certifired_img

Books and Documents

Malayalam Section (05 Mar 2019 NewAgeIslam.Com)Peaceful Islam Is Genuine Islam, the Mainstream Islam സമാധാനപരമായ ഇസ്ലാം യഥാർത്ഥവും മുഖ്യധാരയുമാണ്:സുൽത്താൻ ഷാഹിൻ UNHRC യിൽ വ്യക്തമാക്കുന്നുBy Sultan Shahin, Founding Editor, New age Islam

05 March 2019

 

United Nations Human Rights Council 
15th
സെഷൻ, ജനീവ 
13
സെപ്റ്റംബർ - 01 ഒക്ടോബർ 2010
അജണ്ട ഐറ്റം നമ്പർ:08

 

ജനറൽ ഡിബേറ്റ് ഓൺ 
വിയന്ന പ്രസ്താവനയുടെ പിന്തുടർച്ചയും നടപ്പിലാക്കലും പദ്ധതി പ്രവർത്തനങ്ങളും

 

ഓറൽ പ്രസ്താവന

 

സുൽത്താൻ ഷാഹിൻ എഡിറ്റർ ഫൗണ്ടർ ന്യൂ ഏജ് ഇസ്ലാം

24-സെപ്റ്റംബർ 2010
On behalf of:
International Club for Peace Research (ICPR)

 

മിസ്റ്റർ പ്രസിഡൻറ്

 

      വിയന്ന പ്രസ്താവനയും പദ്ധതി പ്രവർത്തനങ്ങളും നമ്മോട് ആവശ്യപ്പെടുന്നത് എല്ലാതരം സഹിഷ്ണുതകളോടും പരദേശി സ്പർദ്ധയ്ക്കും എതിരെ പ്രവർത്തിക്കാനാണ്. 
        ഭീതിജനകമായ 9/11ന്റെ ഒമ്പതാം വാർഷികത്തിൽ ഗ്രൗണ്ട് സീറോ സൈറ്റിന് സമീപത്തെ പള്ളി നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് നേരിയ പ്രതിഷേധങ്ങളുടെയും ഖുർആൻ കരിക്കും എന്ന ഭീഷണിയോടെ യുമാണ് എതിരേറ്റത്. ഈ വിഷയങ്ങളെ പറ്റിയുള്ള സംവാദങ്ങൾ ശക്തിപ്പെടുകയും ഇന്ന് പാശ്ചാത്യരായ മുസ്‌ലിം ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്ന അസഹിഷ്ണുതയും പരദേശി സ്പർദ്ദയും  വർദ്ധിക്കുകയും ചെയ്തു. എന്നാൽ ഞാൻ ചിന്തിക്കുന്നത്, നാം മുസ്‌ലിംകൾ പോലും അവരെ സഹായിച്ചില്ല എന്നതാണ്,  പാശ്ചാത്യരോട് അപരാധ നിർണ്ണയത്തിലൂടെയും വന്യമായ രൂപത്തിലും പെരുമാറിയത് നമ്മെ ബാധിച്ചു, പാശ്ചാത്യരുടെ കപടവും അധികാരഭാവവുമുള്ള ആഗ്രഹങ്ങൾ ഉപയോഗിച്ചാണത് സാധ്യമാക്കിയത്. കുറച്ചു ദിവസങ്ങൾക്കുമുമ്പ് പ്രധാനപ്പെട്ട ഒരു മുസ്ലിം രാഷ്ട്രത്തിൻറെ അംബാസിഡർ ഒരു അനൗദ്യോഗിക മീറ്റിംഗിൽ ഇപ്രകാരം ചെയ്തിട്ടുമുണ്ട്. മുസ്ലിംകളുടെ അവകാശത്തെ പ്രതിരോധിക്കുവാനും ലോകസമാധാനം കാക്കുവാനും ആയി ഇവിടെ ഒരു മാർഗ്ഗം മാത്രമാണ് ഉള്ളത്. ശാന്തരും സമാധാനപരമായ മുസ്ലിം ഭൂരിപക്ഷം അവർക്ക് ഇഷ്ടപ്പെട്ടതിനെ തിരഞ്ഞെടുത്തു കൊള്ളട്ടെ. സമാധാനപരമായ ഇസ്ലാം യഥാർത്ഥ ഇസ്ലാം ആണെന്നും മുഖ്യധാര ഇസ്‌ലാം ആണെന്നും ഞാൻ വ്യക്തമാക്കി കൊടുക്കും. എന്നാൽ നമുക്ക്, മുസ്ലിംകൾക്കെതിരെ ചില പാശ്ചാത്യ വൃത്തങ്ങളിൽ നിന്നും ഉണ്ടാകുന്ന അപസ്മാ രങ്ങളെ ആകുലപ്പെടേണ്ടതുണ്ട്. അതാണ് നമ്മുടെ പ്രധാന കർത്തവ്യവും, എന്നാൽ നാം മുസ്ലിമുകൾ ആണെന്നിരിക്കെ ഈ പ്രീതിയെ വീണ്ടും കത്തിക്കാൻ പാടില്ല. ഈ ആശയത്തെയാണ് ഞാൻ ഇവിടെ വിശദീകരിക്കാൻ പോകുന്നത്.

 

            ഇസ്ലാമോഫോബിയയിൽ ഇപ്പോൾ ഉള്ള  ഒരു അകാരണമായ വളർച്ച ചില മേഖലകളിൽ മുസ്ലീം വിരുദ്ധ ഉന്മാദത്തിന് വഹിക്കുകയും പാശ്ചാത്യ മുസ്ലിം സമൂഹത്തെയും അതിലുപരി ലോകജനതയെ മുഴുവനായും അത് അറിയിക്കുന്നുണ്ട്. അമേരിക്കൻ പ്രസിഡണ്ട് ബറാക് ഒബാമ മുതൽ ഒരുപാട് പാശ്ചാത്യ നേതാക്കളും സാമൂഹിക പ്രവർത്തകരും മാധ്യമപ്രവർത്തകരും ആവർത്തിച്ചു പറയുന്നത്,9/11 ന്റെ പിന്നിലെ കുറ്റവാളികൾ ഭീകരവാദികൾ ആണെന്നും അൽഖായിദയോടും  ഉസാമ ബിൻലാദന്റെ  അനുയായികളോടും പാശ്ചാത്യർ പോരാട്ടം നടത്തുകയാണെന്നും അത് പൊതുവായ ഇസ്ലാമിനോടോ സാധാരണക്കാരനായ മുസ്ലിമിനോട് അല്ല എന്നതും വ്യക്തമാക്കുന്നു. എന്തുതന്നെയായാലും ഇസ്‌ലാംപേടി ക്രമാതീതമായി വളരുകയാണ്,എന്തുതന്നെയായാലും ലോകം ഇസ്ലാമിനെ പിടിക്കാൻ പാടില്ല, എന്നാൽ ഇസ്ലാമിനെ വക്രീകരിക്കുന്ന ആളുകൾ അവരുടെ പൈശാചികമായ കാര്യങ്ങളിൽ ചിലതിനെയെങ്കിലും വിശുദ്ധമായി കാണേണ്ടതുണ്ട്.
   
            മുഖ്യധാര മുസ്‌ലിം സമൂഹം നിശബ്ദ മാകുന്നത്, ഒരു ന്യൂനപക്ഷ സാമ്രാജ്യത്വ അക്രമം ഉടലെടുക്കുകയും ക്രൂരമായ വാദങ്ങളെ ന്യായീകരിക്കാൻ വേണ്ടി വിശുദ്ധഗ്രന്ഥങ്ങളെ  അപഹരിക്കപ്പെടുകയും ചെയ്തപ്പോഴാണ്. യഥാർത്ഥ അവിശ്വാസികൾ മുസ്ലിംകളിലെ ഭൂരിപക്ഷം വരുന്ന സമാധാന വാഹകരല്ല എന്ന് എനിക്ക് തെളിയിക്കാൻ കഴിയും. അവർ ഭീകരവാദ പ്രവർത്തനങ്ങളുടെ ഇരകളാണെന്നും തെളിയിക്കാൻ സാധിക്കും. എന്നാൽ ജിഹാദിസത്തെ തെളിയിക്കാൻ സ്വയംപ്രഖ്യാപിത നേതാക്കളെ കൊണ്ട് സാധിക്കുകയില്ല. അധിക ജിഹാദികളും അഹ്‌ലെ ഹദീസ് എന്ന് പറയപ്പെടുന്ന ചെറു വിഭാഗത്തിൽ നിന്നുള്ളവരാണ് എന്നത് ആകസ്മികമല്ല, അവരെയാണ് ഞാൻ പെട്രോഡോളർ ഇസ്ലാമിൻറെ ഏറ്റവും കൂടുതൽ മതഭ്രാന്ത് പിടിച്ചവർ എന്ന് വിളിക്കപ്പെടുന്നതും, അവരെ തന്നെയാണ് 'എന്തുകൊണ്ട് 'അങ്ങനെ സംഭവിച്ചു എന്ന് പാശ്ചാത്യർ മനസ്സിലാക്കേണ്ടതും.

 

        ഇസ്ലാമോഫോബിയയുടെ യും ഇപ്പോഴത്തെ ഖുർആനോ ഫോബിയയുടെയും വളർച്ചയുടെ പ്രധാനപ്പെട്ട കാരണം, അൽഖാഇദയും അവരുടെ വഹാബി അനുകൂല ന്യായീകരണങ്ങളുടെ ഇച്ഛയും  ആണെന്നതിൽ യാതൊരു സംശയവുമില്ല. അതുപോലെ വിശുദ്ധ ഖുർആനിലെ ചില ആയത്തുകളുടെയും അവരുടെ ഇസ്ലാമിലെ ചില ഹീനമായ പ്രവർത്തനങ്ങളുടെ ന്യായീകരണവും ആണ്. മറുപക്ഷത്ത് മുഖ്യധാരാ മുസ്ലിമുകളും സൂഫി മുസ്ലിംകളും പുറത്തുവരികയും ഖുർആനിലെ യുദ്ധാഹ്വാന  ആയത്തുകൾ നമുക്ക് അനുയോജ്യമാണെന്ന് വ്യക്തമാക്കുന്നുമില്ല.
പതിനാല് നൂറ്റാണ്ടുകൾക്ക് മുമ്പുള്ള പ്രത്യേകമായ സാഹചര്യത്തിൽ മാർഗനിർദ്ദേശം നൽകാൻ അവതീർണമായതാണെന്നും അത് ഒരുപാട് കാലം നീണ്ടുനിൽക്കുന്നില്ല എന്നും, അതിനു  കഴിയുകയുമില്ല എന്നാണ് അവർ പറയുന്നത്. ഈ പ്രസ്താവനകൾ നമ്മുടെ വിശുദ്ധ ഗ്രന്ഥങ്ങളുടെ മേലിൽ ചില ശ്രദ്ധ ചെലുത്തുകയും പാശ്ചാത്യരിൽ നിന്നും ചിലർ  വിശുദ്ധ ഖുർആനിനെതിരെ  പ്രതിഷേധിക്കാൻ ചിലയാളുകളെ പ്രേരിപ്പിക്കുകയുമാണ്.

 

      നമ്മുടെ ദേഷ്യം പാശ്ചാത്യ ഇസ്‌ലാമോഫോബിസ് കളുടെ മുമ്പിൽ പ്രകടിപ്പിക്കുന്നതിന് പകരം, മുസ്ലിംകളായ നാം മനസ്സിലാക്കേണ്ട ഒരു കാര്യം, അൽ ഖൈദയുടെ ഭീകരാക്രമണത്തിനെതിരെ നാം വ്യക്തമായതും സ്പഷ്ടമായ തുമായ ഖേദപ്രകടനം നടത്തണമെന്നാണ്. ഉസാമ ബിൻ ലാദനും തൻറെ അനുയായികളും ഇസ്ലാമിൻറെ അതിർവരമ്പിനു പുറത്താണെന്ന് ഇപ്പോഴും പ്രഖ്യാപിക്കാത്തത്, നമ്മുടെ ഉലമാക്കൾക്കും  പണ്ഡിതന്മാർക്കും അപകീർത്തിയാണ്. എന്നാൽ അവർ നിത്യമായി ഇസ്ലാമിലെ ഓരോ വിഭാഗങ്ങളെ കാഫിറുകളും അവിശ്വാസികളും ആക്കുന്നുണ്ട്.

 

         മുസ്‌ലിംകളായ നമുക്ക് പാശ്ചാത്യ മാധ്യമങ്ങൾ ഇസ്ലാമിനെ യുദ്ധത്തെ പ്രേരിപ്പിക്കുന്ന മതമായി ചിത്രീകരിച്ചതിൽ അവരെ വിമർശിക്കാം. എന്നാൽ നാം മനസ്സിലാക്കേണ്ട ഒരു കാര്യം, എന്തുകൊണ്ടാണ് മാധ്യമങ്ങൾ അങ്ങിനെ ചെയ്യുന്നത് എന്നും, എന്ത് പ്രക്രിയയാണ് അത്തരം മനോഭാവത്തിലേക്ക് എത്തിച്ചത് എന്നുമാണ്. 
       
            നമ്മെ യുദ്ധക്കൊതിയന്മാരായി  പരിഗണിച്ചതിന് മേലിൽ പാശ്ചാത്യരെ നമുക്കെങ്ങനെ ആക്ഷേപിക്കാൻ കഴിയും. നമ്മുടെ തന്നെ ആളുകൾ വിശാലമായ പെട്രോൾ ഡോളറിന്റെ ഉറവിടങ്ങളുടെ ആളുകളുമായി, ജിഹാദിനെ പ്രസ്താവിക്കുന്ന ആശയങ്ങളെ പ്രചരിപ്പിച്ചാൽ, അത് യുദ്ധത്തിന്റെ  ധാരണയിലൂടെ ആണെങ്കിൽ പോലും, അത് ഇസ്ലാമിൻറെ ആറാമത്തെ സ്തൂപം ആകുമോ? ചെറിയ ജിഹാദിനെക്കുറിച്ച് വ്യക്തമാക്കിയ പ്രവാചകർ ഇപ്പോൾ വലിയ ജിഹാദിനെയും അത് ഇസ്ലാമിലെ പ്രധാന തൂണായും പ്രചരിപ്പിക്കപ്പെടുന്നു.

 

      ആദർശ കാലഭേദം സംഭവിച്ചത് പരിണാമത്തിലൂടെയോ ആകസ്മികമായോ  അല്ല. പ്രവാചകരുടെ നിര്യാണത്തിന്റെ  അരനൂറ്റാണ്ടിനുശേഷം അറബ് സാമ്രാട്ടുകൾ പ്രവാചകരുടെ കുടുംബത്തെ കൊന്നൊടുക്കുകയും അവർ ലോകത്തിനു സമ്മാനിച്ച മതത്തെ ഹൈജാക്ക് ചെയ്യുകയും അതിനെ  വികസിപ്പിക്കാൻ വേണ്ടിയുള്ള സാമ്രാജ്യത്വ പരമായും സുസ്ഥിരമായും  ശ്രമങ്ങൾ നടത്തുകയും ചെയ്തു. ഈ ഘടകങ്ങൾ ഇസ്ലാമിൻറെ ശൈശവം മുതൽക്കുതന്നെ യുള്ള അടിയുറച്ച ശത്രുക്കളാണ്. അവരുടെ വ്യാപകമായ പരാജയത്തിനു ശേഷം മാത്രമാണ് ഇസ്ലാം സ്വീകാര്യമായത്. അവർക്കുള്ളിൽ നിന്നുതന്നെ ഇസ്ലാമിനെ അട്ടിമറിക്കാനുള്ള കാര്യങ്ങൾ അവർ ചെയ്തിട്ടുണ്ടായിരുന്നു. അവരുടെ സ്ഥാനങ്ങൾ ന്യായീകരിക്കാൻ വേണ്ടി ഇസ്ലാമിൽ-2 മൗലികമായ മാറ്റങ്ങൾ വരുത്തി. ഹദീസ് എന്ന് പറയപ്പെടുന്ന വിശിഷ്ടമായ ഒരു ഗ്രന്ഥം നിർമ്മിച്ചു( പ്രവാചകരുടെ അധ്യാപനങ്ങളാണെന്നതിനെ പ്രചരിപ്പിച്ചു). ഇസ്ലാമിനെ യാതൊരു സ്ഥാനങ്ങളും നൽകാത്ത ഉലമാക്കളുടെ (മതപണ്ഡിതന്മാർ) ഒരു സ്ഥാപനം നിർമ്മിച്ചു.
ഈശ്വരഭക്തിയെ എല്ലാത്തിനും മുകളിൽ വാഴ്ത്തുന്ന ഒരു ചെറിയ മതം മാറിയിരിക്കുന്നത് ലോകത്തെ അടിമപ്പെടുത്താനുള്ള സങ്കീർണമായ ഒരു ആധിപത്യത്തിന്റെ സൂചനയിലേക്കാണ്. പ്രവാചകർ നേരിട്ടിട്ടുള്ള പോരാട്ടങ്ങൾ കലർപ്പില്ലാത്ത അതിജീവനത്തിന്റെ  പോരാട്ടങ്ങളാണ്. എന്നാൽ വർത്തമാനകാലത്ത് യുദ്ധങ്ങളും പോരാട്ടങ്ങളും ഉടലെടുക്കുന്നത് ഇസ്ലാമിൻറെ സന്ദേശം വ്യാപിക്കുന്നതിന്റെ  മേലിൽ ആധിപത്യം സ്ഥാപിക്കാനും അത് വികസിപ്പിക്കാനും ആണ്.

 

         അവരുടെ കുത്തക സാഹസിക മേധാവിത്വ ങ്ങളെ ന്യായീകരിക്കുവാൻ വിശുദ്ധ ഖുർആനിൽ സൃഷ്ടാവ് കണിശമായി അനുശാസിച്ചിട്ടുള്ള  കാര്യങ്ങളെ നേരിട്ട് എതിരിടാൻ തുടങ്ങി. ഉദാഹരണത്തിന്, സൃഷ്ടാവ് കയ്യേറ്റം നിരോധിച്ചിട്ടുണ്ടെങ്കിലും ഇപ്പോൾ നിന്ദ്യമായ ഒരു ജിഹാദ് രൂപപ്പെട്ടിട്ടുണ്ട്.

 

       ഖുർആൻ പറയുന്നത് അല്ലാഹു അക്രമകാരികളെ ഇഷ്ടപ്പെടുന്നില്ല എന്നാണ്(2:190). എന്നാൽ ഒരുപാട് ഇസ്ലാമിക പണ്ഡിതർ ഈ കുറ്റകരമായ ജിഹാദിന്റെ  പ്രഖ്യാപനവുമായി മുന്നോട്ടു പോകുന്നുണ്ട്. ചിലയാളുകൾ ഇപ്പോൾപോലും അങ്ങനെ ചെയ്യുന്നുണ്ട്. ഇസ്ലാമിൻറെ ആധിപത്യം സ്ഥാപിക്കുവാനും അവിശ്വാസികളുടെ(കുഫ്ഫാർ ) അധികാരവും സ്വാധീനവും പരാജയപ്പെടുത്താനും നിന്ദ്യമായ ഈ ജിഹാദ് അത്യാവശ്യമാണ് എന്നാണ് അവർ വാദിക്കുന്നത്. എന്നാൽ ചിലയാളുകൾ ഇത്  നിയമാനുസൃതമല്ലെന്ന്  പരിഗണിക്കുന്നുണ്ടെങ്കിലും മുഴുവൻ മുസ്ലിം സമൂഹത്തിന്റെ മേലിലുള്ള (ഫർള് കിഫായ ) പൊതുവായ ഉത്തരവാദിത്വമാണ് എന്നാണ് മനസ്സിലാക്കുന്നത്. ജിഹാദികൾ ഈ നിയമങ്ങൾ മുഖ്യധാരാ മുസ്‌ലിംകളെ കൊല്ലുന്നതിനെ ന്യായീകരിക്കാൻ വേണ്ടി ഉപയോഗിക്കുകയും, പള്ളികളിൽ പ്രാർത്ഥന നടത്തുകയും മഖ്ബറകൾ സിയാറത്ത് നടത്തുകയും ചെയ്യുന്നവർ, അവരുടെ കാഴ്ചപ്പാട് പ്രകാരം ഇവർ അവരുടെ ആഗ്രഹങ്ങളെ പൂർത്തീകരിക്കുക മാത്രമല്ല അവിശ്വാസികൾ എന്ന് അവർ വിളിക്കപ്പെടുന്ന വരെ യുദ്ധത്തിൽനിന്നും അകന്നു നിൽക്കലോട് സഹായിക്കുക കൂടിയാണ് ചെയ്യുന്നത്.

 

       അവരുടെ ആഗ്രഹങ്ങളെയും ലക്ഷ്യങ്ങളെയും പൂർത്തീകരിക്കുന്നതിനു വേണ്ടി ഈ ശത്രുക്കൾ ഇസ്ലാംമതത്തെ വ്യത്യസ്തരീതിയിൽ വളച്ചൊടിച്ചു. അതിൽനിന്നുള്ള ഒന്നാണ് ഖുർആനിലെ സാഹചര്യ അനുശാസനകളെ സി സ്ഥിരമായതും സർവ്വ വ്യാപകമായതു മായ നിരോധന കളായി മാറ്റിമറിച്ചത്. പ്രത്യേകിച്ചും ഇങ്ങനെ ചെയ്തിട്ടുള്ളത് പ്രവാചകർ അനുപേക്ഷികമായ  സന്ദർഭങ്ങളിൽ അവതീർണമായ ഖുർആനിലെ വചനങ്ങളെയാണ്. അതുപോലെ തന്നെ, തൻറെ  ചെറിയ ഒരുകൂട്ടം അനുയായികൾ ആയുധങ്ങളുമായി പ്രതിരോധിച്ച സന്ദർഭത്തിലും ആണ്. ഇന്ന് ഈ വചനങ്ങളെ യാണ് ജിഹാദികൾ പുറത്തേക്ക് കൊണ്ടു വരുന്നതും അവരുടെ ചെയ്തികളെ ന്യായീകരിക്കാൻ വേണ്ടി സന്ദർഭോചിതം ആക്കുന്നതും. എന്നാൽ ഈ ആയത്തുകളെ  യാണ് പാശ്ചാത്യർ പ്രത്യേകിച്ച് അനിഷ്ടമായി കണക്കാക്കുന്നത്, കാരണം മുഖ്യധാരാ മുസ്‌ലിംകൾ പോലും അവരോട് പറഞ്ഞിരുന്നത് ഖുർആനിലെ എല്ലാ വചനങ്ങളും സർവ്വ വ്യാപകമായതും അതിനെ അംഗീകരിക്കലും വഴിപ്പെടലും എല്ലാ മുസ്ലിമിനും ബാധ്യതയുമാണ് എന്നാണ്. എന്നിട്ടും ഈ സ്ഫോടനാത്മക സാഹചര്യം സൃഷ്ടിച്ചത് നമ്മുടെ പണ്ഡിതന്മാരാണ്. അവർ ഈ പോരാട്ടങ്ങളിൽ ഒന്നിലും  ഉൾപ്പെട്ടിട്ടില്ലെങ്കിലും ഈ ആയത്തുകൾ എല്ലാം, ചരിത്ര പ്രാധാന്യമുള്ളതാണെന്നും സന്ദർഭോചിതം ആണെന്നും ഇപ്പോൾ അതിന്ന് പ്രാധാന്യമില്ല എന്നുള്ള വിവരം ലോകത്തോട് വിളിച്ചു പറയുന്നില്ല എന്നതാണ്.
         ഇസ്ലാമിനെ തകിടം മറിക്കാൻ വേണ്ടി, സാമ്രാജ്യത്വ ശക്തികൾ ഉപയോഗിച്ച മറ്റൊരു മാർഗ്ഗമാണ് പ്രവാചകർ പോരാടിയ മാർഗ്ഗത്തിലൂടെയാണ് അവരുടെ സർവാധിപത്യ പോരാട്ടങ്ങൾ എന്ന ന്യായീകരണം. ഈ ഉത്തര ആധുനിക യുഗത്തിൽ, പ്രവാചകരുടെ ജീവിത പോരാട്ടങ്ങളെ അറബ് ചരിത്രകാരന്മാർ എങ്ങനെയാണ് വെള്ളപൂശിയ തെന്ന്  പാശ്ചാത്യർക്ക് മനസ്സിലാക്കാൻ വലിയ ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല. പാശ്ചാത്യർ ഇസ്ലാമിനെ മനസ്സിലാക്കാൻ ശ്രമിക്കുന്നത് 9/ 11 പോലോത്ത ദുരന്തങ്ങളുടെ സന്ദർഭങ്ങളിലൂടെയാണ്, അതുപോലെ ലണ്ടനിലും മാഡ്രിഡിലും ഉണ്ടായ കൊലപാതകങ്ങൾ, ചാവേറുകൾ ആയും അല്ലാതെയും മുസ്ലിമുകൾ മറ്റുള്ളവരെ കൊന്നൊടുക്കുന്നതിന്റെ സ്ഥിരമായ പത്ര റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലും ആണ്. അതുപോലെ ഏറ്റവും പ്രധാനപ്പെട്ടതാണ് ഇബിനു ഇസഹാക്കും ഇബ്നു ഹിഷാമും അൽത്താബിരി യെയും പോലോത്ത പുരാണ അറബ് ചരിത്രകാരന്മാരുടെ പുസ്തകങ്ങളിൽ പ്രവാചകരുടെ ജീവിത ചരിത്രത്തെ (സീറത്തു റസൂലുല്ലാഹി)കാണുന്നത് 'മഗാസി' എന്ന നാമത്തിലാണ്. അത് പ്രവാചകർ  പങ്കെടുത്ത  യുദ്ധങ്ങളുമായി ബന്ധപ്പെട്ടതാണ്. ഇസ്ലാം യുദ്ധക്കൊതിയരുടെ മതമാണ് എന്നുള്ള ധാരണ അവർ പടർത്തുമ്പോൾ നമുക്കെങ്ങനെ അതിനെ ആക്ഷേപിക്കാൻ കഴിയും?

 

    മുഖ്യധാരാ മുസ്‌ലിംകളായ നമുക്ക് പ്രവാചകരുടെ ജീവിതം സത്യത്തിൽനിന്നും ഒരുപാട് അകലത്തിൽ വിവരിക്കുകയാണ് എന്ന് അറിയാം. പ്രവാചകർ മുഹമ്മദ് (സ) തൻറെ ജീവിതത്തിൽ ഒരു വാൾ പോലും ചുഴറ്റിയിട്ടില്ല എന്ന് നമുക്കറിയാം. എല്ലാ യുദ്ധങ്ങളിലും സാങ്കല്പികമായാണ് പോരാടേണ്ടി വന്നത് എന്നും അത്  പ്രവാചകരുടെ മേലിൽ  ചുമത്തപ്പെട്ട താണെന്നും അവിടെയെല്ലാം പ്രതിരോധ ശൈലിയാണ് സ്വീകരിച്ചതെന്നും നമുക്ക് അറിയാവുന്നതാണ്. വിശുദ്ധ  ഖുർആൻ അതിക്രമത്തെ അംഗീകരിക്കുന്നില്ല അറിയാവുന്നതാണ്. ഇസ്ലാമിൽ നിരപരാധിയായ ഒരാളെ കൊല്ലുന്നത് മനുഷ്യത്വത്തെ കൊല്ലുന്നതിനു  സമാനമാണെന്നും, ഒരാളുടെ ജീവൻ സംരക്ഷിക്കുന്നത് മനുഷ്യത്വത്തെ മുഴുവനും സംരക്ഷിക്കുന്നതിനു സമാനമാണെന്നും നമുക്കറിയാം. ചരിത്രത്തിനു യോജിക്കാൻ ബുദ്ധിമുട്ടുള്ള സൗമ്യതയും, മാപ്പും പ്രവാചകൻ സ്ഥാപിച്ച ഉദാഹരണങ്ങളാണ് എന്നും നമുക്കറിയാം. എന്നാൽ ഞാൻ ആവർത്തിച്ചു ചോദിക്കുന്നത്, ഇസ്ലാം യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്ന മതമാണെന്ന ധാരണ എങ്ങനെ പാശ്ചാത്യർക്ക് ആക്ഷേപിക്കാൻ കഴിയും? പ്രത്യേകിച്ചും നമ്മുടെ ഭാഗത്ത് നിന്നും ഇസ്ലാമിനെ വക്രീകരിക്കാൻ ഉള്ള എല്ലാ മാർഗ്ഗങ്ങളും ഒഴിവായ സ്ഥിതിക്ക് എങ്ങനെയാണ് അല്ലെങ്കിൽ എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?
   
        ഇസ്ലാമോഫോബിയയുടെ തീനാളത്തെ ശമിപ്പിക്കുവാൻ വേണ്ടി, പാശ്ചാത്യ നേതാക്കന്മാരെയും സമാധാന പ്രവർത്തകരെയും പലതവണ വ്യക്തമായി മനസ്സിലാക്കി കൊടുക്കുകയും വിവരിച്ചുകൊടുക്കുകയും ചെയ്യേണ്ടതുണ്ട്. എന്നാൽ നാം സാഹചര്യങ്ങളെ കടിപ്പിക്കുകയാണ് ചെയ്യുന്നത്. പെട്രോഡോളർ ഇസ്ലാമിൻറെ സ്വാധീനം, മുസ്ലിം സമൂഹത്തിലും മുസ്ലിം മീഡിയകളിലും ഇസ്ലാമിക വിരുദ്ധ മനോഭാവം വളർന്നുവരാൻ സഹായകമാകുന്നതാണ്. സമാധാന നായകരെ ഇപ്പോൾ കാണപ്പെടുന്നത് അവിശ്വാസിയുടെ സുഹൃത്തായും പ്രത്യേകിച്ചും മരണം അർഹിക്കുന്ന  (വാജിബുൽ ഖതൽ ) മതപരിത്യാഗിയുടെ കൂടെയുമാണ്.

 

      ലോകമെമ്പാടുമുള്ള മുസ്ലീം സഹോദരന്മാരെ ഈ സാഹചര്യത്തിൽ ഞാൻ പ്രചോദനം ചെയ്യാൻ ആഗ്രഹിക്കുന്നത്
1) സമാധാന ഇസ്ലാമാണ് യഥാർത്ഥ ഇസ്ലാം എന്നും അതാണ് മുഖ്യധാര എന്നും ആവർത്തിച്ചു പ്രഖ്യാപിക്കുക. ഉസാമ ബിൻ ലാദനെയും അൽ ഖാഇദ ഭീകരവാദികളെയും അപലപിക്കുകയുംഇവർ ശൈത്താന്റെ  പ്രതിനിധി കളാണെന്നും ഇവരെ ഇസ്ലാമിൻറെ അതിർവരമ്പിൽ നിന്നും പുറത്താക്കണമെന്നും നമ്മുടെ ഉലമാക്കളോട് ആവശ്യപ്പെടുക.
2) ജിഹാദിസ്റ് ആശയമായ ഇസ്ലാമിക് മേധാവിത്വം ഇസ്ലാം അധ്യാപനങ്ങളും ആയി യാതൊരു ബന്ധവും ഇല്ലാത്തതാണെന്ന് ആവർത്തിച്ചു ഉറക്കെ പറയുക. വിശുദ്ധഖുർആൻ നമ്മോട് ആവശ്യപ്പെടുന്നത് അല്ലാഹുവിൻറെ എല്ലാ പ്രവാചകന്മാരെയും ആദരിക്കുവാനും 1,24,000 വരുന്ന എല്ലാ പ്രവാചകരും പ്രവാചകൻ മുഹമ്മദിന് തുല്യമാണെന്നും ആണ്.
3) ഇസ്ലാം പേടിയുടെ താൽപര്യത്തിന്റെ മേൽ പടർത്തുന്ന ചില വലതുപക്ഷ പ്രകോപനങ്ങൾ ക്കെതിരെ പാശ്ചാത്യരെ ആക്ഷേപിക്കുന്നത് അവസാനിപ്പിക്കുക. അവർ ചിലപ്പോൾ കത്തോലിസം പേടിയെയോ ജൂതായിസം പേടിയെയോ പ്രചരിപ്പിച്ചിട്ടുണ്ടായേക്കാം. ഇപ്പോഴുള്ള ഖുർആനോ ഫോബിയയുടെയോ  ഇസ്ലാമോഫോബിയയുടെയോ വളർച്ച ക്കെതിരെ ഉള്ള പോരാട്ടത്തിൽ മുഖ്യ സ്ഥാനം വഹിച്ചവരെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം അവരെ നിരുത്സാഹപ്പെടുത്തുക. 
4) ഒരു നിരപരാധിയെ കൊല്ലുന്നത് മുഴുവൻ മനുഷ്യത്വത്തെയും കൊല്ലുന്നതിനു സമാനമാണെന്ന ഖുർആനിക വചനത്തിന്റെ  സ്ഥാപനത്തിനു വേണ്ടിയും പ്രഖ്യാപിത അനിഷ്ടകരമായ ജിഹാദ് ചില ഉലമാക്കൾ പടച്ചു വിട്ടതാണെന്നും അത് ഇസ്ലാമിനന്യമാണ് എന്നും സ്ഥാപിക്കുവാൻ വേണ്ടി സമുദായത്തിനകത്ത് നടക്കുന്ന സംവാദങ്ങളെ പ്രചോദിപ്പിക്കുക.
5) 1400 വർഷങ്ങൾക്കുമുമ്പ് അവതീർണമായ ഖുർആനിക വചനങ്ങൾ ചില പ്രത്യേക സാഹചര്യങ്ങളിൽ നിക്ഷിപ്തമായതും അതിൻറെ വ്യാപ്തി എന്നെന്നും നിലനിൽക്കുന്നത് അല്ല എന്നും അത് സൃഷ്ടാവിന്റെ  അനുശാസനകളാണെന്നും പ്രഖ്യാപനം നടത്തുക.
6) നമ്മുടെ അബോധ മനസിനോട് പോരാട്ടം നടത്തുക. നമ്മുടെ പ്രവർത്തനങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുക.

 

നന്ദി,
മിസ്റ്റർ പ്രസിഡൻറ്

 

URL: http://www.newageislam.com/malayalam-section/by-sultan-shahin,-founding-editor,-new-age-islam/peaceful-islam-is-genuine-islam,-the-mainstream-islam-സമാധാനപരമായ-ഇസ്ലാം-യഥാർത്ഥവും-മുഖ്യധാരയുമാണ്-സുൽത്താൻ-ഷാഹിൻ-unhrc-യിൽ-വ്യക്തമാക്കുന്നു/d/117922

New Age IslamIslam OnlineIslamic WebsiteAfrican Muslim NewsArab World NewsSouth Asia NewsIndian Muslim NewsWorld Muslim NewsWomen in IslamIslamic FeminismArab WomenWomen In ArabIslamophobia in AmericaMuslim Women in WestIslam Women and Feminism

 
TOTAL COMMENTS:-    


Compose Your Comments here:
Name
Email (Not to be published)
Comments
Fill the text
 
Disclaimer: The opinions expressed in the articles and comments are the opinions of the authors and do not necessarily reflect that of NewAgeIslam.com.

Content