certifired_img

Books and Documents

Malayalam Section (30 Jan 2019 NewAgeIslam.Com)The International Community Must Actively Address the Menace of Jihadism ജിഹാദിസത്തിന്റെ ഭീഷണിക്കെതിരെയും ഇസ്ലാമിന്റെ ദുർവ്യാഖ്യാനത്തിനെതിരെയും ലോക ജനത ശക്തമായി പ്രതികരിക്കണംBy Sultan Shahin, Founding Editor, New Age Islam

 

 

സുൽത്താൻ ഷാഹിൻ, ഫൗണ്ടർ എഡിറ്റർ, ന്യൂ ഏജ് ഇസ്ലാം

18 മാർച്ച് 2014
25 th Regular session  
03-28 മാർച്ച് 2014 
അജണ്ട ഐറ്റം നമ്പർ:04 
Subject Of Particular Concerns For The UN Human Rights Council

 

മിസ്റ്റർ പ്രസിഡൻറ്

 

              അഫ്ഗാനിസ്ഥാനിൽ നിന്നും നാറ്റോയുടെ പിൻവാങ്ങലും, ഇസ്ലാമിക ഭീകര വാദികൾ സിറിയൻ യുദ്ധ ഭൂമിയിൽ നിന്നും മടങ്ങുകയും അമേരിക്കയും  യൂറോപ്പുമുൾപ്പടെ മറ്റു രാഷ്ട്രങ്ങളിലേക്ക് പടരുകയും ചെയ്യുന്നതിൽ  ദക്ഷിണ- മദ്യേഷ്യൻ രാഷ്ട്രങ്ങൾ വളരെ ആകുലതയോടെ കൂടിയാണ് കാണുന്നത്. താലിബാൻ ജിഹാദിസം അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും കുതിച്ചുകയറുന്നത് ഇന്ത്യയിലും ബംഗ്ലാദേശിലും ഒരുപാട് ഭീകരത പടർത്തുന്നുണ്ട്.മിസ്റ്റർ പ്രസിഡൻറ്, ഭീകരതയോടുള്ള യുദ്ധം പട്ടാള രൂപേണ  എതിരിടാൻ കഴിയില്ല എന്നതാണ് എന്റെ അനുഭവം വ്യക്തമാക്കുന്നത്.പട്ടാള രൂപത്തി നേക്കാളും ആദർശപരമായാണ് ഇത് പരിണമിക്കുക. ജിഹാദി വ്യാഖ്യാനമായ ഇസ്ലാമിൻറെ എക്സ്ക്ലൂസീവും രാഷ്ട്രീയവും സമഗ്രവുമായ ആശയങ്ങളെ എതിർക്കുകയും മോക്ഷത്തിലേക്കുള്ള ആത്മീയ മാർഗ്ഗമാണെന്ന വീക്ഷണത്തെ ഊർജ്ജസ്വലമായി പ്രമോട്ട് ചെയ്യുകയും ചെയ്തു.പാശ്ചാത്യ ഭരണകൂടങ്ങളിൽ നിന്നും ബ്രിട്ടൻ മാത്രമാണ് ഈ ആദർശ പോരാട്ടത്തെ പറ്റി ബോധവാൻമാരാകുകയും മുസ്ലിംകളെ സംരക്ഷിക്കാൻ വേണ്ടി പരിഹാരം കണ്ടെത്തുന്നതും.പക്ഷേ ബ്രിട്ടീഷ് മുസ്ലിമുകളുടെ പ്രതികരണം നിരാശാജനകമാണ്.
       ലോകത്തെമ്പാടുമുള്ള മുസ്ലിംകളും അതിനെ നിരസിക്കുകയാണ്.അവരിൽ ആത്മപരിശോധനയുടെ ചെറിയൊരു അടയാളം പോലും കാണുന്നില്ല.റാഡിക്കലൈസേഷനെയും സംശയകരമായ തീവ്രവാദത്തെയും നിർമാർജനം ചെയ്യുന്നതിനുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ നിയുക്ത സംഘത്തിന്റെ റിപ്പോർട്ട് ബ്രിട്ടീഷ് മുസ്ലീമുകൾക്ക് ലഭിച്ചിട്ടുണ്ട്. ഇതും അവർക്കിടയിൽ ഭീതി പടർത്താൻ കാരണമായിട്ടുണ്ട്. എന്നിട്ടുപോലും മുസ്‌ലിംകൾക്കിടയിൽ ഈ ഭീഷണിയെ നേരിടുന്നതിനുള്ള ഒരു ആലോചനകളും കാണുന്നില്ല.ഇത്  ഇസ്‌ലാമിനകത്തുള്ള പ്രധാനമായ ഒരു പോരാട്ടമാണെന്ന് മുസ്ലിമുകളായ നാം  മനസ്സിലാക്കുകയും അവരോട്  പോരാടുകയും ചെയ്യണം.

 

     താലിബാൻ അവർക്കെതിരെ നേരത്തെതന്നെ മസിൽ ചുരുട്ടാൻ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞമാസം പാക്കിസ്ഥാനിൽ അവർക്കെതിരെ സംസാരിക്കുന്നതിനു വേണ്ടി ഭരണകൂടത്തെ സമ്മർദ്ദം ചെലുത്തിയിട്ടുമുണ്ട്.ശരീഅത്  നടപ്പിലാക്കാൻ ആവശ്യപ്പെട്ടുകൊണ്ട് 23 പാക്  ഭടന്മാരെ അവർ കൊലചെയ്തു. പാക്കിസ്ഥാനിലെ ഇൻഫർമേഷൻ മന്ത്രി വ്യക്തമാക്കിയത് പ്രകാരം 1971-ലെ ഇന്ത്യാ പാക്ക് യുദ്ധത്തിൽ 90000 പാക് സൈനികരെ തടവുകാരാക്കി എങ്കിലും ഒരാളെപോലും കൊലപ്പെടുത്തിയിട്ടില്ല. രാജ്യത്തിൻറെ സ്വന്തം സൈനികരുടെ തന്നെ തലയറുക്കുന്ന ശരീഅത്  നിയമം നടപ്പിലാക്കാൻ ശ്രമിക്കുന്ന പാക് -താലിബാനെ കുറിച്ച് അദ്ദേഹം ആശ്ചര്യപ്പെടുന്നുണ്ട്.

 

     ജിഹാദിസത്തിന്റെ ഭീഷണിയെയും ഇസ്ലാമിന്റെ ദുർവ്യാഖ്യാനത്തെയും ലോക ജനത ശക്തമായി പ്രതികരിക്കണം.

 

മിസ്റ്റർ പ്രസിഡന്റ്‌

 

        മുകളിൽ പ്രതിപാദിച്ച ചില പ്രശ്നങ്ങളെ  വ്യക്തമായി നമുക്ക് പരിശോധിക്കാം. പ്രധാനമായും ഒരു പാശ്ചാത്യ ഭരണകൂടമെങ്കിലും ഈ പോരാട്ടത്തെ ബുള്ളറ്റ് കൊണ്ടും ബോംബ് കൊണ്ടും നേരിടാൻ പറ്റില്ല എന്ന് കണ്ടെത്തിയതിൽ  സന്തോഷിക്കുന്നു.റാഡിക്കലൈസേഷനെയും സംശയകരമായ തീവ്രവാദത്തെയും നിർമാർജനം ചെയ്യുന്നതിനുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ നിയുക്ത സംഘത്തിന്റെ പുതിയ റിപ്പോർട്ട് പ്രകാരം, ഇസ്ലാമിക തീവ്രവാദത്തിന്റെ ആദർശത്തെ വ്യക്തമാക്കണമെന്നും, താഴെപറയുന്ന ഖണ്ഢടികയിലുള്ളതും കണ്ടെത്തിയിട്ടുണ്ട്,

 

         "ഇതൊരു പ്രത്യേകമായ പ്രത്യയശാസ്ത്രവും പാരമ്പര്യ ഇസ്‌ലാമിക ചര്യകളുമായി കുഴക്കാത്തതുമാണ്. ഇസ്ലാമിന്റെ വളച്ചൊടിച്ച വ്യാഖ്യാനം ഉള്ളതും ഇസ്ലാമിന്റെ സമാധാന തത്വങ്ങളെ വഞ്ചിക്കുന്നതും,സയ്യിദ് ഖുതുബിന്റെ അധ്യാപനങ്ങളെ സ്വീകരിക്കുന്നതുമായ പ്രത്യയശാസ്ത്രമാണത്.മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളിൽ പാശ്ചാത്യരാജ്യങ്ങളുടെ ഇടപെടൽ ഇസ്ലാമിന്റെ മേലിലുള്ള പോരാട്ടമായി ഇസ്ലാമിക തീവ്രവാദികൾ അനുമാനിക്കുകയും,നമുക്കും  അവർക്കുമിടയിൽ അന്തരം സൃഷ്ടിക്കുകയും ചെയ്യുന്നതായി വിശ്വസിക്കുന്നു.ജനാധിപത്യത്തിന്റെ  മൂല്യങ്ങളെയും സമത്വത്തിന്റെയും നീതിയുടെയും നിയമങ്ങളേയും ഒഴിവാക്കി അവരുടെ വ്യാഖ്യാനത്തിൽ ഉള്ള ശരീഅത്  നിയമത്തിൽ ഒരു  ആഗോള  ഭരണകൂടം നിർമ്മിച്ച് അതിൽ ആ നിയമം നടത്താൻ ആവശ്യപ്പെടുകയാണ്. അവരുടെ പ്രത്യേയ  ശാസ്ത്രമനുസരിച്ച് അവരോട് ചേർന്നുനിൽക്കാത്ത ബ്രിട്ടീഷ് മുസ്ലിമുകൾ യഥാർത്ഥ മുസ്ലിംകൾ അല്ലെന്നും വിശ്വാസത്തിൽ യാതൊരു അനുരഞ്ജനത്തിനും തയ്യാറല്ലെന്നും വ്യക്തമാക്കുന്നു.
ആധുനിക തീവ്രവാദത്തിന്റെ പിതാവായ ഈജിപ്തിലെ സയ്യിദ് ഖുതുബും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മൗലാനാ അബുൽ അഅ്ലാ മൗദൂദിയും അവരുടെ ഉൽപന്നങ്ങളാണെന്നും ബ്രിട്ടീഷ് ഭരണകൂടത്തിന്റെ  സ്വാധീനത്തിൽ മുസ്ലിം ജനതയിൽ സ്വാധീനം ചെലുത്തുകയും ചെയ്തതിനെ തിരിച്ചറിഞ്ഞത്, ഞാൻ വളരെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.ഈ റാഡിക്കൽ വഹാബി പ്രത്യയശാസ്ത്രത്തെ അതിന്റെ  ശൈശവ  അവസ്ഥയിൽ സപ്പോർട്ട് ചെയ്യുകയും അതിന്റെ നാശത്തിന് കാരണമാകുന്ന ചില ഉപാധികൾ നൽകുകയും ചെയ്തു.പവിത്രമായ മക്കയിലെ സമാധാനപരമായ ഭരണത്തെ തള്ളിപ്പറഞ്ഞുകൊണ്ട് അതിൻറെ ബാഹ്യമായ ബന്ധത്തെ വഞ്ചിക്കുക പോലും ചെയ്തു.ഈ സമയം അമേരിക്കയാൽ  നയിക്കപ്പെടുന്ന പാശ്ചാത്യരാജ്യങ്ങൾ ഈ പ്രത്യയശാസ്ത്രത്തെ സപ്പോർട്ട് ചെയ്യുകയും പ്രേരിപ്പിക്കുകയും ചെയ്തു. കോൾഡ് വാറിന്റെ അവസാനഘട്ടത്തിൽ ഇതിനെ പ്രമോട്ട് ചെയ്യുന്നതിനു വേണ്ടി ഒരുപാട് പണം ചെലവാക്കിയിട്ടുമുണ്ട്.

 

      ചില ആളുകൾ ചിന്തിച്ചു കാണും, 9/11ന് ശേഷം ജിഹാദികളുടെ അതിജീവനം ബുദ്ധിമുട്ടാകുമെന്ന്. എന്നാൽ,9/11ന് ശേഷം ലോകത്തിലെ വിവിധ ഭാഗങ്ങളിൽ അവരുടെ വ്യാപനത്തിനുള്ള ശ്രമങ്ങളും അക്രമം അഴിച്ചുവിടുന്ന കച്ച ഭൂമികളുടെ സൃഷ്ടിപ്പുമാണ് കാണപ്പെട്ടത്. കഴിഞ്ഞ കാലത്ത് പാശ്ചാത്യർക്ക് സംഭവിച്ച പിഴവിന്റെ  പ്രതിഫലനമായി അവർ തിരിച്ചറിഞ്ഞത്, ജിഹാദിസത്തെ എതിരേൽക്കുന്നതിൽ  പ്രധാനമായും ചെയ്യേണ്ടത് സൗദിഅറേബ്യയിലെ റാഡിക്കൽ ഇസ്ലാമിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ഉറവിടത്തെ സംരക്ഷിക്കുന്നതും സപ്പോർട്ട് ചെയ്യുന്നതും എത്രയും വേഗത്തിൽ നിർത്തുകയും ലോകത്തിന്റെ വിവിധ ഭാഗത്തേക്ക് കയറ്റുമതി ചെയ്യുന്ന സൗദി റാഡിക്കൽ ഇസ്ലാമിന്റെ പതിപ്പിനെ നിയന്ത്രണം ചെയ്യുകയോ വേണമെന്നാണ്. എന്നിട്ടുപോലും,9/11 ലെ  ആക്രമണത്തിലെ 19 ൽ 16 ഭീകരവാദികളും സൗദി സ്കൂൾ കരികുലത്തിലൂടെ വളർന്ന സൗദികളും മറ്റുള്ളവർ സൗദി ഇസ്ലാം പതിപ്പിൽ അദ്ധ്യയനം  നടത്തിയവരും ആണ്.

 

        UK റിപ്പോർട്ട് തീവ്രവാദത്തെ എതിർക്കുന്നതിനും അതിനെ വെല്ലുവിളിക്കുന്നതിലും ഒരു നല്ല പരിശ്രമമായി കണക്കാക്കുന്നുണ്ട്.ആ റിപ്പോർട്ട് ചുവടെ ചേർക്കുന്നു;

 

       'വൂൾ വിച്ച്' അക്രമത്തിൽ പ്രതികരിച്ച്  അസന്ദിഗ്ധമായ അനുശോചനം അറിയിച്ച മുസ്ലിം സംഘടനകളേയും  മറ്റു വിശ്വാസ കൂട്ടായ്മകളെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു.UKയിലെ ഭരണകൂടം  മറ്റ് സംഘടനകളേക്കാളും ജനതകളെകാളും  അതിൻറെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതുണ്ട്. ഈ മൗനവും തീവ്രവാദികളെ നേരിടുന്നതിലുള്ള പരാജയവും,ചില പള്ളികളിലും, ഇസ്ലാമിക് കേന്ദ്രങ്ങളിലും, യൂണിവേഴ്സിറ്റികളിലും,തടവറകളിലും റാഡിക്കലൈസേഷൻ ഊർജിതപ്പെടുത്താൻ ഉതകുന്ന സാഹചര്യത്തിന്ന് വഴിയൊരുക്കിയിട്ടുണ്ട്. ഒരുപാട് സ്ഥാപനങ്ങൾക്ക് തീവ്രവാദത്തെ വെല്ലുവിളിക്കാൻ കഴിയുമെങ്കിലും അവർക്ക്  അതിനുള്ള ത്രാണി ഇല്ലാതെയായി.ഈ വെല്ലുവിളികളെ നയിക്കുന്നതിൽ ഭരണകൂടത്തിന് ഒരു കടമയുണ്ട്, തീവ്രവാദികൾ പ്രവർത്തിക്കുന്നതും തീവ്രവാദികൾക്കെതിരെ പ്രവർത്തിക്കുന്ന സംഘടനകളും തങ്ങളെ സ്വയം നേരിടാനുള്ള കഴിവ് ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

 

     തീവ്രവാദ വ്യാഖ്യാനത്തെയും പ്രത്യയശാസ്ത്രത്തെയും പ്രതിരോധിക്കുന്നതിനെ സംബന്ധിച്ച റിപ്പോർട്ട് പറയുന്നത് ഇങ്ങനെയാണ്;
     
        തീവ്രവാദ പ്രചാരണം വ്യാപകമായി ലഭ്യമാണ്.പ്രത്യേകിച്ചും ഓൺലൈനിൽ. അതിന്  വ്യക്തികളെ പരിഷ്കരിച്ച്  നേരിട്ട് പ്രതിഫലിപ്പിക്കുന്നതുമാണ്.തീവ്രവാദത്തെ ഈ മാരക സന്ദേശത്തെ ഭൂരിപക്ഷ മിതവാദികളുടെ ശബ്ദത്തെ കീഴ്പ്പെടുത്താൻ അനുവദിക്കരുത്.ഈ  ഒഴിവാക്കാൻ പറ്റാത്ത വർഗ്ഗീകരണത്തിനു ശേഷം റിപ്പോർട്ട് ചില നിർദിഷ്ടമായ കാര്യങ്ങൾ വ്യക്തമാക്കുന്നുണ്ട് 

 

1) സംഘടനകളുടെയും ജനങ്ങളുടെയും കഴിവുകൾ വർധിപ്പിക്കുന്നതിലൂടെ ഓൺലൈനിൽ അടക്കമുള്ള തീവ്രവാദ ഘടകങ്ങളെ വലിയതോതിൽ പ്രതിരോധിക്കാൻ കഴിയും.

 

2 ) UK നിയമപ്രകാരം നിയമവിരുദ്ധവും ഓൺലൈനിലൂടെ വ്യാപകമായ ഭീകരവാദ വസ്തുക്കൾ ഇൻറർനെറ്റ് കമ്പനികളുടെ സഹായത്തോടെ നിയന്ത്രിക്കുക.

 

3 ) തീവ്രവാദത്തിന്റെ ഉള്ളടക്കം ഓൺലൈനിലൂടെ തുറന്നുകാണിക്കാൻ ഇൻറർനെറ്റ് കമ്പനികളുമായി സഹകരിച്ച് പ്രവർത്തിക്കുക.
         ഇസ്ലാമിനെ അസഹിഷ്ണുതയുടെയും വിദ്വേഷത്തിന്റെയും മതമായി ചിത്രീകരിച്ച വരെ ബ്രിട്ടീഷ് ഭരണകൂടം തിരിച്ചറിയുകയും അതിനെ എതിർക്കുകയും ചെയ്തതിനെ ബ്രിട്ടൻ മുസ്ലിമുകൾ സ്വാഗതം ചെയ്തിട്ടുണ്ടാകും എന്ന് കരുതുന്നു.ഈ അവസരത്തെ ജിഹാദി പ്രത്യയശാസ്ത്രത്തെ എതിർക്കാനും,നൂറ്റാണ്ടുകളായി മറ്റു സമൂഹത്തിൽ നിലനിൽക്കുന്ന പാരമ്പര്യ ഇസ്‌ലാമിന്റെ പ്രധാന ലിബറൽ  വ്യാഖ്യാനത്തിനും ഉപയോഗിക്കും.  തീവ്രവാദവും തീവ്രവാദ വ്യാഖ്യാനങ്ങളും ഇസ്ലാമിൻറെ ചരിത്രത്തിലുടനീളം ഉണ്ടെങ്കിലും ഭൂരിപക്ഷം വരുന്ന മിതവാദികൾ അതിന്റെ ശൈലിയും സംജ്ഞയും നോക്കാതെ എല്ലായ്പോഴും പരാജയപ്പെടുത്താറാണ് പതിവ്.

 

        എന്നാൽ വർത്തമാനകാലത്തിൽ,ഈ സാഹചര്യങ്ങളോട് മൗനം ദീക്ഷിക്കുന്ന പ്രവണത,തീവ്രവാദത്തെ എതിർക്കുന്നതിൽ പ്രത്യേക പരിശ്രമംകൈകൊള്ളുകയോ,  അല്ലെങ്കിൽ ജിഹാദിസത്തെയും  തീവ്രവാദത്തെയും ക്രൂശിക്കുന്നതിൽ തൃപ്തിപ്പെടുകയോ  ചെയ്യുന്നില്ല. പൂർണമായും പാശ്ചാത്യ വിദേശനയത്തിന്റെ  പരാജയങ്ങളിൽ നമ്മുടെ മാനസികതയെ  പ്രതിഫലിപ്പിക്കുകയും ഇസ്ലാമിക ചരിത്രവും അടിസ്ഥാനപരമായ യാഥാർഥ്യങ്ങളും മനപ്പൂർവമായി അവഗണിക്കുകയാണ് ചെയ്യുന്നത്. ഇസ്ലാമിക ചരിത്രത്തിൽ ഒരു അക്രമ തടസ്സം സംഭവിക്കുകയാണെങ്കിൽ അതിനെ നാം തരണം ചെയ്യേണ്ടതുണ്ട് എന്ന്  മനസ്സിലാക്കണം.പ്രവാചകരുടെ മരുമകനും ഇസ്ലാമിന്റെ നാലാമത്തെ ഖലീഫയുമായ അലിയ്യു ബിന് അബീത്വാലിബ് ( റ ) വും പ്രവാചക പത്നിയായ ആയിഷ ( റ )യും 
AD 656 നവംബർ 7-ന് നടത്തിയ ജമൽ യുദ്ധത്തിൽ അയ്യായിരത്തോളം മുസ്‌ലിംകളുടെ മരണത്തിനിടയാക്കിയത് എന്തിനാണെന്ന് നാം അറിയേണ്ടതുണ്ട്. തുടർന്ന് എഡി 657  ൽ അലിയും(റ ) മുആവിയയും(റ) തമ്മിൽ നഹ്റാവാനിൽ വെച്ചു നടന്ന സിഫിൻ യുദ്ധവും ഖിലാഫത് ഭരണത്തിലെ സ്വച്ഛ ആധിപത്യത്തിന് കാരണമായി. സിഫിൻ യുദ്ധത്തിനുശേഷം എഡി 658 ൽ അലി (റ) വും തന്റെ  പഴയ അനുയായികളായ ഖവാരിജുകളും തമ്മിൽ  ബാഗ്ദാദിൽ നിന്നും 12 മൈൽ അകലെ നഹ്‌റാവാനിന്ന്  സമീപം ഏറ്റുമുട്ടുകയുണ്ടായി.പതിനായിരങ്ങൾ കൊല്ലപ്പെടുകയും ഒരു പ്രദേശം മുഴുവൻ തരിശാവുകയും ചെയ്തു. ഇതിനെ ഇസ്‌ലാമിന്റെ ഉള്ളിൽ  പോരാട്ടം നടക്കുന്നതായി എന്നെന്നേക്കുമായി ചിത്രീകരിക്കപ്പെട്ടു. എന്നാൽ, ആ സമയത്ത് നിഷേധത്തിൽ തുടരുന്ന നമ്മുടെ പ്രവണതയാണ് ഏറ്റവും നല്ലതും.

 

മിസ്റ്റർ പ്രസിഡന്റ്‌

 

മുസ്‌ലിംകളായ നമുക്ക് പാശ്ചാത്യ നയങ്ങളെ വിമർശിക്കാനും, മുസ്ലിം തീവ്രവാദികൾക്കും  ഭീകരവാദികൾക്കും വ്യാപനത്തിനുള്ള അവസരങ്ങൾ സൃഷ്ടിക്കുകയും അന്താരാഷ്ട്ര സമാധാനത്തിന്ന് വിഘാതം സൃഷ്ടിക്കുകയും ചെയ്യുന്ന ഇവരെ, രാഷ്ട്രീയത്തിലൂടെ പ്രേരിപ്പിക്കരുതെന്ന്  ലോകജനതയോട്  ആവശ്യപ്പെടുകയും ചെയ്യാം.പക്ഷേ,ഈ നയങ്ങൾക്ക് മേൽ നമുക്ക് യാതൊരു നിയന്ത്രണവും ഇല്ലാത്തതുകൊണ്ടുതന്നെ, നമുക്ക് പറ്റുന്ന കാര്യങ്ങൾ നാം തന്നെ നിയന്ത്രിക്കണം. ഇസ്ലാമിക രാഷ്ട്രങ്ങളുടെ ഇപ്പോഴുള്ള അവസ്ഥ, എവിടെയാണോ താൽപര്യമുള്ളവരും പ്രചോദിതരുമായ ആളുകൾ ഉള്ളത് അവിടെയെല്ലാം ഭീകരവാദികളും ചാവേറുകളും ആയ സൈന്യം ലഭ്യമാണ് എന്നുള്ളിടെത്താണ്.ഈ സൈന്യത്തിലെ ഭടന്മാർ വിശ്വസിക്കുന്നത്, വളരെ ഹീനമായ ആത്മഹത്യ ചെയ്യുന്നതിനേക്കാൾ നല്ലത് നിരപരാധികളായ മുസ്ലിംകളെ കൊന്ന്  സ്വർഗ്ഗപ്രാപ്തി കരസ്ഥമാക്കുക എന്നാണ്.

 

     പള്ളികളിൽ പ്രാർത്ഥിക്കുന്ന ആളുകളെയും, സൂഫി മഖ്ബറകളിലുള്ള വിശ്വാസികളെയും, പൊതുസ്ഥലത്തുള്ള പൗരന്മാരെയും കൊല്ലുന്നതിനേക്കാൾ കൂടുതൽ പ്രയാസം ഉണ്ടായേക്കുക 
ഒരാളെ ആത്മഹത്യയിലേക്ക് പ്രേരിപ്പിക്കുന്നതിന്നാണ്. മുസ്ലിമുകൾക്ക്  ഇതെങ്ങനെ ഇത്ര എളുപ്പം ഉള്ളതായി? നമ്മൾ മുസ്‌ലിം ജനത എന്തുകൊണ്ട് അതിനെക്കുറിച്ച് ഉത്ഖണ്ഠപ്പെടുന്നില്ല?  നാമെങ്ങനെ നിഷ്ക്രിയരായ കാണികളായി മാറും?

 

മിസ്റ്റർ പ്രസിഡൻറ്

 

     എനിക്ക് ഇവിടെയെത്തിയ മുസ്ലിം പ്രതിനിധികളോട് നിങ്ങളിലൂടെ  ആവശ്യപ്പെടാനുള്ളത്, വളരെ വേഗത്തിൽ നാം നമ്മളിലേക്ക് തന്നെ  നോക്കേണ്ടതുണ്ടെന്നാണ്.ഇസ്‌ലാമിനകത്ത് തന്നെ,ലോകത്തിന്റെ  വിവിധ ഭാഗങ്ങളിൽ സിവിൽ വാർ ഉണ്ടാകുന്നതിന്ന് മറ്റുള്ളവരെ ശകാരിച്ചു  തൃപ്തിപ്പെടുന്നതിനു പകരം നമുക്ക് തിരിഞ്ഞുനോക്കുകയും നമ്മുടെ പിഴവ് എവിടെയാണെന്നും എങ്ങനെ തിരുത്താൻ കഴിയുമെന്ന് നോക്കുകയും ചെയ്യാം.
       മിസ്റ്റർ പ്രസിഡൻറ്,സ്കൂളുകളിലും, മദ്രസകളിലും, നമ്മുടെ ഇസ്ലാമിൻറെ എന്ത് ധർമ്മോപദേശം ആണ് പഠിപ്പിക്കുന്നതെന്ന് നാം അത്യന്തമായി നോക്കണമെന്നാണ് എൻറെ അഭിപ്രായം. ഈ മദ്രസകളുടെ ഉൽപ്പന്നങ്ങളാണ് പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഫത്‌വകൾ നൽകുന്നതും, നമ്മുടെ പള്ളികളിൽ പ്രാർത്ഥനക്ക് നേതൃത്വം വഹിക്കുന്നതും,വിദ്യാസമ്പന്നർ അല്ലാത്ത മുസ്‌ലിംകളിൽ സ്വാധീനം ചെലുത്തുന്നതും.

 

       നമ്മുടെ സ്കൂളുകളിലും മദ്രസകളിലും എന്താണ് പഠിപ്പിക്കപ്പെടുന്നതെന്ന്  ഇപ്പോഴും പല മുസ്‌ലിംകളും ബോധവാന്മാരല്ല. ഈ അടയാളപ്പെടുത്തൽ അവരെ ബോധവാന്മാരാക്കുകയും അവരുടെ കണ്ണുകൾ തുറപ്പിക്കുകയും എന്തുകൊണ്ട് നമ്മൾ ഇന്നിവിടെ നിൽക്കുന്നു എന്നെല്ലാം  ചിന്തിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ചില ആത്മപരിശോധനയ്ക്ക് പ്രചോദനമായേക്കാം.നമ്മുടെ മക്കളെ ഇസ്ലാമിൻറെ പേരിലുള്ള വിദ്വേഷം നിറക്കുന്ന വിവരം നാം അറിയണം. അത് ഇബ്നു തൈമിയ്യയുടെയും ഇബ്നു അബ്ദുൽ വഹാബിന്റെയും വ്യാഖ്യാനഇസ്ലാം അംഗീകരിക്കാത്തവനെയും, അഹ്‌ലു കിതാബികളായ അമുസ്ലിമുകളെയും വെറുക്കുകയും അവരുടെ വാക്കിലും പ്രവർത്തിയിലും ശത്രുത പുലർത്തുകയും ചെയ്യും.തങ്ങളുടെ ജീവിതത്തിലെ ആദ്യ ഘട്ടത്തിൽ സുവ്യക്തമായ വിദ്വേഷം വളർത്തിയ ചില മുസ്ലിംകൾക്ക് ഒരു ഭീകര സംഘം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നവർക്ക് എളുപ്പത്തിൽ ഇരയായി മാറാൻ കഴിയുമോ? ഈ പാഠപുസ്തകങ്ങളിൽ ഇങ്ങനെ പഠിപ്പിക്കുമ്പോൾ,ചാവേറുകളെ  ആവശ്യമുള്ള സമയത്ത് ആവശ്യമുള്ള സ്ഥലത്ത് ലഭിക്കുന്നതിലും  അത്ഭുതപ്പെടാനുമില്ല.

URL of English Article: http://www.newageislam.com/radical-islamism-and-jihad/the-international-community-must-actively-address-the-menace-of-jihadism-and-its-phony-interpretation-of-islam,-urges-sultan-shahin-in-the-un-human-rights-council-in-its-25th-session/d/56177

URL: http://www.newageislam.com/malayalam-section/sultan-shahin,-founding-editor,-new-age-islam/the-international-community-must-actively-address-the-menace-of-jihadism-ജിഹാദിസത്തിന്റെ--ഭീഷണിക്കെതിരെയും-ഇസ്ലാമിന്റെ-ദുർവ്യാഖ്യാനത്തിനെതിരെയും-ലോക-ജനത-ശക്തമായി-പ്രതികരിക്കണം/d/117596

New Age IslamIslam OnlineIslamic WebsiteAfrican Muslim NewsArab World NewsSouth Asia NewsIndian Muslim NewsWorld Muslim NewsWomen in IslamIslamic FeminismArab WomenWomen In ArabIslamophobia in AmericaMuslim Women in WestIslam Women and Feminism

TOTAL COMMENTS:-    


Compose Your Comments here:
Name
Email (Not to be published)
Comments
Fill the text
 
Disclaimer: The opinions expressed in the articles and comments are the opinions of the authors and do not necessarily reflect that of NewAgeIslam.com.

Content