certifired_img

Books and Documents

Malayalam Section (09 Feb 2019 NewAgeIslam.Com)Islamo-Fascism and Islam-Supremacism Feeding Islamophobia ഫാസിസ്‌റ്റ് ഇസ്ലാമും ഇസ്ലാമിക മേധാവിത്ത്വവും അന്താരാഷ്ട്ര തലത്തിൽ ഇസ്ലാമോഫോബിയക്ക്‌ വളം വച്ചു നൽകുന്നുBy Sultan Shahin, Founding Editor, New Age Islam

 

ഫാസിസ്‌റ്റ് ഇസ്ലാമും ഇസ്ലാമിക മേധാവിത്ത്വവും അന്താരാഷ്ട്ര തലത്തിൽ  ഇസ്ലാമോഫോബിയക്ക്‌  വളം വച്ചു നൽകുന്നു: സുൽത്താൻ ശാഹിൻ യു.എൻ.ഹ്യൂമൻ റൈറ്റ്സ് കൗൺസിലിൽ  വ്യക്തമാക്കുന്നു

 

സുൽത്താൻ ശാഹിൻ

 

യുണൈറ്റഡ് നേഷൻസ് ഹ്യൂമൻ റൈറ്റ്സ് കൗൺസിൽ

16th സെഷൻ ജനീവ 
28 ഫെബ്രുവരി - 25 മാർച്ച് 2011

അജണ്ട ഐറ്റം നമ്പർ:8 

ജനറൽ ഡിബേറ്റ് :ഫോളോ അപ്പ് ആൻഡ് ഇമ്പ്ലിമെന്റഷൻ ഓഫ് ദി വിയന്ന ഡിക്ലറേഷൻ ആൻഡ് പ്രോഗ്രാം ഓഫ് ആക്ഷൻ

 

ഓറൽ പ്രസ്താവന സുൽത്താൻ ഷാഹിൻ എഡിറ്റർ-ഫൗണ്ടർ ന്യൂ ഏജ് ഇസ്ലാം

 

ഓൺ ബെഹാൽഫ്‌ ഓഫ്  ഇൻറർനാഷണൽ ക്ലബ് ഫോർ പീസ് റിസർച്ച്

 

മാഡം പ്രസിഡൻറ്

 

          മനുഷ്യാവകാശ ലംഘനത്തിന്റെ മുഴുവൻ ഇനങ്ങളെയും നിർമാർജനം ചെയ്യുന്ന വിയന്ന പ്രസ്താവനയും ആക്ഷൻ പദ്ധതികളും പ്രഖ്യാപിച്ചു  രണ്ട് പതിറ്റാണ്ടോളം കഴിഞ്ഞിട്ടും ചില മേഖലകളിൽ പ്രശ്നങ്ങൾ വളരെ വഷളാകുന്ന അവസ്ഥയാണ് ഉള്ളത്. ആർട്ടിക്കിൾ 15 വിദ്വേഷത്തിനെതിരെ പ്രവർത്തിക്കാൻ നമ്മോട് ആവശ്യപ്പെടുമ്പോൾ ആർട്ടിക്കിൾ 19 ന്യൂനപക്ഷങ്ങളുടെ മുഴുവൻ മനുഷ്യാവകാശങ്ങളേയും സംരക്ഷിക്കാൻ ഭരണകൂടത്തോട് ആവശ്യപ്പെടുന്നുണ്ട്. യൂറോപ്യൻ രാഷ്ട്രങ്ങളിൽ പരദേശി 
സ്പർദ്ദ ഇസ്ലാമോഫോബിയയുടെ 
രൂപത്തിൽ വ്യാപിക്കുകയും ധാരാളം 
മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളിൽ മത ന്യൂനപക്ഷങ്ങളുടെ തീക്ഷ്ണമായ മനുഷ്യാവകാശലംഘനങ്ങൾക്കും  ഇടയാക്കിയിട്ടുണ്ട്.

 

         പെട്രോഡോളർ ഇസ്ലാം,അവരുടെ ഇസ്ലാമിക മേധാവിത്വ വിഷത്തെ ലോകവ്യാപകമായി മുസ്‌ലിംകളിൽ കൊത്തിവെച്ചിട്ടുണ്ട്.ഇന്തോനേഷ്യയും മലേഷ്യയും പോലോത്ത അനുകരണീയമായ രാഷ്ട്രങ്ങൾക്ക് പോലും ഇപ്പോൾ ഇതിൻറെ വൈറസ് ബാധിച്ചിട്ടുണ്ട്.പക്ഷേ,ഇപ്പോൾ വളരെ മോശമായ സാഹചര്യംമുസ്ലിം ആണവ കേന്ദ്രമായ പാകിസ്ഥാന്റേതാണ്.  അവരുടെ ഇസ്ലാമിക് ധാരയെ എതിർക്കുന്നവരെ, ജിഹാദി വിജിലൻസും സുരക്ഷ ഉദ്യോഗസ്ഥരടക്കമുള്ളവർ  വേട്ടയാടുകയും കൊല്ലുകയും ചെയ്യുന്നു. രാജ്യം അക്രമത്തിന്റെ കാലിൽ മുങ്ങിത്താഴുമ്പോഴും സമൂഹമോ,മാധ്യമമോ, അല്ലെങ്കിൽ രാജ്യത്തിൻറെ ജനപ്രതിനിധികളോ ഇസ്ലാമിൻറെ 
പേരിലുള്ള ഈ അനിയന്ത്രിതമായ കൊലപാതകത്തിനെതിരെ അപലപിക്കാത്തതിൽ അമ്പരക്കുകയാണ്. വിദ്യാസമ്പന്നരായ ഇടത്തരക്കാർ, ഈ കൊലപാതകികളെ ധീരൻമാരായാണ്  കണക്കുകൂട്ടുന്നത്.സുരക്ഷാ ഏജൻസികളിൽ അധികവും പാകിസ്ഥാനെ കയ്യേറണമെന്ന താലിബാന്റെ 
ആഗ്രഹങ്ങളെ സപ്പോർട്ട് ചെയ്യുന്നവരാണ്.ഈ ആഗ്രഹങ്ങൾ ഒരു പക്ഷേ ഒരു ഉന്മാദമായേക്കാം.എന്നാലും ഇരുപതാം നൂറ്റാണ്ടിൽ യൂറോപ്പിൽ ഉണ്ടായിരുന്ന നാസിസ്റ്റ് ഫാസിസ്റ്റ് ഭ്രാന്തിന്റെ അത്രത്തോളം ആയേക്കില്ല.

 

പാക്കിസ്ഥാനിലേയും മറ്റു നാനാ  കോണിലുമുള്ള മുസ്ലിമുകൾ മനസ്സിലാക്കേണ്ട ഒരു കാര്യം, റാഡിക്കൽ മുസ്ലിമുകൾ ലോകത്താകമാനം വൈകാരിക പ്രശ്നങ്ങൾ സൃഷ്ടിക്കുകയും,അതിനെ യുക്തിഹീനമായും നിർവിചാരമായും മുസ്ലിം ഭൂരിപക്ഷം എതിർക്കുകയും ചെയ്യുന്ന സാഹചര്യം സൃഷ്ടിക്കലാണ്. മുസ്‌ലിം ബഹുജനങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റുവാൻ വേണ്ടി, മത ഭ്രാന്ത് പിടിച്ച മുല്ലമാർ മറ്റു സമുദായത്തിൽ പെട്ടവർ  പ്രവാചകരെയും വിശുദ്ധ ഖുർആനിനെയും അപമാനിക്കുന്ന പരാമർശങ്ങളെ വൈകാരികമായി കത്തിച്ചുയർത്തുന്നു.ഈ രൂപത്തിലാണ് മത നിന്ദയുടെ പ്രശ്നങ്ങൾ ഇത്രയ്ക്കും തീവ്രമായത്. പ്രത്യേകിച്ചും പാക്കിസ്ഥാനിൽ.
പക്ഷേ മറ്റു രാഷ്ട്രങ്ങളിൽ ഇതിൻറെ കാരണം അറിയുന്നതിന് അവരെ അനുവദിക്കുന്നില്ല. ഇപ്പോൾ പാകിസ്ഥാനിൽ നടന്നുകൊണ്ടിരിക്കുന്ന ആസിയാ ബീഗത്തിന്റെ  പേരിലുള്ള കലഹം അതിനൊരു ഉപമയാണ്. അവർ നേരത്തെ വ്യക്തിപരമായി ആശയ പോരാട്ടം നടത്തിയ ഒരു സ്ത്രീയുടെ ആരോപണം ഒഴിച്ചുനിർത്തിയാൽ അവർക്കെതിരെ തെളിവുകളുടെ ഒരു അംശവും ഇല്ല.  എന്നാൽ,പാക്കിസ്ഥാനിൽ ധാരാളം തെളിവുകൾ ആവശ്യപ്പെടുന്നുമില്ല. അധികമില്ലെങ്കിലും എന്താണ് ആസിയ ബീഗം പറഞ്ഞത്, അല്ലെങ്കിൽ പ്രവർത്തിച്ചത് എന്നെങ്കിലും അറിയേണ്ടതുണ്ട്. ടി.വി ചാനൽ ചർച്ചയിൽ മുല്ലമാർ അവരോട് പറയുന്നത്,മതനിന്ദരെ കൊലപ്പെടുത്താനും അതിൽ ആസ്വദിക്കാനും ഖുർആൻ ആവശ്യപ്പെടുന്നുണ്ട് എന്നാണ്. അവർ വളരെ ദുഃഖിതനായ ദൈവത്തിനെയും അവരുടെ പ്രവാചകരുടെയും കൊലചെയ്യുന്നതിലും ആക്രമിക്കുന്നതിലും  ആസ്വദിക്കുന്ന രൂപം അവതരിപ്പിക്കുകയും അവരുടെ അനുയായികളോട് ഇപ്രകാരം ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. അള്ളാഹു ദയാലുവും അനുകമ്പയുള്ളവനും പ്രവാചകർ മനുഷ്യകുലത്തിന് കാരുണ്യവാനും ആണെന്ന് നാം വിശദീകരിക്കുമ്പോഴാണ് അവർ ഇങ്ങനെ ചെയ്യുന്നത്.മുസ്ലിമുകൾക്ക് മാത്രമല്ല മനുഷ്യകുലത്തിന് മുഴുവനും അനുഗ്രഹമായി വന്നിരിക്കുമ്പോഴാണ് ദാരുണമായ ഈ വൈരുദ്ധാത്മക വിസ്മൃതി.

 

              ഇതിൻറെ പ്രതിഫലനം സമൂഹത്തിലെ എല്ലാവർക്കും ഒരു തരത്തിലുള്ള ഒഴിവു കൊടുക്കുക എന്നതാണ്. ചിന്തിക്കുന്ന ഏതൊരു
മുസ്ലിമും ഇരയാവാം.പാക്കിസ്ഥാനെ സംബന്ധിച്ചിടത്തോളം ഇപ്പോഴത്തെ കച്ചിത്തുരുമ്പ് താലിബാനികൾ മതനിന്ദയിൽ മുറുകെ പിടിച്ചിരിക്കുന്നു എന്നതാണ്. ലിബറലുകൾ ആയ മുസ്ലിമുകളെ മതനിന്ദർ  ആക്കുകയോ അല്ലെങ്കിൽ അതിന്റെ  വാക്താക്കളോ ആക്കി ചിത്രീകരിക്കുന്നു. പാക്കിസ്ഥാനിലെ പഞ്ചാബ് സംസ്ഥാനത്തിന്റെ ശക്തനായ ഗവർണറെയും പാക്കിസ്ഥാൻ ഭരണകൂടത്തിന്റെ ഒരേയൊരു ക്രിസ്തീയ മന്ത്രിയെയുംവധിച്ചതിലും  അവർ പൂർണ്ണമായും കുറ്റ  മുക്തരായി.

 

         പാക്കിസ്ഥാനിലെ മത
ന്യൂനപക്ഷങ്ങളായ ഹൈന്ദവരെയും, ക്രൈസ്തവരെയും,അവർ ചെയ്ത കുറ്റങ്ങൾ പറയാതെ മതനിന്ദയുടെ
പേരിൽ ആരോപിതരാക്കി  കൊലപ്പെടുത്തുന്നതിനെതിരെ പാക്കിസ്ഥാനിലെ കുൽസിത മതനിന്ദ  നിയമത്തിനെതിരെ ക്യാമ്പയിൻ നടത്തിയതിനാണ് ഇവരെ കൊലപ്പെടുത്തിയത്. ഇതു തന്നെയാണ് നേരത്തെ ആസിയ ബീഗത്തിന്നും സംഭവിച്ചത്. ഈ ഗവൺമെൻറ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്താനുള്ള കാരണം, ദൗർഗ്യവതിയായ ആ സ്ത്രീയോട് സഹതാപം തോന്നിയതിനും അവർ ചെയ്ത കുറ്റത്തിന്റെ മേൽ തെളിവുകളില്ലാതെ വിധിക്കപ്പെട്ട വധശിക്ഷയെ  ജീവപര്യന്തമാക്കി ഇളവ് വരുത്താൻ വേണ്ടി പരിശ്രമിച്ചതിന്നും വേണ്ടിയാണ്. പാക്കിസ്ഥാനിൽ മത ന്യൂന
പക്ഷങ്ങൾക്കെതിരെ,മതനിന്ദയുടെ ചെറിയൊരു ആരോപണം മാത്രം മതി അവരെ കൊലപ്പെടുത്താൻ.ഒരു വിധികർത്താവും യഥാർത്ഥ 
നീതിക്കുവേണ്ടി മുതിരുകയില്ല,അങ്ങനെ അവർ ശ്രമിക്കുകയാണെങ്കിൽ കോടതിക്ക  കത്തുവെച്ചു തന്നെ അവരെ വകവരുത്തിയിട്ടുണ്ടാകും.

 

           ഈ നിയമങ്ങളുടെ വീക്ഷണം മനസ്സിലാക്കാൻ ഒരാൾ ഇതിന്റെ  സാഹചര്യങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. 1984ലെ സായുധ സേനാനിയായിരുന്ന ജനറൽ സിയാഉൽ ഹഖ്, അഹമ്മദിയാക്കൾ  മുസ്ലിംകളാണെന്ന് വാദിക്കാൻ വേണ്ടി അവർക്കുവേണ്ടി ഇതിനെ ക്രിമിനൽ കുറ്റമാക്കി.രണ്ടു വർഷങ്ങൾക്കുശേഷം, പ്രവാചക നിന്ദക്കെതിരെ അദ്ദേഹം കൊലക്കുറ്റ  നിയമം കൊണ്ടുവന്നു. ഇപ്പോഴും ഈ നിയമമാണ് 5 ദശലക്ഷം വരുന്ന അഹമ്മദീയക്കാരും ഹൈന്ദവ-ക്രൈസ്തവ ന്യൂനപക്ഷങ്ങളും വ്യാപകമായി കുറ്റംചുമത്തി നടത്തിക്കൊണ്ടിരിക്കുന്നത്.

 

      ഈ അതിക്രമത്തെ മനസ്സിലാക്കാൻ ഒരുപക്ഷേ ചില സ്റ്റാറ്റിസ്റ്റിക്സുകൾ നമ്മെ സഹായിച്ചേക്കാം.1986 മുതൽ പാക്കിസ്ഥാൻ ജനസംഖ്യയുടെ 5 ശതമാനം പോലും വരാത്ത അഹമ്മദീയ ക്രിസ്ത്യൻ ജനതയിൽനിന്നും 500ഓളം പേർക്കെതിരെ ഈ നിയമം ചുമത്തിയിട്ടുണ്ട്. അവിടെയുള്ള ഹൈക്കോടതികൾ മതനിന്ദ  കേസുകൾ തള്ളിക്കളയുകയാണ്. കാരണം, അത് അടിസ്ഥാനമില്ലാത്തതോ അല്ലെങ്കിൽ കുടുംബപരമായോ ഭൂമി പരമായോ
ഉള്ള കുടിപ്പകയിലൂടെയാണ് ഉടലെടുക്കുന്നതെന്നാണ് കോടതിയുടെ കണ്ടെത്തൽ.എന്നാൽ ഈ നിയമത്തിന്റെ  വൈകാരിക മൂല്യം എന്തെന്നാൽ, കോടതി വെറുതേവിട്ട 32 ആളുകളെ റാഡിക്കൽ മുസ്ലിമുകൾ കൊല്ലുകയും അവരെ വെറുതെവിട്ട രണ്ടു ജഡ്ജിമാർക്കെതിരെ പ്രക്ഷോഭം നടത്തുകയും ചെയ്യുന്നു.  ഒരിക്കൽ മതനിന്ദ നിയമം ചുമത്തിയിട്ടുണ്ട് എങ്കിൽ അത് വധശിക്ഷ ഒഴിച്ചുകൂടാൻ പറ്റാത്തതാണെന്ന് തെളിയിക്കുന്നുണ്ട്. ഭരണകൂടത്തിന് ഈ നിയമത്തെ അസാധുവാക്കാൻ സാധിക്കുകയില്ല,എന്ന് മാത്രമല്ല അവർക്ക് അതിൻറെ പേരിൽ പൂർണ്ണമനസ്സോടെ അനുശോചനം നടത്താൻപോലും,അവരുടെ തന്നെ നേതാക്കൾ ഇരയാകുന്നത് കൊണ്ട് സാധിക്കുന്നില്ല.

 

മാഡം പ്രസിഡൻറ്

 

            പാക്കിസ്ഥാൻ പാർലമെൻറിലേക്ക് സ്വതന്ത്രരായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് പോലും ഈ നരഹത്യ ക്കെതിരെ അനുശോചനം നടത്താൻ കഴിയുന്നില്ല.മതനിന്ദ  നിയമത്തി
നെതിരെയും ന്യൂനപക്ഷങ്ങളുടെ മനുഷ്യാവകാശങ്ങൾക്കു വേണ്ടി ദശാബ്ദങ്ങളോളം പ്രവർത്തിക്കുകയും ക്യാമ്പയിൻ നടത്തുകയും ചെയ്യുന്ന നെഞ്ചുറപ്പുള്ള ഒരു വിഭാഗം ഇപ്പോൾ പിൻ  തട്ടിലാണ്.അവരുടെ സമുന്നതരായ നേതാക്കൾ പരസ്യമായി വിളിച്ചു പറയുന്നത്, അവർ കൊലപാതകത്തെ കാത്തിരിക്കുന്നു എന്നാണ്. രാജ്യത്ത് അനു
രഞ്ജനത്തിന്റെയോ  പവിത്രതയുടെയോ 
ഒരു സ്ഥാപനം പോലുമില്ല എന്നത് അവരെ ഭയപ്പെടുത്തുന്നുണ്ട്.അവർക്കെതിരെയുള്ള രോഷം പൂർണ്ണമായും അക്ഷതിരായി  അനുവദിച്ചിരിക്കുന്നു എന്നതാണ്.എല്ലാ രാഷ്ട്രീയ പാർട്ടികളും ജിഹാദികളുടെ ഒരു പോളിസിയുടെ പ്രീണനത്തിൽ തുടരുന്നവരായിരിക്കും.കൊലചെയ്യപ്പെട്ട പഞ്ചാബ് ഗവർണർ സൽമാൻ തസീർ, തീവ്രവാദത്തിനെതിരെ സിവിൽ സൊസൈറ്റി പ്രവർത്തകരെ പ്രചാരണം നടത്തിയതിനാണ് നോട്ടീസ് ലഭിച്ചത് എന്നാൽ അദ്ദേഹത്തിൻറെ കൊലപാതകത്തിനു ശേഷം രാജ്യവ്യാപകമായി അദ്ദേഹത്തിൻറെ കൊലപാതകത്തെ ന്യായീകരിച്ചു ന്യായീകരിച്ചും അതിനുള്ള ആഹ്വാനങ്ങളുമായി പോസ്റ്ററുകൾ  പൊന്തുകയും അതിനെതിരെ ശബ്ദിക്കാൻ ഒരാൾപോലും ഇല്ലാതാവുകയും ചെയ്തു. ഈ അച്ചടിക്കപ്പെട്ടതും ഇലക്ട്രോണിക് മീഡിയയുടെയും ഭൂരിഭാഗവും ബഹുജനങ്ങൾക്കുള്ള പ്രചോദനങ്ങളും പ്രേരണകളുമായിരുന്നു.

 

        ബറേൽവികളെ  പോലോത്ത,  മിതവാദികളാണെന്ന് പരിഗണിച്ചിരുന്ന ഒരുപാട് ഇസ്ലാമിക് വിഭാഗങ്ങൾ തീവ്രവാദത്തിന്റെ പ്ലാറ്റ് ഫോമിലേക്ക് വന്നിട്ടുണ്ട്.പഞ്ചാബിലെ ഗവർണറായിരുന്ന സൽമാൻ നസീറിന്റെ  കൊലയാളി ബറേൽവി  വിഭാഗക്കാരനായിരുന്നു. അദ്ദേഹത്തെ പിന്തുണച്ചുകൊണ്ട് ജമാഅത്തെ അഹ്‌ലു സുന്നത്ത് പാക്കിസ്ഥാൻ (JASP) വിഭാഗത്തിലെ 500 പണ്ഡിതന്മാരുടെ ഒരു സംയുക്ത പ്രസ്താവനയും ഇറക്കി.ഈ പ്രസ്താവന മതനിന്ദയുടെ വളർച്ചയെയും, മതനിന്ദയുടെ പേരിൽ നിരപരാധികളെ കൊല്ലുന്നതിനെ പ്രേരിപ്പിക്കുന്നതും,അതുകൊണ്ട് ദൈവം തൃപ്തിപ്പെടുന്നതിനെയും മറച്ചു വെച്ച് 
ഇസ്ലാം ഒരു പാരമ്പര്യ മതമാണ് എന്നതുകൊണ്ട് വെള്ള പൂശുകയാണ്. കൊലചെയ്യപ്പെട്ട ഗവർണറുടെ അന്ത്യകർമങ്ങളിൽ പങ്കെടുക്കുന്ന
വർക്കെതിരെ വധഭീഷണി മുഴക്കി ആത്മീയ നേതാക്കളുടെ പ്രസ്താവന പറയുന്നത് നാം കാണണം."പ്രവാചക നിന്ദക്കുള്ള ശിക്ഷ, ഖുർആനും, സുന്നത്തും, മുസ്ലിം പണ്ഡിതരുടെ അംഗീകാരവും, സമ്മതവുമെല്ലാം വധശിക്ഷയാണ്.ധീരനായ ഇദ്ദേഹം (ഖാദിരി,അംഗരക്ഷകൻ, കൊലയാളി )1400 വർഷം പഴക്കമുള്ള ഇസ്‌ലാമിക പാരമ്പര്യത്തെ കാക്കുകയും,
1.5 ബില്യൻ കോടി വരുന്ന മുസ്ലിമുകളുടെ യശസ്സ് ഉയർത്തുകയും ചെയ്തു". ഖുർആനിൽ യാതൊരു പ്രസ്താവന ഇല്ലാത്തതിനാലും, പ്രവാചകരുടെ ആധികാരിക അധ്യാപനങ്ങൾ ഇല്ലാത്തതിനാലും, ഇസ്ലാമിക കർമ്മശാസ്ത്രം വധശിക്ഷ വിധിക്കാത്തതിനാലും മുഖ്യധാരാ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഇതൊരു വൻ കുറ്റമാണ്. ഗവർണറെ സപ്പോർട്ട് ചെയ്യുന്നതിനെ ആത്മീയ നേതാക്കൾ എതിർത്തതിനു ശേഷം, കൊലയാളികളെ വിഖ്യാതനാക്കുകയും അദ്ദേഹത്തിന് സംരക്ഷയൊരുക്കുകയും വിദ്യാസമ്പന്നരായ മിഡിൽക്ലാസ് കാർ പോലും അദ്ദേഹത്തെ നേതാവായി വാഴ്ത്തുകയുമാണ് ചെയ്തത്.
നിയമ വകുപ്പ് കൈകാര്യം ചെയ്യുന്ന പാക്കിസ്ഥാനിലെ ആഭ്യന്തര മന്ത്രി പറയുന്നത്, മതനിന്ദകനെ യാതൊരു ട്രെയിലും കൂടാതെ വ്യക്തിപരമായി ഞാൻ തന്നെ കൊല ചെയ്യുമെന്നാണ്. ഈ  അനിഷ്ടകരമായ പ്രസ്താവന നടത്തിയിട്ട് പോലും അദ്ദേഹം തന്റെ  പദവിയിൽ തുടർന്നിട്ടുണ്ട്.

 

       ഗവർണറുടെ കൊലപാതകത്തിനു ശേഷവും ഉയർന്ന ഏതാനും ചില ലിബറൽ ശബ്ദങ്ങൾ ഇപ്പോൾ നിശബ്ദമായിട്ടുണ്ട്. പ്രത്യേകിച്ചും മതനിന്ദനയുടെ ശിക്ഷ ലഘൂകരണത്തിനു വേണ്ടി വാദിച്ച ന്യൂന
പക്ഷ വകുപ്പ് മന്ത്രിയായ ഷഹബാസ് ബട്ടിന്റെ 
കൊലപാതകത്തിനുശേഷം.മനുഷ്യാവകാശ പരിരക്ഷകയായ താഹിറ അബ്ദുള്ള പറയുന്നത്, സൽമാൻ തസീറിൻറെ കൊലപാതകത്തിനുശേഷം,മനുഷ്യാവകാശ സംരക്ഷണ സംഘം സംഘടിപ്പിച്ച ജാഗരണ  സമ്മേളനത്തിൽ പാക്കിസ്ഥാന്റെ  തലസ്ഥാനവും ദശലക്ഷം വരുന്ന ഉയർന്ന വിദ്യാഭ്യാസ്യരും ഉള്ള ഇസ്ലാമാബാദിൽ 200 നടത്തും,18 മില്ല്യൻ ജനസംഖ്യയുള്ള കറാച്ചിയിൽ 500 നടത്തും ആളുകളാണ് പങ്കെടുത്തത്.

 

മാഡം പ്രസിഡൻറ്
ചില ഭാഗങ്ങൾ ഒഴിച്ചാൽ, മിതവാദികൾ ഇസ്‌ലാമിനകത്തെ പോരാട്ടത്തിൽ എല്ലായിടത്തും പരാജയ
പ്പെടുകയാണ്. റാഡിക്കൽ മുസ്ലിമുകൾക്ക് നൽകുന്ന ശക്തമായ പെട്രോഡോളർ  ഇൻജക്ഷൻ 1974 മുതൽ ലോകത്താകമാനം, പരമാർത്ഥത്തിൽ മതത്തിൽ മാറ്റങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഇസ്ലാമിക മേധാവിത്വം നിയമമാകുന്നത് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ മാത്രമല്ല, മറിച്ച് മുസ്ലിമുകൾ ന്യൂനപക്ഷങ്ങളായി  ജീവിക്കുന്ന രാജ്യങ്ങളിലും അങ്ങനെയാണ്. ലക്ഷക്കണക്കിനു ജനങ്ങൾ ഇപ്പോൾ മറ്റു മത വിശ്വാസങ്ങളിലേക്ക് നോക്കുകയും, അവരെ സ്ഥിര നരകാവകാശികളായി പരിഗണിക്കുകയും ചെയ്യുന്നു.

 

            വിശുദ്ധ ഖുർആൻ മുഖേനയും ഇസ്ലാമിക പാരമ്പര്യം മുഖേനയും, മുസ്‌ലിംകളായ നമ്മൾ 1,24,000 വരുന്ന പ്രവാചകരാണ്  ലോകത്തിന്റെ  വിവിധ ഭാഗങ്ങളിൽ ഇസ്ലാമിന്റെ സന്ദേശം എത്തിച്ചതെന്നും അവരെല്ലാവരും പ്രവാചകർ മുഹമ്മദ് നബി (സ )യുടെ പദവിയിൽ തുല്യരാണെന്നും വിശ്വസിക്കുന്നു. ഈ പ്രവാചകന്മാരുടെ അനുയായികളെ, ഇസ്ലാമിൽ വിവാഹബന്ധം അനുവദനീയമാക്കിയ അഹ്‌ലു കിതാബികളായി നാം പരിഗണിക്കേണ്ടതുണ്ട്. എന്നാൽ അഹ്‌ലു കിത്താബിന്റെ തത്വത്തെ ഇപ്പോൾ പൂർണമായും പൊളിച്ചു എഴുതിയിരിക്കുന്നു.അതിന്റെയും പുറമേ, മദ്രസകളിലും ഗവൺമെൻറ് സ്കൂളുകളിലും പഠിക്കുന്ന മുസ്ലിം കുട്ടികൾക്ക് പഠിപ്പിക്കുന്നത്, മറ്റു മതത്തിലുള്ള വരെ അവജ്ഞയോടെ കാണണമെന്നാണ്. ഇപ്പോൾതന്നെ നമ്മളിൽ പെട്ട ഒരുപാട് പേർ മറ്റു സമുദായക്കാരെ അധിക്ഷേപിക്കുന്നത് വർധിച്ചിട്ടുണ്ട്.പ്രസ്തുത വിഭാഗത്തിലെ മതപണ്ഡിതർ നമ്മോട് പറയുന്നത്, മറ്റു മതത്തിൽ പെട്ട ആളുകൾ ഒരുപക്ഷേ അഹ്‌ലു കിതാബ് ആയേക്കാം എന്നാലും,  സത്യനിഷേധികൾ ആവുകയില്ല എന്നാണ്. ഈ വൈരുദ്ധ്യാത്മകമായ രണ്ടു  കാര്യത്തെ എങ്ങനെ ഇണക്കും എന്നവർ ഒരിക്കലും വിവരിക്കുന്നില്ല.ആധുനിക ബഹുസ്വര സമൂഹത്തിൽ ഒരു സമുദായം മറ്റൊരു സമുദായത്തെ അധിക്ഷേപിക്കുകയാണ് എങ്കിൽ അവിടെ സമാധാനപരമായി ജീവിക്കാൻ സാധിക്കുകയില്ല.

 

ഒരു രാജ്യത്തെ മുസ്ലിമുകൾ ഭൂരിപക്ഷം സൃഷ്ടിച്ചാൽ പോലും,അവിടെ കൃത്രിമവും ദൈവികമാണെന്ന് വിളിക്കപ്പെടുന്നതുമായ  ശരീഅത്ത് നിയമം നടപ്പാക്കാൻ നാം മുതിരുന്നു.ഇപ്പോൾ മുസ്ലിമുകൾ ന്യൂനപക്ഷങ്ങളായിട്ടുള്ള രാജ്യങ്ങളിൽപോലും ശരീഅത്ത് നിയമം നടപ്പിലാക്കാൻ അവർ ആവശ്യപ്പെടുന്നു. ഇന്ത്യയും മറ്റു  ഒരു രാജ്യവും ഇത് സ്വീകരിക്കുകയുമില്ല. ഒരു സമുദായവും ഇങ്ങനെ ചെയ്യുകയുമില്ല.ഇതുതന്നെയാണ് ചിലയിടങ്ങളിൽ ഒഴിവാക്കേണ്ട സമ്മർദ്ദങ്ങളുടെയും ഇസ്‌ലാ
മോഫോബിയയുടെ വളർച്ചക്കും കാരണമാകുന്നത്.

 

മാഡം പ്രസിഡൻറ്

 

          ഇസ്ലാമോ ഫാസിസം എന്ന പ്രയോഗത്തെ നാം ആദ്യമായി ഉപയോഗിച്ചപ്പോൾ ഇവിടത്തെ സമൂഹം വലിയ അതിശയോക്തിയോടെയാണ് അതിനെ കണ്ടത്. പക്ഷേ ഒരുപാട് കാലം അങ്ങനെ തുടരേണ്ടി വന്നില്ല. ഇസ്ലാമോഫോബിയയെ പ്രേരിപ്പിക്കുന്നതിനാലും സുസ്ഥിരമായതിനാലും ഇസ്ലാമോ ഫാസിസം വളരെയധികം ഭീകരമായി. യൂറോപ്പിലെ ഒരുപാട് രാഷ്ട്രങ്ങളിലും മതന്യൂനപക്ഷങ്ങൾക്ക് അപകടം വിതച്ചു.

 

            അതുകൊണ്ടുതന്നെ ഈ ഭീഷണിക്കെതിരെ തന്ത്രം മെനയാൻ ലോകജനതയ്ക്ക് അനിവാര്യമായി വന്നു  അതുപോലെതന്നെ, മിത ഘടകങ്ങൾ ഇസ്‌ലാമിനകത്ത് തന്നെ ഒരു ആദർശ പോരാട്ടം നടത്തലും അത്യ
ന്താപേക്ഷിതമാണ്.നമുക്ക് പ്രവാചകർ മുഹമ്മദ് നബി( സ )യുടെ വിടവാങ്ങൽ പ്രസംഗത്തിനിന്റെ വാക്കുകൾ നോക്കാം: "എല്ലാ മനുഷ്യരും ആദമിൽ നിന്നും ഹവ്വയിൽ നിന്നുമാണ്. ഒരു അറബിക്ക് അനറബിയുടെ മേലിലോ, അനറബിക്ക് അറബിയുടെ മേലിലോ  മേധാവിത്വം ഇല്ല.ഒരു കറുത്തവന്ന്  വെളുത്തവന്റെ മേലിലോ, വെളുത്തവന്ന്  കറുത്തവന്റെ  മേലിലോ ആധിപത്യം ഇല്ല. സത്കർമവും ആത്മാർത്ഥതയും മാത്രമാണ് ഇതിൽ നിന്നും ഒഴിവാകുക. അതുകൊണ്ട് നിങ്ങൾ അനീതി ചെയ്യരുത്. ഒരുദിവസം നിങ്ങൾ അല്ലാഹുവിനെ കാണുകയും നിങ്ങളുടെ ചെയ്തികൾക്ക് ഉത്തരം പറയേണ്ടിയും വരും.അതുകൊണ്ടു തന്നെ, എൻറെ കാലത്തിനു ശേഷം നിങ്ങൾ വ്യതിചലിക്കരുത്.

 

          ഒരു മുസ്ലിമിന്ന് അമുസ്ലിമിന്റെ മേലിൽ ആധിപത്യം ഉള്ളതായി പ്രവാചകർ  പറഞ്ഞത് നമുക്ക് കാണാൻ കഴിയില്ല. പ്രവാചകരെ സംബന്ധിച്ചിടത്തോളം മുൻഗണനയുള്ളത് ആത്മാർത്ഥതയിലും സത്  പ്രവർത്തനത്തിലുമാണ്.
അതുതന്നെയാണ് എല്ലാം.ഇതിനെ  ഉൾക്കൊള്ളുകയും മേധാവിത്ത ഇസ്ലാമിൻറെ ഹാനികരമായ വളർച്ചയെ നമുക്ക് എതിർക്കുകയും ചെയ്യാം. മുഖ്യധാരാ മുസ്‌ലിംകളുള്ള ഈ സമാധാന പാതയിൽ ജീവിക്കാൻ, വർത്തമാന ബഹുസ്വരസമൂഹത്തിൽ ഇതിന്നു   സാധിക്കുകയില്ല.

 

URL for English article: http://www.newageislam.com/the-war-within-islam/islamo-fascism-and-islam-supremacism-feeding-islamophobia-worldwide--sultan-shahin-tells-un-human-rights-council-in-geneva/d/4318

URL: http://www.newageislam.com/malayalam-section/sultan-shahin,-founding-editor,-new-age-islam/islamo-fascism-and-islam-supremacism-feeding-islamophobia-ഫാസിസ്‌റ്റ്-ഇസ്ലാമും-ഇസ്ലാമിക-മേധാവിത്ത്വവും-അന്താരാഷ്ട്ര-തലത്തിൽ-ഇസ്ലാമോഫോബിയക്ക്‌-വളം-വച്ചു-നൽകുന്നു/d/117698

New Age IslamIslam OnlineIslamic WebsiteAfrican Muslim NewsArab World NewsSouth Asia NewsIndian Muslim NewsWorld Muslim NewsWomen in IslamIslamic FeminismArab WomenWomen In ArabIslamophobia in AmericaMuslim Women in WestIslam Women and Feminism

TOTAL COMMENTS:-    


Compose Your Comments here:
Name
Email (Not to be published)
Comments
Fill the text
 
Disclaimer: The opinions expressed in the articles and comments are the opinions of the authors and do not necessarily reflect that of NewAgeIslam.com.

Content