certifired_img

Books and Documents

Malayalam Section (08 Mar 2019 NewAgeIslam.Com)Mainstream Islam Should Be More Pro-Active In Combating Radical, Political Islam മുഖ്യധാരാ ഇസ്ലാം പൊളിറ്റിക്കൽ, റാഡിക്കൽ ഇസ്ലാമിനെ നേരിടുന്നതിൽ കൂടുതൽ ഉത്സാഹിതരാകണംBy Sultan Shahin, Founding Editor, New Age Islam

08 March 2019

 

യു.എൻ. ഹ്യൂമൻ റൈറ്റ്സ് കൗൺസിൽ പതിനാലാമത് സെഷൻ 
അജണ്ട ഐറ്റം നമ്പർ:08
ജനറൽ ഡിബേറ്റ്
വിയന്ന പ്രസ്താവനയും പദ്ധതി പ്രവർത്തനങ്ങളും

 

ഓറൽ  പ്രസ്താവന

സുൽത്താൻ ഷാഹിൻ എഡിറ്റർ ഫൗണ്ടർ ന്യൂ ഏജ് ഇസ്ലാം

On Behalf Of: International Club For Peace Research (ICPR)

15- ജൂൺ-2010

 

മിസ്റ്റർ പ്രസിഡൻറ്

 

         ആധുനികലോകത്തിൽ സമാധാനത്തിന് ഏറ്റവും വലിയ വെല്ലുവിളി ഉയർത്തുന്നത് താലിബാനും അഫ്ഗാൻ-പാക് അതിർത്തിയിൽ പ്രവർത്തിക്കുന്ന മൗലികവാദികളായ അവരുടെ അംഗങ്ങളും
ആയതിൽ അവരുടെമേൽ ചെറിയ രീതിയിലെങ്കിലും പ്രത്യേകം പ്രാധാന്യം കൊടുക്കേണ്ടതുണ്ട്. ഭീകരവാദികളാൽ  നാശം നേരിടേണ്ടിവന്ന അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും ഇസ്ലാമിസ്റ്റുകൾ ആണെന്ന് സ്വയം പ്രഖ്യാപിതരായവരിൽനിന്നും നിരപരാധികളായ പൗരന്മാർ, പള്ളികളിൽ പ്രാർത്ഥന നടത്തുന്ന സന്ദർഭങ്ങളിൽ പോലും വേദനാജനകമായ കൂട്ടക്കൊലപാതകത്തെ  അഭിമുഖീകരിക്കേണ്ടി വരുകയാണ്. അവരെ മുസ്ലിംകളായി അംഗീകരിക്കാത്ത ന്യൂനപക്ഷ വിഭാഗങ്ങളെയും, ഇസ്ലാമിൻറെ മുഖ്യധാരാ മുസ്‌ലിംകളെയും ഒഴിവാക്കി പ്രഖ്യാപിത 'പരിശുദ്ധൻ ഇസ്ലാമിൻറെ' സ്ഥാപനത്തിനുവേണ്ടി അവർ വാദിക്കുകയാണ്. അവരുടെ അധർമ്മം ആയ സമാപ്തിക്കുവേണ്ടി പാശ്ചാത്യ ആധിപത്യത്തിൽ കയ്യേറിയ മുസ്ലിമുകളുടെ ഭൂമിയാണ് എന്ന ഉപാധികളെല്ലാം ഈ  ഇടക്കാല വിജ്ഞാന വിരോധികൾ പയറ്റിയിരുന്നു. എന്തുതന്നെയായാലും, പെൺകുട്ടികളുടെ സ്കൂളുകൾ കത്തിക്കുക, സ്ത്രീകളെ അടിച്ചമർത്തുക, മതന്യൂനപക്ഷങ്ങളെ കൊല്ലുക, പ്രത്യേകിച്ചും അക്രമം അഴിച്ചു വിടാനും സ്ഫോടനങ്ങൾ നടത്താനും സാധ്യമായ മേഖലകളിൽ അക്രമവും ഭീകരതയും പടർത്തുക തുടങ്ങിയ ഇടക്കാല തീവ്രവാദ പ്രവർത്തനങ്ങളോട് കൂടെയുള്ള പാശ്ചാത്യ രാജ്യങ്ങളുടെ ആധിപത്യത്തിന്റെ ശ്രമങ്ങൾ 
എന്തെല്ലാമാണെന്ന് അവർ ഒരിക്കലും വിശദീകരിച്ചിട്ടില്ല.

 

          എന്നാൽ കൂടുതൽ അസ്വസ്ഥമാക്കുന്ന ഘടകം, വികൃതമായ ഈ പ്രവണതയെ പ്രതിരോധിക്കുവാനുള്ള  ലോകരാജ്യങ്ങളുടെ ശ്രമങ്ങൾ താറുമാറാകുന്നു എന്നതാണ്. അവസാനമില്ലാത്ത പോരാട്ടങ്ങളുടെ താല്പര്യം നഷ്ടപ്പെട്ടത് പോലെയാണ് നാറ്റോ രാഷ്ട്രങ്ങളെ കാണുന്നത്. അഫ്ഗാൻ -പാക്ക് അതിർത്തിയിലുള്ള കലാപങ്ങളുടെയും കൊലപാതകങ്ങളുടെയും കഥകൾ പത്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടും, ലോകത്തെ ഇത് സംഭവിക്കാനുള്ള സാധ്യത വളരെ അധികരിച്ചിട്ടും, മുൻകഴിഞ്ഞ ഒരുപാട് തീവ്രവാദ ആക്രമണങ്ങളുടെ ഉദാഹരണങ്ങൾ ഉണ്ടായിട്ടും ഒരുപാട് ആളുകൾ ചിന്തിക്കുന്നത് അങ്ങിനെയൊന്നും സംഭവിക്കില്ല എന്നും ലോകത്തിന്റെ റിമോട്ട് മേഖലയിലുള്ള ശത്രുക്കളെ നിർമ്മാർജ്ജനം ചെയ്യുവാൻ വേണ്ടി അവരുടെ സമ്പത്ത് ചെലവാക്കുകയും ആണ്.

 

     കൂടാതെ, താലിബാൻ അനുഭാവികളുടെ സംഘം അടുത്തിടെ സിവിൽ സൊസൈറ്റിയിൽ  മാത്രമല്ല, താലിബാൻ പോലും മോശമാണെന്നും, നല്ല ആളുകളുമായി ഇടപെടാൻ കഴിയുമെന്നും തോന്നുന്ന തന്ത്രപരമായ സമൂഹത്തിൽ മാത്രമല്ല വളർന്നുവരുന്നത്. താലിബാനിലെ  ഭൂരിഭാഗമാളുകളും സുരക്ഷിതമായി പുറത്തേക്ക് ഇറങ്ങി ചെല്ലുന്നതിനാൽ നിരവധി തവണ മുമ്പ് അസ്വസ്ഥം ഉള്ള പ്രദേശം അതിൻറെ വിധിക്ക് വിട്ടു നൽകുന്നു.

 

        ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ പാശ്ചാത്യ മുന്നണികളുടെ യോജിപ്പ് പ്രത്യേകിച്ചും പാക്കിസ്ഥാനും അവരുടെ പട്ടാളവും തമ്മിൽ, അവരോടുള്ള എതിർപ്പിന്റെ ഭാഗമാണെന്ന് വ്യക്തമായി കാണാവുന്നതാണ്.പാക്കിസ്ഥാൻ നഗരങ്ങളെ താലിബാൻ നശിപ്പിക്കുന്നത് വളരെ മോശകരമാണ്, താലിബാനുമായി അല്ലെങ്കിൽ അവരുടെ സഖ്യകക്ഷികളായ ലഷ്കർ-ഇ-തൊയ്ബ പോലോത്ത വരോട് പോരാടുമ്പോൾ ഇന്ത്യ പോലോത്ത രാജ്യങ്ങളിൽ ക്രമാതീതമായി കലാപം രൂപപ്പെടുകയും അതിനെ ഒഴിച്ചു നിർത്തേണ്ടതും ആണ്. പാക്കിസ്ഥാനിലും ഈ പോളിസിയുടെ ക്രൂരതയെയും സ്വാർത്ഥ നാശകരമായ അതിനെയും കണ്ടെത്താനും തിരിച്ചറിയാനുമുള്ള വസ്തുക്കളുണ്ട്. എന്നാൽ  പോളിസികൾ വലിയതോതിൽ ബാക്കിയാവുകയാണ്. ഈ ജീർണിച്ച താലിബാനോട്, പാകിസ്ഥാൻ പട്ടാളം ഒരുപാട് ശ്രമങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും അവരിൽനിന്നും അഭിമുഖീകരിക്കേണ്ടി വരുക  പുതിയ അട്ടിമറികളും ഭീകരവാദങ്ങളും ആണ്. അതിന് അവർ പുനർ വിഭജനത്തിൻറെ ജീവവായു ആയാണ് ഉപയോഗിക്കുന്നത്.

 

    എന്നാൽ അതിനിടയ്ക്ക് പാക്കിസ്ഥാനിലെ ബഹുഭൂരിഭാഗം വരുന്ന പൊതുസമൂഹം, ഉദാഹരണത്തിന്, ഏറ്റവും വലുതും കൂടുതൽ സ്വാധീനമുള്ളതുമായ പഞ്ചാബ് പ്രവിശ്യയിലെ, താലിബാനുമായി അവരുടെ ഭീകരവാദികളും അനുകമ്പ പ്രകടിപ്പിക്കുകയും മൗലികം ആവുകയും ഏറ്റവും വലിയ അഴിമതിക്കും ഭരണപക്ഷത്തിന്റെ ദുർഭരണത്തിനു എതിരെയും അസ്വസ്ഥത കൊണ്ടു. ഈ ട്രെൻഡ്  ഇപ്പോഴും കാണാൻ സാധിക്കുന്നതും ലോകസമാധാനത്തിന് ഒരു വലിയ ഭീഷണിയുമാണ്. പാക്കിസ്ഥാൻ ചെറിയ ഒരു ന്യൂക്ലിയർ രാഷ്ട്രമാണ് എന്നതുകൊണ്ട് മാത്രമല്ല, സ്ഥിരമായി പരാജയ രാഷ്ട്രങ്ങളുടെ അരികത്ത് ചുറ്റിയത് കൊണ്ടുകൂടിയാണ്.

 

ഈ നൂറ്റാണ്ടിൽ നമുക്ക് അത്യാവശ്യമായ ഒന്നാണ്, ഈ മധ്യകാല കാപാലികർക്കെതിരെ പ്രതികരിക്കാൻ പുതിയൊരു പ്രതിജ്ഞയെടുക്കുക മാത്രമല്ല, എന്തുകൊണ്ട് മനുഷ്യത്വത്തിന്റെ പരിശ്രമങ്ങളിൽ നിന്നും അവരുടെ ദയയും വാത്സല്യങ്ങളും അകന്നു നിൽക്കുന്നു എന്നും നാം അന്വേഷിക്കേണ്ടതുണ്ട്. താലിബാനുമായി എതിരിടുമ്പോൾ പാശ്ചാത്യശക്തികളുടെ തന്ത്രപരവും നിശ്ചലവുമായ ഒരുപാട് പിഴവുകൾ അതിൽ ഉൾകൊള്ളുന്നുണ്ടാവും. എന്നാൽ ഏറ്റവും പ്രകടമായ കുറവ്, നാം മുഖ്യധാരാ മുസ്ലിമുകൾ ഇസ്ലാമിക് അടിസ്ഥാനങ്ങൾക്ക് പുനർനിർവചനം നൽകുന്നില്ല എന്നതാണ്. അത് ഒരുപക്ഷേ മൗലിക വാദികൾക്ക് ഇസ്ലാമിനെയും വിശുദ്ധ ഖുർആനെയും ദുർവിനിയോഗം ചെയ്യുന്നതിനുള്ള അവസരം നൽകാൻ ഇടയാക്കുക യില്ല. നാം എപ്പോഴും പറയാൻ ശ്രമിക്കുന്നത് ഇസ്ലാം സമാധാനത്തിന്റെ മതമാണ്എന്നാണ്, എന്നാൽ അത് ഇതുവരെയും വേണ്ടപോലെ എത്തിയിട്ടില്ല.

 

മിസ്റ്റർ പ്രസിഡൻറ്

 

ഈ വിധ്വോംസനത്തിന്റെയും  വെറുപ്പിന്റെയും ശക്തികളെ സഹായിക്കുവാൻ വേണ്ടി പാശ്ചാത്യരുടെ സഹായം തേടുന്നത് തുടരുന്നുണ്ടായേക്കാം. ഇതിന് കാരണമാകുന്നത് ഇസ്ലാമിക മേധാവിത്തം എന്ന ആശയം മുഖേനയാണ്. ഈ ആശയം പാശ്ചാത്യ ശക്തികളുടെ സമ്പത്തിനെക്കാൾ ദശാബ്ദങ്ങളോളവും  നൂറ്റാണ്ടുകളോളവും പുരാതനവും, താലിബാൻ അനുഭാവികൾ മുസ്ലിം ഗ്രൂപ്പുകൾക്ക് മൗലികമാവാനുള്ള കാരണങ്ങളെ  നൽകുകയുമാണ്. പ്രവാചകരുടെ വിയോഗത്തിന്റെ ഉടൻതന്നെ, മനുഷ്യ സമത്വത്തിന്റെയും എല്ലാ മതങ്ങളെയും ബഹുമാനിക്കുക എന്ന തത്വത്തിന്റെയും  വിപരീത വിഭാഗക്കാരായ  അറബി സാമ്രാട്ടുകൾ ഇസ്ലാമിനെ  ക്രിയാത്മകമായി ഹൈജാക്ക് ചെയ്യുകയും ഖിലാഫത്തിന്റെ നാമത്തിൽ ഒരു കുത്തക സമ്പ്രദായം കൊണ്ടുവരികയും അത് വളരെ വേഗത്തിൽ സാമ്രാജ്യത്ത വ്യാപനം എന്ന പദ്ധതിയിൽ പ്രവർത്തിപ്പിക്കുകയും ചെയ്തു. പിന്നീട് ഇസ്ലാമിൻറെ ദുർവിനിയോഗത്തെ  ന്യായീകരിക്കാൻ വേണ്ടി ഇസ്ലാമിക ആധിപത്യത്തിന്റെ അടിസ്ഥാനത്തിൽ ഒരു അനിസ്ലാമിക സാമ്രാജ്യത്വ വ്യാപനം കൊണ്ടുവരികയും അത് പ്രവാചകരുടെയും  വിശുദ്ധ ഖുർആനിന്റെയും അതുപോലെ അതിന് തുല്യമായ പ്രവാചകരുടെ അധ്യാപനങ്ങളായ 'ഹദീസ് ' എന്ന് പറയപ്പെടുന്നതിന്റെ മേലിലും അടിത്തറ തോണ്ടാൻ തുടങ്ങി. പ്രവാചകരുടെ വിയോഗത്തി്ന്റെ രണ്ടു, മൂന്ന് നൂറ്റാണ്ടുകൾക്ക് ശേഷം ഈ അധ്യാപനങ്ങളെ പ്രവാചകരുടെ മേൽ ആരോപിക്കുകയും ഗവേഷണത്തിന്റെ  അൽഭുത വസ്തുക്കളായി പരസ്യപ്പെടുത്തുകയും അതിലൂടെ രണ്ടുമൂന്നു നൂറ്റാണ്ടുകൾ സഞ്ചരിച്ച, അത്  രേഖപ്പെടുത്തുന്നതിന് മുമ്പുള്ള അതിസൂക്ഷ്മമായ മാർഗ്ഗത്തിലൂടെയും  സഞ്ചരിക്കാം. ഈ അധ്യാപനങ്ങളുടെ രേഖപ്പെടുത്തലുകളിലേക്ക്  ഒരു ഒറ്റ നോട്ടം നോക്കിയാൽ ഇതിനെയാണ് കൂടുതൽ പരിഗണിക്കേണ്ടത് എന്ന് മനസ്സിലാവും, ബൃഹത്തായ ബുഖാരിയും മുസ്ലിമും പറയുന്നത്, ഈ അധ്യാപനത്തിലെ ചിലതെല്ലാം കെട്ടിച്ചമച്ചതാണെന്നാണ്, കാരണം കുത്തക ഖലീഫമാരുടെ ദുർ നടപ്പിനെ പ്രദർശിപ്പിക്കുവാനും, സാമ്രാജ്യത്വ പ്രവണതകളെ യോഗ്യമാക്കുവാനും വേണ്ടിയാണത്. എന്നിരുന്നാലും വിശാലവും സുസ്ഥിരവുമായ ആലോചനയിലൂടെ ഖുർആനിന്  പൊതുജനങ്ങളിൽ എത്രത്തോളം സ്ഥാനം ലഭിച്ചിട്ടുണ്ടോ, അത്രത്തോളം സ്ഥാനം ഹദീസിനും ലഭിക്കുന്നുണ്ട്. റാഡിക്കൽ ജിഹാദികൾ അഹ്‌ലെ ഹദീസ് എന്ന് (ഹദീസിന്റെ  ആളുകൾ) സ്വന്തം വിളിക്കപ്പെടുന്നത്, അവരുടെ കൂട്ടത്തിലെ ഏറ്റവും കൂടുതൽ സ്വാധീനത യുടെ വിഭാഗം ആയതുകൊണ്ട് തന്നെ അത് ആകസ്മികമല്ല, അവർ ഖുർആനിൽ ഉള്ളതിൽ വിശ്വസിക്കുന്നതിനേക്കാൾ ഹദീസിനെയാണ്  വിശ്വസിക്കുന്നത്.

 

മുഖ്യധാരാ മുസ്‌ലിംകളായ നമുക്ക്  മറ്റു വഴികളില്ല, എന്നാൽ ഈ മേധാവിത്ത ഇസ്ലാം ആശയത്തിന്റെ മൗലിക അരാഷ്ട്രീയ വാദങ്ങളുടെ നിലവിലുള്ള പോരാട്ടങ്ങളെ തള്ളുകയും പൂർവ്വ പ്രാവർത്തിക മനോഭാവം സ്വീകരിക്കുകയും വേണം. താലിബാനെതിരെയും മറ്റു ജിഹാദി ഭീകരർക്കെതിരെ യുള്ള പോരാട്ടത്തിൽ പാശ്ചാത്യ രാഷ്ട്രങ്ങളും നമ്മെ സഹായിക്കുന്നുണ്ട്, എന്നാൽ അവർക്ക് ഈ പോരാട്ടത്തെ ഗൗരവപരമായി തോന്നുന്നുണ്ടെങ്കിൽ അത് നല്ലതാണ്.നമുക്ക് ഈ യുദ്ധം നമ്മുടേത് ആകേണ്ടതുണ്ട്, ഇസ്ലാമിൻറെ അകത്തുള്ള ഒരു പ്രാഥമിക പോരാട്ടം ആകേണ്ടതുണ്ട്, ഒരുപാട് മൃതശരീരങ്ങൾ മുസ്ലിം സമൂഹത്തിൽനിന്നും സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്.

 

ഈ പോരാട്ടത്തിനോടുള്ള ആശയപരമായ ധാരണ പൂർണമായും നഷ്ടപ്പെട്ടു. എല്ലാറ്റിനും പുറമേ, ചാവേറുകൾ അവരുടെ ദുഷ്കരമായ ചെയ്തികൾക്ക് മുന്നോട്ടുവരുന്നില്ല, കാരണം അവർക്ക് നൽകുന്ന തുച്ഛമായ  പ്രതിഫലമാണ്. എല്ലാ അവിശ്വാസികളെയും വധിക്കണമെന്ന് അവരെ പ്രലോഭിപ്പിക്കുകയും അതിൻറെ മേലിൽ  വിശ്വസിപ്പിക്കുകയും ചെയ്യിപ്പിക്കുന്നു. മാത്രമല്ല അവർ പറയുന്നത്, അവിശ്വാസികളുമായി പോരാടാത്ത  മുസ്‌ലിംകളാണ് ഇസ്ലാമിൽ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ ശത്രുക്കൾ. അവരെ തന്നെയാണ് ആദ്യം പുറത്താക്കേണ്ടത്. എന്നാൽ ഇപ്രകാരം ചെയ്യുന്ന വ്യക്തിക്ക് ഉടനടി സ്വർഗ്ഗത്തിൽ ഒരു സ്ഥാനവും നൽകുന്നതാണ്.

 

ഇത് മതപരമായ സംവാദങ്ങളിൽ ഏർപ്പെടാനുള്ള അവസരമല്ല, എന്നാൽ എനിക്ക് ഉറപ്പിച്ചു പറയാൻ പറ്റുന്നത് ലോകം ഈ മഹനീയമായ മാർഗ്ഗത്തിലൂടെ പ്രവാചകർ മുഹമ്മദ് ഏതൊരു ഇസ്‌ലാമിനെയാണോ  ഒഴിവാക്കിയത്, അതിനുള്ള ആലോചനകൾക്ക് ഒരു അവസരവും ലഭിക്കുകയില്ല.

 

എന്തുതന്നെയായാലും യുദ്ധം ഒഴിവാക്കലൂടെ പട്ടാളക്കാരോട് ഉള്ള പോരാട്ടം കൊണ്ട് ഉദ്ദേശിക്കുന്നത്, അതുപോലെ ജിഹാദി ഭീകരവാദത്തിന്റെ പാശ്ചാത്യ ഇരകളെ കൊണ്ടും ഉദ്ദേശിക്കുന്നത്, മുഖ്യധാരാ മുസ്‌ലിംകളായ നാം, നമുക്കും നമ്മുടെ മതത്തിനെതിരെയുള്ള മുൻവിധികളെ പ്രതിരോധിക്കുന്നതിനുള്ള കളം തുറന്നിട്ടിട്ടുണ്ടെന്നാണ്. അമുസ്ലിം ലോകത്തിലെപൊതു  പൗരന്മാരെ ശകാരിക്കുന്നതിൽ എനിക്ക് ബുദ്ധിമുട്ട് തോന്നിയിട്ടുണ്ട്,അവരാണ് ഇസ്ലാമോഫോബിക് പ്രവണതകളെ വളരെവേഗത്തിൽ വികസിപ്പിക്കുന്നവർ. എന്നാല് മുസ്ലിം ലോകത്തും ഒരുപാട് ശക്തികളുണ്ട്, അവർ സ്വാർത്ഥതാൽപര്യങ്ങൾക്ക് വേണ്ടി വീണ്ടും വീണ്ടും ചൂഷണം ചെയ്യുകയാണ്. എനിക്കുതോന്നുന്നത് മുഖ്യധാരാ ഇസ്ലാമിൻറെ ഏറ്റവും നല്ല അസഹിഷ്ണുത ഇതാണെന്നാണ്, മിതവാദികളായ മുസ്ലിംകളുടെ താല്പര്യ രാഹിത്യം ഇതിന്റെ മേൽ ധാരാളം അധിക്ഷേപിക്കുന്നത് കാണാം. എനിക്കുതോന്നുന്നത്,ഇതിനു വേണ്ടി എന്തെങ്കിലും നമുക്ക് ചെയ്യാൻ സമയം നഷ്ടപ്പെട്ടിട്ടില്ല എന്നും, വളരെ വേഗത്തിൽ അതിനുവേണ്ടി അണിചേരണം എന്നുമാണ്. ജിഹാദി  ഭീകരതയ്ക്കെതിരെ ഉള്ള പോരാട്ടത്തിൽ മുസ്ലിമുകൾ ആശയപരമായി പോരാടുകയും വിജയിക്കുകയും വേണം, അതിനെ നമ്മുടെ പാശ്ചാത്യശക്തികളുടെ മിലിറ്ററി സഹായങ്ങളുടെ പിൻ തുടർച്ചയുണ്ടാകുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യാം.

URL: http://www.newageislam.com/malayalam-section/by-sultan-shahin,-founding-editor,-new-age-islam/mainstream-islam-should-be-more-pro-active-in-combating-radical,-political-islam-മുഖ്യധാരാ-ഇസ്ലാം-പൊളിറ്റിക്കൽ,-റാഡിക്കൽ-ഇസ്ലാമിനെ-നേരിടുന്നതിൽ-കൂടുതൽ-ഉത്സാഹിതരാകണം/d/117959

New Age IslamIslam OnlineIslamic WebsiteAfrican Muslim NewsArab World NewsSouth Asia NewsIndian Muslim NewsWorld Muslim NewsWomen in IslamIslamic FeminismArab WomenWomen In ArabIslamophobia in AmericaMuslim Women in WestIslam Women and Feminism

TOTAL COMMENTS:-    


Compose Your Comments here:
Name
Email (Not to be published)
Comments
Fill the text
 
Disclaimer: The opinions expressed in the articles and comments are the opinions of the authors and do not necessarily reflect that of NewAgeIslam.com.

Content