certifired_img

Books and Documents

Malayalam Section (30 Apr 2019 NewAgeIslam.Com)Why Islam Needs a Reformation Now എന്തുകൊണ്ട് ഇസ്ലാമിൽ ഇപ്പോൾ ഒരു പരിഷ്കൃതം ആവശ്യമാകുന്നുBy Sultan Shahin, Founding Editor, New Age Islam

സുൽത്താൻ ഷാഹിൻ ഫൗണ്ടർ എഡിറ്റർ ഇസ്ലാം
8 ഡിസംബർ 2016

        മുഖം പരിപൂർണ്ണമായി മൂടുന്ന ബുർഖ ഇപ്പോൾ ജർമ്മനിയിലും നിരോധിച്ചിട്ടുണ്ട്. ഫ്രാൻസിൽ നേരത്തെ തന്നെ നിരോധിച്ചിതാണ്. 2010 ൽ സ്വിറ്റ്സർലാൻഡിൽ മിനാരങ്ങൾ നിരോധിച്ചു. അധികയൂറോപ്യൻ രാഷ്ട്രങ്ങളിലും ഇസ്ലാമോഫോബിയ രാഷ്ട്രീയക്കാർക്ക് സ്വാധീനം വർദ്ധിച്ചു വരികയാണ്. ഡൊണാൾഡ് ട്രംപിനെ  പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിട്ടുമുണ്ട്. എന്തുതന്നെയായാലും മുസ്ലിമുകൾക്ക് അത് വല്ലാതെ പറ്റിയിട്ടില്ല.

ഇന്ത്യയിലും മറ്റു രാഷ്ട്രങ്ങളിലും ഇസ്ലാം പേടി സമൂഹത്തിൽ ആഴ്ന്നിറങ്ങുന്നതിന്റെ കാരണം മനസ്സിലാക്കുവാൻ അവർ നിരാകരിക്കുകയാണ്.

അവരുടെ മതസ്വാതന്ത്ര്യത്തിനുള്ള ആക്രമണങ്ങളുടെ മേലിൽ ഹിജാബിനും മിനാരങ്ങൾക്കും അവർ വിലക്കേർപ്പെടുത്തുകയാണ്. മുസ്ലിം സമുദായങ്ങളിലെയോ ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ള മുസ്ലിംകളുടെയോ അല്ലെങ്കിൽ ദൈവനിഷേധി എന്ന് കണക്കാക്കുന്ന അവരുടെയോ മതസ്വാതന്ത്ര്യത്തിനുള്ള അഭാവത്തെ കുറിച്ച് അവരൊരിക്കലും വിഷമിക്കുന്നില്ല.

മത സ്വാതന്ത്ര്യം അവിഭാജ്യമാണ് എന്നവർ മനസ്സിലാക്കുന്നില്ല.

ഉന്മൂലനങ്ങൾ.

     ബാബരി മസ്ജിദ് ധ്വംസനത്തിന്റെ ഇരുപത്തിനാലാം വാർഷികത്തിലാണ് ഇന്ത്യൻ മുസ്ലിമുകൾ ഉള്ളത്. എന്നാൽ അടുത്ത കാലത്തെ ഇത്രയധികം ഹിന്ദു ക്ഷേത്രങ്ങൾക്ക് നശീകരണം സംഭവിച്ചത് ബംഗ്ലാദേശിലാണ്. ഹിന്ദു യുവതികളെ ദൈനം  ദിനമായി കിഡ്നാപ്പ് ചെയ്യുകയും ഇസ്ലാമിലേക്ക് നിർബന്ധ പരിവർത്തനം ചെയ്യിപ്പിക്കുകയും വിവാഹത്തിന്റെ പേരിൽ അവരെ ബലാത്സംഗം ചെയ്യുകയും ചെയ്യുന്നു. എന്നാൽ മുസ്‌ലിം പണ്ഡിതന്മാരിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ ഇതിന്റെ പേരിൽ ഉള്ള അപലബനത്തിന്റെ  ഒരു വാക്കുപോലും കേട്ടിട്ടില്ല.

ഇസ്ലാം മത സ്വാതന്ത്ര്യം അനുവദിക്കുന്നുണ്ടോ?

   സൗദി അറേബ്യയിൽ അമ്പലങ്ങളോ ക്രൈസ്തവ ദേവാലയങ്ങളോ  നിർമ്മിക്കുന്നതിന് ഭരണകൂടം അനുമതി നൽകുന്നില്ല. അവിടെ ഒരു ജിഹാദ് നടക്കുന്നുണ്ടെങ്കിൽ അത് ഖുർആനിന്റെ അധ്യാപനങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും, മറ്റു മതങ്ങളുടെ ദേവാലയങ്ങൾ നിർമ്മിക്കുക എന്നുള്ളത് മറ്റു മതങ്ങൾ സൗദി അറേബ്യയോട് നിർബന്ധ പോരാട്ടം നടത്തുന്നതിന് സമാനമാണ്. ഇസ്ലാം ഉണ്ടായതിന്റെ  പതിമൂന്ന് വർഷങ്ങൾക്ക് ശേഷം ആയുധങ്ങളേന്തി മുസ്ലിമുകൾക്ക് പ്രതിരോധം തീർക്കുവാൻ അനുമതി നൽകിയിട്ടുണ്ട് എങ്കിലും, അത് മുസ്‌ലിംകളുടെ സംരക്ഷണത്തിനു വേണ്ടി മാത്രമായിരുന്നില്ല മറിച്ച് ഇസ്ലാമിന്റെ മതസ്വാതന്ത്രം സംരക്ഷിക്കുന്നതിനുവേണ്ടി യുമായിരുന്നു. വിശുദ്ധ ഖുർആൻ പറയുന്നത്(22:40):യാതൊരു ന്യായവും കൂടാതെ, ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുന്നതിന്‍റെ പേരില്‍ മാത്രം തങ്ങളുടെ ഭവനങ്ങളില്‍ നിന്ന് പുറത്താക്കപ്പെട്ടവരത്രെ അവര്‍. മനുഷ്യരില്‍ ചിലരെ മറ്റുചിലരെക്കൊണ്ട് അല്ലാഹു തടുക്കുന്നില്ലായിരുന്നുവെങ്കില്‍ സന്യാസിമഠങ്ങളും, ക്രിസ്തീയദേവാലയങ്ങളും, യഹൂദദേവാലയങ്ങളും, അല്ലാഹുവിന്‍റെ നാമം ധാരാളമായി പ്രകീര്‍ത്തിക്കപ്പെടുന്ന മുസ്ലിം പള്ളികളും തകര്‍ക്കപ്പെടുമായിരുന്നു. തന്നെ സഹായിക്കുന്നതാരോ അവനെ തീര്‍ച്ചയായും അല്ലാഹു സഹായിക്കും. തീര്‍ച്ചയായും അല്ലാഹു ശക്തനും പ്രതാപിയും തന്നെയാകുന്നു.

എന്നാൽ, മുസ്‌ലിം പള്ളികളുമായി ബന്ധപ്പെട്ടതോ ഇസ്ലാമിക് ഹിജാബിനെ വിലക്കിയതോ ആയ വിഷയങ്ങൾ ആണെങ്കിൽ അതൊരു പ്രശ്നം ആകുന്നതും മുസ്ലിമുകളോ  ഇസ്ലാമിക് സ്റ്റേറ്റ്സോ ചെയ്യുകയാണെങ്കിൽ അതൊരു പ്രശ്നവും അല്ലാത്ത അനുഭൂതി എങ്ങനെയാണ് വന്നത്.

അതുമാത്രമല്ല. ഇസ്ലാമിക രാഷ്ട്രങ്ങളിൽ മറ്റു മതസ്ഥരുടെ ആചാരാനുഷ്ഠാനങ്ങൾ നിർവഹിക്കുന്നതിന് യാതൊരു തടസ്സവും ഇല്ല എന്നും മുസ്ലിമുകൾക്ക് യാതൊരു സ്വാതന്ത്ര്യവും ഇല്ല എന്നും പറയുന്ന നമ്മുടെ മതപണ്ഡിതർ ഉണ്ട്. നീ ഒരിക്കൽ മുസ്ലിമായ മാതാപിതാക്കൾക്ക് ജനിക്കുകയാണെങ്കിൽ, എന്നെന്നും നീ മുസ്ലിം ആയിരിക്കണം എന്നാണുള്ളത്. അൽപമെങ്കിലും നിങ്ങൾക്ക് അത് അലോസരപ്പെടുത്താൻ സൃഷ്ടിച്ചേക്കാം. എങ്കിൽപോലും, വിവിധ ചിന്താധാരകളിൽ പെട്ട ഒരുപാട് വലിയ പണ്ഡിതന്മാർ നമുക്കുണ്ട്, അവർ പറയുന്നത് നിരന്തരം ജുമാ നിസ്കാരങ്ങളിൽ പങ്കെടുക്കാത്ത ഒരു വ്യക്തിയെ അവർ കാണുകയാണെങ്കിൽ അവർക്ക് അലോസരപെടലുകൾ ഉണ്ടാകും.

പണ്ഡിതൻ

പ്രശസ്ത പാക്കിസ്ഥാൻ പണ്ഡിതനായ സൽമാൻ താലൂക്ക് കുറേഷി  എഴുതുന്നത്:ദയൂബന്ദ്  മദ്രസയുടെ സ്ഥാപകരിലൊരാളായ ഹസ്രത്ത് മൗലാനാ റാഷിദ് ഗംഗോഹി എന്ന പ്രശസ്ത പണ്ഡിതനെ പ്രശംസിക്കുന്നതിനെയാണ്.

ഞാൻ വിശേഷിപ്പിച്ച വ്യക്തി വളരെ നല്ല സ്വഭാവത്തിന് ഉടമയും മറ്റുള്ളവർക്ക് സഹായത്തിനു വേണ്ടി അദ്ദേഹത്തെ സമീപിക്കാവുന്നതുമാണ്.

എന്നിരുന്നാലും എന്റെ സംഭാഷണത്തിനിടയിൽ മറ്റുള്ളവരോട് ദയ കാണിക്കുന്ന പ്രസ്താവന നടത്തിയതിനെ അദ്ദേഹം എതിർത്തു. അദ്ദേഹം എതിർത്തതിനുള്ള കാരണം ദയ കാണിക്കേണ്ടത് ദുർ മനുഷ്യൻ മാരോടാണ് എന്ന നിലക്കാണ്. മറ്റുള്ളവരെ പോലെ തന്നെ അവർക്കും അവരുടെ മാർഗങ്ങൾ പരിഹരിക്കുന്നതിനുള്ള അവസരങ്ങൾ ഉണ്ട്, അതിനുശേഷം അവരെ വധിക്കപ്പെടുന്ന തുമാണ്.

മറ്റൊരു വ്യക്തിയുമായി എനിക്ക് കണ്ടുമുട്ടുവാൻ അവസരം ലഭിച്ചു. അദ്ദേഹം ഒരു സമ്പന്നനായിരുന്നു. അദ്ദേഹം പറഞ്ഞത്, വെള്ളിയാഴ്ചയിലെ ജുമുഅ പ്രാർത്ഥന നിർവഹിക്കാത്തവരെ നിഷ്കരുണം കൊലചെയ്യണം എന്നാണ്. അതിൽ അലോസരപ്പെടേണ്ടതും ഇല്ല.

മതം

അമുസ്ലിംകളോട് സംസാരിക്കരുത് എന്നുള്ള മുസ്‌ലിംകളോടും പൂർവ്വ മുസ്‌ലിംകളോടും ഉള്ള മത സ്വാതന്ത്ര്യത്തിന്റെ നിരാകരണം കാലങ്ങൾ  പഴക്കമുള്ളതും ചരിത്രത്തിൽ ഉല്ലേഖനം ചെയ്യപ്പെട്ടതാണ്.

'ലാ ഇക്റാഹ് ഫീ ദീൻ'മതത്തിൽ നിർബന്ധ പരിവർത്തനം ഇല്ല എന്ന വിശുദ്ധ ഖുർആന്റെ അധ്യാപനത്തിൽ പ്രവാചകരുടെ ജീവിതത്തിൽ യാതൊരു പരിണിതഫലങ്ങളും സൃഷ്ടിച്ചിട്ടില്ല. നിർബന്ധ സംഭാഷണം തുടങ്ങിയത് ഇസ്ലാമിന്റെ ഒന്നാം  ഖലീഫയായ അബൂബക്കർ സിദ്ദീഖ് (റ) പ്രവാചകരുടെ വഫാത്തിനു ശേഷം ഇസ്ലാം ഒഴിവാക്കപ്പെട്ട ഗോത്രക്കാരോട് പോരാട്ടം പ്രഖ്യാപിച്ചപ്പോഴാണ്. അവരെ എല്ലാവരെയും ഇസ്ലാമിലേക്ക് തിരിച്ചു കൊണ്ടു വരപ്പെടുകയോ, കൊലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

സമാനമായ സാഹചര്യമാണ് നാലാം ഖലീഫയായ ഹസ്രത്ത് അലി(റ )ന്റെ ഭരണകാലത് ഹവാരിജുകൾ ഉണ്ടാക്കിയതും അതിനപ്പുറം വഹാബി അല്ലെങ്കിൽ സലഫി എന്നറിയപ്പെടുന്ന നീയോ ഹവാരിജുകൾ ഇന്ന് ഉണ്ടാക്കുന്നതും.

ശിയാക്കളും അഹ്മദിയാകളും ഉൾപ്പെടുന്ന സത്യനിഷേധി എന്ന് അവർ കണക്കാക്കുന്ന മുസ്ലിമുകളെ കൊന്നൊടുക്കുകയാണ് അവർ ചെയ്യുന്നത്.

മുസ്ലിംകളായ നമ്മുടെ സാഹചര്യത്തെ മനസ്സിലാക്കുവാൻ വേണ്ടി ഈ ചരിത്രത്തെ ഓർത്തെടുക്കുകയും വർത്തമാനകാലത്തെ വായിക്കുകയും ചെയ്യേണ്ടതുണ്ട്. നാം മറ്റു മതസ്ഥരുടെ മനുഷ്യാവകാശങ്ങളെ സംരക്ഷിക്കുകയും അവരെ ആദരിക്കുകയും ബഹുമാനിക്കുകയും സ്വീകരിക്കുകയും ചെയ്തിട്ടില്ല എങ്കിൽ മറ്റുള്ളവരിൽ നിന്നും നാം ആദരവുകൾ പ്രതീക്ഷിക്കേണ്ടതില്ല. നമ്മുടെ അവകാശങ്ങളോടുള്ള അവരുടെ മഹാമനസ്കത യെ നാം കുറ്റപ്പെടുത്തേണ്ടതുമില്ല. അവകാശങ്ങൾക്ക് സമാനമായി തന്നെ ഉത്തരവാദിത്തങ്ങളും ഉണ്ട്. മുസ്ലിമുകൾ ഇസ്ലാമിന്റെ സർവ്വ മേധാവിത്വത്തെ ഒഴിവാക്കുകയും മോക്ഷത്തിലേക്കുള്ള മാർഗങ്ങളിൽ ഒന്നാണ് ഇസ്ലാമെന്ന ആശയത്തെ സ്വീകരിക്കുകയും ചെയ്യാം. വളരുന്ന ഇസ്‌ലാമോഫോബിയ എത്രത്തോളം ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് എന്ന് എനിക്ക് അറിയാവുന്നതാണ് എങ്കിലും ഇങ്ങനെ ചെയ്യൽ അല്ലാതെ നമുക്ക് വേറൊരു മാർഗ്ഗവുമില്ല.

ഈ ലേഖനം ആദ്യം പ്രസിദ്ധീകരിച്ചത് മെയിൽ ടുഡേ എന്നതിലാണ്.
8 ഡിസംബർ 2016, ന്യൂഡൽഹി.

English Article:

Why Islam Needs a Reformation Now

URL: http://www.newageislam.com/malayalam-section/sultan-shahin,-founding-editor,-new-age-islam/why-islam-needs-a-reformation-now-എന്തുകൊണ്ട്-ഇസ്ലാമിൽ-ഇപ്പോൾ-ഒരു-പരിഷ്കൃതം-ആവശ്യമാകുന്നു/d/118461

New Age IslamIslam OnlineIslamic WebsiteAfrican Muslim NewsArab World NewsSouth Asia NewsIndian Muslim NewsWorld Muslim NewsWomen in IslamIslamic FeminismArab WomenWomen In ArabIslamophobia in AmericaMuslim Women in WestIslam Women and Feminism

 
TOTAL COMMENTS:-    


Compose Your Comments here:
Name
Email (Not to be published)
Comments
Fill the text
 
Disclaimer: The opinions expressed in the articles and comments are the opinions of the authors and do not necessarily reflect that of NewAgeIslam.com.

Content