certifired_img

Books and Documents

Malayalam Section (23 Mar 2019 NewAgeIslam.Com)Islam Fully Protects Human Rights of Religious Minorities മതന്യൂനപക്ഷങ്ങളുടെ മനുഷ്യാവകാശത്തെ ഇസ്ലാം പരിപൂർണമായുംBy Sultan Shahin, Founder-Editor, New Age Islam

 

23 March 2019


 മതന്യൂനപക്ഷങ്ങളുടെ മനുഷ്യാവകാശത്തെ ഇസ്ലാം പരിപൂർണമായും സംരക്ഷിക്കുന്നു: സുൽത്താൻ ഷാഹിൻ യു. എൻ. എച്ച്. ആർ. സി ജനീവയിൽ വ്യക്തമാക്കുന്നു

സുൽത്താൻ ഷാഹിൻ എഡിറ്റർ, ഫൗണ്ടർ ന്യൂ ഏജ് ഇസ്ലാം

 

ഇസ്ലാമിക സ്റ്റേറ്റുകൾ, മത ന്യൂനപക്ഷങ്ങളുടെ അവകാശലംഘനത്തിന്റെ ഏറ്റവും വലിയ അതിക്രമികൾ ആണെന്ന ഇസ്ലാമിക പ്രൊവിഷനോട് യോജിക്കുന്നില്ല.

 

United Nations Human Rights Council 19th session, Geneva 
February 27-March 23, 2012

 

Agenda item 09:
Racism, racial discrimination, xenophobia and related forms of tolerance, follow -up and implementation of the Durban declaration and programme of action.

 

ഓറൽ പ്രസ്താവന 
ഓൺ ബെഹാൽഫ്‌ ഓഫ്, യുണൈറ്റഡ് സ്കൂൾസ് ഇന്റർനാഷണൽ.

 

മാഡം ചെയർ


    ഡർബൻ പ്രഖ്യാപനത്തിന് ശേഷം പത്തു വർഷവും, 1992 ലെ ന്യൂനപക്ഷങ്ങളുടെ മേലിലുള്ള യുഎൻ പ്രഖ്യാപനത്തെ എല്ലാ രാഷ്ട്രങ്ങളും സ്വീകരിച് 20 വർഷവും കഴിഞ്ഞിട്ടുണ്ട്. മനുഷ്യാവകാശത്തിന്റെ യു.എൻ. ഹൈക്കമ്മീഷണർ ആയ മാഡം നവി  പിള്ളേ നമ്മെ ഓർമ്മപ്പെടുത്തുന്നത്, ഈ ഈ പ്രഖ്യാപനം അംഗീകരിച്ചതിന്റെ  ഇരുപതാം വാർഷികം നാം  ആഘോഷിക്കുകയാണ് എന്നാണ്. എന്നാൽ ഇത് വ്യക്തമാക്കുന്നത് ഒരുപാട് രാഷ്ട്രങ്ങളിൽ യാതൊരു ആഘാതവും സൃഷ്ടിച്ചിട്ടില്ല എന്നും  ന്യൂനപക്ഷാവകാശങ്ങളെ പേരിനു വേണ്ടി മാത്രം നടപ്പിലാക്കുകയും ചെയ്യുന്നു എന്നതാണ്. ഒരുപക്ഷേ ലോകത്തെഏറ്റവും വലിയ ന്യൂനപക്ഷാവകാശ ലംഘകർ ചില മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങൾ ആയേക്കാം.

 

     ഉദാഹരണത്തിന്, സൗദി അറേബ്യ പോലോത്ത ഒരുപാട് മുസ്ലിം രാഷ്ട്രങ്ങളിൽ മതന്യൂനപക്ഷങ്ങൾ അവരുടെ ആരാധനാലയം പോലും നിർമ്മിച്ചിട്ടില്ല. ഇത് അന്താരാഷ്ട്ര സമ്മേളനങ്ങളിൽ പങ്കെടുക്കുന്നവർ ഒപ്പുവെക്കുന്നത് അല്ല മറിച്ച് ന്യൂനപക്ഷങ്ങൾക്ക് വേണ്ടി മാത്രം നിൽക്കുന്ന മതത്തിൻറെ അവസ്ഥയാണിത്. വിശുദ്ധ ഖുർആനിലെ രണ്ടാം അധ്യായത്തിലെ 256 മത് വചനം പറയുന്നത്:ലാ ഇക്‌റാഹ ഫി ദീൻ (മതത്തിൽ നിർബന്ധ പരിവർത്തനം ഇല്ല എന്നാണ്). ന്യൂനപക്ഷ അവകാശ സംരക്ഷണത്തിനു പകരം എന്തു പരിഹാസമാണ് കാണുന്നത്, ഖുർആനിൽ നിന്നും സ്ഥിരമായി മാർഗ്ഗനിർദ്ദേശം കാംക്ഷിക്കുന്നവർ തന്നെയാണ്   ഈ നീചമായ അവകാശ ലംഘരും. 
         
         അതുപോലെതന്നെ കൗൺസിലിൻറെ പത്തൊമ്പതാമത്തെ സെക്ഷൻ ആരംഭിച്ചതിനുശേഷവും, ന്യൂനപക്ഷാവകാശ പ്രഖ്യാപനത്തിൻറെ ഇരുപതാം വാർഷികം ആഘോഷിക്കുന്ന ഈ അവസരത്തിലും, പാക്കിസ്ഥാനിലെ ഒരു ഹിന്ദു പെൺകുട്ടിയെ എങ്കിലും തട്ടിക്കൊണ്ടുപോവുകയും  കല്യാണത്തിന് പേരിൽ പീഡിപ്പിക്കുകയും ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യിപ്പിക്കുകയും ചെയ്യുന്ന പത്രവാർത്ത ഇല്ലാത്ത ഒരു ദിവസം പോലും ഉണ്ടാവുകയില്ല.പാക്കിസ്ഥാൻ മനുഷ്യാവകാശ  കമ്മീഷൻ(HRCP) 2012 മാർച്ച് 11ന് പുറത്തുവിട്ട കണക്ക് പ്രകാരം, ദക്ഷിണ സിന്ധു മേഖലയിൽ, എല്ലാ ഓരോ മാസവും 20 മുതൽ 25 വരെയുള്ള ഹിന്ദു പെൺകുട്ടികളെ ഇസ്ലാമിലേക്ക് നിർബന്ധ മതപരിവർത്തനം ചെയ്യിപ്പിക്കുന്നു എന്നാണ്.

 

     ന്യൂനപക്ഷ പ്രഹരത്തിന്റെ പകർച്ച 
വ്യാധി മറ്റു രാഷ്ട്രങ്ങളിൽ കാണപ്പെടുന്നതിനേക്കാൾ കൂടുതൽ കാണപ്പെടുന്നത് പാകിസ്ഥാനിലാണ്. ഈ രാഷ്ട്രങ്ങൾ അവരുടെ മതത്തെ പിന്തുടരുന്നില്ല എങ്കിൽ  യുഎൻ സമ്മേളനങ്ങളിൽ ഇവർ ഒപ്പുവെച്ച കരാറുകളെ യുഎൻ ഹുമൻ റൈറ്റ്സ്  കൗൺസിൽ ഓർമ്മപ്പെടുത്താൻ ഉള്ള സമയമാണിത്.

 

        ഈ ലംഘനങ്ങളെ മനുഷ്യാവകാശ സംഘടനകൾ മാത്രം റിപ്പോർട്ട് ചെയ്യുന്നത് പോലെ അല്ല ഇത്. പാക്കിസ്ഥാൻ ഹുമൻ റൈറ്റ്സ് കമ്മീഷൻ റിപ്പോർട്ടിനെ, അധികാരത്തിലിരിക്കുന്ന പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി യുടെ നിയമ വക്താവായ അസ്‌റ ഫസൽ പേച്ചുഹോയും പാക്കിസ്ഥാൻ പ്രസിഡണ്ടിന്റ സഹോദരിയുമായആസിഫ് അലി സർദാരിയും ഉറപ്പിച്ചു പറയുന്നുണ്ട്. അവർ മാർച്ച് 15ന് പറഞ്ഞത്, ഹിന്ദു യുവതികളെ മദ്രസകളിൽ ബലപ്രയോഗത്തിലൂടെ തടഞ്ഞുവെക്കുകയും മുസ്ലിമുകളെ വിവാഹം ചെയ്യുവാൻ നിർബന്ധിക്കുകയും ചെയ്യുന്നു എന്നാണ്. ഇവരുടെ നിരൂപണം വരുന്നത് സിന്ധിൽ നിന്നും തട്ടിക്കൊണ്ടുപോയ മൂന്ന് ഹിന്ദു യുവതികളെ പാക്കിസ്ഥാൻ സുപ്രീം കോടതിയിൽ ഹാജരാക്കുവാൻ ഉള്ള നിർദ്ദേശത്തിന്റെ പശ്ചാത്തലത്തിലാണ്.

 

      ഇത് ഹിന്ദുക്കളുടെയോ അല്ലെങ്കിൽ ക്രിസ്ത്യാനികളുടെയോ മാത്രം വിഷയമല്ല, പാക്കിസ്ഥാനിൽ വിവേചനത്തിനും മനുഷ്യാവകാശ ലംഘനത്തിനും ഇരയായവരുടെ മുഴുവനും അവസ്ഥയാണ്. പാക്കിസ്ഥാൻ സെക്കുലർ ഫോറതിൻറെ ചെയർമാനായ ദിൽഷാദ് ഭൂട്ടോ പാക്കിസ്ഥാനിലെ ശിയാക്കളുടെ രക്തസാക്ഷിത്വത്തിൽ അഗാധമായി സഹതപിക്കുകയും മത ന്യൂനപക്ഷങ്ങളായ അഹമ്മദിയാകളെയും ശിയാക്കളെയും  ക്രിസ്ത്യാനികളെയും ഹിന്ദുക്കളെയും സംരക്ഷിക്കുന്നതിൽ ഫെഡറൽ പ്രൊവിൻഷ്യൽ ഭരണകൂടത്തിൻറെ പോളിസികൾക്ക് പിഴവ് പറ്റിയിരിക്കുന്നു എന്ന് പറയുകയും ചെയ്തു.

 

      ഇത് ഇസ്ലാമിനെക്കുറിച്ചും, മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളെ കുറിച്ചും മോശമായ ചിത്രീകരണം സൃഷ്ടിക്കുന്നതിനും അപ്പുറം ലോകമെമ്പാടുമുള്ള ഒരുപാട് അമുസ്ലിമുകളിൽ ഇസ്ലാം പേടിക്കും കാരണമാകുന്നു. ലോകജനതയിൽ നിന്നും, എല്ലാ മതങ്ങളുടെയും അവകാശ സംരക്ഷണത്തിനുവേണ്ടി മുസ്‌ലിംകളായ നമ്മളിൽ നിന്നുള്ള പ്രതിനിധികളെയാണ് ഞാൻ ആഗ്രഹിക്കുന്നത്.

 

    ഇസ്ലാം രൂപീകൃതമായതിന്റെ  13 വർഷങ്ങൾക്ക് ശേഷം വിശുദ്ധ ഖുർആൻ അവതരിപ്പിക്കപ്പെട്ടപ്പോൾ അതിൽ അല്ലാഹു  ആയുധങ്ങളുമായി മുസ്‌ലിംകളെ പ്രതിരോധിക്കുവാൻ വേണ്ടി കല്പിച്ചപ്പോഴും, മുസ്‌ലിംകളുടെ മാത്രം മതസ്വാതന്ത്ര്യത്തെ അല്ല മറിച്ച്, ഹൈന്ദവരുടെയും  ക്രൈസ്തവരുടെയും ജൂതൻമാരുടെയുമെല്ലാം മതസ്വാതന്ത്ര്യത്തെ സംരക്ഷിക്കുവാൻ വേണ്ടി ആവശ്യപ്പെട്ടു.

 

          വിശുദ്ധ ഖുർആനിലെ ഇരുപത്തിരണ്ടാമത്തെ അധ്യായത്തിൽ നാല്പതാമത്തെ വചനത്തിൽ പറയുന്നത്:യാതൊരു ന്യായവും കൂടാതെ, ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുന്നതിന്‍റെ പേരില്‍ മാത്രം തങ്ങളുടെ ഭവനങ്ങളില്‍ നിന്ന് പുറത്താക്കപ്പെട്ടവരത്രെ അവര്‍. മനുഷ്യരില്‍ ചിലരെ മറ്റുചിലരെക്കൊണ്ട് അല്ലാഹു തടുക്കുന്നില്ലായിരുന്നുവെങ്കില്‍ സന്യാസിമഠങ്ങളും, ക്രിസ്തീയദേവാലയങ്ങളും, യഹൂദദേവാലയങ്ങളും, അല്ലാഹുവിന്‍റെ നാമം ധാരാളമായി പ്രകീര്‍ത്തിക്കപ്പെടുന്ന മുസ്ലിം പള്ളികളും തകര്‍ക്കപ്പെടുമായിരുന്നു. തന്നെ സഹായിക്കുന്നതാരോ അവനെ തീര്‍ച്ചയായും അല്ലാഹു സഹായിക്കും. തീര്‍ച്ചയായും അല്ലാഹു ശക്തനും പ്രതാപിയും തന്നെയാകുന്നു. അവർക്ക് വേണ്ടി ക്രിസ്ത്യൻ ദേവാലയങ്ങളോ, സെമിനാരികളോ, അമ്പലങ്ങളോ  പള്ളികളോ നിർമ്മിക്കുകയും അവരുടെ സംരക്ഷണം ഏറ്റെടുക്കുകയും ചെയ്യുക എന്നത് മുസ്ലിമുകളുടെ മതകീയ ഉത്തരവാദിത്തമായി മാറുകയാണ്.

 

    ഉദാഹരണത്തിന്, പാക്കിസ്ഥാനിലെ താലിബാൻ അധീനമേഖലയിലും നൈജീരിയയിലെ ബോക്കോ ഹറാം അധീന മേഖലയിലും മതന്യൂനപക്ഷങ്ങൾക്കോ മത  വിഭാഗങ്ങൾക്കോ അവരുടെ ആരാധനാലയം നിർമ്മിക്കുന്നതിനോ, അതിലുപരി അവരുടെ  മതാചാരങ്ങൾ അനുഷ്ഠിക്കുന്നതിനു പോലും സാധ്യമല്ല. എൻറെ കാഴ്ചപ്പാട് പ്രകാരം മേലെ ഉദ്ധരിച്ച ഖുർആനിക വചനം അർത്ഥമാക്കുന്നത്, ഈ സാഹചര്യങ്ങളെ മാറ്റുന്നതിനു വേണ്ടി ഇതിനോട് സമരം ചെയ്യുക എന്നത് ഓരോ മുസ്ലിമിൻറെ മേലിലും കടമയാണ് എന്നാണ്. ചുരുങ്ങിയത് ഈ മേഖലയിലുള്ള ഭരണാധികാരികളെ അറിയിക്കുകയും, ഖുർആനിനെ എഴുത്തിലും വാക്കിലും മാത്രം ഒതുക്കി ലോകത്ത് ഇസ്ലാമോഫോബിയ പടരുന്നതിനെ തടയുകയും ചെയ്യണം.

 

        ഒരുപാട് മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ മതകീയ അവകാശങ്ങൾ ലംഘിക്കപ്പെടുന്നതിനുള്ള കാരണം ചില മുസ്‌ലിം രാഷ്ട്രങ്ങളിൽ
മതന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകാത്തത് കൊണ്ടാണ്. ഒരു കുടിയേറ്റക്കാരൻ ദശാബ്ദങ്ങളോളം 
അവന്റെ രാഷ്ട്രത്തിന്ന്  സേവനങ്ങൾ ചെയ്യുന്നുണ്ടെങ്കിലും പൗരത്വത്തെക്കുറിച്ച് സംസാരിക്കുവാനോ സ്ഥിരപാർപ്പിട ത്തിനുവേണ്ടി അവകാശപ്പെടാനോ  സാധിക്കുകയില്ല. പ്രവാചകരുടെ അധ്യാപനത്തിന് എതിരായി 100% മുസ്ലിം രാഷ്ട്രം എന്ന  തത്വസംഹിത അവർ വികസിപ്പിച്ചെടുത്തു. ഈ മുസ്ലിം രാഷ്ട്രങ്ങളുടെ പ്രതിനിധികൾ യുണൈറ്റഡ് നാഷൻസിന്റെ  ഈ ഫോറത്തിൽ പങ്കെടുത്തിട്ടുണ്ട് എന്നിരിക്കെ, പ്രവാചകരുടെ ആദ്യത്തെയും അവസാനത്തെയും ഭരണ സംഹിതയെ പഠിക്കുവാൻ ഞാനവരോട് ആവശ്യപ്പെടുകയാണ്. പ്രവാചകർ തീർത്ത ഇസ്ലാമിക ഭരണകൂടം തീർത്തും മതേതരത്വം കാത്തു സൂക്ഷിക്കുന്നതായിരുന്നു. അത് മിസാഖേ മദീന  എന്ന് സമ്മേളനവുമായി ബന്ധപ്പെട്ടതായിരുന്നു. മതേതരരാഷ്ട്രം സൃഷ്ടിക്കുവാൻ വേണ്ടി പ്രവാചകർ ജൂതരുമായും മറ്റു മത സംഘടനകളുമായി ചർച്ചചെയ്തശേഷം രൂപീകരിച്ചതാണ്.

 

ആ ചർച്ചകളുടെ പ്രധാനപ്പെട്ട വിലയിരുത്തലുകൾ, ഇസ്ലാമിക സ്റ്റേറ്റിന് വേണ്ടി മുറവിളി കൂട്ടുന്നവരുടെ കണ്ണുകൾ തുറപ്പിചേക്കാം. അവകൾ ചുവടെ കൊടുക്കുന്നു

 

* മദീനയെ ( വ്യത്യസ്ത സംസ്കാരങ്ങളുടെയും ജനങ്ങളുടെയും പ്രത്യേകിച്ചും ജൂതരും ക്രൈസ്തവരും നിരീശ്വരവാദികളും ജീവിച്ചിരുന്ന നഗരം) മത രാഷ്ട്രമായി പ്രഖ്യാപിക്കുന്നതിന് പകരം സെക്കുലർ രാഷ്ട്രമായി പ്രഖ്യാപിച്ചു. അവിടത്തെ മുഴുവൻ ജനതയേയും ഉമ്മ എന്ന വിശേഷണത്തിലാണ് അറിയപ്പെട്ടത്. ഇന്ന് മുസ്ലിംകൾക്ക് മാത്രമായി ആ വാക്കിനെ ഉപയോഗിക്കപ്പെടുന്നു.

 

* ഒരേ മത വിശ്വാസം കാത്തുസൂക്ഷിക്കാത്ത  വ്യക്തികളിൽ ശരീഅത്ത് നിയമങ്ങൾ ചുമത്തുക ഇല്ല. അത്തരം സാഹചര്യങ്ങളിൽ സിവിൽ നിയമങ്ങളാണ് പിന്തുടരപെട്ടത്.

 

* മദീനയെ ആക്രമിക്കുന്ന അക്രമകാരികളെ, അവർ മുസ്ലിമാണെങ്കിൽ പോലും അവരോട് പോരാട്ടം നടത്തും എന്നുള്ള സത്യവും ചെയ്തു. (ഇത് മറ്റു മത മതസംഘടനകളും പാലിച്ചിരുന്നു).

 

      പാക്കിസ്ഥാനിലെ ഗോജെറയിൽ  2009 ഓഗസ്റ്റിൽ ക്രിസ്ത്യാനികളെ കൊല ചെയ്തതിലുള്ള അനുശോചനം രേഖപ്പെടുത്തി കൊണ്ട് പാക്കിസ്ഥാനിലെ വിശ്രുത പണ്ഡിതനായ ഡോക്ടർ മുഹമ്മദ് താഹിറുൽ  ഖാദിരി പറഞ്ഞത്, നാം സ്വയം ആത്മപരിശോധന നടത്തുകയും ന്യൂനപക്ഷങ്ങളോടുള്ള ഇസ്ലാമിക അധ്യാപനങ്ങളെ  പുനർവിചിന്തനം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ്. തൻറെ ഉദ്ധരണിയെ സ്ഥിരപ്പെടുത്തുന്നതിനുവേണ്ടി ഖുർആനിൽ നിന്നും ഹദീസിൽ നിന്നും അദ്ദേഹം തെളിവുകൾ കൊണ്ടുവരുന്നുണ്ട്.
ചില മുസ്ലിം രാഷ്ട്രങ്ങളുടെ സമീപനങ്ങളാൽ ലോകജനതയുടെ മനസ്സുകളിൽ ഇസ്ലാമിനോട് ഉണ്ടായ സംശയങ്ങളും ഇസ്ലാമിൻറെ മതന്യൂനപക്ഷ സംരക്ഷണ നയങ്ങളിൽ നിന്നും ചിലതിനെ ഞാനിവിടെ വ്യക്തമാക്കാം.

 

ഇസ്ലാമിക ഇസ്ലാമിക  ഐഡിയോളജി യുടെ ആധികാരിക ഗ്രന്ഥങ്ങൾ പറയുന്നത്: ഇസ്ലാം അനുഷ്ഠിക്കുന്നതും കല്പിക്കുന്നതും സാർവലൗകിക സാഹോദര്യവും സമാധാനപരമായ സഹവർത്തിത്വവും സഹിഷ്ണുതയുമാണ്, അതിനെ പിന്തുടരുന്നവർക്കും സമാധാനത്തിന്റെ  ഉറവിടം ഉണ്ടാക്കാൻ സാധിക്കും. വർഗ്ഗ-വർണ്ണ, ജാതി, മതഭേദമന്യേ നിയമത്തിന് മുന്നിൽ തുല്യരായ ഒരു രാഷ്ട്രം പണിയുവാൻ ആണ് അവർ ഉദ്ദേശിക്കുന്നത്. മതത്തിൽ യാതൊരു പ്രഹസനവും ഇല്ല എന്നാണ് ഖുർആൻ അനുശാസിക്കുന്നത്.
മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്‍മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന് വ്യക്തമായി വേര്‍തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു. ആകയാല്‍ ഏതൊരാള്‍ ദുര്‍മൂര്‍ത്തികളെ അവിശ്വസിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ അവന്‍ പിടിച്ചിട്ടുള്ളത് ബലമുള്ള ഒരു കയറിലാകുന്നു. അത് പൊട്ടി പോകുകയേ ഇല്ല. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.(2:256)മറ്റൊരു സ്ഥലത്ത് അല്ലാഹു 
വിശുദ്ധ ഖുർആനിൽ പറയുന്നത്:
നിങ്ങള്‍ക്ക് നിങ്ങളുടെ മതം. എനിക്ക് എന്‍റെ മതവും.(109:6)

 

      ന്യൂനപക്ഷങ്ങൾക്ക് ഇസ്ലാം നൽകിയ അവകാശങ്ങളുടെ പ്രാധാന്യത്തെയും അതിൻറെ ബഹുമാനത്തെയും വിശുദ്ധ പ്രവാചക വചനങ്ങൾവ്യക്തമാക്കുന്നത്: സൂക്ഷിക്കുക! ന്യൂനപക്ഷ സമുദായത്തിലെ അംഗത്തെ അടിച്ചമർത്തുകയോ അല്ലെങ്കിൽ തൻറെ അവകാശം പിടിച്ചെടുക്കുകയോ അല്ലെങ്കിൽ അവൻറെ സഹിഷ്ണുതയെകാൾ ഉപദ്രവിക്കുകയോ അല്ലെങ്കിൽ അവൻറെ സമ്മതമില്ലാതെ ബലംപ്രയോഗിച്ച് അയാളെ ആരെങ്കിലും അക്രമിക്കുകയോ ചെയ്തിട്ടുണ്ട് എങ്കിൽ ന്യായവിധിയുടെ ദിവസത്തിൽ ഞാൻ (അത്തരം മുസ്ലിങ്ങൾക്കെതിരെ) യുദ്ധം ചെയ്യും. (അബൂദാവൂദ്3:170)

 

   ഇതൊരു താക്കീത് മാത്രമല്ല മറിച്ച് നിയമത്തിൻറെ ഒരു ലോലത കൂടിയാണ്, അതാണ് പ്രവാചകരുടെ കാലഘട്ടത്തെ ഇസ്ലാമിക് സ്റ്റേറ്റ് ലൂടെ നടപ്പിലാക്കിയത്. അതുതന്നെയാണ് പ്രവാചകരുടെ ശേഷവും നടപ്പിലാക്കേണ്ടിയിരുന്നതും ഇപ്പോൾ പാക്കിസ്ഥാൻ ഭരണഘടനയുടെ ഒരുഭാഗം ആയിട്ടുള്ളതും. ന്യൂനപക്ഷങ്ങളുടെ അവകാശത്തെക്കുറിച്ച് മുസ്‌ലിംകളോട് പ്രവാചകർ താക്കീത് നൽകുന്നുമുണ്ട്. ന്യൂനപക്ഷങ്ങളെ  ഒരുദിവസം സംസാരിക്കുകയാണെങ്കിൽ പ്രവാചകർ പറയുന്നത്:ഒരു ന്യൂനപക്ഷ സമുദായത്തിലെ അംഗത്തെ കൊള്ളുന്നവൻ സ്വർഗ്ഗത്തിലെ സുഗന്ധം 40 വർഷം അകലം അടുക്കുന്നുണ്ടെങ്കിലും സ്വർഗ്ഗത്തിലെ സുഖന്ധം അവന്  വാസ് നിക്കുക ഇല്ല.(ഇബ്നു റുശ്ദ്,ബദിയതുൽ മുജ്തഹിദ് 2:229).

 

     പ്രവാചകരുടെ അടുത്തേക്ക് അമുസ്ലിം പ്രതിനിധികൾ വരുമ്പോൾ അവർക്ക്  എല്ലാവിധ സ്വീകരണങ്ങളും പ്രവാചകർ നൽകിയിരുന്നു. ഒരിക്കൽ അബിസീനിയയിൽ നിന്നും മദീനയിലേക്ക് പ്രവാചകരെ കാണുന്നതിനുവേണ്ടി ഒരു ക്രിസ്തീയ പുരോഹിതൻ വന്നപ്പോൾ അവരെ പ്രവാചകർ തൻറെ അതിഥിയായി കണക്കാക്കുകയും തന്നോടൊപ്പം പള്ളിയിൽ പാർപ്പിക്കുകയും ചെയ്തു. അവർ പറയുന്നത്: ഇവർ നമ്മുടെ  അനുയായികൾക്ക്  മഹനീയമായ സ്ഥാനങ്ങളും ആദരവുകളും നൽകുന്നു അതുകൊണ്ട് തന്നെ ഞാൻ അവരെ ആദരിക്കുവാനും സ്വീകരിക്കുവാനും താല്പര്യപ്പെടുന്നു.( ഇബ്നുകസീർ,  സീറത്തുന്നബവി 2:31).

 

     അതുപോലെതന്നെ,നജ്റാനിൽ നിന്നും 14 അംഗ ക്രിസ്തീയ പ്രതിനിധികൾ മദീനയിലേക്ക് വന്നു. പ്രവാചകർ അവരെ മദീന പള്ളിയിലേക്ക് കൊണ്ടുപോവുകയും അവരുടെ ക്രിസ്തീയ ആചാരപ്രകാരം മദീന പള്ളിയിൽ പ്രാർത്ഥന നിർവഹിക്കുവാൻ അവർക്ക് സമ്മതം കൊടുക്കുകയും ചെയ്തു. (ഇബ്നു സഈദ്,  തബഖതുൽ ഖുബ്രാ 1:357).

 

     പ്രവാചകരുടെ ന്യൂനപക്ഷങ്ങളോടുള്ള നല്ല സമീപനങ്ങളും ഇടപെടലുകളും ആഴത്തിൽ തുളച്ചുകയറുന്നതും അവരിൽ പ്രതിഫലിപ്പിക്കുന്നതും ആണ് അതുപോലെതന്നെ പ്രവാചകരോടും 
അവർ ആദരവോടുകൂടിയും ബഹുമാനത്തോടുകൂടിയും ആണ് പെരുമാറിയിരുന്നത്. ഒരു യുദ്ധ വേളയിൽ ഒരു ജൂതൻ മരിക്കാൻ അടുത്ത സന്ദർഭത്തിൽ, അദ്ദേഹത്തോട് തൻറെ സ്വത്തുക്കളെ  കുറിച്ച് അന്വേഷിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്, പ്രവാചകനാണ് എൻറെ സ്വത്തുക്കളുടെ സംരക്ഷകൻ എന്നാണ്.ഇത് മുസ്‌ലിംകൾക്കിടയിൽ ഇസ്ലാമിൻറെ പ്രാധാന്യത്തെയും പ്രവാചകരെയും വിളിച്ചോതുന്നുണ്ട്.

 

ഇമാം അബൂ യൂസുഫ് തൻറെ മാസ്റ്റർപീസ് ഗ്രന്ഥമായ കിത്താബുൽ ഖിറാജിൽ എഴുതുന്നത്, സിവിൽ നിയമപ്രകാരവും, പ്രവാചകരുടെ കാലഘട്ടത്തിലെ ശിക്ഷാനടപടികളിലും, അവർക്ക് ശേഷമുള്ള ഖലീഫമാരുടെ കാലഘട്ടത്തിലും, മുസ്‌ലിംകളെയും അമുസ്ലിം ന്യൂനപക്ഷങ്ങളെയും നിയമത്തിനു മുമ്പിൽ തുല്യരായാണ് പരിഗണിച്ചത്. പ്രവാചകരുടെ കാലഘട്ടത്തിൽ ഒരു മുസ്ലിം അമുസ്ലിമിനെ കൊല്ലുകയുണ്ടായി അദ്ദേഹത്തോട് പ്രവാചകർ കല്പിച്ചത് ഖിസാസ് കൊടുക്കാനായിരുന്നു ശേഷം നബി തങ്ങൾ പറഞ്ഞത്, അമുസ്ലിംകളുടെ അവകാശത്തെ സംരക്ഷിക്കുക എന്നുള്ളത് എൻറെ പ്രധാനപ്പെട്ട ഉത്തരവാദിത്വമാണ് എന്നാണ്.
(ഷാഫി അൽ മസ്നദ് 1:343)

 

     അതുപോലെ തന്നെയാണ്, ഇസ്ലാമിക് സ്റ്റേറ്സിലെ സിവിൽ നിയമത്തിനു മുന്നിൽ മുസ്ലീമുകളുടെയും അമുസ്ലിംകളുടെ നിലവാരം തുല്യമാണ്. കുറ്റകൃത്യം നിർവ്വഹിച്ചു കഴിഞ്ഞാൽ മുസ്ലിമിന്  ഏതൊരു ശിക്ഷയാണോ വിധിക്കുന്നത് സമാനമായ കുറ്റം ഒരു അമുസ്ലിമും നിർവഹിച്ചു കഴിഞ്ഞാൽ അവൻ അതിന് അർഹിക്കുന്നതാണ്. ഒരു അമുസ്ലിം മുസ്ലിമിൻറെ വസ്തുക്കൾ മോഷ്ടിച്ചാൽ അല്ലെങ്കിൽ തിരിച്ച് ഉണ്ടായാൽ രണ്ടുപേരും തുല്യമായ ശിക്ഷയ്ക്ക് അർഹനാണ്. യാതൊരുവിധ വേർതിരിവും നിയമത്തിന് മുമ്പിൽ ഉണ്ടാകുന്നതല്ല.

 

          ഇസ്ലാമിക അധ്യാപനത്തിനും പ്രവാചകരുടെ നിർദ്ദേശങ്ങൾക്കും എതിരായുള്ള  നമ്മുടെ സ്വഭാവം ലജ്ജാവഹം ഇസ്ലാമിനെ വക്രീകരിക്കുന്നതിന്നു ഉത്തരവാദികൾ ആക്കുന്നതും ആണ്. സ്വബോധമുള്ള ഒരു മുസ്ലിമിനും പാക്കിസ്ഥാനിലെ ഗോധ്രയിൽ സാക്ഷിയായത് പോലോത്തതിന്ന്  അംഗീകരിക്കാനോ അപരാധം ക്ഷമിക്കുവാൻ കഴിയുകയില്ല. ഒരു ചെറിയ ന്യൂനപക്ഷം മുതലാളിത്തവും മുല്ലമാരും അജ്ഞരായ ജനങ്ങളിൽ നിന്നും പിന്തിരിയുകയും അവരുടെ സംവിധാനത്തിൽ നിന്ന് ഭരണകൂടവും അതിൻറെ നിയമ നിർവഹണ ഏജൻസികളും അടിച്ചേൽപ്പിച്ച ഭയം കൂടാതെ അവരുടെ നൃത്തത്തിന് പാത്രമാവുകയും ചെയ്യുന്നതെങ്ങനെ എന്നത് വളരെ വലിയ ആശങ്കയാണ്.

 

    മുകുളം ഉള്ള തിന്മയെ നിയന്ത്രിക്കാൻ ഭരണകൂടം പരാജയപ്പെടുമ്പോൾ ഹൃസ്വ കാലഘട്ടത്തിൽ പൊട്ടിപ്പുറപ്പെടുന്ന കലാപത്തിന്റെ മേൽ ആരോപിതരായേക്കുന്നതോ, ഭീകരമായ നാശം സംഭവിചെകാവുന്നതോ ആണെങ്കിൽ ഈ സ്വഭാവം എത്രത്തോളം നമ്മുടെ തീവ്രവാദ മനോഭാവങ്ങളെയും സാമൂഹിക മനോഭാവങ്ങളെയും തള്ളി തുളക്കുന്നു എന്നുള്ളതാണ്. നിഷ്ക്രിയവും പ്രതിപ്രവർത്തനവും ആയ പ്രതികരണം സ്വീകരിക്കുന്നതിലൂടെ ഈ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കാൻ പാക് ഭരണകൂടം അനുവദിക്കില്ല. സാമൂഹികമായ സന്തുലിതവും മതപരമായ സഹിഷ്ണുതയും  തമ്മിലുള്ള മതപരമായ മാനസികാവസ്ഥയെ പ്രോത്സാഹിപ്പിക്കുകയും സഹ പങ്ക് തിരഞ്ഞെടുക്കുകയും ചെയ്തപ്പോൾ സംഭവിച്ച നാശത്തെ ഇല്ലാതാക്കുന്നതിന് ഈ നടപടി കൈക്കൊള്ളേണ്ടത് ഉണ്ട്. സമകാലിക പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങൾ കണ്ടെത്താൻ ലക്ഷ്യമിട്ടുള്ള നിർമ്മാണാത്മകമായ ആശയവിനിമയത്തിൽ ഏർപ്പെടുന്നതിന് വേണ്ടിയുള്ള മറ്റ് വിശ്വാസങ്ങളിലേക്ക് എത്തിച്ചേരേണ്ട സമയത്താണ് ഇത്തരം പ്രവർത്തനങ്ങൾ എതിർക്കുന്നത്.

 

        മതന്യൂനപക്ഷങ്ങളുടെ മനുഷ്യാവകാശങ്ങളെ ലംഘിക്കുന്ന എല്ലാ രാഷ്ട്രങ്ങൾക്കും ഉള്ള നിർദ്ദേശമായി ഈ കൗൺസിലിനെ ഞാൻ ആഹ്വാനം ചെയ്യുകയാണ്, ദേശീയതലത്തിൽ അംഗങ്ങളുടെ അവകാശങ്ങളെ സംബന്ധിച് യുഎൻ പ്രസ്താവിച്ച കരാറുകളോട്  ഒപ്പുവെച്ച രാഷ്ട്രങ്ങൾ, രാഷ്ട്രത്തിൻറെ എത്തിക്‌സും മതപരമായ ന്യൂനപക്ഷങ്ങളുടെ കടമകളെയും ഉത്തരവാദിത്തങ്ങളെയും പിന്തുടരേണ്ടതുണ്ട്. 1992 ൽ പുറപ്പെടുവിച്ച പ്രസ്താവനയോട് ഒപ്പുവെച്ച രാഷ്ട്രങ്ങളാണ് ഇരുപതാം വാർഷികം ആഘോഷിക്കുന്ന ഈ സാഹചര്യത്തിൽ ഇവിടെ ഉള്ളത് എന്ന് ഞാൻ ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തുകയാണ്. ലോകത്തിനു മുമ്പിൽ സത്യം ചെയ്ത ഈ കാര്യങ്ങൾ നടപ്പിലാക്കുന്നതിനുവേണ്ടി ഈ രാഷ്ട്രങ്ങൾക്ക് വേണ്ടി ലോകജനത എത്രകാലം കാത്തിരിക്കേണ്ടിവരും.

 

     ഹ്യൂമൻ റൈറ്റ്സ് ന്റെ  യുഎൻ ഹൈ  കമ്മീഷണറായ മാഡം നവി പിള്ള 2008 മുതൽ 2011 വരെയുള്ള നാലു സെഷനുകളിലായി പറഞ്ഞ കാര്യങ്ങളെ ഓർത്തെടുത്ത് നമ്മുടെ പ്രതിനിധികൾ കാര്യനിർവഹണം നടത്തണമെന്ന് 
ഈ അവസരത്തിൽ ഞാൻ അപേക്ഷിക്കുകയാണ്. അതിൻറെ തുടക്കത്തിൽ അവർ പറഞ്ഞത്: 2012ൽ 1992 ലേ പ്രസ്താവനയെ എല്ലാ രാഷ്ട്രങ്ങളും സ്വീകരിച്ച്, ഇരുപതാം വാർഷികം ആഘോഷിക്കുന്ന സാഹചര്യത്തിൽ, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ അതിനെ ലംഘിക്കുന്നവരെ തൊട്ട് എല്ലാവരും ബഹുമാനിക്കുകയും ആദരിക്കുകയും സംരക്ഷിക്കുകയും ചെയ്യുമെന്നാണ്. പ്രസ്താവനയെ യാഥാർത്ഥ്യത്തിലേക്ക് എത്തിക്കുന്നതിന് വേണ്ടി 20 വർഷത്തെ കാത്തിരിപ്പ് ആവശ്യമായി വന്നു. ചില രാജ്യങ്ങളിൽ ഇപ്പോഴും  വംശീയവും മതപരവും ഭാഷാപരവുമായ ന്യൂനപക്ഷങ്ങൾ വിവേചനത്തിന്റെയും പാർഷീകരണത്തിന്റെയും  ഒഴിവാക്കലിന്റെയും അക്രമത്തിന്റെയും  സംഘട്ടനത്തിന്റെയും ഭീകരമായ പ്രത്യാഘാതങ്ങൾ നേരിടുന്നു. എല്ലായിടത്തും പിന്നോക്കാവസ്ഥയിൽ കഴിയുന്ന ന്യൂനപക്ഷങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് ഈ ഫോറം മുന്നിലാണ്.

URL of English Article: http://newageislam.com/islam-and-human-rights/sultan-shahin,-editor,-new-age-islam/islam-fully-protects-human-rights-of-religious-minorities--sultan-shahin-tells-unhrc-at-geneva/d/6886

URL: http://www.newageislam.com/malayalam-section/sultan-shahin,-founder-editor,-new-age-islam/islam-fully-protects-human-rights-of-religious-minorities-മതന്യൂനപക്ഷങ്ങളുടെ-മനുഷ്യാവകാശത്തെ-ഇസ്ലാം-പരിപൂർണമായും/d/118103

New Age IslamIslam OnlineIslamic WebsiteAfrican Muslim NewsArab World NewsSouth Asia NewsIndian Muslim NewsWorld Muslim NewsWomen in IslamIslamic FeminismArab WomenWomen In ArabIslamophobia in AmericaMuslim Women in WestIslam Women and Feminism

TOTAL COMMENTS:-    


Compose Your Comments here:
Name
Email (Not to be published)
Comments
Fill the text
 
Disclaimer: The opinions expressed in the articles and comments are the opinions of the authors and do not necessarily reflect that of NewAgeIslam.com.

Content