certifired_img

Books and Documents

Malayalam Section (28 Mar 2019 NewAgeIslam.Com)Terrorists Have Failed So Far and Should Not Be Allowed To Affect Global Multiculturalism ആഗോള ബഹുസ്വരത തകർക്കുന്നതിന് ഭീകരവാദത്തെ അടുപ്പിക്കരുത്By Sultan Shahin, Founder-Editor, New Age Islam


ആഗോള ബഹുസ്വരത തകർക്കുന്നതിന് ഭീകരവാദത്തെ അടുപ്പിക്കരുത്: സുൽത്താൻ ഷാഹിൻ യു. എൻ. എച്ച്. ആർ. സി  സമാന്തര കൂടിക്കാഴ്ചയിൽ ആവശ്യപ്പെടുന്നു.

 

മനുഷ്യാവകാശ കൗൺസിലിൻറെ 21-ാം സെഷൻ 
തീവ്രവാദത്തിന്റെ ഇരകളെ  ഓർത്തുകൊടുക്കുക 
വ്യാഴം 20 സെപ്തംബര് 2012 
10: 00-12: 00 
റൂം: XXIV - പാലിയേസ്രാജ്യങ്ങൾ

 

സ്പീക്കറുകൾ:

 

ബിഷപ്പ് ഡോ. ആമേൻ ഹോവാർഡ്, ഫീഡ് വൺ റ്റു ഫൈ എ ഫാമിലി എൻജിഒ, നൈജീരിയ 
സുൽത്താൻ ഷഹീൻ, ന്യൂ ഏജ് ഇസ്ലാം എഡിറ്റർ 
പ്രൊഫ. കെ. വാരിക്ക്, സെക്രട്ടറി ജനറൽ, ഹിമാലയൻ റിസർച്ച് ആൻറ് കൾച്ചറൽ ഫൌണ്ടേഷൻ 
മിസ്. ഡൈഡ്രി മക്കോനൽ, തമിഴ് സെന്റർ ഫോർ ഹ്യൂമൻ റൈറ്റ്സ് 
മിഖായേൽ ഫിലിപ്സ്, പ്രോജക്ട് കോർഡിനേറ്റർ ആൻഡ് അസിസ്റ്റന്റ് ടു ദി വേൾഡ് ഉയിഗർ കോൺഗ്രസ്സ് 
ചെയർമാൻ: ഡോ. ചാൾസ് ഗ്രേവ്സ്, FICIR പ്രസിഡന്റ്

 

ചർച്ചക്കാർ:

 

ജമ്മു-കശ്മീർ ഹ്യൂമൻ റൈറ്റ്സ് കൌൺസിലിന്റെ സെക്രട്ടറി ജനറൽ ഡോ. സയിദ് നസീർ ഗിലാനി
പ്രൊഫ. റിയാസ് പഞ്ചാബി, ഹിമാലയൻ റിസേർച്ച് ആന്റ് കൾച്ചറൽ ഫൌണ്ടേഷ്യേഷൻ  

 

         ഭീകരതയ്ക്ക് ഇരയായവരെ ഈ അനുസ്മരണ ദിനത്തിൽ ബഹുമതികൾ അർപ്പിക്കുന്നു

 

സുൽത്താൻ ഷാഹിൻ ,എഡിറ്റർ, ഫൗണ്ടർ ന്യൂ ഏജ് ഇസ്ലാം

 

     യുഎൻ ജനറൽ അസംബ്ലി ആഗസ്റ്റ് 19, ഭീകരതയ്ക്ക് ഇരയായവരെ ഓർത്തെടുക്കാനും അവർക്ക് ബഹുമതി നൽകുവാനും ഉള്ള അന്താരാഷ്ട്ര ദിനമായി ആചരിക്കുവാൻ പ്രഖ്യാപനം നടത്തിയിട്ടും, നാം ഭീകരതയുടെ ഭയാനകതയെ  വീണ്ടും കാണുവാൻ  ശ്രമിക്കുകയും, നാം ഭീകരവാദത്തിന് ഇരകൾ ആവുകയില്ല എന്ന്  സത്യം ചെയ്യുകയുമാണ്.

 

       ഇപ്പോൾ പല രാജ്യങ്ങളും വ്യത്യസ്ത ദിവസങ്ങളിൽ  തീവ്രവാദത്തിനെതിരായ അവരെക്കുറിച്ച് ഓർക്കാറുണ്ട്. എന്നാൽ ഇത് ഒരു രാജ്യത്തിന് അസാധ്യമാണ്. ഉദാഹരണം, ഇന്ത്യ-റഷ്യ പോലോത്ത രാജ്യത്തിന് തീവ്രവാദത്തിന് ഇരയായവരെ ഓർത്തെടുക്കുക എന്നുള്ളത് ബുദ്ധിമുട്ടാണ്. കാരണം ഇത്തരം ഭയാനകമായ ആക്രമങ്ങൾ രാജ്യത്തെ ഒരുപാട് പൗരന്മാരുടെ ജീവൻ എടുത്തിട്ടുണ്ട്. അതുകൊണ്ടുതന്നെ, ലോകത്താകമാനം തീവ്രവാദത്തിന് ഇരയായവരെ ഓർത്തെടുക്കുന്നതിനുവേണ്ടി ഓഗസ്റ്റ് 19 ന് പൊതുവായ പ്ലാറ്റഫോം കണ്ടെത്തിയിരിക്കുകയാണ്.

 

     തീവ്രവാദത്തിന്റെ യാതൊരു  രാഷ്ട്രീയവും  ചെന്നുചേർന്നിട്ടില്ലാത്ത സാധാരണക്കാരുടെ മനസ്സുകളിലേക്ക്  തീവ്രവാദം ഇട്ടുകൊടുക്കുന്നത് തുളച്ചുകയറുന്ന അക്രമത്തെയാണ്. അതിനാൽ ഈ രാക്ഷസനോട് അതിന്റെ എല്ലാ രൂപങ്ങളോടും  യുദ്ധം ചെയ്യാമെന്ന വാഗ്ദാനം നാം പ്രതിജ്ഞാബദ്ധമാക്കണം. എവിടെയെല്ലാം സത്യം ചെയ്താലും ലോകത്തിലെ ജനങ്ങളെ വിഭജിക്കാനുള്ള ലക്ഷ്യം നേടാൻ ഒരിക്കലും അനുവദിക്കരുത്. 
        
         ന്യൂയോർക്കിൽ സെപ്റ്റംബർ 11ന് ഇരയായവരെ നാം അനുസ്മരിക്കുകയും ഓർത്തെടുക്കുകയും ചെയ്തു കഴിഞ്ഞതേയുള്ളൂ. എന്നാൽ ഈ വർഷം ലോകത്തുടനീളം ഇത്തരം അനുസ്മരണങ്ങൾക്ക്‌  ഇടവരുത്തിയിട്ടുണ്ട്. ഒരുപക്ഷേ ഇത്തരം അക്രമങ്ങളിൽ നിന്നും ഏറ്റവും തീവ്രമായത്, ഒരു വർഷം മുമ്പ്, 2012 ജൂലൈ 22ന്  നോർവെയിലെ സമാധാന ജീവിതത്തിന് മുറിവേൽപ്പിക്കുകയും അന്ധാളിപ്പിക്കുകയും ചെയ്തത് 77 ആളുകളെ വെടിവെച്ചുകൊന്നതാണ്. ഓസ്‌ലോയിലെ സർക്കാർ ആസ്ഥാനത്തു നടന്ന ബോംബാക്രമണത്തിൽ എട്ടു പേരെ കൊലപ്പെടുത്തുകയും യൂട്ടോയ ദ്വീപിലെ ഇടതുപക്ഷ യുവ സംഘടനയുടെ ക്യാമ്പിൽ വെടിവെച്ച് 69 പേരെ വധിച്ച മുപ്പത്തിമൂന്നുകാരനായ ആൻഡേഴ്സ് ബഹറിൻ ഡെറികിന് ഇപ്പോൾ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്.

 

     തീവ്രവാദത്തിനെതിരെ പോരാടി ഇരകളായവരെ  സെപ്റ്റംബർ മൂന്നിന് മോസ്കോയിൽ നടന്ന ഐക്യദാർഢ്യ ദിനത്തിൽ അവരെ അനുസ്മരിച്ചിട്ടുണ്ട് ആയിരുന്നു. ആകെ 12 അനുസ്മരണ സമ്മേളനങ്ങൾ നടന്നിട്ടുണ്ട്. ഭീകരാക്രമണം നടന്ന സ്ഥലങ്ങളിൽ ഇരയായവരെ അനുസ്മരിക്കുന്നതിനുവേണ്ടി നൂറുകണക്കിന് മോസ്കോ ജനത അവിടെ തടിച്ചു കൂടി.  ഡിബ്രോക്ക് തിയറ്റർ സെന്റർ, പാർക്ക, കുൽ തൂറി, ലുധിയാങ്ക, റിഷിസ്‌കോ  മെട്രോ സ്റ്റേഷന് സമീപം, ട്യൂഷ്യനോ എയർപോർട്ടിൽ, ഹോട്ടൽ നാഷണൽ ഇന്നു സമീപം, റിസ്തീയ മെട്രോ സ്റ്റേഷന് സമീപം, പുഷ്കിൻ കായ സ്ക്വയറിലും, ഡോമോദോവ  എയർപോർട്ടിലും എല്ലാം അനുശോചന റാലികൾ സംഘടിപ്പിച്ചിരുന്നു.
കുലുശ്ക്കിയിലെ വിർജിനും ചാലക സ്ട്രീറ്റ്  ജംഗ്ഷനും സമീപമുള്ള ബസ് ലാൻഡ് തീവ്രവാദ ഇരയായ സ്ഥലത്തും ഒരു റാലി ഉണ്ടായിരുന്നു.

 

         ഇപ്പോൾ ഇന്ത്യയും മാസങ്ങളോളമായി പാക്കിസ്ഥാൻ  ഇന്ത്യയുടെ വിവിധങ്ങളായ സംസ്കാരത്തിന് മേലിലുള്ള ജിഹാദി അക്രമത്തിന്റെ ഭീതിജനകമായ ഒരു സാഹചര്യത്തിൽ കൂടിയാണ് കടന്നുപോകുന്നത്, കാരണം 2008 നവംബർ 26ന് രാജ്യത്തുടനീളം ഒരുപാട് അനുസ്മരണങ്ങൾക്ക്‌ ഇടയാക്കിയ സംഭവം കഴിഞ്ഞു പോയിട്ട് നാലുവർഷമായിട്ടുണ്ട്.

 

      ഇന്ത്യയുടെ വ്യത്യസ്ത സംസ്കാരത്തിന്റെ  മേലിലുള്ള പാക്കിസ്ഥാനി ജിഹാദ് ആക്രമം എന്നതുകൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത് ഞാൻ വിശദീകരിക്കട്ടെ, ഈ അക്രമം ഇന്ത്യൻ ജനതയുടെയും ഇന്ത്യയുടെ വിദേശ സന്ദർശകരുടെയും ഇന്ത്യയുടെ സംസ്കാരങ്ങളുടെ മേലിലും മാത്രമാണ്. മുംബൈ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാന നഗരി ആയിട്ടുണ്ട്. അത് ഇന്ത്യയുടെ സാമ്പത്തിക മേഖലയിലുള്ള അക്രമം കൂടിയാണ്. അതിൽ ജൂതന്മാരും വിദേശ സന്ദർശകരും കൊലചെയ്യപ്പെട്ടതിലൂടെ ലക്ഷ്യമാക്കിയിരുന്നത് ഇന്ത്യ ഒരു സുരക്ഷിത രാജ്യം ആണ് എന്നുള്ള ഇമേജിനെ തകർക്കൽ കൂടിയാണ്. അത് ഇന്ത്യയുടെ ഒരുപാട് കാഴ്ചപ്പാടുകൾക്കു മേലെയുള്ള ആക്രമം കൂടിയായിരുന്നു. എന്നാൽ ഞാൻ ഇതിനെ ഇന്ത്യയുടെ ബഹുസ്വരതയുടെയും, വിത്യസ്ത സംസ്കാരങ്ങളുടെയും മേലിലുള്ള പ്രധാനപ്പെട്ട ഒരു അക്രമം ആയാണ് കാണുന്നത്. ഹിന്ദുവും മുസൽമാനും ക്രൈസ്തവനും ജൂതനും സിക്കുകാരൻ ഉം എല്ലാം ഒരുമിച്ചുള്ള ജീവിതം വിളിച്ചോതുന്നത് വംശീയത പാടില്ല എന്നും ബഹുസ്വരത ആവശ്യമാണെന്നുമാണ്.
പിന്നെന്തുകൊണ്ടാണ് ഞാൻ ഇന്ത്യയുടെ വ്യത്യസ്ത സംസ്കാരങ്ങളുടെ മേലിലുള്ള അക്രമമാണ് എന്ന് ഒറ്റപ്പെടുത്തി പറഞ്ഞത്?

 

      കറാച്ചിയിലെ തന്റെ കൺട്രോൾറൂമിൽ ഇരുന്നുകൊണ്ട് ഇന്ത്യയിലുള്ള പാക്കിസ്ഥാനി ഭീകരവാദികൾക്ക്തീവ്രവാദ അക്രമത്തിനിടെ നിർദ്ദേശങ്ങൾ നൽകുകയും കോഡിനേറ്റ് ചെയ്യുകയും ചെയ്ത അബുൽ ജുൻഡാൽ എന്ന തീവ്രവാദ കോർഡിനേറ്ററുടെ  ശബ്ദസന്ദേശം ഇന്ത്യക്ക് ലഭിക്കുകയും അദ്ദേഹത്തെ സൗദി അറേബ്യയിൽ നിന്നും അറസ്റ്റ് ചെയ്ത വിവരം നിങ്ങളിൽ ചിലരെങ്കിലും അറിഞ്ഞവർ ആയേക്കും. ബി അക്രമത്തിന് പിന്നിലും ഹിന്ദു-മുസ്ലിം അക്രമത്തെ പ്ലാൻ ചെയ്തിരുന്നതായി അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. അതുകൊണ്ടുതന്നെ പാക്കിസ്ഥാൻ ഭീകരവാദിക്ക് മുംബൈയിലെ പ്രാദേശിക ഭാഷയുടെ പരിജ്ഞാനം നൽകിയിരുന്നു, കാരണം ഇന്ത്യൻ സുരക്ഷാ സൈനികർ ഇവരെ പിടികൂടുകയാണെങ്കിൽ ഇന്ത്യക്കാരൻ ആണെന്ന്  ധരിക്കുവാൻ വേണ്ടി. ഹൈദരാബാദിൽ നിന്നുള്ള ഒരു വ്യാജ മുസ്ലിം ഗ്രൂപ്പിന്റെ പേര് എടുക്കണമെന്ന് അവരോട് നിർദേശിക്കപ്പെട്ടിരുന്നു കാരണം അവർ ഇന്ത്യൻ നഗരത്തിൽ നിന്ന് വരുന്നതായി തിരിച്ചറിയുവാൻ വേണ്ടിയാണ്. 10 ഭീകരവാദികളും ഹൈദരാബാദിലെ അരുണോദയ കോളേജിലെ വ്യാജ തിരിച്ചറിയൽ കാർഡ് കൈവെച്ചിരുന്നു. അവർ ഹിന്ദു നാമങ്ങളും സ്വീകരിച്ചിരുന്നു. അജ്മൽ കസബ് സെമീർ ചൗധരിയും ഇസ്മായിൽ ഖാൻ നരേഷ് വർമയും ആയിരുന്നു. ഇന്ത്യയിൽ നിന്നും കരക് സിംഗ്  എന്ന വ്യാജേന പ്രവർത്തിക്കുന്ന കമ്പനിയുടെ പേരിൽ അമേരിക്കയിൽ നിന്നും (250 ഡോളർ )പതിനായിരം രൂപയ്ക്ക് ഇന്റർനെറ്റ് സേവനങ്ങളും വാങ്ങിയിരുന്നു. ഭീകരവാദികൾ പറഞ്ഞത് കറാച്ചിയിലെ അവരുടെ പ്രവർത്തകരുമായി ഇന്ത്യൻ സിം  ഉപയോഗിച്ച് ആശയവിനിമയം നടത്താനാണ് എന്നായിരുന്നു.

 

     ഇന്ത്യൻ ജനതക്ക് പ്രതീക്ഷയും പാക്കിസ്ഥാന്  അപ്രതീക്ഷിതമായും ഒരു ഇന്ത്യൻ പോലീസുകാരൻ തന്നെ ജീവിതം രാജ്യത്തിന് സമർപ്പിച് പാക്കിസ്ഥാൻ തീവ്രവാദ അക്രമത്തിന് പിന്നിലുള്ള  അജ്മൽ കസബ് എന്ന ഒരുത്തനെ ജീവനോടെ പിടികൂടി. ഇത് ഇന്ത്യക്കകത്ത് ഉള്ള ഹിന്ദു-മുസ്ലിം ഭീകരരെ അന്വേഷിക്കുന്നതിനു പകരം, യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തുന്നത്  വേഗത്തിലാക്കാൻ ഞങ്ങൾക്ക് സാധ്യമായി.

 

    ഇത് മുംബൈയിലെ ഭീകരാക്രമണത്തിന് പിന്നിൽ ഉള്ള, പാക്കിസ്ഥാന്റെ  അജണ്ടയായ ഹിന്ദു-മുസ്ലിം വർഗീയത ഉണ്ടാക്കുക എന്നുള്ളതിനെ ലക്ഷ്യം വെച്ചുള്ളതാണ് എന്നത് മനസ്സിലായി. അജ്മൽ കസബിനെ പിടിച്ചിട്ടില്ല എങ്കിൽപോലും ഇത്തരം അക്രമങ്ങളെ പ്രതിരോധിക്കുവാനും നമ്മുടെ വ്യത്യസ്ത സംസ്കാരങ്ങൾ പാകമാണ്  എന്നുള്ളതിൽ ഞാൻ ഉറച്ചു വിശ്വസിക്കുന്നു.
ഇത്തരം അക്രമങ്ങൾ നമ്മൾ ഐക്യപ്പെട്ട് നിൽക്കുമ്പോഴും അല്ലാത്തപ്പോഴും ഒരുപാട് തവണ അഭിമുഖീകരിച്ചിട്ടുണ്ട്. എന്നാൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ ഇന്ത്യക്കാരായ നാം ചോദിക്കാറുള്ളത് നമ്മുടെ വ്യത്യസ്ത സംസ്കാരത്തിലും സൗഹൃദമുള്ള ജീവിതത്തിൽ പാക്കിസ്ഥാനി എന്ത് ഭീഷണിയാണ് നാം മുഴക്കുന്നത് എന്നാണ്. എന്തുകൊണ്ടാണ് പാക്കിസ്ഥാൻ അവരുടെ ദുഷ് ചെയ്തികൾ ഇന്ത്യയുടെ പ്രയോഗിക്കുന്നതും നമ്മുടെ സാമുദായിക സൗഹൃദം തകർക്കുന്നതും?

 

      26/11നെയും പാക്കിസ്ഥാനി ജിഹാദി ലഷ്കർകളെയും പരാമർശിക്കുന്നതി നിടയിൽ നേരത്തെ ഞാൻ അവരെ പറയുകയും ആവർത്തിച്ചു ഉറപ്പിച്ചിട്ടുമുണ്ട്. എന്തെന്നാൽ, മുസ്ലിംകളായ നമ്മൾ പാക്കിസ്ഥാനിന്റെ ഈ  ചെയ്തികളെയും പ്രത്യേകമായ കാരണങ്ങളെയും പറിച്ചു കളയുകയും നശിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. മുംബൈ ആക്രമണവും അത് നിർവഹിച്ച രീതിയും ഇപ്പോൾ പാക്കിസ്ഥാൻ ഭീകരസംഘടനകൾ ഇന്ത്യയിലെ മുസ്ലിം സമുദായത്തെ നശിപ്പിച്ചതിനു ശേഷം അറിയപ്പെടുന്ന വസ്തുതയെ സംശയത്തിനുള്ള ചെറിയ കാരണമൊന്നുമില്ല.

 

   സമാധാനപരമായി ജീവിക്കുകയും അഭിവൃദ്ധി ക്കെതിരെ സമരം ചെയ്യുകയും ചെയ്യുക എന്ന ഒരു വിഭാഗം ഇന്ത്യൻ മുസ്ലിമുകളുടെ ആഗ്രഹങ്ങളെയാണ് പാക്കിസ്ഥാന്റെ  അടിസ്ഥാനതത്വം വിളിച്ചോതുന്നത്. ഇന്ത്യയിൽ സമ്പന്നമായ മുസ്ലിം സമുദായത്തിലെ നിലനിൽപ്പ് പാക്കിസ്ഥാൻ അടിസ്ഥാനമാക്കിയുള്ള രണ്ടു രാജ്യ ദർശനത്തെ നശിപ്പിക്കുന്നു. ഇന്ത്യയിലെ മുസ്ലിംകൾ സമാധാനപരമായി ജീവിക്കുക മാത്രമല്ല, വിവിധ മത, ഭാഷ, വംശീയ വിഭാഗങ്ങൾക്ക് വിരുദ്ധമായി നിലകൊള്ളുമ്പോഴും പാക്കിസ്ഥാനിലെ മുസ്ലിമുകൾപരസ്പരം തമ്മിൽ തർക്കിക്കുകയും നിരന്തരം പൂർ വിളയിൽ ഏർപ്പെടുകയും ചെയ്യുന്നത്  പാകിസ്ഥാന്റെ  അസ്തിത്വത്തിന് തന്നെ വെല്ലുവിളിയാണ്.

 

      പാക്കിസ്ഥാനിലെ സിന്ധു മുസ്ലിംകളും, ബലൂചികളും, പട്ടാണികളും, സാറായികിസികളും മുഹാജിറുകളും എല്ലാം മുഖ്യധാരാ ഇന്ത്യൻ മുസ്ലിമുകളെ സ്നേഹിക്കുവാൻ അവസരം കിട്ടിയ സാഹചര്യം ഈ ദുഷ്ചെയ്തികളിലൂടെയും ഭീകരാക്രമണതിന്റെ പാരണ ത്തിലൂടെയും പാക്കിസ്ഥാനിന്ന് സ്ഥാപിക്കാൻ കഴിഞ്ഞില്ല. ഇന്ത്യൻ മുസ്ലിമുകൾ ആയ നമ്മൾ,നമ്മുടെ സമാധാനപരമായതും അഭിവൃദ്ധി പരമായ തുമായ നിലനിൽപ്പുകളിലൂടെ,  പാക്കിസ്ഥാനിന്റെ  നിലനിൽപ്പിനെതന്നെ വെല്ലുവിളി ആകുന്നുണ്ട്. അത് കേവലം  ഭീകരവാദത്തിന് മാത്രമല്ല, അതിന്റെ ഏത് മേഖലകൾ എടുത്തു നോക്കിയാലും അങ്ങനെതന്നെയാണ്. അതിനു സഹായിക്കുവാൻ നമുക്ക് ആവുകയില്ല. അതിനെ കുറിച്ച് എന്തെങ്കിലും ചെയ്യുവാനോ നമുക്ക് കഴിയുകയുമില്ല. അതുകൊണ്ടാണ് മുസ്ലിമുകളുടെ പ്രത്യേക താത്പര്യം പരിഗണിച്ച്ഭീകര ക്യാമ്പുകൾ നശിപ്പിക്കപ്പെടുന്നത് നമ്മുടെ നാട്ടിൽ വളരെയധികം നാശം വിതക്കുന്ന കുറ്റവാളികൾ നീതിന്യായ വ്യവസ്ഥ യിലേക്ക് മാറുന്നതും.

 

    2012 ജൂലൈ 22 ൽ ഓസ്‌ലോയിലെ ബോംബാക്രമണത്തിൽ ഇരയായ വർക്കുള്ള പുഷ്പാർച്ചനയിൽ പ്രധാനമന്ത്രിയായിരുന്ന ജിൻസ്  സ്റ്റോൺറ്റിൽ ബെർഗ് പ്രഖ്യാപിച്ചത്, ഇൻക്ലൂസിവും ബഹുസ്വരതയും ആയ സമൂഹത്തെ സൃഷ്ടിക്കുന്നതിലും നോർവെയുടെ അർപ്പണബോധത്തെ നശിപ്പിക്കുന്നതിനും ബ്രെയ്‌വിക്കിന്  കഴിഞ്ഞിട്ടില്ല എന്നാണ്. ബോംബും ഗണ്ണും എല്ലാം നോർവേ തിരുത്തുവാനുള്ള മാർഗങ്ങളാണ്. എന്നാൽ നോർവൻ ജനത മൂല്യങ്ങളെ ആലിംഗനം ചെയ്തിട്ടാണ് സ്വീകരിച്ചത്.കുറ്റവാളികൾ നഷ്ടപ്പെടുകയും ജനങ്ങൾ വിജയിക്കുകയും ചെയ്തു എന്ന്  സ്റ്റോൾ ടെൻ ബെർഗ് പറഞ്ഞു.

 

   പാക്കിസ്ഥാനിലെ ഭീകരരും അവരുടെ പ്രവർത്തകരും നമ്മുടെ സമൂഹത്തിന് ബഹുസ്വരതയിൽ ഒരു വിള്ളൽ  സൃഷ്ടിക്കുന്നതിന് പോലും പരാജയപ്പെടുന്നു എന്നത് 26/11ന്റെ ഓർമ്മയിൽ നമ്മൾ വളരെ അഭിമാനത്തോടെ പറയാറുണ്ട്. ഭീകരാക്രമണങ്ങളുടെ പ്രവർത്തനഫലമായി ലോകമിന്ന് സമാധാനവും ഐക്യവും നിലനിർത്തുന്നതിനുവേണ്ടി പരിശ്രമിക്കുകയാണ് എന്ന് നാം പറയുകയാണെങ്കിൽ, ഭീകരാക്രമണത്തിന് ഇരയായവരെ ബഹുമാനിക്കുന്ന ഈ ദിവസം ഒരുപക്ഷെ നാം അവർക്ക് നൽകുന്ന ഏറ്റവും വലിയ ബഹുമാന സൂചികകൾ ആയേക്കാം. നമ്മെ എല്ലാ ഗ്രൂപ്പുകളിൽ നിന്നും പുറത്താക്കാൻ വേണ്ടി പ്രവർത്തിക്കുന്ന ഹൈഡ്രോ ഹെഡർ ബാർബേറിയൻ ഐഡിയോളജിയുടെ ഇരകൾ ആയേക്കാം അവർ. നാം അവരെ വിജയിക്കുവാൻ അനുവദിച്ചിട്ടില്ല, ലോകത്തെവിടെയും വിജയിക്കാൻ അനുവദിക്കുകയുമില്ല എന്ന് നമുക്ക് തീരുമാനവും എടുക്കാം.

 

URL of English Article:  http://www.newageislam.com/islam,terrorism-and-jihad/terrorists-have-failed-so-far-and-should-not-be-allowed-to-affect-global-multiculturalism,-sultan-shahin-tells-parallel-meeting-at-unhrc-in-geneva/d/8736

URL: http://www.newageislam.com/malayalam-section/sultan-shahin,-founder-editor,-new-age-islam/terrorists-have-failed-so-far-and-should-not-be-allowed-to-affect-global-multiculturalism-ആഗോള-ബഹുസ്വരത-തകർക്കുന്നതിന്-ഭീകരവാദത്തെ-അടുപ്പിക്കരുത്/d/118151

New Age IslamIslam OnlineIslamic WebsiteAfrican Muslim NewsArab World NewsSouth Asia NewsIndian Muslim NewsWorld Muslim NewsWomen in IslamIslamic FeminismArab WomenWomen In ArabIslamophobia in AmericaMuslim Women in WestIslam Women and Feminism
TOTAL COMMENTS:-    


Compose Your Comments here:
Name
Email (Not to be published)
Comments
Fill the text
 
Disclaimer: The opinions expressed in the articles and comments are the opinions of the authors and do not necessarily reflect that of NewAgeIslam.com.

Content