്യക്തിഗത നിയമം കൊണ്ടുവരുന്ന പരിഷ്‌കാരങ്ങൾ മുസ്‌ലിം സ്ത്രീകൾക്കും വിവേകമുള്ള മുസ്‌ലിം പുരുഷന്മാർക്കും വളരെയധികം ആശ്വാസം നൽകും.

മാത്രമല്ല, ഇത് ഇസ്ലാമിക ദൈവശാസ്ത്ര വ്യവഹാരത്തിലെ സ്തംഭനാവസ്ഥയെ ലംഘിക്കുകയും ചെയ്യും.മുസ്‌ലിംകൾ പ്രവാചകൻ കൊണ്ടുവന്ന ഇസ്‌ലാമിനെ വീണ്ടെടുക്കാനും, 21-ാം നൂറ്റാണ്ടിലെ  സാഹചര്യങ്ങളിൽ അത് എങ്ങനെ ജീവിക്കാനും നടപ്പാക്കാനും കഴിയുമെന്ന് നാം  പുനർവിചിന്തനം ചെയ്യേണ്ടതുമുണ്ട്.

(ഈ ലേഖനത്തിന്റെ സംഗ്രഹിച്ച പതിപ്പ് ഗോവയിൽ ഇന്ത്യ ഫൗണ്ടേഷൻ സംഘടിപ്പിച്ച ഇന്ത്യ ഐഡിയാസ് കോൺക്ലേവിൽ അവതരിപ്പിച്ചിട്ടുണ്ട്.നവംബർ 15-17, 2015)

English Article:  Indian Muslim Orthodoxy's Response To Demands Of Modernity: Can Muslims Co-Exist With Other Religious Communities In Plural Societies?

URL: http://www.newageislam.com/malayalam-section/sultan-shahin,-founder-editor,-new-age-islam/indian-muslim-orthodoxy-s-response-to-demands-of-modernity-ബഹുസ്വര-സമൂഹത്തിൽ-മുസ്ലീങ്ങൾക്ക്-മറ്റ്-മതവിഭാഗങ്ങളുമായി-സഹവസിക്കാൻ-കഴിയുമോ?/d/119438

New Age IslamIslam OnlineIslamic WebsiteAfrican Muslim NewsArab World NewsSouth Asia NewsIndian Muslim NewsWorld Muslim NewsWomen in IslamIslamic FeminismArab WomenWomen In ArabIslamophobia in AmericaMuslim Women in WestIslam Women and Feminism

 
TOTAL COMMENTS:-    


Compose Your Comments here:
Name
Email (Not to be published)
Comments
Fill the text
 
Disclaimer: The opinions expressed in the articles and comments are the opinions of the authors and do not necessarily reflect that of NewAgeIslam.com.

Content