certifired_img

Books and Documents

Malayalam Section (07 Mar 2019 NewAgeIslam.Com)Kashmir Needs a Robust Education System, an Honest Conversation സ്നേഹ സംഭാഷണങ്ങളായ ബലിഷ്ഠമായ വിദ്യാഭ്യാസമാണ് കാശ്മീരിന് ആവശ്യംBy Muzamil Yaqoob, Basit Abubakr


മുസമ്മിൽ യാക്കൂബ്,ബാസിത്ത് അബൂബക്കർ

 

4 മാർച്ച് 2019

 

       ഫെബ്രുവരി പതിനാലിന് പുൽവാമയിൽ ഇന്ത്യൻ സൈനികർക്ക് നേരെയുണ്ടായ ദാരുണമായ അക്രമത്തിനു ശേഷം, ആക്രമണത്തിൽ സഹതപിച്ചു കൊണ്ട് എല്ലാവരും മുന്നോട്ടു വരികയുണ്ടായി. എന്നിരുന്നാലും മറ്റൊരു ഭാഗത്ത് നിന്നും ഉണ്ടായിരുന്നത് അധികാരത്തിൻറെ പരിപൂർണമായ നിരാകരണമാണ്. സർവ്വ സന്നാഹരായ  രണ്ടു ന്യൂക്ലിയർ അയൽ രാഷ്ട്രങ്ങളുടെ ഇടയിലുള്ള അഗാധമായ ഏറ്റുമുട്ടലുകളെ, മാധ്യമങ്ങളുടെയും ഗവേഷകരുടെയും പിൻബലത്തിലൂടെ  ഒരുപരിധിവരെ രമ്യമാക്കി യിട്ടുണ്ടെങ്കിലും വീണ്ടും ശോഭിതമായേക്കാം.

 

      പുൽവാമക്ക്‌ പുറകിലായി പാക്കിസ്ഥാനുമായുള്ള മാധ്യമങ്ങളുടെ ഇടപെടലുകൾ പുതുതായി തുടങ്ങി. എന്നാൽ ഇന്ത്യയുടെ വിവിധഭാഗങ്ങളിൽ നിന്നും കാശ്മീരികൾക്ക് നേരെയുണ്ടാകുന്ന ആക്രമങ്ങളിൽ പൊതുസമൂഹം വെറുപ്പ് പ്രകടിപ്പിച്ചിട്ടുമുണ്ട്.
     
     കാശ്മീരി ജനതയെ മാറ്റിനിർത്തുന്നതിനെ  ഓർമപ്പെടുത്തുകയും കാര്യങ്ങൾ രൂക്ഷമാകുകയും മാത്രമാണ് ആക്രമണം കൊണ്ട് ലഭിക്കുക. യുദ്ധ കൊതിയന്മാരും ദുർപ്രചാരകരും കാശ്മീരികൾക്കെതിരെ ഗൗരവമായ അനുമാനങ്ങൾ ടിവി ചാനലുകളിലൂടെ പടച്ചു വിട്ടു. വിവിധ യൂണിവേഴ്സിറ്റികളിൽ കഴിയുന്ന വിദ്യാർത്ഥികളോട്, ആശങ്കാ ജനകമായ സാഹചര്യത്തിലാണ് അവർ ജീവിക്കുന്നത് എന്ന് വരുത്തിത്തീർക്കുവാൻ അവർക്ക് ഉപദേശം നൽകിയത് ഹോസ്റ്റലുകളിൽ നിന്നും പുറത്തു പോകരുത് എന്നുള്ളതാണ്. വിദ്യാർത്ഥികൾക്ക് അവരുടെ ജീവിതത്തെ ബാധിക്കുന്ന അക്കാദമിക് യാത്രകളും സമ്മേളനങ്ങളും മാറ്റാൻ നിർബന്ധിതരായപ്പോൾ കച്ചവടക്കാർക്ക് അവരുടെ സ്ഥാപനങ്ങൾ അടക്കേണ്ടിയും  അവധി എടുക്കേണ്ടിയും വന്നു.

 

      കാശ്മീരി പ്രതിസന്ധിക്ക് സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലക്ക് നേരിട്ട് ബന്ധമുണ്ട്, കാരണം ഇത്തരം അപകടകരമായ സാഹചര്യം ആയിരക്കണക്കിന് വിദ്യാർത്ഥികൾ തങ്ങളുടെ നാടുവിട്ടു മറ്റു സ്ഥലങ്ങളിൽ പഠിക്കുവാനുള്ള സാഹചര്യം സൃഷ്ടിക്കുന്നു. മുമ്പുണ്ടായ സംഭവങ്ങൾ വ്യക്തമാക്കുന്നത്, ഇതിൻറെ അനിശ്ചിതത്വവും അത് ഒരു കാശ്മീരി പണ്ഡിതന്റെ  ജീവിതത്തിൽ മുഴുവൻ നിറഞ്ഞു നിൽക്കുന്നതുമാണ്. അതുകൊണ്ട് ഇപ്പോൾ കാശ്മീരിലെ വിദ്യാഭ്യാസ മേഖലയെ പുനസ്ഥാപിക്കുവാൻ പൊതുസമൂഹത്തെ ബോധവാന്മാരാക്കേണ്ടത് പര്യാപ്തമായ താണ്, എന്നാൽ ഇപ്പോൾ സംഭവിച്ചതു പോലെയുള്ള സാഹചര്യങ്ങൾ ഉണ്ടായാൽ വിദ്യാർത്ഥികൾക്ക് അവരുടെ ജീവിതഗതിയെ വെട്ടി മാറ്റേണ്ടി വരില്ല. ഇതെല്ലാം പ്രതിപാദിക്കുന്നത് കേന്ദ്ര ഭരണകൂടം ആക്രമണത്തെ പ്രതിരോധിക്കുവാനും  സുരക്ഷാസംവിധാനങ്ങൾ ഒരുക്കുവാനും പരാജയപ്പെട്ടാൽ മാത്രമാണ്, ഉദാഹരണത്തിന് ഡെറാഡൂണിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംഭവിച്ചതുപോലെയുള്ള സാഹചര്യങ്ങൾ വിദ്യാർത്ഥികൾക്ക് ഒരുക്കാൻ കഴിഞ്ഞില്ലെങ്കിൽ ആണ്.ഇത് അപകടത്തിൽപെട്ടവരായ കുടിയിറക്കിയവരുടെ മാത്രം അവസ്ഥകൾ അല്ല മറിച്ച് മുഴുവൻ കാശ്മീരികളെയും എളുപ്പത്തിൽ അക്രമിക്കാൻ കഴിയുന്നതാണ്.

 

      അധികാര ഈശ്വരാജ്ഞാന, ന്യൂനപക്ഷ കാവി വൽക്കരണത്തിനെതിരെ  അറിയപ്പെട്ടിട്ടുണ്ട്, കഴിഞ്ഞകാലങ്ങളിൽ അതൃപ്തി വർദ്ധിക്കുകയും ശക്തമായ പ്രതിരോധം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. പുൽവാമ യുടെ വെളിച്ചത്തിൽ കാശ്മീരികളെ ലക്ഷ്യം വെച്ചുകൊണ്ട്, പൊതു തിരഞ്ഞെടുപ്പ് അടുത്തതിനാൽ തന്നെ ഭരണകൂടത്തിന്റെ വ്യത്യസ്ത പോളിസികളെയും വിവാദങ്ങളെയും റൂട്ട് തിരിച്ചു വിടുക എന്ന ലക്ഷ്യം കൂടി ഉണ്ടായേക്കാം. രാജ്യസുരക്ഷയുടെ മേലിൽ വെല്ലുവിളിയാകുന്ന കാശ്മീരിന്റെയും  കാശ്മീരികളുടെയും മേലിലും നീച ബുദ്ധികൾ പടച്ചുവിട്ട  കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.

 

      അമേരിക്കയിൽ വംശീയ വാദം എത്രമാത്രം ആശയ ഭ്രാന്ത്‌  പിടിപ്പിച്ചിട്ടുണ്ടോ, അതുപോലെയാണ് ഇന്ന് ഇന്ത്യയുടെ സാഹചര്യം എന്നതാണ് യാഥാർത്ഥ്യം.ഇത് നമ്മളും അവരും തമ്മിലുള്ള ഒരു മത്സരമാണ്, ഇതിൽ മറ്റുള്ളവരുടെ ശരീരത്തെ നിന്ദ്യമായാണ്  കണക്കാക്കുന്നത്. അമേരിക്കയിൽ കറുത്തവരെ അങ്ങനെയാണ് കണക്കാക്കിയിരുന്നത്. എങ്ങനെയാണ് മുൻധാരണകൾ വളരെ ആഴത്തിൽ ആയതും പരക്കെ ഒരുപാട് ന്യൂസ് ചാനലുകളിൽ രാത്രി സമയങ്ങളിൽ വ്യാപിക്കുന്നത്? അമേരിക്കയിൽ കൊള്ളക്കാരനും ദുഷ്ടരും ബ്ലാക്ക് മെയിൽ ചെയ്യുന്നത് മീഡിയ കാണിക്കുന്നത് പോലെ ഇവിടെ മൗലികവാദികളായും  ഭീകരവാദികളുമായാണ്  ചിത്രീകരിക്കുന്നത്.

 

      ഈ ചെറു പക്ഷം ജനങ്ങളുടെമേൽ യുദ്ധക്കൊതിയന്മാരും ഊക്കുള്ളവരും   തിരഞ്ഞെടുപ്പിനെ ഉണ്ടാക്കാൻ ശ്രമിക്കുകയാണെങ്കിൽ ഇടതുപക്ഷ ലിബറൽ ചിന്തകൾ പിന്നിൽനിന്ന് തള്ളിവിടുകയാണ് ചെയ്യുക. കാശ്മീരിലെ അനുഭവജ്ഞാനികൾക്ക് പോലും മനസ്സിലാക്കാൻ കഴിയുന്നത്, ഇന്ന് യുദ്ധക്കൊതി യുടെ സാഹചര്യത്തിലേക്ക് പോകുന്നു എന്നതാണ്. അതിൻറെ ഭീതിജനകമായ അനന്തരഫലങ്ങളെ നോക്കി കാണാതെ മറ്റു രാജ്യങ്ങളുമായുള്ള സർവ്വ സന്നാഹമായ യുദ്ധത്തെ  ന്യായീകരിക്കുകയാണ്.

 

    കാശ്മീരി ജനതകളുടെ അധികവും അതൃപ്തിയിലൂടെ കഴിയുന്ന സാഹചര്യത്തിൽ അവരോടുള്ള അകൽച്ചയെ ഇന്ത്യൻ ഭരണകൂടം യഥാർത്ഥത്തിൽ പരിഗണിച്ചിട്ടില്ല എങ്കിൽ, അതിൽ നിന്നും മടങ്ങി വരണമെങ്കിൽ ഒരുപാട് സമയം എടുക്കേണ്ടി വരും. കാശ്മീർ വാലിയിൽ അക്രമം അവസാനിപ്പിക്കാത്തിടത്തോളം കാലം എന്തെല്ലാം നേട്ടം ഉണ്ടാക്കിയിട്ടുണ്ടെങ്കിലും അതെല്ലാം ചെയ്യപ്പെടാത്തതായാണ് കണക്കാക്കുക. എല്ലാ കാര്യങ്ങളെയും പാക്കിസ്ഥാന്റെ മേലിൽ ആക്ഷേപിക്കാൻ സാധിക്കുകയില്ല, പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടി കഴിയുന്നതെല്ലാം ഇന്ത്യൻ ഭരണകൂടവും ചെയ്യേണ്ടതുണ്ട്.

 

      ഭരണഘടനയുടെ ആർട്ടിക്കിൾ 370 കാശ്മീരിലെ പ്രതിസന്ധികളെ വർദ്ധിപ്പിക്കാൻ പ്രേരിപ്പിക്കുന്നില്ല മറിച്ച് സുരക്ഷിതരല്ലാത്ത ജനതയ്ക്ക് നൽകുന്ന ആകാംക്ഷയും ഉത്കണ്ഠയും മാത്രമാണത്. നല്ല ഫലവത്തായ ഫലം ലഭിക്കുവാൻ വേണ്ടി ലഡാക്കിലും ജമ്മു കാശ്മീരിലും ആരും സംശയ സൂചികൾ നാട്ടരുത്. എല്ലാം സംരംഭകരെയുമായി സംഭവിക്കുന്നതിലൂടെ കാശ്മീർ ഒരു പരിഹാരം അർഹിക്കുന്നുണ്ട്.

 

Source: indianexpress.com/article/opinion/columns/shadows-in-the-valley-kashmiri-students-education-system-5609316/

URL of English Article: http://www.newageislam.com/current-affairs/kashmir-needs-a-robust-education-system,-an-honest-conversation/d/117924

URL: http://www.newageislam.com/malayalam-section/muzamil-yaqoob,-basit-abubakr/kashmir-needs-a-robust-education-system,-an-honest-conversation-സ്നേഹ-സംഭാഷണങ്ങളായ-ബലിഷ്ഠമായ-വിദ്യാഭ്യാസമാണ്-കാശ്മീരിന്-ആവശ്യം/d/117945

TOTAL COMMENTS:-    


Compose Your Comments here:
Name
Email (Not to be published)
Comments
Fill the text
 
Disclaimer: The opinions expressed in the articles and comments are the opinions of the authors and do not necessarily reflect that of NewAgeIslam.com.

Content