certifired_img

Books and Documents

Malayalam Section (18 Feb 2019 NewAgeIslam.Com)Time We Hold Responsible the Ulama Who Provide Theological Basis for Terror തത്ത്വശാസ്ത്രത്തെ പിച്ചിചീന്തിയിട്ടും മൗനം ദീക്ഷിക്കുന്ന പണ്ഡിതന്മാരോട് നാം ഉത്തരവാദിത്വം ആരായേണ്ടതുണ്ട്


പുൽവാമ പോലോത്ത തീവ്രവാദ ആക്രമണത്തിന് മതകീയ അടിത്തറ പാകുന്ന അല്ലെങ്കിൽ ഇസ്ലാമിക തത്ത്വശാസ്ത്രത്തെ പിച്ചിചീന്തിയിട്ടും മൗനം ദീക്ഷിക്കുന്ന പണ്ഡിതന്മാരോട് നാം  ഉത്തരവാദിത്വം ആരായേണ്ടതുണ്ട്

 

By New Age Islam Special Correspondent

 

18 Feb 2019

 

                  പാക്കിസ്ഥാൻ ഭീകരവാദ സംഘടനയായ ജെയ്ഷെ മുഹമ്മദ് വ്യാഴാഴ്ച ജമ്മുകാശ്മീരിലെ പുൽ വാമയിൽ നടത്തിയ ആക്രമണത്തിൽ 43 സി.ആർ.പി.എഫ് (സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ്) ജവാൻമാർ മരിക്കുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഇത് ഇന്ത്യയുടെ സുരക്ഷാ ജീവനക്കാർക്ക് നേരെയുണ്ടാകുന്ന വളരെ നികൃഷ്ടവും വേദനാജനകവുമായ ആക്രമണമാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനയായ ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തിട്ടുണ്ട്. സൈനികരുടെ അകമ്പടിയിലേക്ക് പ്രാദേശികനായ ഒരു നവാഗതൻ കാറിൽ ചാവേർ ആവുകയായിരുന്നു എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

 

               ഇന്ത്യ മാത്രമല്ല, ലോകം മുഴുവനും ഈ വിവേകശൂന്യമായ ആക്രമണത്തിലും ഇന്ത്യൻ ജവാന്മാരെ അനിയന്ത്രിതമായി കൊന്നൊടുക്കുന്നതിലും ദശാബ്ദങ്ങളായി ജമ്മുകാശ്മീരിലെ സി.ആർ.പി.എഫ് നേരെ നടക്കുന്ന നീചമായ ചെയ്തികളെ കണ്ട് അന്ധാളിച്ചിരിക്കുകയാണ്.

 

            ആക്രമണത്തിന്റെ ഉത്തരവാദിത്വം 
ഏറ്റെടുത്ത ജയ്ഷെ മുഹമ്മദിനെ പോലോത്ത എല്ലാ പാക്കിസ്ഥാനി ഭീകരവാദ സംഘടനകൾക്കും ഇതുപോലത്തെ ഹീനമായ പ്രവർത്തനത്തിനുള്ള പ്രചോദനം, സ്വന്തം മോക്ഷമാവുക എന്നതാണ്. ഇന്ത്യൻ ജവാന്മാരെ ആക്രമിക്കുന്നതിൽ സാഹസം കാണിച്ച ഈ തീവ്രവാദ ജീവികൾ ഇസ്ലാമിക സ്റ്റേറ്റുകളായ അവരുടെ നാടുകളിലെ നിഷ്കളങ്കരായ ചെറിയ കുട്ടികളെയും, സ്ത്രീകളെയും, വയോധികരെയും യഥാർത്ഥ മദ്ഹബ് (അവിശ്വാസ ധാര) സ്വീകരിക്കാത്തതിന്റെ പേരിൽ കശാപ്പ് ചെയ്യുകയാണ്.പാക്കിസ്ഥാനിലെ ഭീകരവാദ സംഘടനകൾ, പ്രത്യേകിച്ചും ജയ്ഷെ മുഹമ്മദ് ഇന്ത്യയിൽ അക്രമം അഴിച്ചു വിടുന്നത് ജിഹാദിത്വത്തിനെ മഹത്വവൽക്കരിക്കുന്ന ജിഹാദിന്റെ  ഗുണങ്ങളും (ഫാസയില് എ ജിഹാദ് )
ഇസ്തിഷ്ഹാദിന്റെയും മൂല്യങ്ങൾ കരസ്ഥമാക്കുവാൻ വേണ്ടിയാണ്.എന്നാൽ ഖേദകരമെന്നു പറയട്ടെ, അവർ അതിനെ ഒരു സാധാരണ പ്രചാരണമായി കണക്കാക്കുകയും ആവശ്യമായ ഗൗരവം അതിനു നൽകുന്നതുമില്ല.ഈ ജിഹാദി എഴുത്തുകൾക്കും പ്രചാരണങ്ങൾക്കും എതിരെ ഇന്ത്യാരാജ്യം ആവശ്യമായ നടപടികൾ എടുക്കാൻ വേണ്ടി ഗൗരവത്തോടെ കാണുന്നില്ലേ? യഥാർത്ഥത്തിൽ,മസൂദ് അസ്ഹർ പാകിസ്ഥാനിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്, ഇന്ത്യ ഒരിക്കലും അലംഭാവം കാണിക്കാൻ പാടില്ല.

 

             നേരത്തെ ജയ്ഷെ മുഹമ്മദിന്റെ  ഓൺലൈൻ ആഴ്ചപ്പതിപ്പിൽ 'ഹഫ്തറോസ് അൽഖലം' എന്ന ഒരു മാഗസിനിൽ ഒരുപാട് ലേഖനങ്ങൾ പ്രസിദ്ധീകരിച്ചത്, ഇന്ത്യക്കെതിരെയുള്ള ഇസ്ലാമിക യുദ്ധത്തിന്റെ  പ്രാധാന്യങ്ങളും റിപ്പോർട്ടുകളും വിശകലനങ്ങളും അതുപോലെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ  ഗാസ്‌ വത്തുൽ ഹിന്ദി നെ എങ്ങനെ അറിയപ്പെടുന്നു എന്നതുമാണ്. 
2019 ഫെബ്രുവരിയിലെ അവസാന ആഴ്ചകളിൽ ജെയ്‌ഷെ മുഹമ്മദിന്റെ  ഉദ്യോഗസ്ഥർ തുന്നിച്ചേർത്ത തലക്കെട്ടുകൾ നമുക്ക് പരിശോധിക്കാം.
1.
جہاد کشمیر شرعی، دینی غیرت کا ثبوت، دستبرداری کا تصور بھی نہیں کیا جا سکتا، مولانا طلحہ السیف

 

കാശ്മീരിലെ ജിഹാദ്, ഇസ്ലാമിക വിധിവിലക്കുകളെ സംരക്ഷിക്കുന്നതിന് ആദരിക്കുന്നതിനുള്ള തെളിവാണ് :
മൗലാന ത്വൽഹ അൽ സെയിഫ്

 

Source: alqalamonline.com/index.php/news/11422-680-biyan-maulana-talha-us-saif
2.
ہندوستان ایک دن ضرور مجاہدین کشمیر سے مذاکرات کی بھیک مانگے گا، مفتی عبدالرؤف اصغر

 

കാശ്മീരിലെ മുജാഹിദുകളുമായി ഇന്നല്ലെങ്കിൽ നാളെ ഇന്ത്യൻ ജനത സംഭാഷണത്തിൽ ഏർപ്പെടൽ  അനിവാര്യമായി വരും : 
മുഫ്തി അബ്ദുൽ റൗഫ് അസ്ഗർ

 

Source: alqalamonline.com/index.php/news/11423-680-biyan-mufti-abdul-raouf
3.
کشمیرپورے ہندوستان کے مسلمانوں کی آزادی کا ذریعہ بنے گا

 

ഇന്ത്യൻ മുസ്ലിംകളുടെ ലിബറേഷനിന്നുള്ള പ്രശ്നം കാശ്മീരാണ്

 

Source:  alqalamonline.com/index.php/news/11420-680-kashmir-azadi-ka-zariya

 

          അൽ ഖലാമിലെ മേൽസൂചിപ്പിച്ച ലേഖനങ്ങളിലെ പ്രധാനമായ ഭർത്സനം, ഇസ്ലാമിലെ ജിഹാദ് ഒരു രാഷ്ട്രത്തിലെയും  ഉത്തരവാദിത്വമല്ല എന്ന് ഇന്ത്യയിലേയും പാക്കിസ്ഥാനിലേയും ഒരുപാട് പണ്ഡിതന്മാർ അവരുടെ തീവ്രവാദവിരുദ്ധ പ്രഭാഷണങ്ങളിലും ഫത്‌വകളിലും  നൽകിയിട്ടുണ്ട്. എന്നിട്ടുപോലും,അതിനെ ഫർള് ഐൻ ആക്കുകയും,പലപ്പോഴും നിസ്കാരത്തെക്കാളും നോമ്പിനെക്കാളും  പ്രാധാനമുള്ളതാക്കുന്നും ഉണ്ട്.അത്  നിർണായകമായ ഒന്നാണെന്ന് നമ്മെ ഓർമ്മപ്പെടുത്തുന്നുണ്ടോ?പാക്കിസ്ഥാനിൽ ജയ്ഷെ മുഹമ്മദ് രൂപപ്പെടുന്നതിനു മുമ്പുതന്നെ ഇന്ത്യൻ ഇസ്ലാമിക ചിന്തകനും പണ്ഡിതനുമായ മൗലാനാ അബുൽ അഅ്‌ലാ മൗദൂദി,ഇസ്ലാമിൻറെ നാല് അടിസ്ഥാന ഘടകങ്ങളുടെ മേലിലുള്ള ഇന്ത്യൻ പണ്ഡിതന്മാരുടെ പൊതുവായ ഐക്യത്തെ വെല്ലുവിളിച്ചിട്ടുണ്ട്.ഇതെല്ലാം തന്നെ ഇന്ത്യൻ ഭൂഖണ്ഡത്തിൽ അവതരിപ്പിക്കപ്പെട്ടത് അല്ലാഹുവിനോടുള്ള അടുപ്പവും അവൻറെ സാമീപ്യവും അനുഗ്രഹവും കാംക്ഷിച്ചാണ്.എന്നാൽ ആദ്യമായി ഇന്ത്യയിലെങ്കിലും, ഇതിനെയെല്ലാം മൗലാനാ മൗദൂദി പ്രഖ്യാപിച്ചത് ജിഹാദിനു വേണ്ടിയുള്ള ആയുധങ്ങളും ഒരുക്കങ്ങളുമാണെന്നാണ്. തൻറെ 'fundamentals of islam' എന്ന ഗ്രന്ഥത്തിൽ എഴുതിയിട്ടുമുണ്ട്(പേജ് 250).

 

'സ്വലാത്ത് (നിസ്ക്കാരം) ജിഹാദിനുള്ള കായികപരിശീലനം ആണ്'.
'സക്കാത്ത് (ധാനം) ജിഹാദിനുള്ള മിലിറ്ററി ഫണ്ടാണ്'.
'നോമ്പനുഷ്ഠിക്കുന്നത് കൊണ്ട് ലക്ഷ്യമിടുന്നത് പട്ടാളക്കാരെ പോലോത്ത ആളുകളെ ജിഹാദിനു വേണ്ടി ഭക്ഷണ പാനീയങ്ങൾ ഒഴിവാക്കി ദീർഘനേരം നിലനിൽക്കുവാനുള്ള പരിശീലനം ആണെന്നാണ്'.
'ഹജ്ജ് വലിയ സേന വ്യവഹാരത്തിനു  വേണ്ടിയുള്ള അസ്വാഭാവികമായ വലിയ സമ്മേളനവുമാണ് '.

 

ചുരുക്കത്തിൽ നിസ്കാരവും നോമ്പും സകാത്തും ഹജ്ജുമെല്ലാം ജിഹാദിനു വേണ്ടിയുള്ള പരിശീലനങ്ങളും തയ്യാറെടുപ്പുകളും ആണ്.

 

ഭീകരവാദ നേതാവായ മൗലാനാ മസൂദ് അസ്ഹർ തൻറെ പ്രഭാഷണത്തിലൂടെയും വാഗ്ധോരണിയിലൂടെയും എന്താണോ പ്രബോധനം ചെയ്യാൻ ശ്രമിക്കുന്നത് അതിനെ വളരെ വ്യക്തമായും ഇനങ്ങളായും  മൗദൂദി തന്റെ വാക്കുകളിലൂടെ ഇവിടെ സൂചിപ്പിച്ചിട്ടുണ്ട്.ഈ പുസ്തകങ്ങൾ ജമാഅത്തെഇസ്‌ലാമി ഹിന്ദിന്റെ  ഓഫീസുകളിലും പ്രസിദ്ധീകരണങ്ങളിലും സൗജന്യ വിതരണം ചെയ്യുക മാത്രമല്ല അഅ്സംഗഢിലെ ബാലനാഗഞ്ചിലെ ജാമിഉൽ ഫലാഹ് (യു പി ) പോലോത്ത ഇന്ത്യയിലെ ചില ഇസ്‌ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കരിക്കുലത്തിന്റെ  ഭാഗവുമാണ്.

 

ഇന്ത്യയിലെ മുഖ്യധാരാ പണ്ഡിതന്മാർക്ക് ഇതിനെ എതിർക്കാൻ കഴിഞ്ഞിട്ടില്ല, ജിഹാദിനെയും ഇസ്‌തിഷ്‌ഹാദിനെയും ചേർത്തുവെക്കുന്ന പാക്കിസ്ഥാനി ഭീകരവാദ അക്രമത്തെ അവർ ശക്തമായി എതിർക്കേണ്ടതുണ്ട്.ബറേൽവി ആത്മീയ നേതാവായ മുഫ്തി മുഹമ്മദ് സാലിം നൂരി എന്നവർ ഹാഫിസ് സൈദിനെ പോലോത്ത ഭീകരവാദികൾ ഇസ്ലാമിൻറെ അതിർവരമ്പിനകത്താണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.എന്നാൽ ഇത് തീവ്രവാദത്തെ പ്രതിരോധിക്കുന്നതിന് എതിരെയുള്ള ഒഴിഞ്ഞുമാറ്റം അല്ലേ?

 

             യഥാർത്ഥത്തിൽ ഈ അപരാധ നിർണയം ജമ്മു കാശ്മീരിലെ ജിഹാദിസ്റ്  രക്തച്ചൊരിച്ചിലുകളെ നിഷ്ഫലമായി വേർതിരിക്കുന്നതാണെന്ന് തെളിയിച്ചിട്ടുണ്ട്. എത്രത്തോളം ശക്തമായി അവർ അപലപിക്കുന്നുവോ അത്രത്തോളം പ്രാണ കാരിയായ അക്രമങ്ങൾ പാക്കിസ്ഥാൻ ഭീകരവാദികൾ കാശ്മീരിൽ നടത്തും.വളരെ ഭീകരമായിട്ടുള്ളത് പാക്കിസ്ഥാനി ജിഹാദി പോരാട്ടവുമായ ഗസ്വതെ ഹിന്ദ് ആണ് (ഇന്ത്യയുമായി ഇസ്ലാമിക പോരാട്ടം). അതിൻറെ അടിത്തറ ആറു ഹദീസ് ഉദ്ധരണികളുടെ അടിസ്ഥാനത്തിലാണ്, ഇത് വഴിതെറ്റിയ യുവാക്കൾക്കിടയിൽ ഇന്ത്യൻ പണ്ഡിതന്മാരുടെ 'ഇസ്ലാമെന്നാൽ സമാധാനമാണ് 'എന്ന ഫലിതത്തിനേക്കാൾ ആകർഷണീയമാണ്.അവരെ അഗാധമായ ദുരിതത്തിലാക്കുന്നതിനെ അഭിമുഖീകരിക്കാനും യഥാർത്ഥ പ്രശ്നങ്ങളെ പരിഹരിക്കാനും അവർ തയ്യാറായില്ല.

 

           ഉദാഹരണത്തിന്, മസൂദ് അസ്ഹർ വാദിക്കുന്നത് ഇസ്ലാമിലെ രണ്ടാമത്തെ ഖലീഫയായ ഉമർ ബിൻ ഖത്താബ് എന്നവർ തന്റെ  ഭരണകാലയളവായ ക്രിസ്താബ്ദം 634 മുതൽ 644 വരെ, ജിഹാദിനു തയ്യാറാവാൻ വേണ്ടി തന്റെ  എല്ലാ ഗവർണർക്കും നിർദ്ദേശം നൽകിയത്, എല്ലാ മുസ്ലിമുകളും തങ്ങളുടെ സന്താനങ്ങൾക്ക് നീന്തലും കളരിപ്പയറ്റും കുതിര സവാരിയും പഠിപ്പിക്കണമെന്നായിരുന്നു.അതുപോലെ
തന്നെ അൽ ഖലം പ്രസിദ്ധീകരിച്ച ചെറിയ ഒരു കുറിപ്പിലെ എഴുത്ത് കാണിക്കുന്നത്, സമുദ്രത്തിലെ ജിഹാദിന്റെ  സ്ഥാനത്തെയാണ്.എൻറെ ഉമ്മത്തിലെ ചിലയാളുകൾ സമുദ്രത്തിലൂടെ സവാരി ചെയ്യുന്നു, അത്  ഒരു രാജാവ് സിംഹാസനത്തിൽ ഇരിക്കുന്നതു പോലെയാണ് എന്ന ഹദീസിനെ ഉദ്ധരിക്കുന്നുണ്ട്. ദയൂബന്ദിലെയൊ 
ബറേൽവിലെയൊ പണ്ഡിതൻമാർക്ക്,ഈ  ജിഹാദിസ്റ് പ്രചരണങ്ങളെ അവരുടെ ഹീനമായ പരിസമാപ്തിക്ക് വേണ്ടി ഈ ഹദീസിനെ ഉദ്ധരിക്കുന്നതിനെ  എതിർക്കുവാൻ തൻെറടമുണ്ടോ?

 

      ഇന്ത്യൻ പണ്ഡിതന്മാർ പാക്കിസ്ഥാനിലെ റാഡിക്കൽ ഇസ്ലാമിസ്റ്റ് ഗണത്തിലേക്കായി,  ഇന്ത്യക്കെതിരെ പോരാടാൻ ആയുധമെടുക്കാൻ ഭീകരവാദികളെ പഠിപ്പിക്കില്ല എന്നത് വളരെ വ്യക്തമാണ്. എന്നാൽ അതൊരു അപ്രിയമായ ഇസ്ലാമിക രൂപകൽപനയാണ്. അൽ ഖലം ദൃഢമായി പറയുന്നത്, ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്നും അവിശ്വാസികളെ നിർമ്മാർജ്ജനം ചെയ്യാൻ വേണ്ടിയാണെന്നാണ്. പാക്കിസ്ഥാൻ ഈ  ജിഹാദി പ്രക്രിയകളിലൂടെ വിക്ഷേപണം നടത്തിയ പോരാട്ടങ്ങളെ ആർക്കും ഒഴിവാക്കാൻ കഴിയുകയില്ല.

 

          പ്രധാനമന്ത്രി നരേന്ദ്രമോഡി 
പ്രതിജ്ഞ ചെയ്തത്,ഈ ദാരുണമായ ആക്രമണത്തിന്റെ  പിന്നിൽ ആരുണ്ടെങ്കിലും അവർ ശിക്ഷ  അനുഭവിക്കാതെ പോവുകയില്ല എന്നാണ്.എന്നാൽ മിലിറ്റന്റുകളെ ഭീകരവാദികളാക്കുന്ന മത  ഭീകരവാദികളുടെ അവസ്ഥ എന്താണ്? ഇതിനുവേണ്ടി രാഷ്ട്രത്തിൻറെ അഡ്മിനിസ്ട്രേഷൻ പ്ലാനിംഗ് എന്താണ് ചെയ്യുന്നത്? അവരെ സമയാനുസൃതമായി പരിഗണിക്കുകയും അവരെ നിരൂപണം നടത്തുകയും ആവശ്യമായ നിർദ്ദേശം നൽകുകയും വേണ്ടേ?

URL of English Article: http://newageislam.com/islam-and-politics/new-age-islam-special-correspondent/time-we-hold-responsible-the-ulama-who-provide-theological-basis-for-terror-attacks-like-in-pulwama-or-stay-silent-when-islamic-theology-is-being-mauled/d/117758

URL: http://www.newageislam.com/malayalam-section/new-age-islam-special-correspondent/time-we-hold-responsible-the-ulama-who-provide-theological-basis-for-terror-തത്ത്വശാസ്ത്രത്തെ-പിച്ചിചീന്തിയിട്ടും-മൗനം-ദീക്ഷിക്കുന്ന-പണ്ഡിതന്മാരോട്-നാം--ഉത്തരവാദിത്വം-ആരായേണ്ടതുണ്ട്/d/117777

New Age IslamIslam OnlineIslamic WebsiteAfrican Muslim NewsArab World NewsSouth Asia NewsIndian Muslim NewsWorld Muslim NewsWomen in IslamIslamic FeminismArab WomenWomen In ArabIslamophobia in AmericaMuslim Women in WestIslam Women and Feminism

TOTAL COMMENTS:-    


Compose Your Comments here:
Name
Email (Not to be published)
Comments
Fill the text
 
Disclaimer: The opinions expressed in the articles and comments are the opinions of the authors and do not necessarily reflect that of NewAgeIslam.com.

Content